മനുഷ്യന്‍റെ
മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള വൈദ്യശാസ്ത്ര പഠന ശാഖയാണ് സൈക്യാട്രി. ഇന്ത്യയിലെ
വിവിധ സ്ഥാപനങ്ങളില്‍ ഇത് സംബന്ധിച്ച കോഴ്സുകള്‍ നിലവിലുണ്ടുവെങ്കിലും കേന്ദ്ര
ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള മാനസികാരോഗ്യ പഠന ഗവേഷണ സ്ഥാപനമായ ജാര്‍ഘണ്ടിലെ
റാഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയാണ്
ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാപനം. രാജ്യത്തെ പല മെഡിക്കല്‍ വിഭാഗങ്ങളും
ആദ്യമായി തുടങ്ങിയത് ഇവിടെയാണ്.
കോഴ്സുകള്‍
1.
M D (Psychiatry) – 6 Seats
2.
Diploma in Psychological Medicine
– 12 Seats
3.
PhD in Clinical Psychology – 4
Seats
4.
M.Phil in Medical & Social
Psychology – 12 Seats
5.
M Phil in Psychiatric Social Work
– 8 Seats
6.
Diploma in Psychiatric Nursing
റാഞ്ചി യൂണിവേഴ്സിറ്റിയുമാണ് ഇത് അഫിലിയേറ്റ്
ചെയ്തിരിക്കുന്നത്. ന്യൂഡെല്‍ഹിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആണ്
പ്രവേശന സംബന്ധമായ കാര്യങ്ങള്‍ നോക്കുന്നത്. സാധാരണയായി ഒക്ടോബര്‍ - നവംബര്‍
മാസങ്ങളിലാണ് വിജ്ഞാപനം വരിക. ഫെബ്രുവരിയിലെ മൂന്നാമത്തെ ഞായറാഴ്ച അഖിലേന്ത്യാ
തലത്തിലുള്ള പ്രവേശന പരീക്ഷ നടക്കും. മെയില്‍ ക്ലാസ് തുടങ്ങും.
No comments:
Post a Comment