കൃഷിയുടെ സാങ്കേതിക വിദ്യയാണ് അഗ്രിക്കള്‍ച്ചറില്‍
എഞ്ചിനിയറിങ്ങിന്‍റെ പഠന വിഷയം. ബി എസ് സി അഗ്രിക്കള്‍ച്ചറല്‍ കോഴ്സില്‍ കൃഷിയുടെ
സയന്‍സ് പഠിപ്പിക്കുമ്പോള്‍ ഇവിടെ സാങ്കേതിക വിദ്യയാണ് പ്രധാനം. ആയതിനാല്‍ത്തന്നെ എഞ്ചിനിയറിങ്ങിനുള്ള
പ്രവേശന പരീക്ഷയുടെ കൂട്ടത്തിലാണ് ഈ കോഴ്സിന്‍റെ സ്ഥാനം. അധ്യാപക, ഗവേഷണ താല്‍പര്യമുള്ളവര്‍ക്ക്
എറെ സാധ്യതയുള്ള കോഴ്സാണിത്.
എന്താണ്
പഠിക്കുവാനുള്ളത്
കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മാണം, വിപണനം,
സര്‍വീസിങ്ങ്, ജലസേചനം. യന്ത്രവല്‍ക്കരണം, ഉല്‍പ്പന്ന സംഭംരണം, മൂല്യവര്‍ദ്ധന,
സംസ്കരണം, കാര്‍ഷിക ചിലവ് കുറക്കല്‍ എന്നിവയെല്ലാം പഠന വിഷയങ്ങളാണ്. പ്രിസഷന്‍
ഫാമിങ്ങ്, ഹൈഡ്രോപോണിക്സ്, വെര്‍ട്ടിക്കല്‍ ഫാമിങ്ങ്, ഹൈബ്രിഡ് വിത്തുകള്‍ കൃഷി
രീതികളും അനുബന്ധ ഘടകങ്ങളും മാറുകയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ കൃഷിയിലേക്ക്
വരുകയാണ്. കാലാവസ്ഥക്കനുസരിച്ചുള്ള കൃഷി എന്നത് മാറി സാഹചര്യം
കൃഷിയിടത്തിലൊരുക്കിയുള്ള കൃഷിക്കാണിപ്പോള്‍ മുന്‍ഗണന.
കോഴ്സുകള്‍
ബി ടെക് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയിറിങ്ങ്,
എം എസ് സി അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയിറിങ്ങ് എന്നിവയാണ് പ്രധാന കോഴ്സുകള്‍. ബി
ടെക്കിന് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലണ് പ്രവേശനം. നാലു വര്‍ഷമാണ് കാലാവധി. മാത്തമാറ്റിക്സ്
ഉള്‍പ്പെടെയുള്ള പ്ലസ് ടുവാണ് യോഗ്യത.
പ്രധാന യൂണിവേഴ്സിറ്റികള്
12. Dr. Rajendra Prasad Central Agricultural
University, Bihar (http://www.pusavarsity.org.in/)
No comments:
Post a Comment