Friday, 13 April 2018

CIRT – റോഡ് ഗതാഗതം പഠിക്കുവാനൊരു സ്ഥാപനം



1967 ല്‍ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന്‍റേയും സംസ്ഥാന ഗതാഗത വകുപ്പിന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച സ്ഥാപനമാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോർട്ട്.  ബസുകളുടെ ബോഡി ഉണ്ടാക്കുവാന്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന രണ്ട് സ്ഥാപനങ്ങളില്‍ ഒന്നാണിത്.  ഇവിടെ ഈ വിഷയത്തില്‍ ഗവേഷണം നടത്താം. കൂടാതെ ഓട്ടോ മൊബൈല്‍ എഞ്ചിനിയറിങ്ങില്‍ പി ജി ചെയ്യാം.


1.       M.Tech Automobile Engineering:   വെഹിക്കിള്‍  എഞ്ചിനിയറിങ്ങ്  & ട്രാന്‍സ്പോർട്ടേഷന്‍ മാനേജ്മെന്‍റില്‍ സ്പെഷ്യലൈസ് ചെയ്യാം.  ഓട്ടോ മൊബൈലിലോ മെക്കാനിക്കലിലോ ഡിഗ്രിയാണ് യോഗ്യത. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും.  


2.       ഗവേഷണം.  Road Safety, Public Transport, Safety in Vehicle, Alternate Energy, Traffic and Transport  എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്താം.  Birla Institute of Technology Pilani,  Birla Institute of Technology Goa, National Institute of Technology Suratkal,  National Institute of Technology Thiruchirappally, National Institute of Technology Warankal എന്നീ സ്ഥാപനങ്ങളുമായി ഗവേഷണ പങ്കാളിത്തമുണ്ട്.



വിപുലമായ ലാബ് സൌകര്യമിവിടുത്തെ പ്രത്യേകതയാണ്.



വിലാസം


Central Institute of Road Transport 
Post Box No. 1897, Pune- Nasik Road, 
Pune – 411 026. Landmark: Pune - Nasik Road.

Phone: +91-020- 67345300



Tuesday, 10 April 2018

ഭാവി ആസൂത്രണം ചെയ്യുവാന്‍ റിസ്ക് മാനേജ്മെന്റ്


ഇക്കാലഘട്ടങ്ങളില്‍ പ്രാധാന്യമേറി വരുന്നയൊരു മാനേജ്മെന്‍റ്  കോഴ്സാണ് റിസ്ക് മാനേജ്മെന്‍റ് എന്നത്. ഭാവിയിലെ അപകട സാധ്യതകളും സുരക്ഷയും മുന്‍നിര്‍ത്തി പദ്ധതികളും ഇന്‍ഷ്വറന്‍സ് പോളിസികളും ശുപാര്‍ശ ചെയ്യുകയാണ് റിസ്ക് മാനേജരുടെ പ്രധാന ജോലി. ഭൂകമ്പം, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാ ഞ്ചാട്ടം തുടങ്ങി ഏതെങ്കിലും ജീവനക്കാരന്‍റെ തെറ്റായ ഒരു തീരുമാനം നിമിത്തം സ്ഥാപനത്തിന്‍റെ പ്രതിശ്ചായ തകരുന്നതടക്കമുള്ള അപകട സാധ്യതകളെ റിസ്ക് മാനേജർക്ക് മുന്‍കൂട്ടി കാണേണ്ടി വരും.
ഫിനാന്‍സ്, കാല്‍ക്കുലേഷന്‍സ്, ഇക്കണോമിക്സ്, അക്കൌണ്ടിങ്ങ്, ഇന്‍ഷ്വറന്‍സ് എന്നിവയ്ക്ക് പുറമേ ഇന്‍വെസ്റ്റ് ബാങ്കിങ്ങിലുള്ള അറിവും വളരയേറെ പ്രയോജനപ്പെടും.

കോഴ്സുകള്‍

ഹൈദരബാദിലെ ഇന്‍റർനാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്ക് മാനേജ്മെന്‍റ്  ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പി ജി ഡിപ്ലോമ ഇന്‍ ഇന്‍ഷ്വറന്‍സ് ആന്‍ഡ് മാനേജ്മെന്‍റ് എന്ന കോഴ്സ് നടത്തുന്നുണ്ട്. ഒരു വർഷത്തെ ഫുള്‍ ടെം കോഴ്സാണിത്. ബിരുദമാണ് അടിസ്ഥാന യോഗ്യത.
വിവരങ്ങള്‍ക്ക്
International Institute for Insurance and Finance
Platinum Jubilee Building
PGRR CDE
Osmania University Campus
Hyderabad
, Telangana
India
  -  500 007


ഹൈദരാബാദിലെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് റിസ്ക് മാനേജ്മെന്‍റ്  രണ്ട് വർഷത്തെ പി ജി ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തിലെ ഡിഗ്രിയാണ് യോഗ്യത. CAT/MAT/XAT/GMAT/ATMA/CMAT/ICET എന്നിവയിലേതെങ്കിലും യോഗ്യത നേടിയിരിക്കണം.  ഡിഗ്രിക്കാർക്കായി ഒരു വർഷത്തെ International PG Diploma കോഴ്സും ഇവിടെയുണ്ട്. Investment Planning & Life Insurance,  General Insurance,  Risk Management എന്നീ വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ആക്ചൂറിയല്‍ സയന്‍സിലും ബിസിനസ് അനാലിസിസിലും പി ജി ഡിപ്ലോമയും ഇവിടെയുണ്ട്.  വിശദ വിവരങ്ങള്‍ക്ക് http://www.iirmworld.org.in/ സന്ദർശിക്കുക.

Sunday, 8 April 2018

വൃക്കക്ക് കരുത്താവാന്‍ ഡയാലിസിസ് ടെക്നോളജി കോഴ്സുകള്‍


മെഡിസിനും നേഴ്സിങ്ങും മാത്രമല്ല ആരോഗ്യ രംഗത്തെ തൊഴിലവസരങ്ങള്‍. പാരാ മെഡിക്കല്‍ എന്നയൊരു പ്രബല വിഭാഗവും കൂടി ഇവിടെയുണ്ടുവെങ്കില്‍ മാത്രമേ ഈ രംഗം പൂർണ്ണമാവുകയുള്ളു. ഇന്ന് ഈ മേഖല ഏറെ വികാസം പ്രാപിച്ചയൊന്നാണ്. വ്യത്യസ്കതമായ നിരവധി കോഴ്സുകളും അതിനനുസരിച്ച് തൊഴിലവസരങ്ങളും ഏറി വരുന്നുണ്ട്. അതില്‍ പ്രമുഖമായ ഒന്നാണ് ഡയാലിസിസ് ടെക്നോളജി എന്നത്.  ഇന്ത്യയില്‍ ഓരോവര്‍ഷവും ഏകദേശം രണ്ടുലക്ഷം പുതിയ രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ ആവശ്യമായി വരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡയാലിസിസ് ടെക്നോളജി എന്ന കോഴ്സ് കൂടുതല്‍ പ്രസക്തമാകുന്നു. 

എന്താണ് ഈ കോഴ്സ്
വൃക്കകളടെ പ്രവർത്തനം സ്ഥായിയായി തകരാറിലാകുമ്പോള് ശരീരത്തില് അടിഞ്ഞുകൂടന്ന മാലിന്യങ്ങള് നീക്കാനായി നടത്തുന്ന ചികിത്സയാണ് ഡയാലിസിസ്. കൈയിലെ രക്തക്കുഴലിലൂടെയാണ് ഹീമോഡയാലിസിസ് ചെയ്യുക. ഇത് കൂടാതെ ഉദരം വഴി ചെയ്യുന്ന ഡയാലിസിസ് ആണ് പെരിട്ടോണിയല് ഡയാലിസിസ്. ഡയാലിസിസുമായി ബന്ധപ്പെട്ട മെഡിക്കൽ കോഴ്സാണ് ഡയാലിസിസ് ടെക്നോളജി. ഈ മേഖലയിലെ വിദ്യാർത്ഥികൾ നെഫ്രോളജി, മെഡിക്കൽ ടെർമിനോളജി, ഹീമോഡയാലിസിസ് ആക്സസ്, അണുബാധ നിയന്ത്രണം എന്നിവയെക്കുറിച്ച് പഠിക്കുന്നു.
എന്താണ് ജോലി
വൃക്ക രോഗം ബാധിച്ച രോഗിയുടെ രക്തം ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണിത് . ഈ കോഴ്സിന് പ്രത്യേക സാങ്കേതിക വിജ്ഞാനവും കഴിവും, വൃക്കരോഗവും ഡയാലിസിസ് പ്രക്രിയയുമായി ബന്ധപ്പെട്ട തത്വങ്ങളും ധാരണകളും വേണം. ഡയാലിസിസ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളെ സംബന്ധിച്ചും ഡയാലിസിസ് ചെയ്യുന്ന രീതിയെ സംബന്ധിച്ചുമുളള ഡയാലിസിസ് ടെക്നോളജി. ഡോക്ടറുടെ മേൽനോട്ടത്തിൽ നടക്കുന്ന ഡയാലിസിസിന് നേതൃത്വം നൽകുന്നത് ഡയാലിലിസ് ടെക്നോളജിസ്റ്റുകളാണ്. ഡയാലിസിസ് ചെയ്യുന്ന വേളകളിലും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കൈകാര്യവും ഡയാലിസിസ് ടെക്നോളജിസ്റ്റുകളുടെ ചുമതലയാണ്.
കോഴ്സുകള്‍
ഈ വിഭാഗത്തിൽ ഡിപ്ലോമ, ഡിഗ്രി, പിജി, പിജി ഡിപ്ലോമ കോഴ്സുകളാണു നിലവിലുളളത്. ഡിപ്ലോമ കോഴ്സുകൾ രണ്ടു വർഷം ദൈർഘ്യമുളളതാണ്. രണ്ടുവര്‍ഷത്തെ ഡിപ്ളോമ ഇന്‍ ഡയാലിസിസ് ടെക്നോളജി കോഴ്സിന് അപേക്ഷിക്കണമെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജിയില്‍ 50 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസാകണം. 17 – 35 ആണ് പ്രായ പരിധി. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും ചില സ്വകാര്യ കോളേജുകളിലും ഡിപ്ളോമ പഠനത്തിനുള്ള അവസരമുണ്ട്. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലെ കോഴ്സുകള്‍ക്കായി http://www.keralaparamedicalcouncil.org/index.php?option=com_content&view=article&id=66&Itemid=54 എന്ന ലിങ്ക് സന്ദർശിക്കുക.
ഡിപ്ലോമ കോഴ്സ് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്
2.      Lissie Medical & Education Institute Ernakulam (http://limen.in/)
3.      West Fort Institute of Paramedical Science, Thrissur (http://www.wimsc.com/)
4.      Academy of Medical Science, Pariyaram Kannur (http://www.mcpariyaram.com)
5.      Ananthapuri Hospital, Chackai, Thiruvananthapuram (http://www.ananthapurihospitals.com)
6.      Institute of Paramedical Sciences,  Anjarakkandy, Kannur (https://www.anjarakandy.in)
7.       CSI Medical College, Karakkonam, Thiruvananthapuram (http://www.smcsimch.ac.in)
8.      Baby Memorial College of Allied Medical Sciences Kozhikkode (https://babymhospital.org)
ഡിഗ്രി, പിജി കോഴ്സുകള്‍
BSc Dialysis Therapy - കൊച്ചിയിലെ അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സിനു (https://www.amrita.edu/) കീഴിലാണ് ഈ കോഴ്സുള്ളത്. 3 വർഷമാണ് കാലാവധി. Physics, Chemistry, Biology വിഷയങ്ങളില്‍ 50 ശതമാനം മാർക്കോടെ പ്ലസ് ടു വാണ് യോഗ്യത.  MSc Dialysis Therapy കോഴ്സും ഇവിടെയുണ്ട്. വെല്ലൂർ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ (http://www.cmch-vellore.edu) BSc Dialysis Technology Course ഉണ്ട്.  ഹൈദരാബാദിലെ നിസ്സാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (https://nims.edu.in/) 2 വർഷത്തെ P.G. Diploma in Dialysis Technology എന്ന കോഴ്സുണ്ട്. ഏതെങ്കിലും വിഷയത്തിലെ ബി എസ് സി ആണ് യോഗ്യത.

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (പോണ്ടിച്ചേരി പോലീസ് സർവീസ് (ഗ്രൂപ്പ് ബി) , PPS)





വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍  ഇന്ത്യ സര്‍വീസ് എന്നറിയപ്പെടുന്നു.


 23. പോണ്ടിച്ചേരി പോലീസ് സർവീസ് (ഗ്രൂപ്പ് ബി) , PPS


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ സർവീസ് ആണിത്. പോണ്ടിച്ചേരിയില്‍ ഐ എ എസിന് തുല്യമായ ഗ്രൂപ്പ് ബി പദവികളില്‍ ഒന്നും.  ഇന്ത്യന്‍ പോലീസ് സർവീസിന് തുല്യമായ സർവീസ് വ്യവസ്ഥകള്‍ ഇതിനുണ്ട്. കാരക്കല്‍, മാഹി എന്നിവിടങ്ങളില്‍ പ്രമോഷന്‍‌  ലഭിക്കുമ്പോള്‍ എസ് പിയായി നിയമനം ലഭിക്കും. പോണ്ടിച്ചേരി ലഫ്. ഗവർണറുടെ സുരക്ഷാച്ചുമതലയില്‍ വരെ എത്തുവാന്‍ സാധിക്കും. ഇവരുടെ ട്രെയിനിങ്ങ് നടക്കുക ഡല്‍ഹിയിലോ പഞ്ചാബിലോ മറ്റേതെങ്കിലും സംസ്ഥാന പോലീസ് അക്കാദമിയിലോ ആയിരിക്കും.  ഇത് കൂടാതെ പോണ്ടിച്ചേരി സിവില്‍ സർവീസും ഗ്രൂപ്പ് ബി യില്‍ ഒഴിവുകളെ ആശ്രയിച്ച് നിലവില്‍ നിയമനം നടത്താറുണ്ട്.  

Saturday, 7 April 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ഡല്ഹി, ആന്ഡമാന്‍ ആന്‍ഡ് നിക്കോബാർ, ലക്ഷദ്വീപ്, ദാമന്‍ ദിയു & ദാദ്ര, നഗർ ഹവേലി പോലീസ് സർവീസ്: ഗ്രൂപ്പ് ബി DANIPS))




വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍  ഇന്ത്യ സര്‍വീസ് എന്നറിയപ്പെടുന്നു.



22. (ഡല്‍ഹി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാർ, ലക്ഷദ്വീപ്, ദാമന്‍ ദിയു & ദാദ്ര,             നഗർ ഹവേലി പോലീസ് സർവീസ്: ഗ്രൂപ്പ് ബി DANIPS))



കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ സർവീസ് ആണിത്. മേല്‍പ്പറഞ്ഞ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഐ പി എസിന് തുല്യമായ ഗ്രൂപ്പ് ബി പദവികളില്‍ ഒന്നാണിത്. ഈ പ്രദേശങ്ങളിലെ ക്രമ സമാധാന നിയമനാണ് പ്രധാന ചുമതല. 2 വർഷത്തെ പ്രൊബേഷന് ശേഷം ഇവർ അസിസ്റ്റന്‍റ് കമ്മീഷണർമാരായി നിയമിക്കപ്പെടും.