1967
ല്‍ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന്‍റേയും സംസ്ഥാന ഗതാഗത വകുപ്പിന്‍റേയും
സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച സ്ഥാപനമാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
റോഡ് ട്രാന്‍സ്പോർട്ട്. ബസുകളുടെ ബോഡി
ഉണ്ടാക്കുവാന്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന രണ്ട് സ്ഥാപനങ്ങളില്‍
ഒന്നാണിത്. ഇവിടെ ഈ വിഷയത്തില്‍ ഗവേഷണം
നടത്താം. കൂടാതെ ഓട്ടോ മൊബൈല്‍ എഞ്ചിനിയറിങ്ങില്‍ പി ജി ചെയ്യാം.
1. M.Tech Automobile Engineering: വെഹിക്കിള്‍ എഞ്ചിനിയറിങ്ങ് & ട്രാന്‍സ്പോർട്ടേഷന്‍
മാനേജ്മെന്‍റില്‍ സ്പെഷ്യലൈസ് ചെയ്യാം. ഓട്ടോ മൊബൈലിലോ മെക്കാനിക്കലിലോ ഡിഗ്രിയാണ്
യോഗ്യത. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും.
2. ഗവേഷണം. Road Safety, Public
Transport, Safety in Vehicle, Alternate Energy, Traffic and Transport എന്നീ വിഷയങ്ങളില്‍ ഗവേഷണം
നടത്താം. Birla Institute of
Technology Pilani, Birla Institute of
Technology Goa, National Institute of Technology Suratkal, National Institute of Technology Thiruchirappally,
National Institute of Technology Warankal എന്നീ സ്ഥാപനങ്ങളുമായി
ഗവേഷണ പങ്കാളിത്തമുണ്ട്.
വിപുലമായ ലാബ് സൌകര്യമിവിടുത്തെ
പ്രത്യേകതയാണ്.
വിലാസം
Central Institute of Road Transport
Post Box No. 1897, Pune- Nasik Road,
Pune – 411 026. Landmark: Pune - Nasik Road.
Pune – 411 026. Landmark: Pune - Nasik Road.
Phone: +91-020- 67345300
Website: http://www.cirtindia.com
No comments:
Post a Comment