Tuesday, 10 April 2018

ഭാവി ആസൂത്രണം ചെയ്യുവാന്‍ റിസ്ക് മാനേജ്മെന്റ്


ഇക്കാലഘട്ടങ്ങളില്‍ പ്രാധാന്യമേറി വരുന്നയൊരു മാനേജ്മെന്‍റ്  കോഴ്സാണ് റിസ്ക് മാനേജ്മെന്‍റ് എന്നത്. ഭാവിയിലെ അപകട സാധ്യതകളും സുരക്ഷയും മുന്‍നിര്‍ത്തി പദ്ധതികളും ഇന്‍ഷ്വറന്‍സ് പോളിസികളും ശുപാര്‍ശ ചെയ്യുകയാണ് റിസ്ക് മാനേജരുടെ പ്രധാന ജോലി. ഭൂകമ്പം, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാ ഞ്ചാട്ടം തുടങ്ങി ഏതെങ്കിലും ജീവനക്കാരന്‍റെ തെറ്റായ ഒരു തീരുമാനം നിമിത്തം സ്ഥാപനത്തിന്‍റെ പ്രതിശ്ചായ തകരുന്നതടക്കമുള്ള അപകട സാധ്യതകളെ റിസ്ക് മാനേജർക്ക് മുന്‍കൂട്ടി കാണേണ്ടി വരും.
ഫിനാന്‍സ്, കാല്‍ക്കുലേഷന്‍സ്, ഇക്കണോമിക്സ്, അക്കൌണ്ടിങ്ങ്, ഇന്‍ഷ്വറന്‍സ് എന്നിവയ്ക്ക് പുറമേ ഇന്‍വെസ്റ്റ് ബാങ്കിങ്ങിലുള്ള അറിവും വളരയേറെ പ്രയോജനപ്പെടും.

കോഴ്സുകള്‍

ഹൈദരബാദിലെ ഇന്‍റർനാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്ക് മാനേജ്മെന്‍റ്  ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പി ജി ഡിപ്ലോമ ഇന്‍ ഇന്‍ഷ്വറന്‍സ് ആന്‍ഡ് മാനേജ്മെന്‍റ് എന്ന കോഴ്സ് നടത്തുന്നുണ്ട്. ഒരു വർഷത്തെ ഫുള്‍ ടെം കോഴ്സാണിത്. ബിരുദമാണ് അടിസ്ഥാന യോഗ്യത.
വിവരങ്ങള്‍ക്ക്
International Institute for Insurance and Finance
Platinum Jubilee Building
PGRR CDE
Osmania University Campus
Hyderabad
, Telangana
India
  -  500 007


ഹൈദരാബാദിലെ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് റിസ്ക് മാനേജ്മെന്‍റ്  രണ്ട് വർഷത്തെ പി ജി ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തിലെ ഡിഗ്രിയാണ് യോഗ്യത. CAT/MAT/XAT/GMAT/ATMA/CMAT/ICET എന്നിവയിലേതെങ്കിലും യോഗ്യത നേടിയിരിക്കണം.  ഡിഗ്രിക്കാർക്കായി ഒരു വർഷത്തെ International PG Diploma കോഴ്സും ഇവിടെയുണ്ട്. Investment Planning & Life Insurance,  General Insurance,  Risk Management എന്നീ വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ആക്ചൂറിയല്‍ സയന്‍സിലും ബിസിനസ് അനാലിസിസിലും പി ജി ഡിപ്ലോമയും ഇവിടെയുണ്ട്.  വിശദ വിവരങ്ങള്‍ക്ക് http://www.iirmworld.org.in/ സന്ദർശിക്കുക.

No comments:

Post a Comment