മെഡിസിനും
നേഴ്സിങ്ങും മാത്രമല്ല ആരോഗ്യ രംഗത്തെ തൊഴിലവസരങ്ങള്‍. പാരാ മെഡിക്കല്‍ എന്നയൊരു
പ്രബല വിഭാഗവും കൂടി ഇവിടെയുണ്ടുവെങ്കില്‍ മാത്രമേ ഈ രംഗം പൂർണ്ണമാവുകയുള്ളു.
ഇന്ന് ഈ മേഖല ഏറെ വികാസം പ്രാപിച്ചയൊന്നാണ്. വ്യത്യസ്കതമായ നിരവധി കോഴ്സുകളും
അതിനനുസരിച്ച് തൊഴിലവസരങ്ങളും ഏറി വരുന്നുണ്ട്. അതില്‍ പ്രമുഖമായ ഒന്നാണ് ഡയാലിസിസ്
ടെക്നോളജി എന്നത്. ഇന്ത്യയില്‍ ഓരോവര്‍ഷവും ഏകദേശം
രണ്ടുലക്ഷം പുതിയ രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ ആവശ്യമായി വരുന്നുവെന്നാണ്
കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡയാലിസിസ് ടെക്നോളജി എന്ന കോഴ്സ്
കൂടുതല്‍ പ്രസക്തമാകുന്നു.
എന്താണ് ഈ കോഴ്സ്
വൃക്കകളടെ പ്രവർത്തനം സ്ഥായിയായി തകരാറിലാകുമ്പോള് ശരീരത്തില്
അടിഞ്ഞുകൂടന്ന മാലിന്യങ്ങള് നീക്കാനായി നടത്തുന്ന ചികിത്സയാണ് ഡയാലിസിസ്. കൈയിലെ
രക്തക്കുഴലിലൂടെയാണ് ഹീമോഡയാലിസിസ് ചെയ്യുക. ഇത് കൂടാതെ ഉദരം വഴി ചെയ്യുന്ന
ഡയാലിസിസ് ആണ് പെരിട്ടോണിയല് ഡയാലിസിസ്. ഡയാലിസിസുമായി ബന്ധപ്പെട്ട
മെഡിക്കൽ കോഴ്സാണ് ഡയാലിസിസ് ടെക്നോളജി. ഈ മേഖലയിലെ വിദ്യാർത്ഥികൾ നെഫ്രോളജി, മെഡിക്കൽ ടെർമിനോളജി, ഹീമോഡയാലിസിസ് ആക്സസ്,
അണുബാധ നിയന്ത്രണം എന്നിവയെക്കുറിച്ച് പഠിക്കുന്നു.
എന്താണ് ജോലി
വൃക്ക രോഗം ബാധിച്ച രോഗിയുടെ രക്തം ശുദ്ധീകരിക്കുന്ന ഒരു
പ്രക്രിയയാണിത് . ഈ കോഴ്സിന് പ്രത്യേക സാങ്കേതിക വിജ്ഞാനവും കഴിവും, വൃക്കരോഗവും ഡയാലിസിസ് പ്രക്രിയയുമായി ബന്ധപ്പെട്ട തത്വങ്ങളും ധാരണകളും
വേണം. ഡയാലിസിസ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളെ സംബന്ധിച്ചും ഡയാലിസിസ് ചെയ്യുന്ന
രീതിയെ സംബന്ധിച്ചുമുളള ഡയാലിസിസ് ടെക്നോളജി. ഡോക്ടറുടെ
മേൽനോട്ടത്തിൽ നടക്കുന്ന ഡയാലിസിസിന് നേതൃത്വം നൽകുന്നത് ഡയാലിലിസ് ടെക്നോളജിസ്റ്റുകളാണ്. ഡയാലിസിസ്
ചെയ്യുന്ന വേളകളിലും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കൈകാര്യവും
ഡയാലിസിസ് ടെക്നോളജിസ്റ്റുകളുടെ ചുമതലയാണ്.
കോഴ്സുകള്‍
ഈ വിഭാഗത്തിൽ ഡിപ്ലോമ, ഡിഗ്രി, പിജി,
പിജി ഡിപ്ലോമ കോഴ്സുകളാണു നിലവിലുളളത്. ഡിപ്ലോമ കോഴ്സുകൾ രണ്ടു വർഷം
ദൈർഘ്യമുളളതാണ്. രണ്ടുവര്‍ഷത്തെ ഡിപ്ളോമ ഇന്‍ ഡയാലിസിസ് ടെക്നോളജി
കോഴ്സിന് അപേക്ഷിക്കണമെങ്കില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജിയില്‍ 50
ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസാകണം. 17 – 35 ആണ് പ്രായ
പരിധി. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും ചില സ്വകാര്യ
കോളേജുകളിലും ഡിപ്ളോമ പഠനത്തിനുള്ള അവസരമുണ്ട്. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലെ കോഴ്സുകള്‍ക്കായി http://www.keralaparamedicalcouncil.org/index.php?option=com_content&view=article&id=66&Itemid=54 എന്ന ലിങ്ക് സന്ദർശിക്കുക.
ഡിപ്ലോമ കോഴ്സ് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്
1.
Lourds
Hospital Ernakulam (http://www.lourdeshospital.in/lourdes-college-of-paramedical-science)
6.
Institute of
Paramedical Sciences, Anjarakkandy,
Kannur (https://www.anjarakandy.in)
7. CSI Medical College, Karakkonam, Thiruvananthapuram (http://www.smcsimch.ac.in)
ഡിഗ്രി, പിജി കോഴ്സുകള്‍
BSc Dialysis
Therapy - കൊച്ചിയിലെ
അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സിനു (https://www.amrita.edu/) കീഴിലാണ് ഈ
കോഴ്സുള്ളത്. 3 വർഷമാണ് കാലാവധി. Physics, Chemistry, Biology വിഷയങ്ങളില്‍ 50 ശതമാനം മാർക്കോടെ പ്ലസ് ടു വാണ് യോഗ്യത. MSc Dialysis Therapy കോഴ്സും ഇവിടെയുണ്ട്. വെല്ലൂർ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ (http://www.cmch-vellore.edu) BSc Dialysis
Technology Course ഉണ്ട്. ഹൈദരാബാദിലെ നിസ്സാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സില്‍ (https://nims.edu.in/) 2 വർഷത്തെ P.G. Diploma in Dialysis Technology എന്ന
കോഴ്സുണ്ട്. ഏതെങ്കിലും വിഷയത്തിലെ ബി എസ് സി ആണ് യോഗ്യത.
No comments:
Post a Comment