വ്യത്യസ്തമായ നിരവധി
സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ്
മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ പ്രിലിമിനറി
തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്ത്യ സര്‍വീസ് എന്നറിയപ്പെടുന്നു.
22. (ഡല്‍ഹി, ആന്ഡമാന് ആന്‍ഡ് നിക്കോബാർ, ലക്ഷദ്വീപ്,
ദാമന്‍ ദിയു & ദാദ്ര, നഗർ ഹവേലി പോലീസ് സർവീസ്: ഗ്രൂപ്പ് ബി DANIPS))
കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ സർവീസ് ആണിത്. മേല്‍പ്പറഞ്ഞ കേന്ദ്ര ഭരണ
പ്രദേശങ്ങളില്‍ ഐ പി എസിന് തുല്യമായ ഗ്രൂപ്പ് ബി പദവികളില്‍ ഒന്നാണിത്. ഈ
പ്രദേശങ്ങളിലെ ക്രമ സമാധാന നിയമനാണ് പ്രധാന ചുമതല. 2 വർഷത്തെ പ്രൊബേഷന് ശേഷം ഇവർ
അസിസ്റ്റന്‍റ് കമ്മീഷണർമാരായി നിയമിക്കപ്പെടും.
No comments:
Post a Comment