Thursday, 17 July 2014

ഊർജ്ജ തന്ത്രത്തിൻറ്റെ ഉൾവഴികളിലൂടെ


അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ എന്നും സാധ്യതയുള്ള വിഷയമാണു ഫിസിക്സ്.  ഉത്സാഹ ശീലർക്കു മുൻപിൽ കരിയറിൻറ്റെ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്ന ഈ വിഷയം പഠിക്കുവാൻ ഇന്ന് ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലും തന്നെ സൗകര്യമുണ്ട്.  രാജ്യത്തിൻറ്റെ അഭിമാന സ്തംഭങ്ങളായ നിരവധി ഗവേഷണ സ്ഥാപനങ്ങൾ  ഫിസിക്സിൽ ഉന്നത ബിരുദ ധാരികളെ കാത്തിരിക്കുന്നു. 

കോഴ്സുകൾ

ഫിസിക്സിൽ ബി എസ് സിക്ക് ചേരുവാൻ +2 വിനു സയൻസ് വിഷയമെടുത്തു പഠിച്ചാൽ മതി.  തുടർന്ന് എം എസ് സി ക്ക് ശേഷം എം ഫിൽ, പി എച്ച് ഡി തുടങ്ങിയ ഗവേഷണ ബിരുദങ്ങളിലേക്ക് തിരിയാം. ഇന്ന് ഫിസിക്സ് വളരെയധികം സ്പെഷ്യലൈസഡ് ആയി മാറിക്കഴിഞ്ഞു.  അസ്ട്രോ ഫിസിക്സ്, ന്യൂക്ലിയാർ ഫിസിക്സ്, മോളിക്യുലാർ ഫിസിക്സ്, മെറ്റീരിയൽ ഫിസിക്സ്, ഫോട്ടോണിക്സ് തുടങ്ങി വൈവിധ്യമാർന്ന നിരവധി പഠന ശാഖകളിൽ ഉപരി പഠനം നടത്തുവാൻ അവസരങ്ങളുണ്ട്. 

പഠന സൗകര്യങ്ങൾ

ഇന്ത്യയിലെ ഒട്ടു മിക്ക കലാലയങ്ങളിലും ഫിസിക്സിൽ ബിരുദ സൗകരമുണ്ട്.  സ്പെഷ്യലൈസഡ് വിഷയങ്ങൾ എടുക്കേണ്ടവർക്ക് ബിരുദാനന്തര ബിരുദത്തിലാണു അതിനുള്ള അവസരം. അല്ലായെങ്കിൽ ഫിസിക്സിൽ തന്നെ പി ജി എടുക്കാം.  കേരളത്തിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് (http://www.keralauniversity.ac.in/), കോട്ടയം സി എം എസ് (http://www.cmscollege.ac.in/) കോളേജ് തുടങ്ങിയവ എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണു. സി എം എസ് കോളേജിൽ എം എസ് സി ഫിസിക്സും എം എസ് സി അപ്ലൈഡ് ഫിസിക്സുമാണുള്ളതു. ചങനാശേരി എസ് ബി കോളേജിലെ (http://depts.sbcollege.org/) എം എസ് സി നോൺ കൺവെൻഷണൽ എനർജി സിസ്റ്റം സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതാണു. ഇവിടെ ഇലക്ട്രോണിക്സ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതുമുണ്ട്. പത്തനം തിട്ട കാതോലിക്കേറ്റ് കോളേജിലെ (http://www.catholicatecollege.co.in/) എം എസ് സി മെറ്റീരിയൽ സയൻസ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതാണു. ഇവിടെയും ഇലക്ട്രോണിക്സ് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതുമുണ്ട്.  എറണാകുളം മഹാരാജാസിലെ (http://maharajascollege.in/)  എം എസ് സി ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷൻ ഉള്ളതാണു.  ഇവിടുത്തെ എം എസ് സി   തിയററ്റിക്കൽ ഫിസിക്സ് പ്രത്യേകം പ്രസ്ത്യാവ്യമാണു.  ഈ കോഴ്സിൽ പ്രാക്ടിക്കൽ ഇല്ലായെന്നതാണു എടുത്തു പറയേണ്ട പ്രത്യേകത. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (http://www.cusat.ac.in/) എം എസ് സി ഫിസിക്സിനു പുറമേ മറൈൻ ജിയോ ഫിസിക്സിലും എം എസ് സിയുണ്ട്.  ഫിസിക്സിൽ ഗവേഷണത്തിനു തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല സ്ഥാപനത്തിലൊന്നാണു സി എസ് ഐ ആറിൻറ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി (http://www.nplindia.org/). 
   
അസ്ട്രോ ഫിസിക്സ്

ശാസ്ത്രം സാങ്കേതിക രംഗത്ത് ഇന്ന് ഏറ്റവും സാധ്യതയുള്ള ഒന്നായി അസ്ട്രോ ഫിസിക്സ് മാറിയിരിക്കുന്നു.  ഈ മേഖലയിൽ നടക്കുന്ന പഠന ഗവേഷണങ്ങൾ അത്രയേറെയാണു.  അസ്ട്രോ ഫിസിക്സിൽ ലോക ശ്രദ്ധ നേടിയ സ്ഥാപനമാണു ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് (http://www.iiap.res.in/). എം എസ് സി (Physics / Electronic Science / Applied Mathematics /Applied Physics) കഴിഞ്ഞവർക്കായി  Integrated M.Tech- Ph.D (Tech.) ഇവിടെയുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞരുടെ ഒരു നിര തന്നെ ഇവിടെ പ്രവർത്തിക്കുന്നു. Ph.D പ്രോഗ്രാമും ഇവിടെയുണ്ട്.  കൊടൈക്കനാൽ, ഗൗരീ ബിദനൂർ, കവലൂർ, ലഡാക്ക് ഹൊസ ഗൊട്ടൈ ഇന്നിവിടങ്ങളിൽ പഠന കേന്ദ്രങ്ങളുമുണ്ട്. 

ഇൻഡ്യയിലെ ഏറ്റവും മികച്ച ജ്യോതി ശാസ്ത്രം പഠന ഗവേഷണ കേന്ദ്രമാണു പൂനയിലെ അയൂക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇൻറ്റർ യൂണിവേഴ്സിറ്റി സെൻറ്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് (http://www.iucaa.ernet.in/).  ശാസ്ത്ര പ്രചാരണത്തിനു കൂടി നേതൃത്വം നൽകുന്നയിവിടെ പി എച്ച് ഡി മാത്രമാണുള്ളത്. ക്വാണ്ടം ഗ്രാവിറ്റി, കോസ്മോളജി, ഗ്രാവിറ്റേഷൻ വേവ്സ്, സോളാർ സിസ്റ്റം ഫിസിക്സ്, ഇൻസ്ട്രുമെൻറ്റേഷൻ, വിർച്വൽ ഒബ്സ്ർവേറ്ററി തുടങ്ങി ജ്യോതി ശാസ്ത്ര – ജ്യോതിർ ഭൗതീക രംഗത്തെ ഒട്ടേറെ നൂതന മേഖലകളിൽ ഗവേഷണം നടത്തുന്നതിനുള്ള സൗകര്യം ഈ സ്ഥാപനം പ്രദാനം ചെയ്യുന്നു.  അസ്ട്രോണമിയിലും റേഡിയോ അസ്ട്രോണമി ഇൻസ്ട്രുമെൻറ്റേഷനിലും ഗവേഷണത്തിനു സൗകര്യമുള്ള മറ്റൊരു പ്രധാന സ്ഥാപനമാണു പൂനയിലെ തന്നെ നാഷണൽ സെൻറ്റർ ഫോർ റേഡിയോ അസ്ട്രോ ഫിസിക്സ് (http://www.ncra.tifr.res.in/ncra). മറ്റൊരു പ്രധാന സ്ഥാപനമാണു ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസം (http://iigm.res.in/). അസ്ട്രോ ഫിസിക്സിൽ ഗവേഷണത്തിനു കൊച്ചിൻ യൂണിവേഴ്സിറ്റിയിലും സൗകര്യമുണ്ട്.

ന്യൂക്ലിയർ ഫിസിക്സ്

ഫിസിക്സ് പഠിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു സ്പെഷ്യലൈസേഷനാണു ന്യൂക്ലിയർ ഫിസിക്സ്. ആറ്റോമിക് ആൻഡ് ന്യൂക്ലിയർ ഫിസിക്സിൽ ഗവേഷണ സൗകര്യമുള്ള ഒരു പ്രമുഖ സ്ഥാപനമാണു ആറ്റോമിക് എനർജി ഡിപ്പാർട്ട്മെൻറ്റിൻറ്റെ കീഴിൽ വെസ്റ്റ് ബംഗാളിൽ സ്ഥിതി ചെയ്യുന്ന സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് (http://www.saha.ac.in/web/).  കാൻപൂർ ഐ ഐ ടിയിൽ (http://www.iitk.ac.in/) ന്യൂക്ലിയർ എഞ്ചിനിയറിങ്ങ് ആൻഡ് ടെക്നോളജിയിൽ പി എച്ച് ഡി  ഉണ്ട്.  ന്യൂക്ലിയർ എഞ്ചിനിയറിങ്ങിൽ റിസേർച്ച് ചെയ്യാവുന്ന മറ്റൊരു പ്രമുഖ സ്ഥാപനമാണു ബാംഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (http://www.iisc.ernet.in/).

ഫോട്ടോണിക്സ്

ഫിസിക്സ് ബിരുദ ധാരികൾക്ക് തിരിയാവുന്ന മറ്റൊരു പ്രധാന മേഖലയാണു ഫോട്ടോണിക്സ്. പ്രകാശിക സാങ്കേതിക വിദ്യയെ ഇലക്ട്രോണിക്സുമായി സംയോജിപ്പിച്ച് കൊണ്ടുള്ള നൂതന സാങ്കേതിക വിദ്യയാണു ഫോട്ടോണിക്സ്.  ഇപ്പോൾ ടെലികമ്യൂണിക്കേഷൻ, കമ്പ്യൂട്ടിങ്ങ് തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സാങ്കേതിക വിദ്യയായി ഫോട്ടോണിക്സ് ആണു ഉപയോഗിക്കുന്നത്.  ഇതിനു പുറമേ മിലിട്ടറി ടെക്നോളജി, റോബോട്ടിക്സ്, കാർഷിക രംഗം, ബയോ ടെക്നോളജി, സ്പെക്ട്രോസ്കോപി തുടങ്ങിയ സാങ്കേതിക മേഖലകളിലും ഫോട്ടോണിക്സ് ഉപയോഗിക്കുന്നു.  ജൈവ ശാസ്ത്രം, വൈദ്യ ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഇത് പ്രയോജനപ്പെടുത്തുമ്പോൾ അതിനെ ബയോ ഫോട്ടോണിക്സ് എന്ന് വിളിക്കുന്നു.  പുതു സാങ്കേതിക വിദ്യ ആയതിനാൽ തന്നെ ഗവേഷണ രംഗത്തെ അവസരങ്ങൾ അനുദിനം വർദ്ദിച്ച് വരുന്നു.  

ബിരുദാനന്തര ബിരുദം മുതൽ ഫോട്ടോണിക്സ് പഠനത്തിനു ഇന്ത്യയിൽ അവസരമുണ്ട്.  കൊച്ചി ശാസ്ത്ര സാങ്കേതിക സർവ കലാശാലയിലെ ഇൻറ്റർ നാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് (http://photonics.cusat.edu/) ഈ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിട്ടാണു വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ ലേസർ ലാബാണിവിടുത്തെ ആകർഷണീയ ഘടകങ്ങളിലൊന്ന്. ഫിസിക്സിൽ എം എസ് സി എടുത്തവർക്ക് എം ടെകിനു ചേരാം. സാധുവായ ഗേറ്റ് സ്കോർ ആവശ്യമാണു.    ഗവേഷണത്തിനും അവസരമുണ്ട്.  മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, തിരുച്ചിറപ്പള്ളിയിലെ പെരിയാർ എ വി ആർ കോളേജ് എന്നിവയിലും ഫോട്ടോണിക്സിൽ കോഴ്സുകൾ ലഭ്യമാണു.

ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ

+2 പാസായവർക്ക് നേരിട്ട് ചേരാവുന്ന 5 വർഷ എം എസ് സി കോഴ്സുകളാണു ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലാണു ഇത്തരം കോഴ്സുകളുള്ളത്.  തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ അഞ്ചിടങ്ങളിൽ പ്രവർത്തിക്കുന്ന ഐസർ (INDIAN INSTITUTE OF SPACE EDUCATION & RESEARCH) ഇത്തരത്തിലുള്ളതിൽ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണു.  ഐ ഐ ടികളും. നൈസറും (NATIONAL INSTITUTE OF SCIENCE EDUCATION & RESEARCH), ബാംഗ്ലൂർ ഐ ഐ സി (INDIAN INSTITUTE OF SCIENCE) മെല്ലാം ഇന്ന് ഇൻറ്റഗ്രേറ്റഡ് കോഴ്സുകളുമായി രംഗത്തുണ്ട്.  ഗവേഷണം കരിയറാക്കാനുദ്ദേശിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ലൊരു മാർഗ്ഗമാണു ഇത്തരം ഉന്നത പഠന കേന്ദ്രങ്ങളിലെ ഇൻറ്റഗ്രേറ്റഡ് കോഴ്സുകൾ

ജോലി സാധ്യതകൾ


ഫിസിക്സിൽ ഉന്നത പഠനം നടത്തിയവർക്ക് ഇന്ന് നിരവധി അവസരങ്ങൾ മുൻപിലുണ്ട്.  പ്രധിരോധ ഗവേഷണ മേഖലയിലും മറ്റ് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലും അവസരങ്ങൾ ഏറെയാണു.  അധ്യാപനമാണു തിരഞ്ഞെടുക്കാവുന്ന ഒരു രംഗം. ഹൈസ്കൂൾ തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ ഫിസ്ക്സ് പഠിച്ചവർക്ക് അധ്യാപന നിയമനത്തിനവസരമുണ്ട്. ഫിസിക്സ് ബിരുദ ദാരികൾക്ക് ബാർക്കിൽ സയൻറ്റിഫിക് ഓഫീസറായി നേരിട്ട് നിയമനം നേടാം. പ്രമുഖ സ്ഥാപനങ്ങളിപ്പോൾ ഗേറ്റ് ഒരു നിശ്ചിത യോഗ്യതയായി കണക്കാക്കി നേരിട്ട് ജോലിയിൽ പ്രവേശിപ്പിക്കുന്നതിനാൽ എം എസ് സി ക്ക് ശേഷം ഗേറ്റ് എഴുതി പാസാവുന്നത് ഏറെ നന്നായിരിക്കും. നെറ്റ് യോഗ്യത നേടുന്നതും ഗവേഷണോത്മുഖമായ ജോലികൾക്ക് ശ്രമിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമാണു.  ഫിസിക്സ് ബിരുദ, ബിരുദാനന്തരധാരികൾക്ക് ചില തസ്തികകൾ കേരള, കേന്ദ്ര സർവീസുകളിലായിട്ടുണ്ട്.  

Sunday, 13 July 2014

സാങ്കേതിക പഠനത്തിനു പോളിടെക്നിക് കോഴ്സുകൾ


സാങ്കേതിക രംഗത്ത് സാധാരണയായി 3 ലെവലിലുള്ള ജോലികളാണുള്ളത്.  ഡിസൈൻ നടത്തുന്ന എഞ്ചിനിയേഴ്സ്, അവർ നൽകിയ ഡിസൈനിനനുസരിച്ച് ജോലി ചെയ്യേണ്ട ടെക്നീഷ്യൻസ് എന്നിവരാണു രണ്ട് കൂട്ടർ.  എന്നാൽ ഇവർ രണ്ട് കൂട്ടരുടേയും ഇടയിൽ പ്രവർത്തിക്കേണ്ട സൂപ്പർവൈസർ കാറ്റഗറിയിലുള്ള ഒരു കൂട്ടരുണ്ട്.  ഇവർക്ക് സാങ്കേതിക ജ്ഞാനം മാത്രം പോര നല്ല നയ ചാതുര്യവും വേണം.  രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ജീവനക്കാരെ ഒരുമിപ്പിച്ച് കൊണ്ട് പോകേണ്ട ഭാരിച്ച ഉത്തരവാദിത്വം നിർവഹിക്കേണ്ടതുള്ളതിനാൽ തന്നെ മികച്ച മാനേജ്മെൻറ്റ് തന്ത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നവരായിരിക്കണം.  ഇങ്ങനെയുള്ള സാങ്കേതിക വിദഗ്ദരെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളാണു പോളിടെക്നിക് കോളേജുകൾ.  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻറ്റെ നിയന്ത്ര ണത്തിലാണിവ.  ഇവിടെ നിന്നും നൽകപ്പെടുന്ന സർട്ടിഫിക്കറ്റുകൾ ഡിപ്ലോമ എന്നാണു അറിയപ്പെടുന്നത്.
 
ഡിപ്ലോമ പ്രോഗാമുകളെ 2 വിഭാഗമായി തിരിച്ചിരിക്കുന്നു.

1.  എഞ്ചിനിയറിങ്ങ്/ടെക്നോളജി ബ്രാഞ്ചുകൾ
2.  കോമേഴ്സ്/മാനേജ്മെൻറ്റ് ബ്രാഞ്ചുകൾ

ഇന്ന് കേരളത്തിൽ 28 വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണു.  നിലവിലുള്ള പോളിടെക്നിക്കുകളിൽ 7 എണ്ണം വനിതാ പോളിടെക്നിക്കുകളാണു.  9 എണ്ണം സ്വകാര്യ മേഖലയിലും. 

പ്രവേശനം

പത്താം ക്ലാസാണു ഈ കോഴ്സുകൾക്ക് ചേരുവാനുള്ള അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ആനുകൂല്യമുണ്ടാവും.  സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് മാർക്കിൽ 5% ഇളവുണ്ട്.  ഇവരുടെ വാർഷിക വരുമാനം 600000 ൽ താഴെയായിരിക്കണം.  എൻകിനിയറിങ്ങ്/ടെക്നോളജി വിഭാഗം ബ്രാഞ്ചുകളുടെ 10% സീറ്റുകൾ റ്റി എച്ച് എസ് എൽ സി യോഗ്യതയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു. ഐ ടി ഐ/കെ ജി സി ഇ യോഗ്യത നേടിയവർക്കും വി എച്ച് എസ് സി ക്കാർക്കും നിയമാനുസൃത സംവരണമുണ്ട്.
പോളിടെക്നിക്കുകളിലേക്കുള്ള പ്രവേശനം ജില്ലാടിസ്ഥാനത്തിലായിരിക്കും.  വിവിധ ജില്ലകളിലേക്കുള്ള അപേക്ഷകൾക്ക് ഒരു അപേക്ഷ ഫോം മതിയാകുന്നതാണു.  

ബ്രാഞ്ചുകൾ

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ഏവിയോണിക്സ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻറ്റേഷൺ, ഇലക്ട്രോണിക്സ് & പ്രൊഡക്ഷൻ, ടെലികമ്യൂണിക്കേഷൻ, ഇൻഫൊർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെൻറ്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ്, ആർക്കിടെക്ചർ, ഓട്ടൊമൊബൈൽ, ബയോ മെഡിക്കൽ, കെമിക്കൽ, കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ്സ് മാനേജ്മെൻറ്റ്. കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിൻറ്റനൻസ്, ഇൻഫൊർമേഷൻ ടെക്നോളജി, മെഡിക്കൽ ഇലക്ട്രോണിക്സ്, മെഡിക്കൽ ഇൻസ്ട്രുമെൻറ്റേഷൻ, പോളിമർ ടെക്നോളജി, പ്രിൻറ്റിങ്ങ് ടെക്നോളജി, ടെക്സ്റ്റൈൽ ടെക്നോളജി, വുഡ് ടെക്നോളജി, ടൂൾ & ഡൈ മെയ്ക്കിങ്ങ്, ക്വാളിറ്റി സർവേയിങ്ങ് & കൺസ്ട്രക്ഷൻ മാനേജ്മെൻറ്റ്, കോമേഴ്സ്യൽ പ്രാക്ടീസ്

കാലാവുധി

എല്ലാ ബ്രാഞ്ചുകളുടേയും കാലാവുധി 6 സെമസ്റ്റർ (3 വർഷം) ആയിരിക്കും.  ഇതിനു പുറമേ ടൂൾ ആൻഡ് ഡൈ പ്രോഗ്രാമിനു 12 മാസത്തെ നിർബന്ധിത വ്യാവസായിക പരിശീലനം ഏർപ്പെടുത്തിയിട്ടുണ്ട്.

ജോലി സാധ്യത

പോളിടെക്നിക് കോഴ്സുകൾ പാസായവർക്ക് പൊതു മേഖലാ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലായി നിരവധി തൊഴിലവസരങ്ങളുണ്ട്. വിദേശത്തും അവസരങ്ങൾ അനവധിയുണ്ട്.  സ്വയം തൊഴിൽ കണ്ടെത്തുകയുമാവാം.

ഉപരി പഠനം 

പോളിടെക്നിക് കോഴ്സുകൾ ഒരു ടെർമിനൽ കോഴ്സായിട്ടാണു ഡിസൈൻ ചെയ്തിരുന്നുവെങ്കിലും പഠിച്ച ബ്രാഞ്ചിൽ തന്നെ ഉപരി പഠന സാധ്യതകൾ ഇന്നുണ്ട്.  3 വർഷത്തെ പഠനത്തിനു ശേഷം ലാറ്ററൽ എൻട്രി വഴി എഞ്ചിനിയറിങ്ങിൻറ്റെ മൂന്നാമത്തെ സെമസ്റ്ററിലേക്ക് (രണ്ടാം വർഷം) നേരിട്ട് പ്രവേശിക്കാം. ഒട്ടു മിക്ക കാര്യങ്ങൾക്കും എഞ്ചിനിയറിങ്ങ് ബിരുദത്തിനു തുല്യമായ എ എം ഐ ഇ/എ എം ഐ ടി ഇ തുടങ്ങിയ പ്രൊഫഷണൽ അംഗ്വത്തത്തിനു ശ്രമിക്കാം. തുടർന്ന് എം ടെ ക്കിനോ, എം ബി എക്കോ ചേരാം.  മറ്റൊരു വഴി അപൂർവ്വമായിട്ടെങ്കിലുമുള്ള പോസ്റ്റ് ഡിപ്ലോമ പ്രോഗ്രാമിനു ചേരുകയെന്നതാണു.  അതായത് പഠിച്ച ബ്രാഞ്ചിൽ തന്നെ തുടർ പഠനം സാധ്യമെന്നർത്ഥം.  ജോലിയോട് കൂടി പാർട്ട് ടൈം ആയി എഞ്ചിനിയറിങ്ങ് പഠിക്കുവാനും സൗകര്യമുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് http://polyadmission.org/

Friday, 11 July 2014

പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ


മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഡോക്ടറും നേഴ്സുമല്ലാതെ നിരവധി പ്രൊഫഷണലുകൾ ഉണ്ടുവെന്ന യാഥാർഥ്യം പലരും ഓർക്കാറില്ല. അതു കൊണ്ട് തന്നെ പാരാ മെഡിക്കൽ പ്രൊഫഷൻറ്റെ സാധ്യതകൾ പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നു. ഇന്ന് ആശുപത്രികളുടെ എണ്ണം വർദ്ധിച്ചതോടെ പാരാ മെഡിക്കൽ മേഖലയിലും അവസരങ്ങൾ വർദ്ധിച്ചിരിക്കുന്നു. പാരാ മെഡിക്കൽ മേഖലയിലെ കോഴ്സുകളെ ഡിപ്ലോമാ, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് എന്നിങ്ങനെ തിരിക്കാം.  ചുരുങ്ങിയ സമയത്തിനുള്ളിൽ മെച്ചപ്പെട്ടൊരു പ്രൊഫഷനിലേക്കെത്തുവാൻ സഹായകരമായതാണു പാരാ മെഡിക്കൽ കോഴ്സുകൾ. 

പൊതു മേഖലയിൽ പന്ത്രണ്ട് പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റ് നടത്തുന്നുണ്ട്.  +2 വോ തത്തുല്യ യോഗ്യതയോ ലഭിച്ചവർക്ക് അപേക്ഷിക്കാം.  യോഗ്യതാ പരീക്ഷയിൽ പാർട്ട്-2 (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) വിഷയങ്ങൾക്ക് മിനിമം 40% ശതമാനം മാർക്ക് വേണം.  17 വയസിനും 35 വയസിനുമിടക്കായിരിക്കണം  പ്രായം. കോഴ്സുകൾ താഴെപ്പറയുന്നവയാണു.
  .
1.    ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി (DMLT)

രോഗ നിർണ്ണയത്തിനു ഡോക്ടറെ സഹായിക്കുന്നവരാണു ലബോറട്ടറി ടെക്നീഷ്യന്മാർ.  ശരീര സ്രവങ്ങൾ വിശദമായി പരിശോധിച്ച് അണുബാധ കണ്ടെത്തി ചികിൽസാ വിധി നിർണ്ണയിക്കുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട്.  മെഡിക്കൽ ലബോറട്ടറികളിലും ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങളിലും ഇവർക്ക് തൊഴിൽ അവസരമുണ്ട്.  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ലഭിക്കാം.

2.    ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (DRT)

മെഡിക്കൽ ഇമേജിങ്ങ് ടെക്നിക് ഉപയോഗിച്ച് രോഗ നിർണ്ണയം നടത്തുന്നതാണു റേഡിയോളജി.  സ്കാനിങ്ങ്, എക്സ് റേ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഒഴിവാക്കാനാവാത്തവരാണു റേഡിയോളജിസ്റ്റുകൾ.

3.    ഡിപ്ലോമ ഇൻ ഓഫ്താൽമിക് അസിസ്റ്റൻറ്റ് (DOA)

കണ്ണു ഡോക്ടറുടെ നിർദ്ദേശ പ്രകാരം രോഗികളുടെ കണ്ണ് പരിശോധന നടത്തേണ്ടവരാണു ഓഫ്താൽമിക് അസിസ്റ്റൻറ്റുമാർ.  പരിശോധനാ ഫലങ്ങൾ ഡോക്ടർമാർക്ക് മുൻപിൽ അവതരിപ്പിക്കുവാനുള്ള റിപ്പോർട്ടായി മാറ്റേണ്ടതും ഇവരുടെ ചുമതലയാണു. 

4.    ഡിപ്ലോമ ഇൻ ദെന്തൽ മെക്കാനിക്  (DDM)

കൃത്രിമ പല്ലുകളും മറ്റ് ദെന്ത സംരക്ഷണത്തിനായുള്ള ഉപകരണങ്ങളും വികസിപ്പിക്കുകയാണു ദെന്തൽ മെക്കാനിക്കിൻറ്റെ ചുമതല.  വസ്തുക്കളെ ഭാവനയിൽ ത്രിമാന രൂപത്തിൽ കാണുവാൻ കഴിവുള്ളവരായിരിക്കുന്നത് ഈ ജോലിക്ക് ഏറെ സഹായകരമാണു.  രോഗികളുമായി നേരിട്ട് ബന്ധമില്ലാത്ത ഇവർക്ക് ഹോസ്പിറ്റലുകളിലായിരിക്കില്ല ലാബുകളിലും കമ്പനികളിലുമായിരിക്കും ജോലി സാധ്യത.

5.    ഡിപ്ലോമ ഇൻ ദെന്തൽ ഹൈജിനിസ്റ്റ് (DDH)

ദന്ത സംരക്ഷണത്തിലും ചികിൽസയിലും ദെന്തിസ്റ്റുകളെ സഹായിക്കുകയാണു ദെന്തൽ ഹൈജിനിസ്റ്റിൻറ്റെ ചുമതല. 

 6.    ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (DOT & AT)

ഓപ്പറേഷൻ തിയേറ്ററിനുള്ളിലെ ഡോക്ടർമാരുടെ അസിസ്റ്റൻറ്റുകളാണു ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിസ്റ്റുകൾ.  ഓപ്പറേഷൻ ചെയ്യപ്പെടേണ്ട രോഗിയെപ്പറ്റി മാത്രമല്ല തിയേറ്ററിനുള്ളിലെ എല്ലാ ഉപകരണങ്ങളെപ്പറ്റിയെല്ലാം സമഗ്ര അറിവുള്ളവരായിരിക്കണമിവർ.

7.    ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (DCVT)

ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാർക്ക് അവരുടെ രോഗ നിർണ്ണയത്തിലും തുടർന്ന് ഓപ്പറേഷൻ അടക്കമുള്ള ചികിൽസ രീതികളിലും അവരെ സഹായിക്കുന്ന പ്രൊഫഷണലുകളാണു കാർഡിയോ വാസ്കുലർ ടെക്നീഷ്യൻമാർ.

8.    ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (DNT)

നാഡീ വ്യൂഹത്തിൻറ്റെ തകരാറുകൾ കണ്ടെത്തുന്ന പരീക്ഷണ, നിരീക്ഷണ ജോലിയാണു ന്യൂറോ ടെക്നോളജിസ്റ്റുകൾക്ക് നിർവ്വഹിക്കുവാനുള്ളതു. നാഡീ വ്യൂഹത്തിൻറ്റെ പ്രവർത്തനം അപഗ്രഥിച്ച് രോഗ നിർണ്ണയത്തിനു വിദഗ്ദരെ സഹായിക്കുകയാണു ഇവരുടെ കർത്തവ്യം. 

9.    ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (DDT)

വൃക്ക രോഗികൾക്ക് ഡോക്ടറുടെ സാന്നിധ്യത്തിൽ ഡയാലിസിസ് നടത്തുന്നവരാണു ഡയാലിസിസ് ടെക്നോളജിസ്റ്റുകൾ. വൃക്ക മാറ്റ ശസ്ത്രക്രിയാ വേളകളിലും ഇവരുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണു.

10. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (DET)
ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകളെ സഹായിക്കുവാനുള്ള പരിചയ സമ്പന്നരായ പ്രൊഫഷണലുകളാണു എൻഡോസ്കോപിക് ടെക്നോളജിസ്റ്റുകൾ.  എൻഡോസ്കോപ്പി മെഷീനുകൾ കൈകാര്യം ചെയ്യുന്നത് ഇവരാണു.

11. ഡിപ്ലോമ ഇൻ ദെന്തൽ ഓപ്പറേറ്റിങ്ങ് റൂം അസിസ്റ്റൻറ്റ് (DDORA)

പല്ലിൻറ്റെ സർജറി ആവശ്യമായൈ വരുന്നിടത്ത് അതിനു മുൻപും പിൻപും ആവശ്യമായ ഉപകരണങ്ങളും മറ്റു സാധനങ്ങളും സജ്ജമാക്കുകയാണു ഇവരുടെ ചുമതല.

12. ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (DRT)

ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസ കോശ രോഗങ്ങൾ നിർണ്ണയിക്കാനുള്ള പരിശോധന നടത്തുന്നവരാണു റെസ്പിറേറ്ററി തെറാപ്പി ടെക്നോളജിസ്റ്റുകൾ.  വെൻറ്റിലേറ്റർ, പൾസ്-ഓക്സീമീറ്റർ കമ്പനികളിലും ഇവർക്ക് തൊഴിൽ സാധ്യതയുണ്ട്.

വിശദ വിവരങ്ങൾക്ക് http://lbscentre.org/  അല്ലെങ്കിൽ www.lbskerala.com/

ഹോട്ടൽ രംഗത്ത് തൊഴിൽ നേടാൻ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ

tIcf kÀ¡mÀ Sqdnkw hIp¸n\p Iogn t\cn«v \S¯p¶ kwcw`amWv ^pUv{Im^vÁv C³ÌnÁyq«pIÄ, ChnsS \qdpiXam\w sXmgnepd¸pÅ Sqdnkw, tlm«Â hyhkmb taJebnte¡v hnZymÀ°nIÄ¡v ]cnioe\w \ÂInhcp¶p. PSC hnhn[ XkvXnIIÄ¡v AwKoIcn¨n«pÅ kÀ«n^n¡Áv tImgvkpIfmWnhnsS ]Tn¸n¡p¶Xv.

1967  Bcw`n¨ Cu kvYm]\¯n B[p\oIhpw anI¨Xpamb ]T\ kuIcy§Ä GÀs¸Sp¯nbpÅ hnZym`ymkamWv \S¯n hcp¶Xv. ap³ hÀj§fn ChnsS ]Tn¨nd§nb hnZymÀYnIÄ C´y¡I¯pw ]pd¯pw \nch[n h³ InS tlm«epIÄ, BUw_c I¸epIÄ, sdtÌmdâv Aarqkvsaâv ]mÀ¡pIÄ tlmkv¸nÁepIÄ F¶n§s\ sshhn[yamÀ¶ ഇടങ്ങളിൽ sXmgnepIfn GÀs¸«ncn¡p¶p.

k¼qÀWambpw kÀ¡mÀ DSakvYXbnepÅ kvYm]\ambXp ImcWw SC/ST hn`mK¯n DÅ hnZymÀYnIÄ¡v ^okv kuP\yhpw, s̸âv AS¡apÅ aÁm\pIqey§fpw e`n¡p¶tXmsSm¸w aÁp hnZymÀYnIÄ¡v hfsc Ipdª \nc¡nepÅ ^okpIളുമാWv CuSm¡p¶Xv. tIcf¯nse 12 kvYe§fn Cu kvYm]\w {]hÀ¯n¨phcp¶p.

\£{X tlm«epIfnte¡pw B[p\oI `£W \nÀ½mW hn]W\ cwK¯nte¡pw GÁhpa[nIw sXmgnehkc§Ä t\Sphm³ km[n¡p¶ Xc¯nepÅ ]mTy {IaamWv ^pUv {Im^vÁv C³ÌnÁyq«n ]Tn¸n¡p¶Xv.
ഓരോ കോഴ്സിനും ഒൻപത് മാസത്തെ ക്ലാസും മൂന്ന് മാസത്തെ പരിശീലനവുമടക്കം 12 മാസമാണു കാലാവുധി.

കോഴ്സുകളും യോഗ്യതയും

1.     {^-ണ്ട് Hm^okv Hm¸tdj³.  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സിയാണുAXnYn F¯nt¨cp¶Xp apX Ahsc kzoIcn¡p¶Xpw AhÀ¡mhiyamb kuIcy§Ä Hcp¡ns¡mSp¡p¶Xpamb sXmgn taJebpambn _Ôs¸« tImgvkmWv {^-ണ്ട് Hm^okv Hm¸tdj³. Cu tImgvkn Sqdnkw, tlm«Â dnk]vj³, B[p\oI I¼yq«À kmt¦XnIhnZybneqsS dqw _p¡n§v, _nÃpIÄ Xbmdm¡Â, hntZinItfmSv Bibhn\nabw \S¯Â, kvt]m¡¬ Cw¥ojv, XpS§n \nch[n hnjb§Ä ]Tn¸n¡p¶p. Cu tImgvkn\p tijw dnk]vj\nÌpIfmbn tlm«epIÄ, h³InS kzImcy, kÀ¡mÀ kvYm]\§Ä, Aarqkvsaâv ]mÀ¡pIÄ, {Smh sUkv¡pIÄ, SqÀ ¸tdÁn§v kvYm]\§Ä XpS§nb CS§fn tPmen e`n¡phm³ km[yXയുണ്ട്

2.     ^pUv Bâv _ohtdPv kÀÆoസ് : അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സിയാണു.  Cu tImgvkn shbnÁn§v ]mÀ«v H¶v, ]mÀ«v രണ്ട്-v F¶o hnjb§fmWv ]Tn¸n¡p¶Xv. Cu tImgvkv Ignªv ]pd¯nd§p¶ hnZymÀYn¡v shbnÁÀamcmbn tPmen XpS§phm\pw XpSÀ¶v ko\nbÀ shbnÁÀ sdtÌmdâv amt\PÀ, ഫുഡ് & ബേക്കറി amt\PÀ F¶o XkvXnIbn {]hÀ¯n¡phm\pw km[n¡pw. 100 iXam\w sXmgnepd¸pÅXmWo tImgvkv.

3.  ^pUv s{]mU£³: ഇതിൻറ്റേയും അടിസ്ഥാന യോഗ്യത എസ് എസ് എൽ സിയാണു. ^pUv s{]mU£³ tImgvkn cpNntbdnb 100 IW¡n\p Blmc ]ZmÀY§Ä D-m¡phm\pÅ imkv{Xob ]T\amWv \S¯p¶Xv. Cu tImgvkv Ignªv tlm«Â, jn¸n§v, FbÀsse³ XpS§nb hyhkmb taJeIfn tPmenbn {]thin¡phm\pw, sj^v, sj^v Zn Iypko³, ^pUv s{]mU£³ amt\PÀ F¶o XkvXnIIfn tPmen e`n¡pIbpw sN¿pw.

4.     tlm«Â At¡matUj³ Hm¸tdj³: ഇതിൻറ്റേയും അടിസ്ഥാന യോഗ്യത എസ് എസ് എൽ സിയാണു. hfsctbsd tPmen km²yXbpÅ Cu tImgvkn\p tijw dqw AÁâv Bbn tPmen e`n¡pIbpw XpSÀ¶v ^vtfmÀ kq¸ÀsshkÀ, FIvknIyp«nhv lukvIo¸À F¶o \neIfn F¯n tNcphm\pamIpw.

5.     t_¡dn Bâv I¬^£vWdn:  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സിയാണു. hfsctbsd sXmgn km²yX tlm«Â hyhkmb¯nepw Aല്ലാsXbpw DÅ Cu tImgvkn hnhn[Xcw t_¡dn km[\§ \nÀ½n¡m³ ]Tn¸nക്കുന്നു-v. kzbw kwcw`IcmIphm\pw sXmgn t\Sphm\pw Cu tImgvkv D]Icn¡pw.

അപേക്ഷിക്കേണ്ട വിധം:

sh_vsskÁn \n¶pw Uu¬temUv sNbvX tijw ]qcn¸n¨ At]£tbmsSm¸w GXp skâdnemtWm At]£n¡p¶Xv B skâdnse {]n³kn¸mfnsâ t]cn tÌÁv _m¦v Hm^v {Smhൻകൂdn amdm³ ]Áp¶ hn[¯nepÅ P\d hn`mK¯n ഉള്ള hnZymÀYnIÄക്ക് 50 cq]bpsS Unamâv {Um^vÁpw SC/ST hn`mK¯n DÅ hnZymÀYnIÄ¡v 25 cq]bpsS Unamâv {Um^vÁv FSp¯Xpw (DZpa skâdnse¦n kn³Unt¡Áv ബാ¦n amdm³ ]Áp¶ {Um^vÁv) tNÀ¯v At]£n¡p¶ skâdnte¡v Ahkm\ XobXn¡Iw In«p¶ coXnbn At]£nt¡-XmWv. At]£tbmsSm¸w S.S.L.C. tbmKyXm kÀ«n^n¡ÁpIfpsS ]IÀ¸pw t^mt«mbpw, T.C., SC/ST hn`mK¯n DÅ hnZymÀYnIÄ B[mÀ ImÀUnsâ tIm¸nbpw, GsX¦nepw Xc¯nepÅ ap³KW\¡v AÀlXbpÅhÀ PmXn sXfnbn¡p¶ kÀ«n^n¡Áv / hcpam\ kÀ«n^n¡Áv/ {IoansebÀ kÀ«n^n¡Áv (Chbn Bhiyambh), Ìm¼v H«n¨v kz´w t]cpw hnemkhpw FgpXnb Hcp t]mÌv ImÀUv F¶nh IqSn hbv¡Ww.

       കേരളത്തിലെ സെൻറ്ററുകൾ
1.       ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കവടിയാർ റോഡ്,  കുറവൻ കോണം, തിരുവനന്തപുരം.
2.       ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കടപ്പാക്കട കൊല്ലം
3.       ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കുമാരനല്ലൂർ കോട്ടയം
4.       ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, മങ്ങാട്ടു കവല തൊടുപുഴ
5.       ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്,  ശ്രീ നാരായണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല
6.       ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, എച്ച് എം ടി ജംഗ്ഷൻ, കളമശ്ശേരി
7.       ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പൂത്തോൾ തൃശൂർ
8.       ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മലപ്പുറം
9.       ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരൂർ മലപ്പുറം
10.   ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കാരാപ്പറമ്പ് കോഴിക്കോട്
11.   ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ആരാട്ട് റോഡ് കണ്ണൂർ
12.   ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഉദുമ കാസർഗോഡ്

എല്ലാ സെൻറ്ററുകളിലും എല്ലാ കോഴ്സുകളും ലഭ്യമല്ല.  വിശദ വിവരങ്ങൾക്ക് http://www.fcikerala.org/


Thursday, 10 July 2014

രസതന്ത്രം – തന്മാത്രകളുടെ തന്ത്രങ്ങളുടെ പഠനം


അടിസ്ഥാന ശാസ്ത്രം വിഷയങ്ങളിൽ വ്യാവസായിക മേഖലയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഒന്നാണു രസ തന്ത്രം.  അതിനാൽ തന്നെ രസതന്ത്രജ്ഞർക്ക് തൊഴിൽ വിപണിയിൽ എന്നും ഡിമാൻഡുണ്ട്.  വ്യാവസായിക രംഗത്ത് മാത്രമല്ല ഗവേഷണത്തിലും പ്രതിരോധ മേഖലയിലുമെല്ലാം തന്നെ ഏറെ ഉയരങ്ങളിലെത്തിക്കുവാൻ കഴിയുന്ന ഒന്നാണു ഈ ശാസ്ത്ര ശാഖയിലെ ഉപരി പഠനം.

കോഴ്സുകൾ

ഇൻഡ്യയിലെ ഒട്ടു മിക്ക സർവകലാശാലകളിലും കെമിസ്ട്രിയിൽ ബിരുദ ബിരുദാനന്തര കോഴ്സുകളുണ്ട്. കെമിസ്ട്രി മുഖ്യ വിഷയമായി +2 പഠിച്ചവർക്ക് കെമിസ്ട്രിയിൽ ബിരുദത്തിനു ചേരാം. തുടർന്ന് ബിരുദാനന്തര ബിരുദത്തിനും. ഗവേഷണത്തിലേക്ക് കടക്കണമെങ്കിൽ എം എസ് സി ക്ക് ശേഷം എം ഫി ലിനോ പി എച്ച് ഡി ക്കോ ചേരാം.  കെമിസ്ട്രി മുഖ്യ വിഷയമായി +2 പഠിച്ചവർക്ക് അഞ്ച് വർഷത്തെ ഇൻറ്റഗ്രേറ്റഡ് എം എസ് സിക്കും ചേരാം.  ഗവേഷണം കരിയർ ആക്കാൻ ആഗ്രഹിക്കുന്നവർ ഇൻറ്റഗ്രേറ്റഡ് എം എസ് സി തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.
രസ തന്ത്രമിന്ന് വളരെയധികം വികാസം പ്രാപിച്ച ഒന്നാണു.  ബയോ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഹൈഡ്രോ കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫോട്ടോ കെമിസ്ട്രി, അഗ്രോ കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി, എൻവിയോണ്മെൻറ്റൽ കെമിസ്ട്രി തുടങ്ങി വ്യത്യസ്ത കൈവഴികളിലൂടെ അനുസ്യൂതം സഞ്ചരിക്കുന്ന ഒന്നായിരിക്കുന്നു ഇന്ന് കെമിസ്ട്രി. 
  
ബയോ കെമിസ്ട്രി

ഒരു ജീവിയുടെ ശരീരത്തിനുള്ളിൽ നടക്കുന്ന രാസ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം ശാഖയാണു ബയോ കെമിസ്ട്രി.  കെമിസ്ട്രി മുഖ്യ വിഷയമായി +2 പഠിച്ചവർക്ക് ബയോ കെമിസ്ട്രിയിൽ ബി എസ് സിക്ക് ചേരാം. എം എസ് സി കഴിഞ്ഞവർക്ക് ഗവേഷണ മേഖലയിലേക്ക് കടക്കാം.  കേരളത്തിൽ എല്ലാ സർവകലാശാലയിലും പഠനാവസരങ്ങളുണ്ട്. ലാബുകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഭക്ഷ്യ വ്യവസായ മേഖലകളിലും മരുന്നു നിർമ്മാണത്തിലുമെല്ലാം ബയോ കെമിസ്റ്റിൻറ്റെ സേവനം അത്യന്താപേക്ഷിതമാണു. 

പോളിമർ കെമിസ്ട്രി

ബി എസ് സി തലം മുതൽ എം എസ് സി, എം ഫിൽ, പി എച്ച് ഡി തുടങ്ങി എല്ലാ തലങ്ങളിലും ഇന്ന് പോളിമർ കെമിസ്ട്രിക്ക് പഠനാവസരങ്ങളുണ്ട്.  കെമിസ്ട്രി മുഖ്യ വിഷയമായി ബി എസ് സി എടുത്തവർക്കും പോളിമർ കെമിസ്ട്രിയിൽ എം എസ് സിക്കു ചേരാം. ഒന്നിലേറെ തന്മാത്രകൾ ചേർന്ന് വലിയ തന്മാത്രകൾ രൂപപ്പെടുന്ന പ്രതിഭാസമാണു പോളിമർ കെമിസ്ട്രിയുടെ അടിസ്ഥാനം.  നിത്യോപയോഗ സാധനങ്ങളായ പോളിത്തീൻ കവറുകൾ, പി വി സി പൈപ്പുകൾ തുടങ്ങിയവയെല്ലാം പോളിമറുകളാണു.  പുതിയ പുതിയ പോളിമറുകൾ കണ്ടെത്തുകയും അവയുടെ ഗുണങ്ങൾ മനസ്സിലാക്കുകയും അവയെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റുകയും ചെയ്യുന്ന ഗവേഷണങ്ങൾ ധാരാളം നടക്കുന്നുണ്ട്.  കേരളത്തിൽ നിരവധി കോളേജുകളിൽ പഠനാവസരങ്ങളുണ്ടെങ്കിലും കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെൻറ്റ് ഓഫ് പോളിമർ കെമിസ്ട്രി ആൻഡ് റബ്ബർ ടെക്നോളജിയും (http://psrt.cusat.ac.in/) എം ജി യൂണിവേഴ്സിറ്റിയുടെ സ്കൂൾ കെമിക്കൽ സയൻസും (http://mgu.ac.in/) എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണു.
 
ഇൻഡസ്ട്രിയൽ കെമിസ്ട്രി

പേരു പോലെ തന്നെ വ്യാവസായിക രംഗത്തെ കെമിസ്ട്രിയുടെ സാധ്യതകളും ആവശ്യകതയുമാണു ഈ തൊഴിലധിഷ്ഠിത കോഴ്സിൻറ്റെ സിലബസ്. ബി എസ് സി തലം മുതൽ ഈ കോഴ്സ് ലഭ്യമാണു.  കേരള ഗവ. കോളേജ് കാര്യവട്ടം, എസ് എൻ കോളേജ് ചാത്തന്നൂർ, ടി കെ എം എം കോളേജ് നങ്ങ്യാർ കുളങ്ങര (http://tkmmcollege.org), എൻ എസ് എസ് കോളേജ് ഒറ്റപ്പാലം (http://www.nsscollegeottapalam.org/), തുടങ്ങിയവയിലെല്ലാം ഈ കോഴ്സുണ്ട്. 

കരിയർ അവസരങ്ങൾ

കെമിസ്ട്രിയിൽ ഉപരി പഠനം നടത്തിയ ഒരാൾക്ക് ഇന്ന് പെട്രോളിയം, ഫുഡ് പ്രൊഡക്ഷൻ, മൈനിങ്ങ് ആൻഡ് മെറ്റലർജി, ഫാർമസ്യൂട്ടിക്കൽസ്, പ്ലാസ്റ്റിക്സ്, പൾപ്പ് ആൻഡ് പേപ്പർ, ഫെർട്ടിലൈസർ തുടങ്ങി, കെമിക്കൽ പ്രോഡക്ട് മാനിഫാച്വറിങ്ങ്, ഹോസ്പിറ്റൽ, ഫിഷ് പ്രോസസിങ്ങ്, ഫുഡ് പ്രോസസ്സിങ്ങ് തുടങ്ങി വൈവിധ്യമാർന്ന വ്യാവസായിക മേഖലകളിൽ അവസരങ്ങളുണ്ട്.
ക്വാളിറ്റി കൺട്രോൾ, പ്രോസസ് കൺട്രോൾ, വാട്ടർ ട്രീറ്റ്മെൻറ്റ്, ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ, എയർ ക്വാളിൽറ്റി മാനേജ്മെൻറ്റ്, ടെക്നിക്കൽ സെയിൽസ്, അധ്യാപനം, ടെക്നിക്കൽ റൈറ്റിങ്ങ്, ഹസാർഡ്സ് വേസ്റ്റ് മാനേജ്മെൻറ്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുവാൻ കഴിയും..

ഗവേഷണ മേഖലയാണു എടുത്ത് പറയേണ്ടയൊരു കരിയർ.  കൗൺസിൽ ഓഫ് സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിൻറ്റെ (http://www.csir.res.in/) കീഴിലുള്ള നിരവധി ഗവേഷണ സ്ഥാപനങ്ങൾ ഉയർന്ന കരിയറിൻറ്റെ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നു. ഇതിൽ പൂനയിലെ നാഷണൽ കെമിക്കൽ ലബോറട്ടറി (http://www.ncl-india.org/) പ്രത്യേകം പ്രസ്താവ്യമായ സ്ഥാപനമാണു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസേർച്ച് (http://www.tifr.res.in/index.php/en/) മറ്റൊരു പ്രധാന സ്ഥാപനമാണു. പ്രതിരോധ മേഖലയിലും കെമിസ്ട്രിയിൽ ഉന്നത പഠനം പൂർത്തിയാക്കിയവർക്ക് അവസരങ്ങളുണ്ട്.