അടിസ്ഥാന
ശാസ്ത്രം വിഷയങ്ങളിൽ വ്യാവസായിക മേഖലയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഒന്നാണു
രസ തന്ത്രം. അതിനാൽ തന്നെ രസതന്ത്രജ്ഞർക്ക്
തൊഴിൽ വിപണിയിൽ എന്നും ഡിമാൻഡുണ്ട്. വ്യാവസായിക
രംഗത്ത് മാത്രമല്ല ഗവേഷണത്തിലും പ്രതിരോധ മേഖലയിലുമെല്ലാം തന്നെ ഏറെ ഉയരങ്ങളിലെത്തിക്കുവാൻ
കഴിയുന്ന ഒന്നാണു ഈ ശാസ്ത്ര ശാഖയിലെ ഉപരി പഠനം.
കോഴ്സുകൾ
ഇൻഡ്യയിലെ
ഒട്ടു മിക്ക സർവകലാശാലകളിലും കെമിസ്ട്രിയിൽ ബിരുദ ബിരുദാനന്തര കോഴ്സുകളുണ്ട്. കെമിസ്ട്രി
മുഖ്യ വിഷയമായി +2 പഠിച്ചവർക്ക് കെമിസ്ട്രിയിൽ ബിരുദത്തിനു ചേരാം. തുടർന്ന് ബിരുദാനന്തര
ബിരുദത്തിനും. ഗവേഷണത്തിലേക്ക് കടക്കണമെങ്കിൽ എം എസ് സി ക്ക് ശേഷം എം ഫി ലിനോ പി എച്ച്
ഡി ക്കോ ചേരാം. കെമിസ്ട്രി മുഖ്യ വിഷയമായി
+2 പഠിച്ചവർക്ക് അഞ്ച് വർഷത്തെ ഇൻറ്റഗ്രേറ്റഡ് എം എസ് സിക്കും ചേരാം. ഗവേഷണം കരിയർ ആക്കാൻ ആഗ്രഹിക്കുന്നവർ ഇൻറ്റഗ്രേറ്റഡ്
എം എസ് സി തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.
രസ
തന്ത്രമിന്ന് വളരെയധികം വികാസം പ്രാപിച്ച ഒന്നാണു. ബയോ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഹൈഡ്രോ കെമിസ്ട്രി,
ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫോട്ടോ കെമിസ്ട്രി, അഗ്രോ കെമിസ്ട്രി,
മെഡിസിനൽ കെമിസ്ട്രി, എൻവിയോണ്മെൻറ്റൽ കെമിസ്ട്രി തുടങ്ങി വ്യത്യസ്ത കൈവഴികളിലൂടെ അനുസ്യൂതം
സഞ്ചരിക്കുന്ന ഒന്നായിരിക്കുന്നു ഇന്ന് കെമിസ്ട്രി.
ബയോ കെമിസ്ട്രി
ഒരു
ജീവിയുടെ ശരീരത്തിനുള്ളിൽ നടക്കുന്ന രാസ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം
ശാഖയാണു ബയോ കെമിസ്ട്രി. കെമിസ്ട്രി മുഖ്യ
വിഷയമായി +2 പഠിച്ചവർക്ക് ബയോ കെമിസ്ട്രിയിൽ ബി എസ് സിക്ക് ചേരാം. എം എസ് സി കഴിഞ്ഞവർക്ക്
ഗവേഷണ മേഖലയിലേക്ക് കടക്കാം. കേരളത്തിൽ എല്ലാ
സർവകലാശാലയിലും പഠനാവസരങ്ങളുണ്ട്. ലാബുകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഭക്ഷ്യ വ്യവസായ
മേഖലകളിലും മരുന്നു നിർമ്മാണത്തിലുമെല്ലാം ബയോ കെമിസ്റ്റിൻറ്റെ സേവനം അത്യന്താപേക്ഷിതമാണു.
പോളിമർ കെമിസ്ട്രി
ബി
എസ് സി തലം മുതൽ എം എസ് സി, എം ഫിൽ, പി എച്ച് ഡി തുടങ്ങി എല്ലാ തലങ്ങളിലും ഇന്ന് പോളിമർ
കെമിസ്ട്രിക്ക് പഠനാവസരങ്ങളുണ്ട്. കെമിസ്ട്രി
മുഖ്യ വിഷയമായി ബി എസ് സി എടുത്തവർക്കും പോളിമർ കെമിസ്ട്രിയിൽ എം എസ് സിക്കു ചേരാം.
ഒന്നിലേറെ തന്മാത്രകൾ ചേർന്ന് വലിയ തന്മാത്രകൾ രൂപപ്പെടുന്ന പ്രതിഭാസമാണു പോളിമർ കെമിസ്ട്രിയുടെ
അടിസ്ഥാനം. നിത്യോപയോഗ സാധനങ്ങളായ പോളിത്തീൻ
കവറുകൾ, പി വി സി പൈപ്പുകൾ തുടങ്ങിയവയെല്ലാം പോളിമറുകളാണു. പുതിയ പുതിയ പോളിമറുകൾ കണ്ടെത്തുകയും അവയുടെ ഗുണങ്ങൾ
മനസ്സിലാക്കുകയും അവയെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റുകയും ചെയ്യുന്ന ഗവേഷണങ്ങൾ
ധാരാളം നടക്കുന്നുണ്ട്. കേരളത്തിൽ നിരവധി കോളേജുകളിൽ
പഠനാവസരങ്ങളുണ്ടെങ്കിലും കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെൻറ്റ് ഓഫ് പോളിമർ
കെമിസ്ട്രി ആൻഡ് റബ്ബർ ടെക്നോളജിയും (http://psrt.cusat.ac.in/)
എം ജി യൂണിവേഴ്സിറ്റിയുടെ സ്കൂൾ കെമിക്കൽ സയൻസും (http://mgu.ac.in/)
എടുത്ത് പറയേണ്ട സ്ഥാപനങ്ങളാണു.
ഇൻഡസ്ട്രിയൽ കെമിസ്ട്രി
പേരു
പോലെ തന്നെ വ്യാവസായിക രംഗത്തെ കെമിസ്ട്രിയുടെ സാധ്യതകളും ആവശ്യകതയുമാണു ഈ തൊഴിലധിഷ്ഠിത
കോഴ്സിൻറ്റെ സിലബസ്. ബി എസ് സി തലം മുതൽ ഈ കോഴ്സ് ലഭ്യമാണു. കേരള ഗവ. കോളേജ് കാര്യവട്ടം, എസ് എൻ കോളേജ് ചാത്തന്നൂർ,
ടി കെ എം എം കോളേജ് നങ്ങ്യാർ കുളങ്ങര (http://tkmmcollege.org),
എൻ എസ് എസ് കോളേജ് ഒറ്റപ്പാലം (http://www.nsscollegeottapalam.org/),
തുടങ്ങിയവയിലെല്ലാം ഈ കോഴ്സുണ്ട്.
കരിയർ അവസരങ്ങൾ
കെമിസ്ട്രിയിൽ
ഉപരി പഠനം നടത്തിയ ഒരാൾക്ക് ഇന്ന് പെട്രോളിയം, ഫുഡ് പ്രൊഡക്ഷൻ, മൈനിങ്ങ് ആൻഡ് മെറ്റലർജി,
ഫാർമസ്യൂട്ടിക്കൽസ്, പ്ലാസ്റ്റിക്സ്, പൾപ്പ് ആൻഡ് പേപ്പർ, ഫെർട്ടിലൈസർ തുടങ്ങി, കെമിക്കൽ
പ്രോഡക്ട് മാനിഫാച്വറിങ്ങ്, ഹോസ്പിറ്റൽ, ഫിഷ് പ്രോസസിങ്ങ്, ഫുഡ് പ്രോസസ്സിങ്ങ് തുടങ്ങി
വൈവിധ്യമാർന്ന വ്യാവസായിക മേഖലകളിൽ അവസരങ്ങളുണ്ട്.
ക്വാളിറ്റി
കൺട്രോൾ, പ്രോസസ് കൺട്രോൾ, വാട്ടർ ട്രീറ്റ്മെൻറ്റ്, ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ, എയർ ക്വാളിൽറ്റി
മാനേജ്മെൻറ്റ്, ടെക്നിക്കൽ സെയിൽസ്, അധ്യാപനം, ടെക്നിക്കൽ റൈറ്റിങ്ങ്, ഹസാർഡ്സ് വേസ്റ്റ്
മാനേജ്മെൻറ്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുവാൻ കഴിയും..
ഗവേഷണ
മേഖലയാണു എടുത്ത് പറയേണ്ടയൊരു കരിയർ. കൗൺസിൽ
ഓഫ് സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിൻറ്റെ (http://www.csir.res.in/) കീഴിലുള്ള നിരവധി ഗവേഷണ
സ്ഥാപനങ്ങൾ ഉയർന്ന കരിയറിൻറ്റെ പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നു. ഇതിൽ പൂനയിലെ നാഷണൽ
കെമിക്കൽ ലബോറട്ടറി (http://www.ncl-india.org/)
പ്രത്യേകം പ്രസ്താവ്യമായ സ്ഥാപനമാണു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസേർച്ച്
(http://www.tifr.res.in/index.php/en/)
മറ്റൊരു പ്രധാന സ്ഥാപനമാണു. പ്രതിരോധ മേഖലയിലും കെമിസ്ട്രിയിൽ ഉന്നത പഠനം പൂർത്തിയാക്കിയവർക്ക്
അവസരങ്ങളുണ്ട്.
No comments:
Post a Comment