Tuesday, 6 December 2016

അഭിഭാഷക വൃത്തിയുടെ യോഗ്യതയളക്കുവാന്‍ AIBE


ഉന്നത വിദ്യാഭാസം നേടി പുറത്തിറങ്ങുന്നവരില്‍ ബഹുഭൂരിപക്ഷവും ആ തൊഴില്‍ ചെയ്യുവാന്‍ പ്രാപ്തരല്ലായെന്നതാണ് വസ്തുത. ആയതിനാലാണ് പ്രായോഗിക നൈപുണ്യമുള്ളവരെ കണ്ടെത്തുവാന്‍ പ്രത്യേക സ്ക്രീനിങ്ങ് ടെസ്റ്റുകള്‍ വിവിധ മേഖലകളില്‍ ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ അഭിഭാഷക വൃത്തിക്ക് യോഗ്യരായവരെ കണ്ടെത്തുവാന്‍ ബാര്‍ കൌണ്‍സില്‍ ഓഫ് നടത്തുന്ന പരീക്ഷയാണ് ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍ (AIBE).

അഭിഭാഷക ജോലിയിലേക്ക് കടന്നു വരുന്ന ഒരു വ്യക്തിക്ക് നിയമ തത്വങ്ങല്‍ പ്രായോഗിക തലത്തില്‍ പരീക്ഷിക്കുന്നതിന് ആവശ്യമായ ബുദ്ധി വൈഭവമുണ്ടോയെന്ന് കണ്ടെത്തുകയാണ് ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍റെ ലക്ഷ്യം. അതായത് നിയമ ബിരുദ ധാരികള്‍ക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യുവാന്‍ എയ്ബ് യോഗ്യത നേടണം. അതേ സമയം ഏതെങ്കിലും അഭിഭാഷകന്‍റെ കീഴില് പരിശീലനം നേടുവാന്‍ എയ്ബ് നിര്‍ബന്ധമല്ല. ബാറിലെ സീനിയോറിറ്റി നിശ്ചയിക്കുവാനും എയ്ബ് പരിഗണിക്കില്ല. എന്‍റോള്‍മെന്‍റ് തീയതി അടിസ്ഥാനമാക്കിയാണ് സീനിയോറിറ്റി നിശ്ചയിക്കുക.

2009 – 10 വര്‍ഷം മുതല്‍ നിയമ ബിരുദം നേടുന്നവര്‍ക്ക് പ്രാകടീസ് ചെയ്യണമെങ്കില്‍ എയ്ബ് പാസാകണമെന്ന നിബന്ധന 2010 ലാണ് വന്നത്.

പരീക്ഷാ രീതി

മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള എയ്ബ് ഒരു ഓപ്പണ്‍ ബുക്ക് എക്സാമിനേഷനാണ്. നോട്ടുകളും റീഡിങ്ങ് മെറ്റീരിയലുകളും പരീക്ഷാ ഹാളില്‍ അനുവദനീയമാണ്. മൂന്ന് മണിക്കൂര്‍ 30 മിനിട്ട് ദൈര്‍ഖ്യമുള്ള പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാകും. 11 ഭാഷകളില്‍ പരീക്ഷ നടത്തുന്നുണ്ട്. 40 സെന്‍ററുകളുണ്ട്. ബിരുദ തലത്തില്‍ ഒരു നിയവ വിദ്യാര്‍ത്ഥി പഠിക്കേണ്ടുന്ന എല്ലാ വിഷയങ്ങളും സിലബസിലുണ്ട്.

അഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നിയമ ബിരുദം നേടിയ ശേഷം സംസ്ഥാന ബാര്‍ കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ പരീക്ഷക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് പരീക്ഷ നടത്തുക. എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം. 40 ശതമാനം മാര്‍ക്ക് നേടുന്നവര്ക്ക് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വക്കാലത്ത് എടുക്കുവാനോ നിയമോപദേശം നല്‍കുവാനോ നിയമ ബിരുദധാരികള്‍ക്ക് നിയമ സാധുത ലഭിക്കുകയുള്ളു.


കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.allindiabarexamination.com/, http://www.barcouncilofindia.org/ എന്നിവ സന്ദര്‍ശിക്കുക. 

Sunday, 4 December 2016

സെയില്‍ ടാക്സ് പ്രാക്ടീഷണറാവാം


സെയില്‍ ടാക്സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠന – ഗവേഷണങ്ങള്‍ നടത്തുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍. കേരള സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ബി കോം കഴിയാത്തവര്‍ക്കും സെയില്‍ ടാക്സ് പ്രാക്ടീഷണറാകുവാന്‍ ഇവിടുത്തെ ഡിപ്ലോമ മതിയാകും.

കോഴ്സുകള്‍

കറസ്പോണ്ടന്‍സ് രീതിയിലുള്ള രണ്ട് ഡിപ്ലോമ പ്രോഗ്രാമുകളാണിവിടെയുള്ളത്.

1.       പി ജി ഡിപ്ലോമ ഇന്‍ ടാക്സേഷന്‍

ഡിഗ്രിയാണ് ഈ കോഴ്സിന്‍റെ യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി.

Economics of taxation and office management
General laws of taxation
Kerala value added tax law and practice
Central sales tax law and practice
Direct taxation law and practice
Tax planning and accountancy.

എന്നിവയാണ് പഠന വിഷയങ്ങള്‍. രജിസ്ട്രേഡ് സെയില്‍ ടാക്സ് പ്രാക്ടീഷണറാകുവാനുള്ള യോഗ്യതയാണിത്.

2.     ഡിപ്ലോമ ഇന്‍ സെയില്‍സ് ടാക്സേഷന്‍

എസ് എസ് എല്‍ സിയാണ് മതിയായ യോഗ്യത. കാലാവധി ഒരു വര്‍ഷം.

Kerala value added tax law and practice
Central sales tax law and practice
Book keeping and accountancy.

എന്നിവയാണ് പഠന വിഷയങ്ങള്‍.

വിലാസം

Gulati Institute of Finance and Taxation
GIFT Campus, Chavadimukku
Sreekariyam, Pin.695017
Thiruvananthapuram
Phone : 0471 2596960, 2596970, 2596980, 2590880,2593960
Email : 
giftkerala@gmail.com

വെബ്സൈറ്റ്:  http://gift.res.in/



Saturday, 3 December 2016

ശാസ്ത്ര പഠന രംഗത്തെ ഉന്നത സ്ഥാപനം – IISc ബാംഗ്ലൂര്‍


അടിസ്ഥാന ശാസ്ത്ര ഗവേഷണമെന്നും മാനവരാശിക്കൊരു മുതല്‍ക്കൂട്ടാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ പഠനത്തിനൊരു ഉന്നത പഠന ശാലയാണ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്. സമര്‍ത്ഥരും, ഗവേഷണാഭിരുചിയുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വിഹരിക്കുവാന്‍ പറ്റിയ മേഖല.  

കേന്ദ്ര മാനവശേഷി മന്ത്രാലയം ആദ്യമായി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാർക്കിട്ടപ്പോൾ പൊതു സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ്.  

വിദ്യാർഥികളുടെ എണ്ണമെടുത്താൽ തലതിരിഞ്ഞകണക്കാണു ബാംഗ്ലൂര്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റേത്. ഗവേഷണ വിദ്യാർഥികളാണു കൂടുതൽ. അതുകഴിഞ്ഞാൽ പി ജി. ഏറ്റവും കുറച്ചുള്ളതു ബിരുദ വിദ്യാർഥികളും. തലതിരിഞ്ഞ ഈ കണക്ക് രാജ്യത്തെ ഏറ്റവും മികച്ച ഗവേഷണകേന്ദ്രത്തിന്‍റെ മികവിന് അടിവരയിടുന്നു.

പൊതു വിവരങ്ങൾ

ഒരു ഡിപ്പാർട്മെന്റിലൊതുങ്ങാത്ത ഇന്റർഡിസിപ്ലിനറി സ്വഭാവമുള്ള ഗവേഷണത്തിനുള്ള സൗകര്യങ്ങളാണ് പ്രധാന ആകർഷണം. എംടെക്, എംഡിസ്, എം മാനേജ്മെന്റ്, എംഎസ്‌സി (എൻജി), പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി എന്നിങ്ങനെയാണു മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകൾ. ഡിഗ്രി തലത്തിൽ ബാച്‌ലർ ഓഫ് സയൻസ് (റിസർച്) കോഴ്സ് മാത്രം.

കോഴ്സുകള്‍

വേറിട്ട ബിരുദ പഠനം

ഐഐഎസ്‌സിയിലെ സവിശേഷ ഡിഗ്രി പ്രോഗ്രാമാണു ബാച്‌ലർ ഓഫ് സയൻസ് (റിസർച്). ഗവേഷണത്തിനു പ്രാധാന്യം നൽകിയുള്ള നാലുവർഷ ഡിഗ്രി കോഴ്സ്. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, മെറ്റീരിയൽസ്, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ് എന്നിവയിലാണു സ്പെഷലൈസേഷൻ. സയന്‍സ് വിഷയങ്ങളിലെ പ്ലസ് ടുവാണ് യോഗ്യത. KVPY/IIT JEE ആണ് പ്രവേശന പരീക്ഷ.

സയൻസിൽ ബിരുദം നേടുന്നതിനൊപ്പം തന്നെ എൻജിനീയറിങ്, സോഷ്യൽ സയൻസ് വിഷയങ്ങളും പഠിക്കാമെന്നതാണു ബിഎസിന്റെ മെച്ചം. ആദ്യ മൂന്നു സെമസ്റ്റർ അടിസ്ഥാന പഠനം. തുടർന്നുള്ള മൂന്നു സെമസ്റ്റർ സ്പെഷലൈസേഷൻ.അവസാന രണ്ടു സെമസ്റ്ററുകളിൽ ഗവേഷണ പ്രോജക്ട്.

ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, മെറ്റീരിയൽസ്, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ് എന്നിവയാണു സ്പെഷലൈസേഷൻ വിഷയങ്ങൾ. ലോഹങ്ങൾ, പോളിമറുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനമാണു മെറ്റീരിയൽസ് സ്ട്രീമിലുള്ളത്. ഇതിനൊപ്പം മറ്റു സ്ട്രീമുകളിൽനിന്നുള്ള ഓപ്ഷനൽ വിഷയങ്ങളും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. സ്പെഷലൈസ് ചെയ്യുന്ന വിഷയത്തിലെ ഗവേഷണ പ്രോജക്ട് ആണ് അവസാന രണ്ടു സെമസ്റ്ററുകളിൽ. മറ്റു സ്ട്രീമുകളിലെ വിഷയങ്ങളും പഠിക്കാവുന്ന ഇന്റർഡിസിപ്ലിനറി സ്വഭാവത്തിനൊപ്പം ഗവേഷണത്തിനു നൽകുന്ന ഈ പ്രാമുഖ്യം കൊണ്ടു കൂടിയാണ് ബിഎസ് പ്രോഗ്രാം വ്യത്യസ്തമാകുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരു വർഷം കൂടി ഇവിടെ തന്നെ പഠിച്ചു മാസ്റ്റേഴ്സ് നേടുകയും ചെയ്യാം.

എം ടെക്/എം ഡിഎസ് പ്രോഗ്രാമുകള്‍

സയന്‍സിലോ, എഞ്ചിനിയറിങ്ങ്, എന്നിവയിലോ ഉള്ള ഡിഗ്രിയോ പി ജിയോ ആണ് യോഗ്യത വേണ്ടത്. ആര്‍ക്കിടെക്ചറില്‍ ഡിഗ്രി ഉള്ളവര്‍ക്ക് എം ഡിഎസ് പ്രോഗ്രാമിന് ചേരാം. സാധുവായ ഗേറ്റ് യോഗ്യത വേണം. പ്രമുഖ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള എം ടെക് പ്രോഗ്രാമുകളും ഇവിടെയുണ്ട്.

ഗവേഷണം

ഒരു ഡിപ്പാർട്ട്മെന്‍റിലായി ഒതുങ്ങി നിൽക്കാത്ത ഇന്‍റർഡിസിപ്ലിനറി സ്വഭാവമുള്ള ഗവേഷണത്തിനും വിപുലമായ സൗകര്യങ്ങളുണ്ട്. പലതും 2009 ൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായി തുടങ്ങിയവയാണ്.

വിവിധ വിഷയങ്ങളില്‍ പി എച്ച് ഡിക്കും ഇന്‍റഗ്രേറ്റഡ് പി എച്ച് ഡിക്കും ഇവിടെ സൌകര്യമുണ്ട്. ബി എസ് സി കഴിഞ്ഞവര്‍ക്ക് ഇന്‍റഗ്രേറ്റഡ് പി എച്ച് ഡിക്ക് ചേരാം. JAM/JEST എന്നിവയാണ് പ്രവേശന പരീക്ഷകള്‍.

ഇന്‍റർഡിസിപ്ലിനറി റിസർച് ഡിവിഷനു കീഴിലുള്ള വിവിധ സെന്‍ററുകൾ

സൂപ്പർകംപ്യൂട്ടർ എജ്യുക്കേഷൻ ആൻഡ് റിസര്‍ച്ച് സെന്റർ:

കംപ്യൂട്ടർ സിസ്റ്റംസ്, കംപ്യൂട്ടേഷണൽ സയൻസ്, ബയോ ഇൻഫർമാറ്റിക്സ് എന്നീ മേഖലകളിലാണു ഗവേഷണം. എംടെക് (കംപ്യൂട്ടേഷനൽ സയൻസ്), എംഎസ്‌സി (എൻജി), പിഎച്ച്ഡി എന്നിവയാണ് പ്രധാന പ്രോഗ്രാമുകള്‍.

സെന്റർ ഫോർ നാനോസയൻസ് ആൻഡ് എൻജിനീയറിങ്:

നാനോ ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്, സോളാർ സെൽ ഗവേഷണം തുടങ്ങി വിവിധ മേഖലകൾ. വ്യവസായ വ്യവസായ മേഖലയുമായുള്ള സഹകരണവും അത്യാധുനിക നാനോ ഫാബ്രിക്കേഷൻ സാങ്കേതിക സൗകര്യങ്ങളും. എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്.

ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്

രാജ്യത്തെ ഏറ്റവും ആദ്യത്തെ മാനേജ്മെന്റ് സ്കൂളുകളിലൊന്നിവിടുത്തേത്. ബിടെക് കഴിഞ്ഞവര്‍ക്കാണ് ഈ മാനേജ്മെന്‍റ് പ്രോഗ്രാമിലേക്ക് പ്രവേശനം. GATE/CAT/G MAT എന്നിവയിലേതെങ്കിലുമുണ്ടാവണം. ഇക്കണോമിക്സ്, ഒൻട്രപ്രണർഷിപ്, ഫിനാൻസ്, എച്ച്ആർ മാനേജ്മെന്റ്, ഇന്റലക്ച്വൽ പ്രോപ്പർട്ടി, മാർക്കറ്റിങ്, പബ്ലിക് പോളിസി തുടങ്ങിയ മേഖലകളിൽ പഠനം. എം മാനേജ്മെന്‍റ്, പി എച്ച് ഡി എന്നിവയാണ് പ്രോഗ്രാമുകള്‍.

റോബർട്ട് ബോഷ് സെന്റർ ഫോർ സൈബർ ഫിസിക്കൽ സിസ്റ്റംസ്

വളർന്നുവരുന്ന പഠനശാഖയാണു സൈബർ ഫിസിക്കൽ സിസ്റ്റംസ്. ബോഷ് ഗ്രൂപ്പിനു കീഴിലുള്ള റോബർട്ട് ബോഷ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഐഐഎസ്‌സിയിലെ പ്രവർത്തനം. ഊർജം, ജലം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകിയുള്ള ഗവേഷണം.

സെന്റർ ഫോർ ഇൻഫ്രാസ്ട്രക്ചർ, സസ്റ്റെയ്നബിൾ ട്രാൻസ്പോർട്ടേഷൻ ആൻഡ് അർബൻ പ്ലാനിങ്:

ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, അർബൻ ഇൻഫ്രാസ്ട്രക്ചർ, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാത പഠനം തുടങ്ങിയ മേഖലകൾ.

സെന്റർ ഫോർ ബയോസിസ്റ്റംസ് സയൻസ് ആൻഡ് എൻജിനീയറിങ്:

ബയോളജിയും എൻജിനീയറിങ്ങും കൈകോർക്കുന്ന പഠനം. ബിടെക്, എംടെക് ബിരുദധാരികൾ മുതൽ എംബിബിഎസ് ബിരുദധാരികൾക്കു വരെ ചേരാവുന്ന പിഎച്ച്ഡി പ്രോഗ്രാം.


കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.iisc.ac.in/ നോക്കുക

Friday, 2 December 2016

സൈബര്‍ നിയമങ്ങള്‍ക്കൊരു ശ്രദ്ധേയ സ്ഥാപനം – ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോസ്


മനുഷ്യന്‍റെ ജീവിത സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് അവന്‍റെ സമൂഹത്തിലെ ഇടപെടലുകളും മാറുന്നു. അത് അറിവിന്‍റേയും അതോടൊപ്പം അനാവശ്യങ്ങളുടേയും പുത്തന്‍ വാതയാനങ്ങളിലേക്ക് അവനെ എത്തിക്കുന്നു. ഇത് പുതിയ പ്രശ്നങ്ങള്‍ക്കൊപ്പം അതിന്‍റെ പരിഹാരങ്ങള്‍ക്കും വഴി തെളിക്കുന്നു. പുത്തന്‍ തൊഴിലവസരങ്ങളിലേക്കും തദ്വാരാ നൂതന കോഴ്സുകളിലേക്കും എത്തുന്നതിന്‍റെ നിമിത്തമായി ഇത് മാറുന്നു. ഇങ്ങനെ ഉദയം ചെയ്ത നൂതന കോഴ്സുകളിലൊന്നാണ് സൈബര്‍ നിയമം. കാരണം ഇന്‍റര്‍നെറ്റിന്‍റെ അതി വ്യാപനവും അത് വഴി സമൂഹ മാധ്യമങ്ങളുടെ പ്രചുര പ്രചാരവും എല്ലാം കൂടി ഇത് വരേയും നാം കേള്‍ക്കാത്തയൊന്നായ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് മനുഷ്യനെ എത്തിക്കുന്നു. ഇവിടെ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടി വരുന്നു.  നിത്യേനയെന്നോണം സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുമ്പോള്‍ നിയമ പുസ്തകങ്ങളില്‍ പുതിയ പാഠങ്ങള്‍ ചേര്‍ക്കേണ്ടി വരുന്നു. ആയതിനാല്‍ത്തന്നെ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യലൈസ് ചെയ്യാവുന്ന ഒരു വിഷയമാണ് സൈബര്‍ നിയമങ്ങള്‍.

ഈ വിഷയം ചില സ്ഥാപനങ്ങളില്‍ പഠന വിഷയമാണെങ്കിലും ഇത് പഠിക്കുവാനായി മാത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായൊരു സ്ഥാപനമുണ്ടിന്ത്യയില്‍. പൂനയിലെ ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോസ്. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷനുമായി ബന്ധപ്പെട്ട് മൂന്ന് ഡിപ്ലോമ പ്രോഗ്രാമുകളുമിവിടെയുണ്ട്.

കോഴ്സുകള്‍

1.       ഡിപ്ലോമ ഇന്‍ സൈബര്‍ ലോ – ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോയും മുംബൈയിലെ ഗവ. ലോ കോളേജും സംയുക്തമായിട്ടാണ് ഈ 6 മാസത്തെ കറസ്പോണ്ടന്‍സ് കോഴ്സ് നടത്തുന്നത്. മുംബൈയില്‍, കോണ്ടാക്ട് ക്ലാസുണ്ടാവും. പ്ലസ് ടുവാണ് യോഗ്യത.

2.       അഡ്വാന്‍സഡ് ഇന്‍ സൈബര്‍ ലോ – ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 6 മാസത്തെ കോഴ്സാണിത്.

3.    അഡ്വാന്‍സ്ഡ് എക്സിക്യുട്ടീവ് പ്രോഗ്രാം ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഓഡിറ്റ് ആന്‍ഡ് കംപ്ലയിന്‍സ്

Advanced Executive Program in Cyber Security
Advanced Executive Program in IT Act Audit & Compliance
ASCL Certified Digital Evidence Analyst

എന്നീ മൂന്ന് പ്രോഗ്രാമുകള്‍ ഈ കോഴ്സിലുള്‍പ്പെടും.

4.      അഡ്വാന്സ്ഡ് എക്സിക്യുട്ടീവ് പ്രോഗ്രാം ഇന് ഐ ടി ആക്ട് ഓഡിറ്റ് ആന്‍ഡ് കംപ്ലയന്‍സ്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങള്‍ ഇതില്‍ പഠിക്കാം.

5.       സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ - സൈബര്‍ കുറ്റാന്വേഷണത്തിന്‍റെ സാങ്കേതികതയും ഉപകരണങ്ങളും അതിന്‍റെ സാധ്യതകളും വ്യക്തമാക്കുന്ന ഡിപ്ലോമ കോഴ്സാണിത്. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തുവാനും അവയെ വിശകലനം ചെയ്യുവാനും പഠനത്തിനാണ് കോഴ്സില്‍ ഊന്നല്‍ നല്‍കുന്നത്. ഒരു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രയോജനപ്പദമായ കോഴ്സാണിത്. ഡിഗ്രിയാണ് യോഗ്യത.

6.       സൈബര്‍ ക്രൈം കണ്‍ട്രോള്‍ കണ്‍സള്‍ട്ടന്‍റ് – മൂന്ന് മാസം പ്രവര്‍ത്തി പരിചയമുള്ള ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം.

7.       സൈബര്‍ കരിയര്‍ ട്രാക് – സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ കണ്ട് പിടുത്തങ്ങളും മാറ്റങ്ങളും സൈബര്‍ കുറ്റാന്വേഷണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്‍റെ പ്രായോഗികമായ പഠനമാണിത്. ഒരു വര്‍ഷത്തെ കോഴ്സാണിത്.

ഇത് കൂടാതെ സൈബര്‍ ലോയുമായി ബന്ധപ്പെട്ട നിരവധി പ്രോഗ്രാമുകളും ചി സൌജന്യ ഓണ്‍ലൈവ്‍ കോഴ്സുകളും ഇവിടെ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Asian School of Cyber Laws,
410, Supreme Headquarters,
Mumbai-Bangalore Highway,
Near Audi Showroom,
Baner,
Pune - 411045 (INDIA)

Phone: 09225548601, 09225548602


Website: http://www.asianlaws.org/

Thursday, 1 December 2016

ബ്ലഡ് ബാങ്കില്‍ ജോലി ചെയ്യുവാന്‍ ബ്ലഡ് ബാങ്ക് ടെക്നോളജി


ഇത് സ്പെഷ്യലൈസേഷനുകളുടെ കാലം. പാരാമെഡിക്കല്‍ രംഗത്ത് ഇത് വളരെ പ്രകടമാണ്. ഓരോ മേഖലക്കും ഇവിടെ സ്പെഷ്യലിസ്റ്റുകളുണ്ട്. അതില്‍ത്തന്നെ പ്രധാനപ്പെട്ട ഒന്നാണ് ബ്ലഡ് ബാങ്ക് ടെക്നോളജിയെന്നത്.

കോഴ്സുകളും സ്ഥാപനങ്ങളും

തിരുവനന്തപുരത്തെ ശ്രി ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പി ജി ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്നോളജി കോഴ്സ് നടത്തുന്നുണ്ട്. സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത.

വിലാസം  
Director
Sree Chitra Tirunal Institute for Medical Sciences & Technology
Thiruvananthapuram - 695 011, Kerala, India
Email:
 director@sctinst.ac.in
Phone : 91-471-2443152, 2443085
മുംബൈയിലെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍റെ കീഴില്‍ അന്ധേരിയിലെ ഗ്ലോബല്‍ ഹോസ്പിറ്റലില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കോഴ്സ് നടത്തുന്നുണ്ട്.
S. V. Road, Opp. Andheri Railway Station
Andheri (W), Mumbai - 400 058, INDIA
 Telephone: (91-22) 66487500, 2671159
 Fax: (91-22) 26715000

ഹരിയാനയിലെ അസ്ട്രോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ 9 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും 2 വര്‍ഷത്തെ ഡിപ്ലോമാ കോഴ്സും നടത്തുന്നുണ്ട്.

വിലാസം

Astron Institute of Social Sciences
Surya Kiran Complex, Old, Mehrauli - Gurgaon Rd
Anamika Enclave, Sector 14, Gurugram, Haryana 122001

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ ബ്ലഡ് ബാങ്ക് ടെക്നോളജിയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://gunturmedicalcollege.edu.in/

ആന്ധ്രാപ്രദേശിലെ പ്രദേശിലെ  ഓം സായ് പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2 വര്‍ഷത്തെ ഡിപ്ലോമാ കോഴ്സുണ്ട്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് http://www.ospmi.com/

ആന്ധ്രാപ്രദേശിലെ പ്രദേശിലെ  മഹാരാജാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്ലസ് ടുക്കാര്‍ക്കായി 2 വര്‍ഷത്തെ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ കോഴ്സുണ്ട്. 30 സീറ്റുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.mimsvzm.org/

ജോലി സാധ്യത

ഹോസ്പിറ്റലുകളിലും കമ്യൂണിറ്റി ബ്ലഡ് ബാങ്കുകളിലും യൂണിവേഴ്സിറ്റികളിലെ ബ്ലഡ് ബാങ്കുകളിലും ലോബോറട്ടറികളിലും ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്‍ററുകളിലുമാണ് തൊഴില്‍ അവസരങ്ങള്‍.