Friday, 2 December 2016

സൈബര്‍ നിയമങ്ങള്‍ക്കൊരു ശ്രദ്ധേയ സ്ഥാപനം – ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോസ്


മനുഷ്യന്‍റെ ജീവിത സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് അവന്‍റെ സമൂഹത്തിലെ ഇടപെടലുകളും മാറുന്നു. അത് അറിവിന്‍റേയും അതോടൊപ്പം അനാവശ്യങ്ങളുടേയും പുത്തന്‍ വാതയാനങ്ങളിലേക്ക് അവനെ എത്തിക്കുന്നു. ഇത് പുതിയ പ്രശ്നങ്ങള്‍ക്കൊപ്പം അതിന്‍റെ പരിഹാരങ്ങള്‍ക്കും വഴി തെളിക്കുന്നു. പുത്തന്‍ തൊഴിലവസരങ്ങളിലേക്കും തദ്വാരാ നൂതന കോഴ്സുകളിലേക്കും എത്തുന്നതിന്‍റെ നിമിത്തമായി ഇത് മാറുന്നു. ഇങ്ങനെ ഉദയം ചെയ്ത നൂതന കോഴ്സുകളിലൊന്നാണ് സൈബര്‍ നിയമം. കാരണം ഇന്‍റര്‍നെറ്റിന്‍റെ അതി വ്യാപനവും അത് വഴി സമൂഹ മാധ്യമങ്ങളുടെ പ്രചുര പ്രചാരവും എല്ലാം കൂടി ഇത് വരേയും നാം കേള്‍ക്കാത്തയൊന്നായ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് മനുഷ്യനെ എത്തിക്കുന്നു. ഇവിടെ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടി വരുന്നു.  നിത്യേനയെന്നോണം സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുമ്പോള്‍ നിയമ പുസ്തകങ്ങളില്‍ പുതിയ പാഠങ്ങള്‍ ചേര്‍ക്കേണ്ടി വരുന്നു. ആയതിനാല്‍ത്തന്നെ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യലൈസ് ചെയ്യാവുന്ന ഒരു വിഷയമാണ് സൈബര്‍ നിയമങ്ങള്‍.

ഈ വിഷയം ചില സ്ഥാപനങ്ങളില്‍ പഠന വിഷയമാണെങ്കിലും ഇത് പഠിക്കുവാനായി മാത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായൊരു സ്ഥാപനമുണ്ടിന്ത്യയില്‍. പൂനയിലെ ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോസ്. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷനുമായി ബന്ധപ്പെട്ട് മൂന്ന് ഡിപ്ലോമ പ്രോഗ്രാമുകളുമിവിടെയുണ്ട്.

കോഴ്സുകള്‍

1.       ഡിപ്ലോമ ഇന്‍ സൈബര്‍ ലോ – ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോയും മുംബൈയിലെ ഗവ. ലോ കോളേജും സംയുക്തമായിട്ടാണ് ഈ 6 മാസത്തെ കറസ്പോണ്ടന്‍സ് കോഴ്സ് നടത്തുന്നത്. മുംബൈയില്‍, കോണ്ടാക്ട് ക്ലാസുണ്ടാവും. പ്ലസ് ടുവാണ് യോഗ്യത.

2.       അഡ്വാന്‍സഡ് ഇന്‍ സൈബര്‍ ലോ – ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. 6 മാസത്തെ കോഴ്സാണിത്.

3.    അഡ്വാന്‍സ്ഡ് എക്സിക്യുട്ടീവ് പ്രോഗ്രാം ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഓഡിറ്റ് ആന്‍ഡ് കംപ്ലയിന്‍സ്

Advanced Executive Program in Cyber Security
Advanced Executive Program in IT Act Audit & Compliance
ASCL Certified Digital Evidence Analyst

എന്നീ മൂന്ന് പ്രോഗ്രാമുകള്‍ ഈ കോഴ്സിലുള്‍പ്പെടും.

4.      അഡ്വാന്സ്ഡ് എക്സിക്യുട്ടീവ് പ്രോഗ്രാം ഇന് ഐ ടി ആക്ട് ഓഡിറ്റ് ആന്‍ഡ് കംപ്ലയന്‍സ്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങള്‍ ഇതില്‍ പഠിക്കാം.

5.       സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ - സൈബര്‍ കുറ്റാന്വേഷണത്തിന്‍റെ സാങ്കേതികതയും ഉപകരണങ്ങളും അതിന്‍റെ സാധ്യതകളും വ്യക്തമാക്കുന്ന ഡിപ്ലോമ കോഴ്സാണിത്. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തുവാനും അവയെ വിശകലനം ചെയ്യുവാനും പഠനത്തിനാണ് കോഴ്സില്‍ ഊന്നല്‍ നല്‍കുന്നത്. ഒരു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രയോജനപ്പദമായ കോഴ്സാണിത്. ഡിഗ്രിയാണ് യോഗ്യത.

6.       സൈബര്‍ ക്രൈം കണ്‍ട്രോള്‍ കണ്‍സള്‍ട്ടന്‍റ് – മൂന്ന് മാസം പ്രവര്‍ത്തി പരിചയമുള്ള ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം.

7.       സൈബര്‍ കരിയര്‍ ട്രാക് – സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ കണ്ട് പിടുത്തങ്ങളും മാറ്റങ്ങളും സൈബര്‍ കുറ്റാന്വേഷണത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്‍റെ പ്രായോഗികമായ പഠനമാണിത്. ഒരു വര്‍ഷത്തെ കോഴ്സാണിത്.

ഇത് കൂടാതെ സൈബര്‍ ലോയുമായി ബന്ധപ്പെട്ട നിരവധി പ്രോഗ്രാമുകളും ചി സൌജന്യ ഓണ്‍ലൈവ്‍ കോഴ്സുകളും ഇവിടെ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Asian School of Cyber Laws,
410, Supreme Headquarters,
Mumbai-Bangalore Highway,
Near Audi Showroom,
Baner,
Pune - 411045 (INDIA)

Phone: 09225548601, 09225548602


Website: http://www.asianlaws.org/

No comments:

Post a Comment