ഉന്നത വിദ്യാഭാസം നേടി
പുറത്തിറങ്ങുന്നവരില്‍ ബഹുഭൂരിപക്ഷവും ആ തൊഴില്‍ ചെയ്യുവാന്‍
പ്രാപ്തരല്ലായെന്നതാണ് വസ്തുത. ആയതിനാലാണ് പ്രായോഗിക നൈപുണ്യമുള്ളവരെ
കണ്ടെത്തുവാന്‍ പ്രത്യേക സ്ക്രീനിങ്ങ് ടെസ്റ്റുകള്‍ വിവിധ മേഖലകളില്‍ ആവശ്യമായി
വരുന്നത്. ഇത്തരത്തില്‍ അഭിഭാഷക വൃത്തിക്ക് യോഗ്യരായവരെ കണ്ടെത്തുവാന്‍ ബാര്‍ കൌണ്‍സില്‍
ഓഫ് നടത്തുന്ന പരീക്ഷയാണ് ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍ (AIBE).
അഭിഭാഷക ജോലിയിലേക്ക്
കടന്നു വരുന്ന ഒരു വ്യക്തിക്ക് നിയമ തത്വങ്ങല്‍ പ്രായോഗിക തലത്തില്‍ പരീക്ഷിക്കുന്നതിന്
ആവശ്യമായ ബുദ്ധി വൈഭവമുണ്ടോയെന്ന് കണ്ടെത്തുകയാണ് ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍റെ
ലക്ഷ്യം. അതായത് നിയമ ബിരുദ ധാരികള്‍ക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യുവാന്‍ എയ്ബ്
യോഗ്യത നേടണം. അതേ സമയം ഏതെങ്കിലും അഭിഭാഷകന്‍റെ കീഴില് പരിശീലനം നേടുവാന്‍ എയ്ബ്
നിര്‍ബന്ധമല്ല. ബാറിലെ സീനിയോറിറ്റി നിശ്ചയിക്കുവാനും എയ്ബ് പരിഗണിക്കില്ല. എന്‍റോള്‍മെന്‍റ്
തീയതി അടിസ്ഥാനമാക്കിയാണ് സീനിയോറിറ്റി നിശ്ചയിക്കുക.
2009 – 10 വര്‍ഷം മുതല്‍ നിയമ ബിരുദം നേടുന്നവര്‍ക്ക് പ്രാകടീസ്
ചെയ്യണമെങ്കില്‍ എയ്ബ് പാസാകണമെന്ന നിബന്ധന 2010 ലാണ് വന്നത്.
പരീക്ഷാ രീതി
മള്‍ട്ടിപ്പിള്‍ ചോയ്സ്
മാതൃകയിലുള്ള എയ്ബ് ഒരു ഓപ്പണ്‍ ബുക്ക് എക്സാമിനേഷനാണ്. നോട്ടുകളും റീഡിങ്ങ്
മെറ്റീരിയലുകളും പരീക്ഷാ ഹാളില്‍ അനുവദനീയമാണ്. മൂന്ന് മണിക്കൂര്‍ 30 മിനിട്ട്
ദൈര്‍ഖ്യമുള്ള പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാകും. 11 ഭാഷകളില്‍ പരീക്ഷ
നടത്തുന്നുണ്ട്. 40 സെന്‍ററുകളുണ്ട്. ബിരുദ തലത്തില്‍ ഒരു നിയവ വിദ്യാര്‍ത്ഥി
പഠിക്കേണ്ടുന്ന എല്ലാ വിഷയങ്ങളും സിലബസിലുണ്ട്.
അഗീകൃത സ്ഥാപനങ്ങളില്‍
നിന്ന് നിയമ ബിരുദം നേടിയ ശേഷം സംസ്ഥാന ബാര്‍ കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്
ഈ പരീക്ഷക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് പരീക്ഷ നടത്തുക. എത്ര
തവണ വേണമെങ്കിലും പരീക്ഷയെഴുതാം. 40 ശതമാനം മാര്‍ക്ക് നേടുന്നവര്ക്ക് ബാര്‍ കൌണ്‍സില്‍
ഓഫ് ഇന്ത്യ ‘സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ്’ നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ്
ഉണ്ടെങ്കില്‍ മാത്രമേ വക്കാലത്ത് എടുക്കുവാനോ നിയമോപദേശം നല്‍കുവാനോ നിയമ
ബിരുദധാരികള്‍ക്ക് നിയമ സാധുത ലഭിക്കുകയുള്ളു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.allindiabarexamination.com/, http://www.barcouncilofindia.org/ എന്നിവ സന്ദര്‍ശിക്കുക.
No comments:
Post a Comment