അടിസ്ഥാന വിദ്യാഭ്യാസമുള്ളത് കൊണ്ട് മാത്രം ഇന്നത്തെ മാറുന്ന കാലഘത്തില്‍
കരിയറില്‍ ഉയരങ്ങളിലെത്തണമെന്നില്ല. ആയതിനാല്‍ത്തന്നെ അവരവരുടെ മേഖലയില്‍
സ്പെഷ്യലൈസഡ് കോഴ്സുകള്‍ ചെയ്യുന്നത് ആ മേഖലയില്‍ ഉയർന്ന് പോകുവാന്‍ ഏറെ
സഹായകരമാണ്. ഇത്തരം കോഴ്സുകള്‍ ചെയ്യുന്നത് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളില്‍
നിന്നാവുമ്പോള്‍ പ്രത്യേകിച്ചും. എഞ്ചിനിയറിങ്ങ് ബിരുദധാരികള്‍ക്ക് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍
തൊഴില്‍ സാധ്യതകളുള്ള പുതിയ കോഴ്സുകള്‍ പരിചയപ്പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്‍റ് ആന്‍ഡ്
റിസേർച്ച് നിക് മർ). പൂനെ, ഹൈദരാബാദ്, ഗോവ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം
കാമ്പസുകളുണ്ട്. ദൂബായ്, ബഹറിന്‍ എന്നിവിടങ്ങളില്‍ സ്റ്റഡി സെന്‍ററുകളുമുണ്ട്.
കോഴ്സുകള്‍
രണ്ട് വർഷ ഫുള്‍ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍
1.
പോസ്റ്റ്
ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ അഡ്വാന്‍സഡ് കണ്‍സ്ട്രക്ഷന്‍ മൈനേജ്മെന്‍റ് (പി ജി പി
എ സി എം)
പൂനെ, ഹൈദരാബാദ് (ഷമീർ പെറ്റ്), ഗോവ, ഡല്‍ഹി എന്‍ സി ആർ
(ബഹദൂർ ഗഢ്) എന്നീ ക്യാമ്പസുകളിലാണ് പഠനാവസരം.
ഏതെങ്കിലും എഞ്ചിനിയറിങ്ങ് ബ്രാഞ്ചില്‍/ആർക്കിടെക്ചർ/പ്ലാനിങ്ങ്
എന്നിവയില്‍ മൊത്തം 50 ശതമാനം മാർക്കില്‍ കുറയാതെയുള്ള ബിരുദം ആണ് ആവശ്യമായ
യോഗ്യത.
Management,
Engineering, Architecture, Law, Information Technology, Social and Behavioural
Sciences എന്നിവയെല്ലാം ഇതില്‍ പാഠ്യ
വിഷയങ്ങളാണ്.
2.
പോസ്റ്റ്
ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ പ്രോജക്ട്, എഞ്ചിനിയറിങ്ങ് ആൻഡ് മാനേജ്മെന്‍റ് (പി ജി
പി പി ഇ എം)
പൂനെ, ഹൈദരാബാദ് (ഷമീർ പെറ്റ്) കാമ്പസുകളിലാണ്
കോഴ്സുള്ളത്. ഏതെങ്കിലും എഞ്ചിനിയറിങ്ങ് ബ്രാഞ്ചില്‍ മൊത്തം 50 ശതമാനം മാർക്കില്
കുറയാതെ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം.
3.
പോസ്റ്റ്
ഗ്രാജ്വേറ്റ് പ്രോഗ്രാം റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് അർബന്‍ ഇന്‍ഫ്രാസ്ട്രക്ചർ
മാനേജ്മെന്‍റ് (പി ജി പി എന്‍ ആർ ഇ യു ഐ എം)
പൂനെ ക്യാമ്പസിലാണ് പഠനാവസരമുള്ളത്. ഏതെങ്കിലും
എഞ്ചിനിയറിങ്ങ് ബ്രാഞ്ചില്‍/ആർക്കിടെക്ചർ/പ്ലാനിങ്ങ്
എന്നിവയില്‍ മൊത്തം 50 ശതമാനം മാർക്കില്‍ കുറയാതെയുള്ള ബിരുദം.
4.
പോസ്റ്റ്
ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഇന്‍ഫ്രാ സ്ട്രക്ചർ ഫിനാന്‍സ്, ഡെവലപ്മെന്‍റ് ആന്‍ഡ്
മാനേജ്മെന്‍റ് (പി ജി പി ഐ എഫ് ഡി എം)
പൂനെ കാമ്പസിലാണ് ഈ പ്രോഗ്രാമുള്ളത്. ഏതെങ്കിലും
എഞ്ചിനിയറിങ്ങ് ബ്രാഞ്ചില്‍/ആർക്കിടെക്ചർ/പ്ലാനിങ്ങ്
എന്നിവയില്‍ മൊത്തം 50 ശതമാനം മാർക്കില്‍ കുറയാതെയുള്ള ബിരുദം ആണ് ആവശ്യമായ
യോഗ്യത.
ഒരു വർഷ ഫുള്‍ ടൈം പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍
1.
പോസ്റ്റ്
ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഫാമിലി ഓണഡ് കണ്‍സ്ട്രക്ഷന്‍ ബിസിനസ്സ് (പി ജി പി എം
എഫ് ഒസി ബി)
50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്
യോഗ്യത. കണ്‍സ്ട്രക്ഷന്‍ ബിസിനസ്സുള്ള കുടുംബത്തിലെ അംഗമായിരിക്കണം.
2.
പോസ്റ്റ്
ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ കണ്ടംപററി സ്മാർട്ട് സിറ്റി ഡവലപ്മെന്‍റ് ആന്‍ഡ്
മാനേജ്മെന്‍റ് (പി ജി പി സി എസ് സി ഡി എം)
പൂനെ കാമ്പസിലാണ് ഈ പ്രോഗ്രാമുള്ളത്. ഏതെങ്കിലും
വിഷയത്തില്‍ 50 ശതമാനം മാർക്കില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത.
3.
പോസ്റ്റ്
ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ക്വാണ്ടിറ്റി സർവേയിങ്ങ് ആന്‍ഡ് കോണ്ടാക്റ്റ്
മാനേജ്മെന്‍റ് (പി ജി പി ക്യു എസ് സി എം)
ഹൈദരാബാദ് കാമ്പസിലാണ് ഈ കോഴ്സുള്ളത്. 50 ശതമാനം മാർക്കോടെ ഏതെങ്കിലും എഞ്ചിനിയറിങ്ങ്
വിഷയത്തിലുള്ള ഡിഗ്രിയാണ് യോഗ്യത.
4.
പോസ്റ്റ്
ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വിയോണ്‍മെന്‍റ്
മാനേജ്മെന്‍റ് (പി ജി പി എച്ച് എസ് സി എം)
ഹൈദരാബാദ് കാമ്പസിലാണ് ഈ കോഴ്സുള്ളത്. 50 ശതമാനം
മാർക്കില്‍ കുറയാതെയുള്ള എഞ്ചിനിയറിങ്ങ് ബിരുദമാണ് യോഗ്യത. നാല് വർഷത്തെ പ്രവർത്തി
പരിചയമുള്ള എഞ്ചിനിയറിങ്ങ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.
പ്രവേശനം
പ്രവേശന പരീക്ഷയുടെ
അടിസ്ഥാനത്തിലാണ് എല്ലാ കോഴ്സിലേക്കുമുള്ള പ്രവേശനം. NICMAR Common Admission
Test (NCAT) എന്ന 150 മാർക്കിന്‍റെ
ടെസ്റ്റാണിത്.
Quantitative and
Analytical Ability (60 മാർക്ക്)
Data Interpretation
(30 മാർക്ക്)
Verbal and General
Ability (60 മാർക്ക്)
എന്നിവയാണ് ടെസ്റ്റിന്‍റെ വിഷയങ്ങള്‍.
NCAT ഇല്ലെങ്കില്‍ സാധുവായ CAT / GATE / GMAT / CMAT എന്നിവയിലേതെങ്കിലും സ്കോറുകളും പ്രവേശനത്തിനായി പരിഗണിക്കും.
ഇത് കൂടാതെ വിവിധ ട്രെയിനിങ്ങ് പ്രോഗ്രാമുകളും ഇവിടെയുണ്ട്.
No comments:
Post a Comment