Sunday, 9 September 2018

ARIES - അസ്ട്രോ ഫിസിക്സ് ഗവേഷണത്തിനായൊരു ഉന്നത സ്ഥാപനം


ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനമാവുകയാണ് ചൊവ്വ പഠനത്തിനയച്ച മാർസ് ഓർബിറ്റർ മിഷൻ എന്ന മംഗള്‍യാന്‍.  ഏറെ പ്രതീക്ഷകളോടെ ഇന്ത്യ നോക്കിക്കണ്ട മംഗള്‍യാന്‍ അതിന്റെ പ്രവര്‍ത്തനം വിജയകരമായി തുടരുകയാണ്.  2013 ല്‍ തൊടുത്തുവിട്ട മംഗള്‍യാന്‍ ഇപ്പോഴും ചിത്രങ്ങളും ഡാറ്റകളും അയയ്ക്കുന്നു.  ചൊവ്വാ ഗ്രഹത്തെ കുറിച്ച് ഒട്ടനവധി വിവരങ്ങൾ ശേഖരിച്ചു അയക്കാൻ മംഗൾയാനു സാധിച്ചു.  ഇത് പോലുള്ള ദൌത്യങ്ങളില്‍  പങ്കാളികളാകുവാനും ഒപ്പം നക്ഷത്രങ്ങളുടെ മരണത്തെക്കുറിച്ചും, വെള്ളക്കുള്ളന്മാരെക്കുറിച്ചുമൊക്കെ ആധികാരികമായി അറിവ് നേടണമോ, എങ്കില്‍ അതിനുള്ള വഴിയാണ് അസ്ട്രോ ഫിസിക്സ് പഠനം. ഈ വിഷയത്തിലുള്ള ഗവേഷണ പഠനം നമുക്ക് മുന്‍പില്‍ തുറന്നിടുന്ന വാതയാനങ്ങള്‍ പലതാണ്.  ഉന്നത ശാസ്ത്രജ്ഞരുടെ ശ്രേണിയിലേക്ക് നമ്മുടെ പേരും കൂട്ടിച്ചേർക്കുവാനുള്ള അവസരമാണ് ഇത് വഴി കരഗതമാവുക.
ഈ വിഷയത്തിലെ ഗവേഷണത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നയൊന്നാണ്  ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ സ്ഥിതി ചെയ്യുന്ന Aryabhatta Research Institute of Observational Sciences (ARIES). കേന്ദ്ര സർക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണിത്.
കോഴ്സുകള്‍
1. പി എച്ച് ഡി – അസ്ട്രോണമി, അസ്ട്രോ ഫിസിക്സ്, അറ്റ്മോസ്ഫറിക് സയന്‍സ് എന്നിവയില്‍ ഇവിടെ ഗവേഷണം നടത്താം. 55 ശതമാനം മാർക്കോടെ ഫിസിക്സ്, അസ്ട്രോ ഫിസിക്സ് എന്നിവയിലെ എം എസ് സിയാണ് വേണ്ട യോഗ്യത. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ടാവും.  28 വയസ്സാണ് പ്രായ പരിധി. JEST/GATE/CSIR – NET  എന്നിവയില്‍ ഏതെങ്കിലും യോഗ്യത വേണം.
2.    പോസ്റ്റ് ഡോക്റല്‍ ഫെലോഷിപ്പ് - Ph.D. Degree awarded from a duly recognized (UGC) University/Institute in the field of Astronomy & Astrophysics / Atmospheric Sciences എന്നതാണ് വേണ്ടുന്ന യോഗ്യത. 35 വയസ്സാണ് പ്രായ പരിധി.
3.     ആര്യഭട്ട പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് - Ph.D. Degree awarded from a duly recognized University/Institute in the field of Astronomy & Astrophysics / Atmospheric Sciences എന്നതാണ് വേണ്ട യോഗ്യത. 32 വയസ്സാണ് പ്രായ പരിധി.  ഉയർന്ന നിലവാരം പുലർത്തുന്നവർക്കാണ് ഇതിലേക്ക് പ്രവേശനമുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.aries.res.in സന്ദർശിക്കുക.

No comments:

Post a Comment