Sunday, 2 September 2018

വ്യത്യസ്തമായ ഡിസൈന്‍ കോഴ്സുകളുമായി Indian Institute of Craft & Design



രൂപകല്‍പ്പന എന്നത് വളരെ ക്രിയേറ്റീവ് ആയിട്ടുള്ള ഒന്നാണ്. വളരെ സ്പെഷ്യലസഡ് ആയിട്ടുള്ള നിരവധി കോഴ്സുകള്‍ ഈ മേഖലയില്‍ ലഭ്യമാണ്. വ്യത്യസ്ത ഡിസൈന്‍ കോഴ്സുകള്‍ക്ക് വ്യത്യസ്ത സ്ഥാപനങ്ങള്‍ നമുക്കുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് രാജസ്ഥാനിലെ ജയ്പൂരില്‍ സ്ഥിതി ചെയ്യുന്ന Indian Institute of Craft & Design.  ഇന്ത്യയിലെ ഡിസൈന്‍ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ഇത്. രാജസ്ഥാന്‍ ഗവണ്‍മെന്‍റ് സ്ഥാപിച്ചതാണ് ഇത്.  Ambuja Educational Institute ആണ് ഇപ്പോള്‍ ഇത് (PPP) മോഡലില്‍ മാനേജ് ചെയ്യുന്നത്.

കോഴ്സുകള്‍

4 വർഷത്തെ അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രി, 2 വർഷത്തെ പോസ്റ്റ് ഗ്രാജ്വേററ് ഡിഗ്രി, 5 വർഷത്തെ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം, മറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിങ്ങനെയാണ് ഇവിടുത്തെ കോഴ്സുകള്‍.

അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകള്‍

1.       ഹാർഡ് മെറ്റീരിയല്‍ ഡിസൈന്‍

വുഡ്, സ്റ്റോണ്‍, മെറ്റല്‍ എന്നിവയിലുള്ള ഡിസൈനാണ് ഇതില്‍ പഠിപ്പിക്കുന്നത്. ഡിസൈനറായിട്ടും, ഗവേഷകരായിട്ടും, സംരംഭകരായിട്ടുമൊക്കെ മാറുവാന്‍ ഈ പഠനം സഹായകരമാവും. 25 സീറ്റുണ്ട്.

2.       ഫയേർഡ് മെറ്റീയില്‍ ഡിസൈന്‍

സെറാമിക്, എർത്ത് വെയർ, സ്റ്റോണ്‍ വെയർ, ടെറാകോട്ട എന്നിവയൊക്കയിലുള്ള ഡിസൈനാണ് ഈ കോഴ്സിലുള്ളത്.  Tableware Industry, Design Studio, Ceramic & Glass Studio, Studio Pottery, NGO’s, Tile Industry തുടങ്ങിയവയിലൊക്കെ തൊഴില്‍ സാധ്യതയുണ്ട്. സ്വന്തം സ്ഥാപനങ്ങളാരംഭിക്കുവാനും കഴിയും. 25 സീറ്റുണ്ട്.

3.       സോഫ്റ്റ് മെറ്റീരിയല്‍ ഡിസൈന്‍

ലെതർ, പേപ്പർ, നാച്വറല്‍ ഫൈബർ, ടെക്സ്റ്റൈല്‍ എന്നിവയിലുള്ള ഡിസൈനാണ് ഇതില്‍ പഠിപ്പിക്കുന്നത്. 25 സീറ്റാണുള്ളത്.

4.       ഫാഷന്‍ ഡിസൈന്‍

25 സീറ്റാണ് ഈ കോഴ്സിനുള്ളത്.

ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ് ടുവാണ് ഈ കോഴ്സുകള്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകള്‍

ഡിസൈനിങ്ങിന്‍റെ വ്യത്യസ്ത മേഖലകള്‍ സ്പെഷ്യലൈസ് ചെയ്ത് ഇവിടെ ബിരുദാനന്തര ബിരുദത്തിനും അവസരമുണ്ട്.  2 വർഷത്തെ കോഴ്സാണിത്. ഹാർഡ് മെറ്റീരിയല്‍ ഡിസൈന്‍,  സോഫ്റ്റ് മെറ്റീരിയല്‍ ഡിസൈന്‍, ഫയേർഡ് മെറ്റീയില്‍ ഡിസൈന്‍ എന്നിങ്ങനെ മൂന്ന് സ്പെഷ്യലൈസേഷനുകളുണ്ട്. ആകെ 75 സീറ്റുണ്ട്.. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും ക്രാഫ്റ്റിനോട് അഭിരുചിയും വേണം.

5 വർഷത്തെ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം

 ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.

പ്രവേശനം എങ്ങനെ

ദേശീയ തലത്തില്‍ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. ജമ്മു, ഡെല്‍ഹി, ജെയ്പൂർ, ഉദയ്പുർ, ലക്നൌ, പാറ്റന, ഭോപ്പാല്‍, കൊല്‍ക്കത്ത, റായിപുർ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക.

General Awareness, Creativity & Perception Test, Material, Color & Conceptual Test
എന്നിവയാണ് ടെസ്റ്റിന്‍റെ വിവരങ്ങള്‍. തുടർന്ന് അഭിമുഖവുമുണ്ടാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iicd.ac.in/ സന്ദർശിക്കുക.

No comments:

Post a Comment