ഇന്ത്യയുടെ വ്യോമയാന കുതിപ്പിന് അതുല്യ സംഭാവനകള്‍ നല്‍കിയിട്ടുള്ള കേന്ദ്ര
ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള പ്രമുഖ ഗവേഷണ സ്ഥാപനമാണ് ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍
എയറോനോട്ടിക് ലിമിറ്റഡ്. എയർക്രാഫ്റ്റുകളുടെ രൂപകല്‍പ്പന ഇവിടുത്തെ ഒരു പ്രധാന
പ്രവർത്തനമാണ്. ഏവിയേഷന്‍ മാനേജ്മന്‍റുമായി ബന്ധപ്പെട്ട കോഴ്സുകള്‍
പഠിപ്പിക്കുന്നതിനായി ഇതിനൊരു അനുബന്ധ സ്ഥാപനം ബാംഗ്ലൂരില്‍ തന്നെ
പ്രവർത്തിക്കുന്നുണ്ട്. ഇതാണ് എച്ച് എ എല്‍ മാനേജ്മെന്‍റ് അക്കാദമി. സ്ഥാപനത്തിന്
ഐ ഐ ടി, ഐ ഐ എം പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാഭ്യാസ
സഹകരണമുണ്ട്.
കോഴ്സുകള്‍
1.
പി
ജി ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മന്‍റ്
15 മാസമാണ് ഈ കോഴ്സിന്‍റെ കാലാവധി. എ ഐ സി ടി യുടെ
അംഗീകാരമുള്ള കോഴ്സാണിത്. 50 ശതമാനം
മാർക്കോടെ സയന്‍സിലോ കമ്പ്യൂട്ടർ സയന്‍സിലോ ഉള്ള ബിരുദമോ അതുമല്ലായെങ്കില്‍
ഏതെങ്കിലും എഞ്ചിനിയറിങ്ങ് ബ്രാഞ്ചിലോ ഉള്ള ബിരുദമാണ് പ്രവേശന യോഗ്യത. സംവംരണ
വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് വേണം. ബിരുദത്തിന് ശേഷം 5 വർഷത്തെ പ്രൊഫഷണല്‍
പരിചയം വേണം.
പഠന വിഷയങ്ങള്‍
എച്ച് എ എല്ലിലെ ഡിസൈന്‍, വികസന ഗവേഷണങ്ങള്‍, നിർമ്മാണം,
ഫ്ലൈറ്റ് ഹാങ്ങർ, ഹെലികോപ്റ്റർ മെയിന്‍റനന്‍സ്, റിപ്പയർ & ഓവറോള്‍, എയർക്രാഫ്റ്റ് എഞ്ചിന്‍ ആക്സസറീസ്
തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പഠിക്കുവാനുണ്ടാകും.
2.
സർട്ടിഫിക്കേഷന്‍
പ്രോഗ്രാം ഇന്‍ എയറോസ്പേസ് മാനേജ്മെന്‍റ്
ലക്നൌവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്മെന്‍റുമായി സഹകരിച്ചാണ് ഈ 3 മാസത്തെ പ്രോഗ്രാം നടത്തുന്നത്.
3.
ഹ്രസ്വകാല
പ്രോഗ്രാമുകള്‍
3 മുതല്‍ 12 ദിവസം വരെ നീണ്ട് നില്‍ക്കുന്ന ചില ഹ്രസ്വ
കാല പ്രോഗ്രാമുകളും ഇവിടെയുണ്ട്. Professional Certification, Aerospace
Technology & Management, Self-Empowerment, Women
Empowerment എന്നിങ്ങനെയാണ് പ്രോഗ്രാമുകള്‍.
No comments:
Post a Comment