Sunday, 30 October 2016

ഫുഡ് ടെക്നോളജിക്കൊരു ഉന്നത ഗവേഷണ പഠന സ്ഥാപനം - CFTRI


ഫുഡ് ടെക്നോളജി മേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച പഠന ഗവേഷണ സ്ഥാപനമാണ് മൈസൂരിലുള്ള സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്.

പ്രധാന കോഴ്സുകള്‍

1.       എം എസ് സി ഫുഡ് ടെക്നോളജി – രണ്ട് വര്‍ഷമാണ് കാലാവധി. കെസിസ്ട്രി ഒരു വിഷയമായി പഠിച്ച് 55 ശതമാനം മാര്‍ക്കോടെ ബി എസ് സി അഥവാ സെക്കന്‍റ് ക്ലാസോടെ അഗ്രിക്കള്‍ച്ചറല്‍ ബിരുദം. അല്ലെങ്കില്‍ സെക്കന്‍റ് ക്ലാസ് ബി ടെക് ബിരുദം. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. യോഗ്യതാ പരീക്ഷയുടേയും CFTRI നടത്തുന്ന പ്രവേശന പരീക്ഷയുടേയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

2.       ഫ്ലോര്‍ മില്ലിങ്ങ് ടെക്നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്സ് – എഞ്ചിനിയറിങ്ങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി.

3.       ഇന്‍റഗ്രേറ്റഡ് എം എസ് സി – പി എച്ച്ഡി65 ശതമാനം മാര്‍ക്കോടെ Bachelor’s degree in Science/ Biotechnology/ Food Science/ Agriculture/Medicine/Pharmacology എന്നിവയിലൊന്നാണ് യോഗ്യത

ഇത് കൂടാതെ ഏകദേശം ഇരുപത്തിയഞ്ചോളം ഹൃസ്വകാല കോഴ്സുകളും നടത്തപ്പെടുന്നുണ്ട്. സ്ഥാപനത്തിന് ഹൈദരാബാദ്, മുംബൈ, ലക്നൌ എന്നിവിടങ്ങളില്‍ റിസോഴ്സ് സെന്‍ററുകളുമുണ്ട്.

സാധാരണയായി ഏപ്രില്‍/മാസങ്ങളിലാണ് വിജ്ഞാപനം ഉണ്ടാവുക.

വിലാസം

സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
മൈസൂര്‍ - 570020. ഫോണ്‍ - 0821 2514310

Friday, 28 October 2016

പാരാ മെഡിക്കല്‍ വിഭാഗവും റെയില്‍വേയും


പ്രതിവര്‍ഷം ആയിരക്കണക്കിന് നിയമനം നടക്കുന്നയൊന്നാണ് റെയില്‍വേയിലെ പാരാമെഡിക്കല്‍ വിഭാഗത്തിന്‍റേത്. സ്റ്റാഫ് നേഴ്സ്, ഹെല്‍ത്ത് ഇന്‍സ്പെട്കര്‍, ഫാര്‍മസിസ്റ്റ്, ലാബ് അസിസ്റ്റന്‍റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ലാബ് സൂപ്രണ്ട്, റേഡിയോ ഗ്രാഫര്‍, ഡയാലിസിസ് ടെക്നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ്, കാര്‍ഡിയോളജി ടെക്നോളജിസ്റ്റ്, ഒക്കുപ്പേഷണല് തെറാപ്പിസ്റ്റ്, ലേഡി ഹെല്‍ത്ത് വിസിറ്റര്‍, ഡയറ്റീഷ്യന്‍, റിഫ്രാക്ഷനിസ്റ്റ്, ദെന്തല്‍ ഹൈജീനിസ്റ്റ്, ഇ സി ജി ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍, ഫീല്‍ഡ് വര്‍ക്കര്‍ തുടങ്ങി ആരോഗ്യ വകുപ്പിലുള്ള ഒട്ടു മിക്ക തസ്തികകളും റെയില്‍വേയിലുമുണ്ട്.

നഴ്സിങ്ങ് ഡിപ്ലോമ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡിപ്ലോമ, ഫാര്‍മസി ഡിപ്ലോമ, മെഡിക്കല്‍ ലാബ് ടെക്നോളജി ഡിപ്ലോമ, ഓഡിയോ ആന്‍ഡ് സ്പീച്ച് തെറാപ്പി ഡിപ്ലോമ, ഒപ്ടോമെട്രിയില്‍ ബി എസ് സി തുടങ്ങി പത്താം ക്ലാസിനും പ്ലസ് ടുവിനും ശേഷം നേടിയ പാരാ മെഡിക്കല്‍ യോഗ്യതകളാണ് തെരഞ്ഞെടുപ്പിനാധാരം. അംഗീകൃത കോഴ്സുകളാവണം എന്ന നിബന്ധനയുണ്ട്.


തിരുവനന്തപുരം റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ വെബ് സൈറ്റ് http://www.rrbthiruvananthapuram.gov.in/

Wednesday, 26 October 2016

റേഡിയോ ആക്ടിവിറ്റി പഠിക്കാന്‍ ന്യൂക്ലിയര്‍ മെഡിസിന്‍


റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ഉപയോഗപ്പെടുത്തി രോഗ നിര്‍ണ്ണയവും രോഗ ചികിത്സയും സാധ്യമാക്കുന്ന ശാസ്ത്ര ശാഖയാണ് ന്യൂക്ലിയര്‍ മെഡിസിന്‍.

എവിടെ പഠിക്കാം

1.      ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്‍ററില്‍ (http://www.barc.gov.in/) ഈ വിഷയത്തില്‍ 3 കോഴ്സുകളുണ്ട്. Diploma in Radiological Physics, Diploma in Radiation Medicine, Diploma Medical Radiation Isotope Technique Training Course (DMRIT) പ്രവേശന പരീക്ഷയുണ്ടാകും.

വിലാസം

Deputy Establishment Officer (R-II)
Bhaba Atomic Research Centre,
Tromphy, Mumbai – 400085

2.  ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (http://www.aiims.edu/) എം എസ് സി ന്യൂക്ലിയര്‍ മെഡിസിന്‍ കോഴ്സുണ്ട്. 2 വര്‍ഷമാണ് കാലാവധി. B.Sc. In Nuclear Medicine from a recognised University or B.Sc. with Physics/ Chemistry / Maths from a recognised University. or B.Sc. in allied/related subject i.e. Radio Diagnosis (MRT) Radiotherapy from a recognised. University. or B.Sc. in Life Sc. with Physics as a subject from recognised University എന്നിവയിലേതെങ്കിലുമാണ് യോഗ്യത.  മാര്‍ച്ചില്‍ വിജ്ഞാപനം വരും ജൂലൈയില്‍ പ്രവേശന പരീക്ഷയുണ്ടാകും.

  വിലാസം

   All India Institute of Medical Sciences
   Ansari Nagar, New Delhi - 110029
   Tel: 2658 8500, 2658 8700, 2658 9900

3.       മണിപ്പാല്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സ് (http://manipal.edu/) ബി എസ് സി ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജി കോഴസ് നടത്തുന്നുണ്ട്. 4 വര്‍ഷമാണ് കാലാവധി. മൂന്ന് വര്‍ഷത്തെ ബി എസ് സിയും ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമയും ചേരുന്നതാണ് കോഴ്സ്. പ്ലസ് ടുവിന് Physics, Chemistry and English with Biology or Mathematics as optional subjects with a minimum of 50% marks taken together in Physics, Chemistry, and any one of the optional subjects എന്നതാണ് മതിയായ യോഗ്യത.

വിലാസം

Registrar 
Manipal.edu, Manipal 576104, Karnataka, India 
Tel: +91 820 2922323 
e-mail: 
registrar@manipal.edu

4.       വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ (http://www.cmch-vellore.edu/) പി ജി ഡിപ്ലോമ ഇന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ കോഴ്സ് നടത്തുന്നുണ്ട്.

വിലാസം

CHRISTIAN MEDICAL COLLEGE
VELLORE - 632002, Tamil Nadu
Phone : +91 (416) 2284255; 5214255
Fax : +91 (416) 2262788




Saturday, 22 October 2016

ഷെഫായി തിളങ്ങുവാന്‍ കള്‍നറി ആര്‍ട്സ്


പാചക കല ഇന്ന് കോടികള്‍ മറിയുന്ന ബിസിനസ്സ് മേഖലയാണ്. വന്‍ നഗരങ്ങളില്‍ ഇന്ന് വ്യത്യസ്ത രുചികളുള്ള കോഫികള്‍ വിളമ്പുന്ന നിരവധി കോഫി ഷോപ്പുകളുണ്ട്. മെട്രോ നഗരങ്ങലില്‍ ഇത്തരത്തിലൊരു ഷോപ്പ് തുടങ്ങിയാലുള്ള വരുമാനം സ്റ്റാര്‍ ഹോട്ടലുകളിലെ ചീഫ് ഷെഫിന് ലഭിക്കുന്നതിനേക്കാള്‍ അധികമാണെന്ന് മികച്ച സ്ഥാപനങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍ക്കറിയാം. ഈ രീതിയില്‍ വ്യത്യസ്തമായ ബേക്കിങ്ങ് രീതികളും പുത്തന്‍ വിഭവങ്ങളുടെ പാചകങ്ങളുമല്ലാം ഉള്‍പ്പെടുന്ന പഠന മേഖലയാണ് കള്‍നറി ആര്‍ട്സ്.

സമയ ബന്ധിതമായി ജോലി ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ജോലിയല്ലിത്. വീടു വിട്ട് ജോലി ചെയ്യേണ്ടി വരും. കോര്‍പ്പറേറ്റ് മേഖലയിലാണ് അവസരങ്ങളധികവും.

എവിടെ പഠിക്കാം

ലോകത്തെ മികച്ച 10 കള്‍നറി പരിശീലന സ്ഥാപനങ്ങളില്‍ ഒന്ന് ഇന്ത്യയിലെ ഹൈദരാബാദിലെ കള്‍നറി അക്കാദമി ഓഫ് ഇന്ത്യയാണ് (http://www.iactchefacademy.com/). ഇവിടെ പ്ലസ് ടുക്കാര്‍ക്ക് ചേരാവുന്ന മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്സായ കാറ്ററിങ്ങ് ടെക്നോളജി ആന്‍ഡ് കള്‍നറി ആര്‍ട്സ് (60 സീറ്റ്), ഡിഗ്രിക്കാര്‍ക്ക് ചേരാവുന്ന ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമാ ഇന്‍ കള്‍നറി ആര്‍സ് (30 സീറ്റ്), പത്താം ക്ലാസ് കാര്‍ക്കുള്ള ഒന്നര വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സായ Food Production & Patisserie, കൂടാതെ നിരവധി ഹൃസ്വ കാല കോഴ്സുകളുമുണ്ട്. ഇന്‍റര്‍നാഷണല്‍ പ്ലേസ്മെന്‍റ് സൌകര്യവും വിദേശ ഭാഷാ പഠനവും ഇവിടുത്തെ പ്രത്യേകതയാണ്. അന്താരാഷ്ട്ര ക്രൂയിസ് കമ്പനികള്‍ ഇവിടെ എല്ലാ ബാച്ചില്‍ നിന്നും റിക്രൂട്ട്മെന്‍റ് നടത്തുന്നുണ്ട്.

ടാറ്റാ ഗ്രൂപ്പും മൌലാനാ അസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന ലോക പ്രശസ്തമായ മറ്റൊരു സ്ഥാപനമാണ് മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്. ഇവിടുത്തെ കള്‍നറി സര്‍വീസിലെ 4 വര്‍ഷത്തെ ബി എ (ഓണേഴ്സ്) ലോക പ്രശസ്തമാണ്. എന്‍ട്രന്‍സ് വഴിയാണ് പ്രവേശനം. പ്രതി വര്‍ഷം ഏകദേശം നാല് ലക്ഷം രൂപ ഫീസാകും. അന്താരാഷ്ട്ര തലത്തിലുള്ള പ്ലേസ്മെന്‍റാണിവിടുത്തെ പ്രത്യേകത. പ്ലസ്ടുവാണ് യോഗ്യത. വിശദ വിവരങ്ങള്‍ക്ക് http://www.ihmaurangabad.ac.in/ സന്ദര്‍ശിക്കുക.

സിംബിയോസിസ് സ്കൂള്‍ ഓഫ് കള്‍നറി ആര്‍ട്സ് ആണ് മറ്റൊരു സ്ഥാപം, പ്ലസ് ടുക്കാര്‍ക്കുള്ള ബി എസ് സി കള്‍നറി ആര്‍ട്സ് ആണ് ഇവിടുത്തെ കോഴ്സ്. ടി വി ഷോകളിലൂടെ പരിചിതനായ പ്രശസ്ത ഷെഫ് സന്‍ജീവ് കപൂര്‍ ഇവിടുത്തെ പ്രൊഫസറാണ്. വെബ് വിലാസം http://ssca.edu.in. .

ന്യൂഡല്‍ഹിയിലെ International Institute of Culinary Arts മറ്റൊരു പ്രധാന സ്ഥാപനമാണ്. പ്ലസ് ടുക്കാര്‍ക്കുള്ള Degree in Culinary Arts/HND in Hospitality Management, Advance Diploma in Culinary Arts (30 സീറ്റ്), Diploma in Bakery & Patisserie.

 (6 സീറ്റ്), Diploma In Culinary Arts (30 സീറ്റ്), Hobby Chef Courses എന്നിവയാണ് ഇവിടുത്തെ പ്രോഗ്രാമുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.chefiica.com/ നോക്കുക.

 

ഇത് കൂടാതെ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിരവധി പ്രശസ്തമായ സ്ഥാപനങ്ങളുണ്ട്. ന്യൂയോര്‍ക്കിലെ കള്‍നറി ഇന്‍സ്റ്റിറ്റ്യൂട്ട അമേരിക്ക (https://www.ciachef.edu/)  ഈ രംഗത്തെ അന്താരാഷ്ട്ര പ്രശസ്തമായ സ്ഥാപനമാണ്.

തൊഴില്‍ സാധ്യതകള്‍

ഉല്ലാസക്കപ്പലുകള്‍, എയര്‍പോര്‍്ട്ടുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങിയവയിലെല്ലാം അവസരങ്ങളുണ്ട്. അസിസ്റ്റന്‍റ് ഷെഫ്, അസിസ്റ്റന്‍റ് പാസ്ട്രി ഷെഫ്, ബാങ്ക്വറ്റ് ഷെഫ്, മാസ്റ്റര്‍ ഷെഫ്, പേഴ്സണല്‍ ഷെഫ്, എക്സിക്യുട്ടീവ് ഷെഫ്, ലൈന്‍ ഷെഫ്, റിസര്ച്ച് ഷെഫ്, ഡ്യൂ ഷെഫ്, പ്രൈപ് ഷെഫ് എന്നിങ്ങനെ നിരവധി തസ്തികകള്‍ ഉല്ലാസക്കപ്പലുകളിലുണ്ട്. ഏതൊരു ഷെഫിനും മിനിമം പ്രതി വര്‍ഷ ശമ്പളം ഏകദേശം 45000 ഡോളറാണ്.


ഈ കോഴ്സ് പഠിച്ചവര്‍ സ്വന്തമായി റെസ്റ്റോറന്‍റുകള്‍ ആരംഭിക്കുകയുമാവാം. 

Friday, 21 October 2016

ആവാസ വ്യവസ്ഥ പഠിക്കാന്‍ കണ്‍സര്‍വേഷന്‍ സയന്‍സ്


ഇന്ത്യയില്‍ വലിയ തൊഴില്‍ സാധ്യതയില്ലായെന്ന് വിലയിരുത്തപ്പെടുന്നതായ പല കോഴ്സുകള്‍ക്കും പക്ഷേ വിദേശ രാജ്യങ്ങളില്‍ വലിയ ഡിമാന്‍ഡുണ്ട്. അത്തരത്തിലുള്ള പല കോഴ്സുകള്‍ക്കും വിദേശങ്ങളിലാണ് പഠനാവസരങ്ങള്‍ കൂടുതലും.  ഈ ഗണത്തില്‍ വരുന്നയൊന്നാണ് കണ്‍സര്‍വേഷന്‍ സയന്‍സ്.

എന്താണ് പഠിക്കുവാനുള്ളത്

മനുഷ്യന്‍റെ പ്രകൃതിയോടുള്ള ക്രൂരതകള്‍ ഏറി വരുകയാണ്. ജന സംഖ്യാ വര്‍ദ്ധനവിനനുസരിച്ച് ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം. കാടിന്‍റെ വിസ്തൃതിക്കുറവ്, മനുഷ്യനും മൃഗങ്ങളും തമ്മില്‍ ആവാസ വ്യവസ്ഥക്ക് വേണ്ടിയുള്ള ഏറ്റുമുട്ടലുകള്‍, വനം കയ്യേറ്റം, മരം മുറിക്കല്‍, വന്യ മൃഗങ്ങളെ വേട്ടയാടല്‍, വനം നികത്തിയുള്ള കൃഷി രീതികള്‍, പ്രകൃതി ദുരന്തങ്ങള്‍ മുതലായവ ഇന്ന് ഏറെ ചര്‍ച്ച ചെയ്ത് വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ്. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ച് വരുന്നു. അതിനാല്‍ത്തന്നെ ജീവ ജാലങ്ങള്‍, ആവാസ വ്യൂഹം എന്നിവയുടെ പരിരക്ഷ ഉറപ്പ് വരുത്തുവാന്‍ കണ്‍സര്‍വേഷന്‍ സയന്‍സ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

അതിനാല്‍ത്തന്നെ ഇതൊരു മള്‍ട്ടി ഡിസിപ്ലിനറി വിഷയമാണ്. പരിസ്ഥിതി, ആര്‍ക്കിടെക്ചര്‍, ബയോ ഡൈവേഴ്സിറ്റി തുടങ്ങിയവയെല്ലാം പഠന വിഷയങ്ങളാണ്.

അമേരിക്കയിലും കാനഡയിലും യു കെയിലുമൊക്കെ കണ്‍‌സര്‍വേഷന്‍ സയന്‍സുമായി ബന്ധപ്പെട്ട് നിരവധി കോഴ്സുകളുണ്ട്.


അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ തൊഴില്‍ സാധ്യതയുള്ളയൊരു വിഷയമാണിത്. 

Thursday, 20 October 2016

വിദേശ പഠനം ഓണ്‍ലൈന്‍ സര്‍വകലാശാലകളില്‍


യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി ഓണ്‍ലൈന്‍ സര്‍വ്വകലാശാലകളുണ്ട്. ഇതില്‍ അംഗീകാരമുള്ളവ മാത്രമേ പഠനത്തിനായി തിരഞ്ഞെടുക്കാവുള്ളു. അമേരിക്കയിലും ഇംഗ്ലണ്ടിലും മിക്ക യൂണിവേഴ്സിറ്റികളും ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തി വരുന്നു.

ഇന്ന് ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റികള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് കൂടുതലായും നടത്തി വരുന്നത്. ബിരുദാനന്തര ബിരുദ പഠന കോഴ്സുകള്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍വ്വകലാശാലകളുടെ അംഗീകാരം വ്യക്തമായി വിലയിരുത്തേണ്ടതുണ്ട്.

University of Texas (http://www.utexas.edu/),  Harvard University (http://www.harvard.edu/), Cambridge (https://www.cam.ac.uk/),  Virginia (http://www.virginia.edu/),  Minnesota (https://www.mnsu.edu/),  Madison University (http://www.madisonu.com/),  American Intercontinental University (http://www.aiuniv.edu/) എന്നിവ  ഓണ്‍ലൈന്‍ കോഴ്സുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയുന്ന ചില സ്ഥാപനങ്ങളാണ്. ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍ കോഴ്സുകളാണ് ഇവിടെ കൂടുതലും രജിസ്റ്റര്‍ ചെയ്ത് വരുന്നത്.

ഓരോ കോഴ്സിനും രജിസ്റ്റര്‍ ചെയ്യുവാന്‍ ഇന്ത്യയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് വേണമെന്നിരിക്കെ ഇതില്‍ ഇളവുകള്‍ അനുവദിച്ച് കോഴ്സ് വിപണനം നടത്തുന്ന ഓണ്‍ലൈന്‍ സര്‍വ്വകലാശാലകളില്‍ രജിസ്റ്റര്‍ ചെയ്യരുത്.


ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.onlineuniversities.com/, http://bestonlineuniversities.com/blog    എന്നിവ സന്ദര്‍ശിക്കുക. 

Wednesday, 19 October 2016

അമേരിക്കയിലെ പഠനത്തെക്കുറിച്ചറിയാന്‍ USEFI


അമേരിക്കയിലെ ഉപരി പഠനം നടത്തുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനയാണ് United States Foundation in India (USEFI). 1950 ല്‍ ഇന്‍ഡോ – യു എസ് സഹകരണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയിലെ ഉപരി പഠനത്തിനുള്ള ബോധ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് USEFI ആരംഭിച്ചത്. US Department of State, Bureau of Education and Cultural Affairs (BCA) എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏജന്‍സിയാണിത്. USEFI യ്ക്ക് ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ എജ്യൂക്കേഷഷല്‍ ഉപദേശക ഓഫീസുകളും ബാംഗ്ലൂര്‍, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ സ്ഥലങ്ങളില്‍ സാറ്റലൈറ്റ് കേന്ദ്രങ്ങളുമുണ്ട്.

പ്രവര്‍ത്തനങ്ങള്‍

അമേരിക്കയിലെ ഉപരി പഠനത്തെക്കുറിച്ച്  സൌജന്യമായും അല്ലാതെയും ഉള്ള വിവരങ്ങള്‍ USEFI നല്‍കി വരുന്നു. അമേരിക്കയിലെ പഠനത്തെക്കുറിച്ച് വീഡിയോ പ്രദര്‍ശനം അമേരിക്കന്‍ വിദ്യാഭ്യാസ സമ്പ്രദായം, ഘടന, മികവ്, വിദ്യാര്‍ത്ഥിക്ക് യോജിച്ചതാണോ അല്ലയോ, ഉപരി പഠന പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് USEFI ശില്‍പ ശാലകള്‍ നടത്തി വരുന്നുണ്ട്.

അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, പ്രവേശന പരീക്ഷകള്‍, കോളേജുകള്‍, സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍, അമേരിക്കയിലെ വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ച, വിസ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്നിവയടങ്ങിയ പ്രത്യേക സെമിനാറുകളും ശില്‍പ്പ ശാലകളും USEFI സംഘടിപ്പിച്ച് വരുന്നു.

USEFI യുടെ ദക്ഷിണ മേഖലാ ഓഫീസ് ചെന്നൈയിലാണ്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചെന്നൈ ഓഫീസില്‍ നിന്നും അമേരിക്കന്‍ പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. യു എസ് വിദ്യാഭ്യാസത്തെക്കുറിച്ച് വസ്തുനിഷ്ഠമായ വിവരങ്ങള്‍, സാമ്പത്തിക സഹായത്തിനുള്ള ഫെല്ലോഷിപ്പുകള്‍ പ്രധാനമായും ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുകള്‍, ഫോര്‍ഡ് ഫൌണ്ടേഷന്‍ ഫെലോഷിപ്പുകള്‍ എന്നിവയെക്കുറിച്ച് USEFI വിവരങ്ങള്‍ നല്‍കി വരുന്നു. അക്രഡിറ്റേഷന്‍ ഉള്ള സ്കൂളുകളില്‍ മാത്രമേ അഡ്മിഷന് ശ്രമിക്കാവുവെന്നും USEFI നിര്‍ദ്ദേശിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

USIEF Regional Office
American Consulate Building
220,  Anna Salai, Chennai 600 006

Tel.: +91-44-2857-4134/ 4131 / 4275


എന്ന അഡ്രസില്‍ ബന്ധപ്പെടുക. വെബ് അഡ്രസ് http://www.usief.org.in/

Tuesday, 18 October 2016

വികസന നയങ്ങള്‍ രൂപപ്പെടുത്തുവാന്‍ ഡവലപ്മെന്‍റ് സ്റ്റഡീസ്


രാജ്യത്തെ വികസന പ്രക്രിയയെന്ന ഭാരിച്ച ഉത്തരവാദിത്വം സാധ്യമാകുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി മാത്രമല്ല. ധാരാളം എന്‍ ജി ഓകള്‍ (Non Governmental Organizations), യു എന്‍ പോലുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഭാഗ ഭാക്കാകാറുണ്ട്. വിവിധ പ്രൊജക്ടുകള്‍ ശാസ്ത്രീയ അവലോകനം നടത്തി പോരായ്മകള്‍ പരിഹരിക്കുവാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനും പരിശീലനം സിദ്ധിച്ചവര്‍ രാജ്യത്തിനാവശ്യമാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കാവശ്യമായ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന പഠനമാണ് ഡവലപ്മെന്‍റ് സ്റ്റഡീസിന്‍റേത്. വികസനം വിഷയമായതിനാല്‍ത്തന്നെ വളരെയധികം തൊഴില്‍ സാധ്യതകള്‍ ഉള്ളയൊന്നാണ് ഇത്. ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ വരെ പ്രവര്‍ത്തിക്കുവാന്‍ അത് നിങ്ങളെ പ്രാപ്തരാക്കും. രാജ്യത്തിന്‍റെ സാമ്പത്തിക  വളര്‍ച്ച, കയറ്റ് മതി, ഇറക്ക് മതി സാമ്പത്തിക സര്‍വേ ഇവയെല്ലാം വികസന പഠനവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്.

പഠന വിഷയങ്ങള്‍

ശരിക്കും ഒരു മള്‍ട്ടി ഡിസിപ്ലിനറി വിഷയമാണിത്. പൊളിറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യോളജി, ആന്ത്രപ്പോളജി, ഫിലോസഫി, റൂറല്‍ സ്റ്റഡീസ്, സോഷ്യല്‍ ജസ്റ്റിസ്, പോവര്‍ട്ടി ഇറാഡിക്കേഷന്‍, സോഷ്യല്‍ ഇന്‍ഇക്വാലിറ്റി, ഡിഫറന്‍റ് അപ്രോച്ചസ് ആന്‍ഡ് മെഷര്‍മെന്‍റ്സ്, അര്‍ബണൈസേഷന്‍, ഹ്യൂമന്‍ റൈറ്റ്സ്, പ്രൊജക്ട് മാനേജ്മെന്‍റ്, ഇന്‍ഡസ്ട്രിയലൈസേഷന്‍, ഗ്ലോബലൈസേഷന്‍, ബജറ്റ് പ്രിപ്പറേഷന്‍ എന്നിങ്ങനെ ജനക്ഷേമത്തിന് ഉപകരിക്കുന്ന അനേകം വിഷയങ്ങള്‍ പഠിക്കുവാന്‍ കഴിയും.

എവിടെ പഠിക്കാം

ഐ ഐ ടി മദ്രാസില്‍ 5 വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എം എ കോഴ്സുണ്ട്. പ്ലസ് ടുവാണ് യോഗ്യത. Humanities and Social Sciences Entrance Examination (HSEE) എന്ന ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ http://hsee.iitm.ac.in/ സന്ദര്‍ശിക്കുക.

മുംബൈയിലെ പ്രസിദ്ധമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സേഷ്യല്‍ സയന്‍സില്‍ (TISS) എം എ കോഴ്സുണ്ട്. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ടാകും. സോഷ്യല്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ഉള്ള ബിരുദമാണ് യോഗ്യത. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ടാകും. TISS ലെ  M.A. Rural Development and Governance, Public Policy and Governance,  Education, Women’s Studies, H R Management,  Ecology, Environment and Sustainable Development തുടങ്ങിയ  വിഷയങ്ങളിലെ എം എ കോഴ്സിന് 2012-13 വര്‍ഷം മുതല്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്, ഗുവാഹതി, തുളപ്പൂര്‍ കാമ്പസുകളില്‍ അഞ്ച് വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് കോഴ്സ് ആരംഭിച്ചു. എല്ലാ കാമ്പസുകളിലും എല്ലാ കോഴ്സുകളുമില്ല. പ്രവേശനം എന്‍ട്രന്‍സ് മുഖേനയാണ്. വിശദ വിവരങ്ങള്‍ക്ക് http://campus.tiss.edu/ നോക്കുക.

ബാംഗ്ലൂര്‍ അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ (http://azimpremjiuniversity.edu.in/) എം എ എടുത്ത് പറയേണ്ടയൊന്നാണ്.

ഈയിടെ ന്യൂഡല്‍ഹിയില്‍ ആരംഭിച്ച സൌത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ (http://www.sau.int/) എം എ ഡവലപ്മെന്‍റ് ഇക്കണോമിക്സ് പഠിക്കാം.

ഡവലപ്മെന്‍റ് സ്റ്റഡീസിന് മാത്രമായുള്ള പ്രമുഖ സ്ഥാപനമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുബൈയിൽ സ്ഥാപിച്ച കൽപ്പിത സർവ കലാശാലയായ ഇന്ധിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻറ്റ് റിസേർച്ച് (IGIDR). ഡവലപ്മെന്‍റ് സ്റ്റഡീസില്‍ എം ഫില്‍, പി എച്ച് ഡി എന്നിവ ഇവിടെയുണ്ട്.

എം ഫിൽ (ഡവലപ്മെൻറ്റ് സ്റ്റഡീസ്)  

2 വർഷമാണു കാലാവുധിയോഗ്യത താഴെപ്പറയുന്നു.
എം എ/എസ് എസ് സി (ഇക്കണോമിക്സ്), എം സ്റ്റാറ്റ് അല്ലെങ്കിൽ എം എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷൻസ് റിസേർച്ച്) അല്ലെങ്കിൽ എം ബി എ/എം ടെക്/എം ഇ/ബി ടെക്/ബി ഇഇക്കണോമിക്സ് ഐശ്ചിക വിഷയമായി പഠിച്ചവർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്ക് വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

പി എച്ച് ഡി  (ഡവലപ്മെൻറ്റ് സ്റ്റഡീസ്

4 വർഷമാണു കാലാവുധിതാഴെപ്പറയുന്നതിൽ ഏതെങ്കിലും യോഗ്യത വേണം
എം എ/എസ് എസ് സി (ഇക്കണോമിക്സ്), എം സ്റ്റാറ്റ് അല്ലെങ്കിൽ എം എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷൻസ് റിസേർച്ച്) അല്ലെങ്കിൽ എം ബി എ/എം ടെക്/എം ഇ/ബി ടെക്/ബി ഇഇക്കണോമിക്സ് ഐശ്ചിക വിഷയമായി പഠിച്ചവർക്ക് 55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്ക് വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

അക്കാദമിക് നിലവാരത്തിൻറ്റേയും ഇൻറ്റർവ്യൂവിൻറ്റേയും അടിസ്ഥാനത്തിലാണു പ്രവേശനംപ്രസിദ്ധീകരിച്ച പേപ്പറുകളുടെ എണ്ണം പ്രവേശനത്തിൽ നിർണ്ണായകമാണു. സ്കോളർഷിപ്പുകളും ലഭ്യമാണു.

ഇത് കൂടാതെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും, ഇവിടുത്തെ കോഴ്സുകൾക്ക് അടിസ്ഥാന യോഗ്യതയായി നിജപ്പെടുത്തിയിട്ടുള്ള കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള വിസിറ്റിങ്ങ് സ്റ്റുഡൻസ് പ്രോഗ്രാമും, പി എച്ച് ഡി ചെയ്യുന്നവർക്കും അധ്യാപകർക്കുമായുള്ള വിസിറ്റിങ്ങ് സ്കോളർഷിപ്പ് പ്രോഗ്രാമുകളും ഇവിടുത്തെ പ്രത്യേകതയാണു.

മെയിലാണു സാധാരണ വിജ്ഞാപനം വരികഓഗസ്റ്റിൽ ക്ലാസു തുടങ്ങും. ഓൺ ലൈനായോ ഓഫ് ലൈനായോ അപേക്ഷ സമർപ്പിക്കാവുന്നതാണു. എസ് സി/എസ് ടി വിഭാഗത്തിലുള്ളവർക്കും ശാരീരിക  വൈകല്യമുള്ളവർക്കും നിയമാനുസൃത സംവരണം ലഭ്യമാണു. ഇവിടുത്തെ പൂർവ്വ വിദ്യാർഥികൾ ഇന്ന് സ്വദേശത്തും വിദേശത്തും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയിലെല്ലാം ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്കൂടുതൽ വിരങ്ങൾക്ക് www.igidr.ac.in സന്ദർശിക്കുക.

രാജ്യത്തിൻറ്റെ ഭാവി നിർണ്ണയിക്കുന്ന നയ പരമായ തീരുമാനങ്ങളെടുക്കുവാനുള്ള അവസരമാണു ഈ വിഷയങ്ങളിലുള്ള ഉന്നത പഠനം മൂലം കൈവരുക. രാജ്യത്തിന്‍റെ സാമ്പത്തിക, ഊർജ്ജ, പരിസ്ഥിതി വിഷയങ്ങളിൽ നയ രൂപീകരണം നടത്തുവാൻ കഴിവുള്ളവരായിരിക്കും ഈ വിഷയങ്ങളില്‍ ഉന്നത പഠനം നടത്തിയവര്‍.