Saturday, 22 October 2016

ഷെഫായി തിളങ്ങുവാന്‍ കള്‍നറി ആര്‍ട്സ്


പാചക കല ഇന്ന് കോടികള്‍ മറിയുന്ന ബിസിനസ്സ് മേഖലയാണ്. വന്‍ നഗരങ്ങളില്‍ ഇന്ന് വ്യത്യസ്ത രുചികളുള്ള കോഫികള്‍ വിളമ്പുന്ന നിരവധി കോഫി ഷോപ്പുകളുണ്ട്. മെട്രോ നഗരങ്ങലില്‍ ഇത്തരത്തിലൊരു ഷോപ്പ് തുടങ്ങിയാലുള്ള വരുമാനം സ്റ്റാര്‍ ഹോട്ടലുകളിലെ ചീഫ് ഷെഫിന് ലഭിക്കുന്നതിനേക്കാള്‍ അധികമാണെന്ന് മികച്ച സ്ഥാപനങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍ക്കറിയാം. ഈ രീതിയില്‍ വ്യത്യസ്തമായ ബേക്കിങ്ങ് രീതികളും പുത്തന്‍ വിഭവങ്ങളുടെ പാചകങ്ങളുമല്ലാം ഉള്‍പ്പെടുന്ന പഠന മേഖലയാണ് കള്‍നറി ആര്‍ട്സ്.

സമയ ബന്ധിതമായി ജോലി ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ജോലിയല്ലിത്. വീടു വിട്ട് ജോലി ചെയ്യേണ്ടി വരും. കോര്‍പ്പറേറ്റ് മേഖലയിലാണ് അവസരങ്ങളധികവും.

എവിടെ പഠിക്കാം

ലോകത്തെ മികച്ച 10 കള്‍നറി പരിശീലന സ്ഥാപനങ്ങളില്‍ ഒന്ന് ഇന്ത്യയിലെ ഹൈദരാബാദിലെ കള്‍നറി അക്കാദമി ഓഫ് ഇന്ത്യയാണ് (http://www.iactchefacademy.com/). ഇവിടെ പ്ലസ് ടുക്കാര്‍ക്ക് ചേരാവുന്ന മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്സായ കാറ്ററിങ്ങ് ടെക്നോളജി ആന്‍ഡ് കള്‍നറി ആര്‍ട്സ് (60 സീറ്റ്), ഡിഗ്രിക്കാര്‍ക്ക് ചേരാവുന്ന ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമാ ഇന്‍ കള്‍നറി ആര്‍സ് (30 സീറ്റ്), പത്താം ക്ലാസ് കാര്‍ക്കുള്ള ഒന്നര വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സായ Food Production & Patisserie, കൂടാതെ നിരവധി ഹൃസ്വ കാല കോഴ്സുകളുമുണ്ട്. ഇന്‍റര്‍നാഷണല്‍ പ്ലേസ്മെന്‍റ് സൌകര്യവും വിദേശ ഭാഷാ പഠനവും ഇവിടുത്തെ പ്രത്യേകതയാണ്. അന്താരാഷ്ട്ര ക്രൂയിസ് കമ്പനികള്‍ ഇവിടെ എല്ലാ ബാച്ചില്‍ നിന്നും റിക്രൂട്ട്മെന്‍റ് നടത്തുന്നുണ്ട്.

ടാറ്റാ ഗ്രൂപ്പും മൌലാനാ അസാദ് എഡ്യൂക്കേഷന്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന ലോക പ്രശസ്തമായ മറ്റൊരു സ്ഥാപനമാണ് മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്. ഇവിടുത്തെ കള്‍നറി സര്‍വീസിലെ 4 വര്‍ഷത്തെ ബി എ (ഓണേഴ്സ്) ലോക പ്രശസ്തമാണ്. എന്‍ട്രന്‍സ് വഴിയാണ് പ്രവേശനം. പ്രതി വര്‍ഷം ഏകദേശം നാല് ലക്ഷം രൂപ ഫീസാകും. അന്താരാഷ്ട്ര തലത്തിലുള്ള പ്ലേസ്മെന്‍റാണിവിടുത്തെ പ്രത്യേകത. പ്ലസ്ടുവാണ് യോഗ്യത. വിശദ വിവരങ്ങള്‍ക്ക് http://www.ihmaurangabad.ac.in/ സന്ദര്‍ശിക്കുക.

സിംബിയോസിസ് സ്കൂള്‍ ഓഫ് കള്‍നറി ആര്‍ട്സ് ആണ് മറ്റൊരു സ്ഥാപം, പ്ലസ് ടുക്കാര്‍ക്കുള്ള ബി എസ് സി കള്‍നറി ആര്‍ട്സ് ആണ് ഇവിടുത്തെ കോഴ്സ്. ടി വി ഷോകളിലൂടെ പരിചിതനായ പ്രശസ്ത ഷെഫ് സന്‍ജീവ് കപൂര്‍ ഇവിടുത്തെ പ്രൊഫസറാണ്. വെബ് വിലാസം http://ssca.edu.in. .

ന്യൂഡല്‍ഹിയിലെ International Institute of Culinary Arts മറ്റൊരു പ്രധാന സ്ഥാപനമാണ്. പ്ലസ് ടുക്കാര്‍ക്കുള്ള Degree in Culinary Arts/HND in Hospitality Management, Advance Diploma in Culinary Arts (30 സീറ്റ്), Diploma in Bakery & Patisserie.

 (6 സീറ്റ്), Diploma In Culinary Arts (30 സീറ്റ്), Hobby Chef Courses എന്നിവയാണ് ഇവിടുത്തെ പ്രോഗ്രാമുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.chefiica.com/ നോക്കുക.

 

ഇത് കൂടാതെ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിരവധി പ്രശസ്തമായ സ്ഥാപനങ്ങളുണ്ട്. ന്യൂയോര്‍ക്കിലെ കള്‍നറി ഇന്‍സ്റ്റിറ്റ്യൂട്ട അമേരിക്ക (https://www.ciachef.edu/)  ഈ രംഗത്തെ അന്താരാഷ്ട്ര പ്രശസ്തമായ സ്ഥാപനമാണ്.

തൊഴില്‍ സാധ്യതകള്‍

ഉല്ലാസക്കപ്പലുകള്‍, എയര്‍പോര്‍്ട്ടുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങിയവയിലെല്ലാം അവസരങ്ങളുണ്ട്. അസിസ്റ്റന്‍റ് ഷെഫ്, അസിസ്റ്റന്‍റ് പാസ്ട്രി ഷെഫ്, ബാങ്ക്വറ്റ് ഷെഫ്, മാസ്റ്റര്‍ ഷെഫ്, പേഴ്സണല്‍ ഷെഫ്, എക്സിക്യുട്ടീവ് ഷെഫ്, ലൈന്‍ ഷെഫ്, റിസര്ച്ച് ഷെഫ്, ഡ്യൂ ഷെഫ്, പ്രൈപ് ഷെഫ് എന്നിങ്ങനെ നിരവധി തസ്തികകള്‍ ഉല്ലാസക്കപ്പലുകളിലുണ്ട്. ഏതൊരു ഷെഫിനും മിനിമം പ്രതി വര്‍ഷ ശമ്പളം ഏകദേശം 45000 ഡോളറാണ്.


ഈ കോഴ്സ് പഠിച്ചവര്‍ സ്വന്തമായി റെസ്റ്റോറന്‍റുകള്‍ ആരംഭിക്കുകയുമാവാം. 

No comments:

Post a Comment