അമേരിക്കയിലെ ഉപരി പഠനം
നടത്തുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു
സംഘടനയാണ് United States Foundation
in India (USEFI). 1950 ല്‍ ഇന്‍ഡോ – യു എസ്
സഹകരണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
അമേരിക്കയിലെ ഉപരി പഠനത്തിനുള്ള ബോധ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് USEFI ആരംഭിച്ചത്. US
Department of State, Bureau of Education and Cultural Affairs (BCA) എന്നിവയുമായി
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏജന്‍സിയാണിത്. USEFI യ്ക്ക് ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ
എന്നിവിടങ്ങളില്‍ എജ്യൂക്കേഷഷല്‍ ഉപദേശക ഓഫീസുകളും ബാംഗ്ലൂര്‍, അഹമ്മദാബാദ്,
ഹൈദരാബാദ് എന്നീ സ്ഥലങ്ങളില്‍ സാറ്റലൈറ്റ് കേന്ദ്രങ്ങളുമുണ്ട്.
പ്രവര്‍ത്തനങ്ങള്‍
അമേരിക്കയിലെ ഉപരി
പഠനത്തെക്കുറിച്ച് സൌജന്യമായും അല്ലാതെയും
ഉള്ള വിവരങ്ങള്‍ USEFI നല്‍കി വരുന്നു.
അമേരിക്കയിലെ പഠനത്തെക്കുറിച്ച് വീഡിയോ പ്രദര്‍ശനം അമേരിക്കന്‍ വിദ്യാഭ്യാസ
സമ്പ്രദായം, ഘടന, മികവ്, വിദ്യാര്‍ത്ഥിക്ക് യോജിച്ചതാണോ അല്ലയോ, ഉപരി പഠന
പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് USEFI ശില്‍പ ശാലകള്‍ നടത്തി വരുന്നുണ്ട്.
അമേരിക്കയിലെ ഉന്നത
വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, പ്രവേശന പരീക്ഷകള്‍, കോളേജുകള്‍, സാമ്പത്തിക സഹായം
ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍, അമേരിക്കയിലെ വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ച,
വിസ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്നിവയടങ്ങിയ പ്രത്യേക സെമിനാറുകളും ശില്‍പ്പ
ശാലകളും USEFI സംഘടിപ്പിച്ച് വരുന്നു.
USEFI യുടെ ദക്ഷിണ മേഖലാ ഓഫീസ് ചെന്നൈയിലാണ്. കേരളത്തില്‍ നിന്നുള്ള
വിദ്യാര്‍ത്ഥികള്‍ക്ക് ചെന്നൈ ഓഫീസില്‍ നിന്നും അമേരിക്കന്‍ പഠനത്തെക്കുറിച്ചുള്ള
വിവരങ്ങള്‍ ലഭിക്കും. യു എസ് വിദ്യാഭ്യാസത്തെക്കുറിച്ച് വസ്തുനിഷ്ഠമായ വിവരങ്ങള്‍,
സാമ്പത്തിക സഹായത്തിനുള്ള ഫെല്ലോഷിപ്പുകള്‍ പ്രധാനമായും ഫുള്‍ബ്രൈറ്റ്
ഫെലോഷിപ്പുകള്‍, ഫോര്‍ഡ് ഫൌണ്ടേഷന്‍ ഫെലോഷിപ്പുകള്‍ എന്നിവയെക്കുറിച്ച് USEFI വിവരങ്ങള്‍ നല്‍കി വരുന്നു. അക്രഡിറ്റേഷന്‍
ഉള്ള സ്കൂളുകളില്‍ മാത്രമേ അഡ്മിഷന് ശ്രമിക്കാവുവെന്നും USEFI നിര്‍ദ്ദേശിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
USIEF Regional Office
American
Consulate Building
220,
Anna
Salai, Chennai 600 006
Tel.: +91-44-2857-4134/ 4131 / 4275
No comments:
Post a Comment