രാജ്യത്തെ വികസന പ്രക്രിയയെന്ന ഭാരിച്ച ഉത്തരവാദിത്വം സാധ്യമാകുന്നത് സര്‍ക്കാര്‍
സംവിധാനങ്ങള്‍ വഴി മാത്രമല്ല. ധാരാളം എന്‍ ജി ഓകള്‍ (Non Governmental
Organizations), യു എന്‍ പോലുള്ള
അന്താരാഷ്ട്ര ഏജന്‍സികള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഭാഗ ഭാക്കാകാറുണ്ട്. വിവിധ
പ്രൊജക്ടുകള്‍ ശാസ്ത്രീയ അവലോകനം നടത്തി പോരായ്മകള്‍ പരിഹരിക്കുവാനും വേണ്ട നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുവാനും പരിശീലനം സിദ്ധിച്ചവര്‍ രാജ്യത്തിനാവശ്യമാണ് ഇത്തരത്തിലുള്ള
കാര്യങ്ങള്‍ക്കാവശ്യമായ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന പഠനമാണ് ഡവലപ്മെന്‍റ്
സ്റ്റഡീസിന്‍റേത്. വികസനം വിഷയമായതിനാല്‍ത്തന്നെ വളരെയധികം തൊഴില്‍ സാധ്യതകള്‍
ഉള്ളയൊന്നാണ് ഇത്. ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ വരെ പ്രവര്‍ത്തിക്കുവാന്‍
അത് നിങ്ങളെ പ്രാപ്തരാക്കും. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച, കയറ്റ് മതി, ഇറക്ക് മതി സാമ്പത്തിക
സര്‍വേ ഇവയെല്ലാം വികസന പഠനവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്.
പഠന വിഷയങ്ങള്‍
ശരിക്കും ഒരു മള്‍ട്ടി ഡിസിപ്ലിനറി
വിഷയമാണിത്. പൊളിറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യോളജി, ആന്ത്രപ്പോളജി, ഫിലോസഫി,
റൂറല്‍ സ്റ്റഡീസ്, സോഷ്യല്‍ ജസ്റ്റിസ്, പോവര്‍ട്ടി ഇറാഡിക്കേഷന്‍, സോഷ്യല്‍ ഇന്‍ഇക്വാലിറ്റി,
ഡിഫറന്‍റ് അപ്രോച്ചസ് ആന്‍ഡ് മെഷര്‍മെന്‍റ്സ്, അര്‍ബണൈസേഷന്‍, ഹ്യൂമന്‍ റൈറ്റ്സ്,
പ്രൊജക്ട് മാനേജ്മെന്‍റ്, ഇന്‍ഡസ്ട്രിയലൈസേഷന്‍, ഗ്ലോബലൈസേഷന്‍, ബജറ്റ്
പ്രിപ്പറേഷന്‍ എന്നിങ്ങനെ ജനക്ഷേമത്തിന് ഉപകരിക്കുന്ന അനേകം വിഷയങ്ങള്‍
പഠിക്കുവാന്‍ കഴിയും.
എവിടെ പഠിക്കാം
ഐ ഐ ടി മദ്രാസില്‍ 5 വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ്
എം എ കോഴ്സുണ്ട്. പ്ലസ് ടുവാണ് യോഗ്യത. Humanities and
Social Sciences Entrance Examination (HSEE) എന്ന ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. കൂടുതല്‍
വിവരങ്ങള്‍ http://hsee.iitm.ac.in/ സന്ദര്‍ശിക്കുക.
മുംബൈയിലെ പ്രസിദ്ധമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സേഷ്യല്‍ സയന്‍സില്‍ (TISS) എം എ കോഴ്സുണ്ട്. ദേശീയ തലത്തിലുള്ള
പ്രവേശന പരീക്ഷയുണ്ടാകും. സോഷ്യല്‍ സയന്‍സിലോ അനുബന്ധ വിഷയങ്ങളിലോ ഉള്ള ബിരുദമാണ്
യോഗ്യത. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയുണ്ടാകും. TISS ലെ M.A.
Rural Development and Governance, Public
Policy and Governance, Education, Women’s
Studies, H R Management, Ecology, Environment and Sustainable
Development തുടങ്ങിയ വിഷയങ്ങളിലെ എം എ കോഴ്സിന് 2012-13 വര്‍ഷം മുതല്‍ ടാറ്റാ
ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്, ഗുവാഹതി, തുളപ്പൂര്‍ കാമ്പസുകളില്‍ അഞ്ച് വര്‍ഷത്തെ
ഇന്‍റഗ്രേറ്റഡ് കോഴ്സ് ആരംഭിച്ചു. എല്ലാ കാമ്പസുകളിലും
എല്ലാ കോഴ്സുകളുമില്ല. പ്രവേശനം എന്‍ട്രന്‍സ് മുഖേനയാണ്. വിശദ വിവരങ്ങള്‍ക്ക് http://campus.tiss.edu/ നോക്കുക.
ബാംഗ്ലൂര്‍ അസിം പ്രേംജി
യൂണിവേഴ്സിറ്റിയിലെ (http://azimpremjiuniversity.edu.in/) എം എ എടുത്ത് പറയേണ്ടയൊന്നാണ്.
ഈയിടെ ന്യൂഡല്‍ഹിയില്‍ ആരംഭിച്ച
സൌത്ത് ഏഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ (http://www.sau.int/) എം എ ഡവലപ്മെന്‍റ് ഇക്കണോമിക്സ്
പഠിക്കാം.
ഡവലപ്മെന്‍റ് സ്റ്റഡീസിന്
മാത്രമായുള്ള പ്രമുഖ സ്ഥാപനമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുബൈയിൽ സ്ഥാപിച്ച കൽപ്പിത
സർവ കലാശാലയായ ഇന്ധിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെൻറ്റ് റിസേർച്ച് (IGIDR).
ഡവലപ്മെന്‍റ് സ്റ്റഡീസില്‍ എം ഫില്‍, പി എച്ച് ഡി എന്നിവ ഇവിടെയുണ്ട്.
എം ഫിൽ (ഡവലപ്മെൻറ്റ് സ്റ്റഡീസ്)
2 വർഷമാണു കാലാവുധി. യോഗ്യത താഴെപ്പറയുന്നു.
എം എ/എസ് എസ് സി (ഇക്കണോമിക്സ്), എം
സ്റ്റാറ്റ് അല്ലെങ്കിൽ എം എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷൻസ് റിസേർച്ച്) അല്ലെങ്കിൽ എം ബി എ/എം ടെക്/എം
ഇ/ബി ടെക്/ബി ഇ. ഇക്കണോമിക്സ് ഐശ്ചിക വിഷയമായി പഠിച്ചവർക്ക്
55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്ക്
വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ്
പഠിച്ചിരിക്കണം.
പി എച്ച് ഡി (ഡവലപ്മെൻറ്റ് സ്റ്റഡീസ്)
4 വർഷമാണു കാലാവുധി. താഴെപ്പറയുന്നതിൽ ഏതെങ്കിലും യോഗ്യത
വേണം
എം എ/എസ് എസ് സി (ഇക്കണോമിക്സ്), എം
സ്റ്റാറ്റ് അല്ലെങ്കിൽ എം എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്/ഓപ്പറേഷൻസ് റിസേർച്ച്) അല്ലെങ്കിൽ എം ബി എ/എം ടെക്/എം
ഇ/ബി ടെക്/ബി ഇ. ഇക്കണോമിക്സ് ഐശ്ചിക വിഷയമായി പഠിച്ചവർക്ക്
55 ശതമാനവും മറ്റുള്ളവർക്ക് 60 ശതമാനവും മാർക്ക്
വേണം. ഹയർ സെക്കൻഡറി തലത്തിലോ തത്തുല്യമായ നിലവാരത്തിലോ മാത്തമാറ്റിക്സ്
പഠിച്ചിരിക്കണം.
അക്കാദമിക് നിലവാരത്തിൻറ്റേയും
ഇൻറ്റർവ്യൂവിൻറ്റേയും അടിസ്ഥാനത്തിലാണു പ്രവേശനം. പ്രസിദ്ധീകരിച്ച പേപ്പറുകളുടെ എണ്ണം
പ്രവേശനത്തിൽ നിർണ്ണായകമാണു. സ്കോളർഷിപ്പുകളും ലഭ്യമാണു.
ഇത് കൂടാതെ പോസ്റ്റ് ഡോക്ടറൽ
ഫെല്ലോഷിപ്പും, ഇവിടുത്തെ കോഴ്സുകൾക്ക് അടിസ്ഥാന യോഗ്യതയായി നിജപ്പെടുത്തിയിട്ടുള്ള
കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള വിസിറ്റിങ്ങ് സ്റ്റുഡൻസ് പ്രോഗ്രാമും,
പി എച്ച് ഡി ചെയ്യുന്നവർക്കും അധ്യാപകർക്കുമായുള്ള വിസിറ്റിങ്ങ് സ്കോളർഷിപ്പ്
പ്രോഗ്രാമുകളും ഇവിടുത്തെ പ്രത്യേകതയാണു.
മെയിലാണു സാധാരണ വിജ്ഞാപനം
വരിക. ഓഗസ്റ്റിൽ ക്ലാസു തുടങ്ങും.
ഓൺ ലൈനായോ ഓഫ് ലൈനായോ അപേക്ഷ സമർപ്പിക്കാവുന്നതാണു. എസ് സി/എസ് ടി വിഭാഗത്തിലുള്ളവർക്കും ശാരീരിക വൈകല്യമുള്ളവർക്കും നിയമാനുസൃത സംവരണം ലഭ്യമാണു.
ഇവിടുത്തെ പൂർവ്വ വിദ്യാർഥികൾ ഇന്ന് സ്വദേശത്തും വിദേശത്തും വൻകിട കോർപ്പറേറ്റ്
സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, ബാങ്കുകൾ
തുടങ്ങിയവയിലെല്ലാം ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ വിരങ്ങൾക്ക് www.igidr.ac.in സന്ദർശിക്കുക.
രാജ്യത്തിൻറ്റെ ഭാവി നിർണ്ണയിക്കുന്ന
നയ പരമായ തീരുമാനങ്ങളെടുക്കുവാനുള്ള അവസരമാണു ഈ വിഷയങ്ങളിലുള്ള ഉന്നത പഠനം മൂലം കൈവരുക. രാജ്യത്തിന്‍റെ സാമ്പത്തിക, ഊർജ്ജ, പരിസ്ഥിതി വിഷയങ്ങളിൽ നയ രൂപീകരണം നടത്തുവാൻ കഴിവുള്ളവരായിരിക്കും ഈ
വിഷയങ്ങളില്‍ ഉന്നത പഠനം നടത്തിയവര്‍.
No comments:
Post a Comment