Friday, 21 October 2016

ആവാസ വ്യവസ്ഥ പഠിക്കാന്‍ കണ്‍സര്‍വേഷന്‍ സയന്‍സ്


ഇന്ത്യയില്‍ വലിയ തൊഴില്‍ സാധ്യതയില്ലായെന്ന് വിലയിരുത്തപ്പെടുന്നതായ പല കോഴ്സുകള്‍ക്കും പക്ഷേ വിദേശ രാജ്യങ്ങളില്‍ വലിയ ഡിമാന്‍ഡുണ്ട്. അത്തരത്തിലുള്ള പല കോഴ്സുകള്‍ക്കും വിദേശങ്ങളിലാണ് പഠനാവസരങ്ങള്‍ കൂടുതലും.  ഈ ഗണത്തില്‍ വരുന്നയൊന്നാണ് കണ്‍സര്‍വേഷന്‍ സയന്‍സ്.

എന്താണ് പഠിക്കുവാനുള്ളത്

മനുഷ്യന്‍റെ പ്രകൃതിയോടുള്ള ക്രൂരതകള്‍ ഏറി വരുകയാണ്. ജന സംഖ്യാ വര്‍ദ്ധനവിനനുസരിച്ച് ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം. കാടിന്‍റെ വിസ്തൃതിക്കുറവ്, മനുഷ്യനും മൃഗങ്ങളും തമ്മില്‍ ആവാസ വ്യവസ്ഥക്ക് വേണ്ടിയുള്ള ഏറ്റുമുട്ടലുകള്‍, വനം കയ്യേറ്റം, മരം മുറിക്കല്‍, വന്യ മൃഗങ്ങളെ വേട്ടയാടല്‍, വനം നികത്തിയുള്ള കൃഷി രീതികള്‍, പ്രകൃതി ദുരന്തങ്ങള്‍ മുതലായവ ഇന്ന് ഏറെ ചര്‍ച്ച ചെയ്ത് വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ്. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ച് വരുന്നു. അതിനാല്‍ത്തന്നെ ജീവ ജാലങ്ങള്‍, ആവാസ വ്യൂഹം എന്നിവയുടെ പരിരക്ഷ ഉറപ്പ് വരുത്തുവാന്‍ കണ്‍സര്‍വേഷന്‍ സയന്‍സ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

അതിനാല്‍ത്തന്നെ ഇതൊരു മള്‍ട്ടി ഡിസിപ്ലിനറി വിഷയമാണ്. പരിസ്ഥിതി, ആര്‍ക്കിടെക്ചര്‍, ബയോ ഡൈവേഴ്സിറ്റി തുടങ്ങിയവയെല്ലാം പഠന വിഷയങ്ങളാണ്.

അമേരിക്കയിലും കാനഡയിലും യു കെയിലുമൊക്കെ കണ്‍‌സര്‍വേഷന്‍ സയന്‍സുമായി ബന്ധപ്പെട്ട് നിരവധി കോഴ്സുകളുണ്ട്.


അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ തൊഴില്‍ സാധ്യതയുള്ളയൊരു വിഷയമാണിത്. 

No comments:

Post a Comment