ദുരന്തങ്ങള്‍ തടയുക എന്നത്
എപ്പോഴും സാധ്യമല്ല. എന്നാല്‍ ശാസ്ത്രീയമായ മുന്‍കരുതലെടുത്താല്‍ അവയുടെ
പ്രത്യാഘാതങ്ങള്‍ കുറയ്ക്കാം. അതിനായി സഹായിക്കുന്ന സേനയാണ് ഡിസാസ്റ്റര്‍
മാനേജ്മെന്‍റ് വിങ്ങ്. ഇന്നിതൊരു
കോഴ്സാണ്. വെടിക്കെട്ട് ദുരന്തങ്ങള്‍, പ്രകൃതിക്ഷോഭം തുടങ്ങിയ മനുഷ്യന്‍റെ ജീവനും
സ്വത്തിനും നാശം വിതക്കുന്ന ദുരന്തങ്ങളുണ്ടാവുമ്പോള്‍ അവിടെയൊക്കെയും കടന്ന്
ചെന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന്
സഹായിക്കുന്ന കോഴ്സാണ് സിസാസ്റ്റര്‍ മാനേജ്മെന്‍റ് എന്നത്. ദുരന്തങ്ങളില്‍
മരിച്ചവരുടെ കണക്കെടുപ്പല്ല ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, ദുരന്ത സാധ്യതയുള്ള
സ്ഥലങ്ങളില്‍ അത് മുന്‍കൂട്ടി കണ്ട് ഡിസാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമെല്ലാം
ഇതിന്‍റെ പരിധിയില്‍ വരും.
ദുരന്തങ്ങളെ വിലയിരുത്തല്‍,
അവയുടെ തീവ്രത കണക്കാക്കല്‍, അപകടങ്ങളുടെ തീവ്രത കുറയ്ക്കല്‍, അടിയന്തര സംവിധാനങ്ങള്‍ ഒരുക്കല്‍,
ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, തിരച്ചിലും
രക്ഷാപ്രവര്‍ത്തനവും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ദുരന്തനിവാരണ സേന ചെയ്യുന്നത്. ശാസ്ത്രീയമായ
തീരുമാനങ്ങള്‍ പെട്ടെന്നെടുക്കാനുള്ള വിവേകവും അല്‍പം സാമൂഹ്യസേവനവും
ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വഴി തിരഞ്ഞെടുക്കാം.
എങ്ങനെ പഠിക്കാം
എങ്ങനെ പഠിക്കാം
ഏതെങ്കിലും വിഷയത്തില്‍ 50
ശതമാനം മാര്‍ക്കോടെ ബിരുദമെടുത്ത ശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര
ബിരുദമോ ഡിപ്ലോമയോ പഠിക്കാം. എഞ്ചിനിയറിങ്ങിന് ശേഷമുള്ള എം ടെക് കോഴ്സുമുണ്ട്. പ്ലസ്
ടു വിന് ശേഷം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്.
എവിടെ പഠിക്കാം
3. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്
ഓഫ് ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ന്യൂഡല്‍ഹി (http://www.ecology.edu/)
4. ദേവി അഹല്യ വിശ്വവിദ്യാലയ ഇന്‍ഡോര്‍
(http://www.dauniv.ac.in/) - എം ബി എ ഡിസാസ്റ്റര്‍ മാനേജ്മെന്റ്
6. സ്വാമി വിവേകാനന്ദ സുഭാര്‍ത്ഥി
യൂണിവേഴ്സിറ്റി മീററ്റ് - എം ബി എ ഡിസാസ്റ്റര്‍ മാനേജ്മെന്റ് (http://www.subharti.org/)
10. യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയെ ആന്‍ഡ്
എനര്‍ജി സ്റ്റഡീസ് ഡെറാഡൂണ്‍ (http://www.upes.ac.in/) – എം ടെക് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്
11. പഞ്ചാബ് യൂണിവേഴ്സിറ്റി ചന്ധീഗഡ് (http://puchd.ac.in/) മാസ്റ്റേഴ്സ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്
13. യൂണിവേഴ്സിറ്റി ഓഫ് കാശ്മീര്‍, ശ്രീനഗര്‍
(http://geogrd.uok.edu.in/) എം എസ് സി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്
ജോലി സാധ്യതകള്‍
ഏറ്റവുമധികം വേതനം ലഭിക്കുന്ന
ജോലികളിലൊന്നായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മാറിക്കഴിഞ്ഞു. ഒരു ലക്ഷം വരെ
പ്രതിമാസ വേതനം ലഭിക്കുന്ന ഒരു ജോലിയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളും, പ്രകൃതിദുരന്തങ്ങളും
കൂടിയ സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍
വലുതാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഈ കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക്
ആവശ്യമേറെയുള്ളത്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്
ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക്
അഡ്മിനിസ്‌ട്രേഷന്‍, സാര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
സെന്റര്‍, ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്,
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി, ഇന്ത്യന്‍
മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു
പുറമെ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
പഠിച്ചവര്‍ക്ക് അവസരമുണ്ട്. ഇതിനു പുറമെ വന്‍കിട സ്വകാര്യ കമ്പനികളിലും ജോലി
നേടാം
No comments:
Post a Comment