ആഗോള തലത്തില്‍ത്തന്നെ ഏറെ പ്രാധാന്യമുള്ളയൊരു പ്രൊഫഷനാണ് ഷിപ്പ് ബില്‍ഡിങ്ങ്
ആന്‍ഡ് റിപ്പയറിങ്ങിന്‍റേത്. ലോകത്താകമാനം 50000 ല്‍ പരം കണ്ടയ്നര്‍
ഷിപ്പുകളുള്ളതില്‍ 17000 ല്‍ പരം പടു കൂറ്റന്‍ ചരക്ക് വാഹനികളാണ്. ഓരോ വര്‍ഷവും പുതിയവ
നിര്‍മ്മിക്കുകയും കേടാകുന്നത് നന്നാക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഇന്ന് ഈ
മേഖലയില്‍ 12000 വിദഗ്ദ തൊഴിലാളികളേയുള്ളുവെന്നതിനാല്‍ പരിശീലനം കഴിയുന്നവര്‍ക്കെല്ലാം
പ്ലേസ്മെന്‍റ് ലഭിക്കുമെന്നാണ് ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റി പറയുന്നത്.
എവിടെ പഠിക്കാം
ബി എസ് സി ഷിപ്പ് ബില്‍ഡിങ്ങ് ആന്‍ഡ് റിപ്പയറിങ്ങ് കോഴ്സ് നടത്തുന്നത്
ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റിയുടെ (http://www.imu.edu.in/) കൊച്ചി കാമ്പസിലാണ്. 40 സീറ്റുകളാണുള്ളത്. ഫിസിക്സ്,
കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനവും ഇംഗ്ലീഷിന് പ്രത്യേകിച്ച്
50 ശതമാനവും മാര്‍ക്കോടെയുള്ള പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ആണ് പ്രവേശനത്തിനായി
വേണ്ടത്. പ്രവേശന പരീക്ഷയുണ്ടാകം. ഇത് കൂടാതെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങ്
അംഗീകരിച്ച ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും
നടത്തുന്നുണ്ട്.
ജോലി സാധ്യതകള്‍
ഇന്ത്യയിലും ഏറെ തൊഴില്‍ സാധ്യതയുള്ള ഒന്നാണ് ഷിപ്പ് ബില്‍ഡിങ്ങ് ആന്‍ഡ്
ഡിസൈനിങ്ങ്ന്‍റേത്. നിലവിലുള്ള 27 തുറമുഖങ്ങളില്‍ 8 എണ്ണം സര്‍ക്കാര്‍ മേഖലയിലാണ്.
ഇന്ത്യന്‍ ഷിപ്പ് ബില്‍ഡിങ്ങ് അസോസിയേഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചൈനയോടൊപ്പമോ
അല്‍പ്പം കൂടിയോ ആണ് ഇന്ത്യന്‍ ഷിപ്പ് ബില്‍ഡിങ്ങ് വ്യവസായതത്ിന്‍റെ സ്ഥാനം. യൂറോപ്യന്‍
രാജ്യങ്ങള്‍ക്ക് വേണ്ടി കൂറ്റന്‍ കപ്പലുകള്‍ നിര്‍മ്മിച്ച് കൊടുക്കുന്നതില്‍ മുന്‍
പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യയും ചൈനയുമാണ്. വല്ലാര്‍പ്പാടം കണ്ടയ്നര്‍ ടെര്‍മിനല്‍
മറ്റൊരു സാധ്യതയാണ്. വിഴിഞ്ഞം തറമുഖം യാഥാര്‍ഥ്യമായാല്‍ തന്നെ അവസരങ്ങള്‍ പുതുതായി
അനവധി ഉണ്ടാകും. ഈ കോഴ്സ് കഴിഞ്ഞവര്‍ക്ക്
ഷിപ്യാര്‍ഡ് മെയിന്‍റനന്‍സ് സൂപ്പര്‍വൈസറായും പ്രൊജക്ട് മാനേജരായും ജോലി ചെയ്യാം.
ഈ കരിയറിന് ഇന്ന് അമേരിക്ക, ചൈന, റഷ്യ, ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍,
ബ്രിട്ടന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വന്‍ ഡിമാന്‍ഡാണ്.
No comments:
Post a Comment