Friday, 23 May 2014

ആനിമേഷൻ - അതിരുകളില്ലാത്ത ഭാവനയുടെ ലോകം

തലക്കെട്ട് ഒരു അതിശയോക്തിയല്ല.  അതിരുകളില്ലാത്ത ഭാവനയും അനിതര സാധാരണമായ ക്ഷമയും, അർപ്പണ മനോഭാവവും ഉള്ളവർക്ക് മാത്രം വിജയിക്കാവുന്ന രംഗം. കഥാപാത്രങ്ങൾക്കും ചിത്രങ്ങൾക്കും കംബ്യൂട്ടർ സഹായത്തോടെ ജീവൻ പകരുന്നവരാണു ആനിമേറ്റർമാർ എന്നതിനാൽ കമ്പ്യൂട്ടർ സോഫ്ട് വെയറുകൾ ഉപയോഗിക്കുന്നതിലെ വൈദഗ്ദ്യം പ്രധാനമാണു.  വിദ്യാഭ്യാസ യോഗ്യതകളേക്കാളുപരി കഴിവും അഭിരുചിയുമാണിവിടെ മാനദണ്ഡം.  വരക്കാനുള്ള കഴിവും ഗണിതാഭിരുചിയും പ്രധാനമാണു.  ടീം വർക്കായതിനാൽ നല്ല ആശയ വിനിമയശേഷിയും പ്രധാനപ്പെട്ട സംഗതിയാണു.

കോഴ്സുകളും പഠനച്ചിലവും
   സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ മുതൽ ബിരുദ, പി ജി ഡിപ്ലോമ കോഴ്സുകൾ വരെ ലഭ്യമാണു ഈ രംഗത്ത്.  കെൽട്രോണും സി ഡിറ്റുമടക്കം ചില സ്ഥാപനങ്ങളെ മാറ്റി നിർത്തിയാൽ കൂടുതലും സ്വകാര്യ സ്ഥാപനങ്ങളാണു. അതത് സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളാണു മിക്കവരും നൽകുന്നതു.  സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾക്ക് പതിനായിരങ്ങളും ബിരുദ കോഴ്സുകൾക്ക് മൂന്ന് ലക്ഷം രൂപ വരെയുമാണു ഫീസ് നിരക്കുകൾ. 
     പത്താം ക്ലാസ്, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയവയാണു വിവിധ കോഴ്സുകളുടെ അടിസ്ഥാന യോഗ്യതകൾ.  സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് രണ്ടര മാസം മുതലും ബിരുദ കോഴ്സുകൾക്ക് മൂന്ന് വർഷവും, ബി എഫ് എ കോഴ്സിനു നാലു വർഷവുമാണു കാലാവധി.  പൂനയും ബാംഗ്ലൂരും കേന്ദ്രീകരിച്ചുള്ള സ്വകാര്യ സ്ഥാപനങ്ങലാണു ഗെയിമിങ്ങ് കോഴ്സുകൾ നടത്തുന്നത്. രണ്ടര ലക്ഷം മുതലാണു ഫീസ്.

പ്രമുഖ സ്ഥാപനങ്ങൾ
1.    സി ഡിറ്റ് 
പി ജി ഡിപ്ലോമ ഇൻ ആനിമേഷൻ ഫിലിം ഡിസൈൻ, പി ജി ഡിപ്ലോമ ഇൻ മൾട്ടി മീഡിയ ഡിസൈൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ. ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ്.

2.    കെൽട്രോൺ
ഡിപ്ലോമ പ്രോഗ്രാമുകൾ: Advanced Diploma in Graphics, Web and Digital Film making, Diploma in Digital Film Making,  Diploma in 3D animation with Specialization in Modeling & Texturing, Diploma in 3D animation with Specialization in Rigging & Animation,  Diploma in 3D animation with Specialization in Dynamics & VFX, Keltron Certified Animation Pro Expert (KCAE)

സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: Advanced Graphic Design, Advanced Web Design, Graphics and Visual Fx, Graphic Designing & Animation, Digital Graphics & Animation, Specialization in 3D Modeling & and Texturing, Specialization in Rigging & Animation, Specialization In Dynamics & VFX, Certificate Course in 2D Animation, Certificate Course in 3D Animation and Modeling,  Certificate Course in Illustration and 2D Animation, Advanced Course in Visual Effects, Certificate Course in Advanced Interactive Animation, Certificate Course in Web Designing and Animation, Certificate Course in Web Designing, Beginners Course in Animation & Sound Editing, Beginners Course in Animation & Video Editing, Beginners Course in Animation & Digital Illustration, Beginners Course for Multimedia & Animation
വിശദ വിവരങ്ങൾക്ക് http://keltronanimation.org/courses.html

3.  കേരള യൂണിവേഴ്സിറ്റി സെൻറ്റർ ഫോർ അഡൾട്ട് കണ്ടിന്യൂയിങ്ങ് എജ്യുക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ.

Diploma  In 3d Animation Engineering,  Diploma In Flash Web Technology & Animation, Diploma In 3d Game Development & Programming, Diploma  In 2d & Cartoon Animation Engineering, Diploma In Computer Graphic Designing
യോഗ്യതകൾക്കും മറ്റു വിവരങ്ങൾക്കും: http://www.keralauniversity.ac.in/departments/cacee
4.    ടൂൺസ് അക്കാദമി, ടെക്നോപാർക്ക് തിരുവനന്തപുരം
Advanced Certificate Programme in Animation Film Making, 3D Finishing Program, Certificate Course in Graphics & Multimedia, Certificate Course in Visual Effects for Film & Broadcast, Certificate Course in Visual Effects for Film & Broadcast (Pro)
വിശദാംശങ്ങൾക്ക്: http://www.toonzacademy.com/

5.    അരീന ആനിമേഷൻ
അരീന ആനിമേഷൻ ഇൻറ്റർ നാഷണൽ പ്രോഗ്രാം, ആനിമേഷൻ ഫിലിം ഡിസൈൻ, ഗ്രാഫിക്സ്, വെബ് ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ്, വെബ് ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ് പ്രോഗ്രാം, മൾട്ടി മീഡിയ ഡിസൈൻ പ്രോഗ്രാം, ഡിസൈനിങ്ങ് ആൻഡ് പബ്ലിഷിങ്ങ് പ്രോഗ്രാം, ബി എ വി എഫ് എക്സ് ആൻഡ് ആനിമേഷൻ (എം ജി യൂണിവേഴ്സിറ്റി), വി എഫ് എക്സ് പ്രോ, വി എഫ് എക്സ് കോമ്പോസിറ്റിങ്ങ്, ഗെയിം ആൻഡ് ആർട് ഡിസൈൻ
കൂടുതൽ വിവരങ്ങൾക്ക്: www.arena-multimedia.com

6.    ഏഷ്യൻ എൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ്ങ് ആൻഡ് ആനിമേഷൻ

ബി എഫ് എ ഇൻ ഡിജിറ്റൽ ഡിസൈൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗെയിം ആർട്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ആനിമേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ആർട്സ് ആൻഡ് ഡിസൈൻ, ഡിപ്ലോമ ഇൻ ഗെയിം പ്രോഗ്രാമിങ്ങ്.
കൂടുതൽ വിവരങ്ങൾക്ക്: www.aiga.in

7.    സി എസ് കെ സുഫിൻ കോം, പൂനൈ
ഡിജിറ്റൽ ഡിസൈൻ (5 വർഷം)           www.dsksic.com

8. ഐ കാറ്റ് ഡിസൈൻ ആൻഡ് മീഡിയ കോളേജ് (ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്)
ഗെയിം ഡിസൈൻ ആൻഡ് ഡവലപ്മെൻറ്റ്, ഗെയിം പ്രോഗ്രാമിങ്ങ്, ഗെയിം ആർട്ട് ആൻഡ് ഡിസൈൻ, ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, യൂസർ ഇൻറ്റർഫേസ് ഡിസന്ന് ആൻഡ് ഡവലപ്മെൻറ്റ് തുടങ്ങിയവയിൽ ബിരുദ കോഴ്സുകളും, ഗെയിം ഡിസൈൻ, ഗെയിം ഡവലപ്മെൻറ്റ്, മൾട്ടിമീഡിയ ടെക്നോളജീസ്, ത്രീ ഡി ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് തുടങ്ങിയവയിൽ പി ജി കോഴ്സുകളും നടത്തപ്പെടുന്നു.  www.icat.ac.in

9.    സെൻറ്റ് ജോസഫ് കോളേജ് ചങ്ങനാശേരി  (എം ജി യൂണിവേഴ്സിറ്റി)
ബി എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബി എ മൾട്ടി മീഡിയ, എം എ മൾട്ടി മീഡിയ, എം എ ആനിമേഷൻ, എം എ ഗ്രാഫിക് ഡിസൈൻ www.sjcc.in/home

10. എം ജി സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ
എം എ മൾട്ടിമീഡിയ.  സെൻറ്ററുകളെക്കുറിച്ചറിയാൻ www.mguniversity.edu

11. ഡോൺ ബോസ്കോ ഐ ജി എസി ടി കൊച്ചി
ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ്ങ്, ഡിപ്ലോമ ഇൻ വെബ് ഡിസൈനിങ്ങ്

12. കവലിയാർ ആനിമേഷൻ, തിരുവനന്തപുരം സെൻറ്റർ
ബി എഫ് എ ഇൻ ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ (മൈസൂർ യൂണിവേഴ്സിറ്റി),
ബി എസ് സി ഇൻ ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ (മൈസൂർ യൂണിവേഴ്സിറ്റി), ഡിപ്ലോമ ഇൻ അഡ്വാൻസഡ് ത്രിഡി ആനിമേഷൻ സ്പെഷ്യലൈസേഷൻ, അഡ്വാൻസഡ് ഡിപ്ലോമ ഇൻ ആനിമേഷൻ എഞ്ചിനിയറിങ്ങ്

13. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ
ബാച്ചിലർ ഓഫ് മൾട്ടിമീഡിയ.  സെൻറ്ററുകൾ. ജെ ഡി റ്റി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ഒറീഗാ കോളേജ് ഓഫ് മീഡിയ സ്റ്റഡീസ്.  45 ശതമാനം മാർക്കോടെ +2 ആണു യോഗ്യത
14. ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് രാമപുരം, മലപ്പുറം
ബാച്ചിലർ ഓഫ് മൾട്ടിമീഡിയ കമ്യൂണിക്കേഷൻ  (കാലിക്കറ്റ് യൂണിവേഴ്സിറ്റി)

15. ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, അങ്കമാലി
എം എ മൾട്ടിമീഡിയ      www.depaul.edu.in

16. ഡിവൈൻ സ്കൂൾ ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് കൊച്ചി
ബി എസ് സി മൾട്ടി മീഡിയ വെബ് ഡിസൈൻ ആൻഡ് ഇൻറ്റർനെറ്റ് ടെക്നോളജി (ഭാരതി ദാസൻ യൂണിവേഴ്സിറ്റി)   www.dcmscochin.com

17. ടെലി കമ്യൂണിക്കേഷൻസ് കൺസൾട്ടൻറ്റ് ഇന്ത്യ ലിമിറ്റഡ്
Advanced Diploma in Game Technology (ADGT), Diploma in Game Technology (DGT), Advanced Diploma in Animation & Post - Production (ADAP), Diploma in Multimedia & Animation (DMA), Advanced Diploma in Multimedia & Animation (ADMA), Diploma in Graphic Design (DGD)
വിശദ വിവരങ്ങൾക്ക്: www.tciliteducation.com

തൊഴിൽ സാധ്യതകൾ

ഇന്ത്യയിലെ ഐ ടി കമ്പനികളുടെ സംഘടനയായ ‘നാസ്കോം’ കഴിഞ്ഞ വർഷം പുറത്തിറക്കിയ കണക്കു പ്രകാരം ഈ മേഖലയിൽ മൂന്ന് ലക്ഷത്തോളം തൊഴിൽ അവസരങ്ങളാണുള്ളത്.  വർദ്ദിക്കുന്ന ടെലിവിഷൻ ചാനലുകൾ, ഇൻറ്റനെറ്റിൻറ്റെ സാധ്യതകൾ, ഗെയിമുകളുടെ വ്യാപനം ഇവയൊക്കെയും ഇതിൻറ്റെ സാധ്യത വർദ്ദിപ്പിക്കുന്നു.  സ്പെഷ്യൽ ഇഫക്ട് മേഖലയിൽ താല്പര്യമുള്ളവർക്ക് സിനിമ, സീരിയൽ, പരസ്യങ്ങൾ തുടങ്ങിയവയിൽ ഒട്ടേറെ അവസരങ്ങൾ.  കൺവെർജിങ്ങ് മീഡിയ, ഓൺലൈൻ ഗെയിമിങ്ങ്, മൊബൈൽ മീഡിയ രംഗങ്ങളിലും അവസരങ്ങളുണ്ട്.  എജ്യുക്കേഷൻ സി ഡികളും ഇൻറ്ററാക്ടീവ് സിഡീകളും സാധ്യത വർദ്ധിപ്പിക്കുന്നു. 

ടുഡി, ത്രിഡി ആനിമേഷൻ, സിനിമകളിലും പരസ്യങ്ങളിലും മറ്റും ആനിമേറ്റഡ് വിഷ്വൽ ഇഫക്ടുകൾ കൂട്ടിക്കലർത്തുന്ന വി എഫ് എക്സ് എന്നിവയാണു ആനിമേഷൻ രംഗത്തെ പ്രധാന തൊഴിൽ മേഖലകൾ.  ഗെയിമിങ്ങ്, മൾട്ടിമീഡിയ, വെബ് ഡിസൈനിങ്ങ്, ഗ്രാഫിക് ഡിസൈനിങ്ങ് എന്നിവയെല്ലാം ഇതിൻറ്റെ ഉപ വിഭാഗങ്ങളാണു. 

കോഴ്സിനു ശേഷം ജൂനിയർ ആനിമേറ്റർ, മൾട്ടി മീഡിയ സ്ക്രിപ്റ്റ് റൈറ്റർ, കമ്പ്യൂട്ടർ ബേസഡ് ട്രെയിനിങ്ങ് ഡിസൈനർ തുടങ്ങിയ വിഭാഗത്തിലായിരിക്കും പ്രാഥമിക നിയമനം. ക്രിയേറ്റീവ് ഡയറക്ടർ, വി എഫ് എക്സ് ഡയറക്ടർ, ലൈറ്റ്നിങ്ങ് ആർടിസ്റ്റ് തുടങ്ങി ലക്ഷങ്ങൾ വാർഷിക ശമ്പളം വാങ്ങുന്ന തസ്തികകളിലേക്ക് കഴിവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഉയർന്ന് വരാം.  മോഡലർ, ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റ്, ലേ ഔട്ട് ആർട്ടിസ്റ്റ്, കാരക്ടർ ആനിമേറ്റർ, സ്പെഷ്യൽ ഇഫക്ട് ആനിമേറ്റർ, ലൈറ്റ്നിങ്ങ് ആർടിസ്റ്റ്, ഇമേജ് എഡിറ്റർ, റിഗ്ഗിങ്ങ് ആർട്ടിസ്റ്റ്, ടുഡി ആനിമേറ്റർ, ത്രിഡി ആനിമേറ്റർ തുടങ്ങിയവയാണു ഈ രംഗത്തെ പ്രധാന തസ്തികകൾ.  വാൾട്ട് ഡിസ്നിയടക്കമുള്ള ആഗോള പ്രൊഡക്ഷൻ ഹൗസുകൾക്കായുള്ള ആനിമേഷൻ ജോലികൾ ചെയ്യുന്നത് ഇന്ത്യൻ സ്റ്റുഡിയോകളിലാണെന്നതും ഈ രംഗത്തെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.  ആനിമേഷൻ മൾട്ടി മീഡിയ രംഗങ്ങളിൽ 10000 മുതൽ 15000 വരെയാണു തുടക്കക്കരനു ശമ്പളം.  കഴിവും അർപ്പണ ബോധവുമുള്ളവർക്കു മൂന്നോ നാലോ വർഷത്തിനുള്ളിൽ 25000 മുതൽ 30000 വരെ ശമ്പളത്തിലേക്കു ഉയരുവാൻ കഴിയും.

ഗെയിമിങ്ങ് മേഖലയും നിരവധി സാധ്യതകൾ തുറന്നിടുന്നു.  സാങ്കേതിക വിദ്യയിൽ വാസനയും അൽപ്പം ഭാവനയുമുള്ളവർക്ക് ഗെയിമിങ്ങ് കരിയറായെടുക്കാം.  കമ്പ്യൂട്ടർ മൊബൈൽ ഗെയിമുകളുടെ പ്രധാന വിപണിയാണു ഇന്ത്യയെങ്കിലും ഈ രംഗത്ത് പ്രാവിണ്യമുള്ളവർ അധികമില്ലയെന്നതാണു സത്യം.  ഈ രംഗത്തെ തുടക്കക്കാർക്കും 10000 നും 15000 നുമിടയിലാണു ശമ്പളം.  എന്നാൽ മൂന്നോ നാലോ വർഷം പ്രവർത്തി പരിചയമുള്ളവർക്കു മൂന്നര ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കും.  ഫ്രീ ലാൻസ് ജോലിക്കാർക്കും ഈ രംഗത്ത് ധാരാളം അവസരങ്ങളുണ്ട്.


Wednesday, 21 May 2014

ഒഡേപെക് - വിദേശ ജോലികൾക്കൊരു വിശ്വസ്ത സുഹൃത്ത്


രാജ്യത്തും വിദേശത്തുമുള്ള തൊഴിലവസരങ്ങൾ തേടിപ്പോകുന്ന പലരും വഞ്ചിക്കപ്പെട്ടത്തിൻറ്റെ നിരവധി കഥകൾ നാം കേൾക്കാറുണ്ട്.  വിശ്വസനീയമായ ഏജൻസി ഏതെന്നറിയാതെ കുഴയാറുണ്ട് പലരും.  ഇവിടെയാണു നമുക്കു പൂർണ്ണ വിശ്വാസത്തോടെ ആശ്രയിക്കാവുന്ന കേരള സർക്കാറിൻറ്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ്റ് സ്ഥാപനമായ ഒഡേപെക് (OVERSEAS DEVELOPMENT EMPLOYEMENT PROMOTION CONSULTANTS LTD) എന്ന ഏജൻസിയുടെ പ്രസക്തി. അപേക്ഷകർക്കും തൊഴിൽ ദായകർക്കും ആഗോള സാധ്യതകൾ നൽകുന്നു 1977 ൽ ആരംഭിച്ച ഈ ഏജൻസി. 

വിദേശത്തും സ്വദേശത്തുമുള്ള വിവിധ കമ്പനികളുടെ തൊഴിലവസർങ്ങളെക്കുറിച്ചറിയാനും അവ നേടുവാനും ഒഡേപെക് അപേക്ഷകരെ സഹായിക്കുന്നു.  വിദേശ കമ്പനികളുടെ തൊഴിൽ അവസരങ്ങൾ വിജ്ഞാപനം വരുന്നതിനനുസരിച്ച് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.  വിസ നിയമങ്ങളെക്കുറിച്ചും പുറത്ത് പോയി ജോലി ചെയ്യുന്നതിലെ മാനദണ്ഡങ്ങളെക്കുറിച്ചും ഒഡേപെകിനു നിർദ്ദേശങ്ങൾ നൽകാനാകും. 

ഇൻഫോർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ, അക്കൗണ്ടൻസി ആൻഡ് ബിസിനസ് സർവീസസ്, അക്കൗണ്ടിങ്ങ്/ഫിനാൻസ്, അഡ്മിൻ/ഹ്യൂമൻ റിസോഴ്സസ്, അഡ്വർടൈസിങ്ങ്, മാർക്കറ്റിങ്ങ്, ആംഡ് ഫോഴ്സസ് ആൻഡ് എമർജൻസി സർവീസസ്, ആർട്സ്/മീഡിയ/കമ്യൂണിക്കേഷൻ, ഓട്ടോമൊബൈൽ, ബാങ്കിങ്ങ് ആൻഡ് ഫിനാൻസ്, ബിൽഡിങ്ങ്/കൺസ്ട്രക്ഷൻ, ചാരിറ്റി ആൻഡ് ഡവലപ്മെൻറ്റ് വർക്സ്, ക്രിയേറ്റീവ് ആർട്സ് ആൻഡ് കൾച്ചറൽ, എഡ്യുക്കേഷൻ/ട്രെയിനിങ്ങ്, എനർജി ആൻഡ് യൂട്ടിലിറ്റീസ്, എഞിനിയറിങ്ങ്, എൻവിയോണ്മെൻറ്റ് ആൻഡ് അഗ്രിക്കൾച്ചറൽ, ഫാഷൻ ആൻഡ് ഡിസൈൻ, ഗാർമെൻറ്റ് ആൻഡ് ടെക്സ്റ്റയിൽസ്, ഗവണ്മെൻറ്റ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ/റെസ്റ്റോറൻറ്റ്, ലോ, മാനുഫാക്ചറിങ്ങ്, മെഡിക്കൽ/ഹെൽത്ത് കെയർ, പബ്ലിഷിങ്ങ്, റീട്ടൈൽ, സെയിൽസ്/മാർക്കറ്റിങ്ങ്, സയൻസ്, സർവീസസ്, സോഷ്യൽ കെയർ, സ്പോർട്സ്, സൂപ്പർ മാർക്കറ്റ്, ടൂറിസം, ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ്ങ് തുടങ്ങിയ നിരവധി മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 

പ്രധാനമായും മെഡിക്കൽ സ്റ്റാഫ്, എഞ്ചിനിയറിങ്ങ് സ്റ്റാഫ്, എക്സിക്കുട്ടീവ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ക്രാഫ്റ്റ്സ്മെൻ, സ്കിൽഡ് വർക്കർ, ഹോട്ടൽ ആൻഡ് കാറ്ററിങ്ങ് തുടങ്ങിയ ജോലികൾക്കാണു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.

എല്ലാ കളക്ട്രേറ്റുകളിലും പ്രവർത്തിക്കുന്ന ജില്ലാ ലേബർ ഓഫീസുമായി ബണ്ഡപ്പെട്ടാൽ ഒഡേപെകിനെ സംബണ്ഡിച്ച വിശദ വിവരങ്ങൾ അറിയാം.
 
ഏജൻസിയുടെ വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യാവുന്നതാണു.  ഓരോ വിഭാഗക്കാർക്കും തങ്ങൾ ആഗ്രഹിക്കുന്ന ജോലികൾ തരം തിരിച്ച് തിരച്ചിൽ നടത്താം.  രാജ്യത്തിനകത്തെ തൊഴിലുകൾ തിരയുന്നവർക്ക് 100 രൂപയാണു രജിസ്ട്രേഷൻ ഫീസ്.  വിദേശ ജോലികൾ തിരയുന്നവർക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ഫീസിൽ വ്യതാസമുണ്ട്.  പ്രൊഫഷണൽ/പോസ്റ്റ് ഗ്രാജ്വേറ്റ്സ് – 600 രൂപ, സ്കിൽഡ്/സെമി സ്കിൽഡ് – 250 രൂപ, ലാസ്റ്റ് ഗ്രേഡ്/അൺ സ്കിൽഡ് – 70 രൂപ എന്നിങ്ങനെയാണു ഫീസ് വിവരം.  2 വർഷം കൂടുമ്പോൾ രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ട്.  

വെബ്സൈറ്റ് http://odepc.kerala.gov.in/

   വിലാസം:
           ODEPC Ltd
                                 AMBALATHMUKKU     
                                 VANCHIYOOR P O
                                 THIRUVANATHAPURAM – 695035
                     KERALA, INDIA

     

സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറ്റിസ് – ഇൻഡ്യൻ റെയിൽവേയിലെ തിളങ്ങുന്ന കരിയർ


സ്റ്റൈപൻറ്റോട് കൂടി പഠനം. തുടർന്ന് ഇൻഡ്യൻ റെയിൽവേയുടെ സർവീസസ് ആൻഡ് മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് വിഭാഗത്തിലേക്ക് (IRSME) ഗ്രൂപ്പ് എ ഓഫീസർമാരായി നിയമനം. ഇതെല്ലാമാണു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറ്റിസ് പരീക്ഷ. റെയിൽവേയിലെ ഡിവിഷണൽ മാനേജർ തലം വരെ ഉയരുവാൻ ഇതിൽ പ്രവേശിക്കുന്നവർക്ക് കഴിയും.  എന്നാൽ നാം ഇതിനെപ്പറ്റി വേണ്ടത്ര ബോധവാന്മാരാണോ എന്ന് സംശയിക്കുന്നു.
 
യു പി എസ് സി നടത്തുന്ന ഈ പരീക്ഷയിൽ 42 സീറ്റാണുള്ളത്.  അപേക്ഷകരാകട്ടെ രണ്ട് മുതൽ മൂന്ന് ലക്ഷം വരെ.  പരീക്ഷ പാസാകുന്നവർക്ക് അഭിമുഖവും വൈദ്യപരിശോധനയും ഉണ്ടാവും.  10000 ൽ ഒരാൾ എന്ന കണക്കിലാവും പ്രവേശനം.

യോഗ്യത
      മാത്തമാറ്റിക്സും ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി വിഷയമായുള്ള +2 വോ തതുല്യ യോഗ്യതയോ ഉള്ളവർക്കപേക്ഷിക്കാം.  മാത്തമാറ്റിക്സിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.  ഫിസിക്സോ കെമിസ്ട്രിയോ ബിരുദ തലത്തിൽ പഠിച്ചിരിക്കണം.  17 നും 21 വയസിനും മധ്യേയുള്ളവരായിരിക്കണം അപേക്ഷകർ.  എസ് സി/എസ് ടി വിഭാഗത്തിലുള്ളവർക്ക് 5 വർഷവും ഒ ബി സി ക്കാർക്ക് 3 വർഷവും ഇളവുണ്ട്.
 
പഠന സ്ഥാപനം

    ബീഹാറിലെ ജമൽ പൂരിലുള്ള ഇന്ത്യൻ റെയിൽവേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ 4 വർഷത്തെ മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പഠനമാണു ഇവിടെ ലഭിക്കുക.  റാഞ്ചി മെർസയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ചാണു ഇവിടുത്തെ പ്രോഗ്രാം.


    മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെൻറ്റൽ എബിലിറ്റി എന്നിവയാണു ടെസ്റ്റിൽ ഉണ്ടാവുക. ജൂൺ, ജൂലൈ മാസങ്ങളിലാണു സാധാരണ വിജ്ഞാപനം വരിക.  അടുത്ത ജനുവരിയിൽ പരീക്ഷയും നടക്കും.   വിശദ വിവരങ്ങൾക്ക് www.upsc.gov.in

Saturday, 17 May 2014

സൈക്കോളജി – മനോ വ്യാപാരത്തിൻറ്റെ പഠന മേഖല


ഈ തിരക്കേറിയ കാലഘട്ടത്തിൽ മാനസിക സമ്മർദ്ദങ്ങൾക്ക് മുൻ കാലങ്ങളേക്കാളേറെ മനുഷ്യൻ അടിമപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണു. അത് സൈക്കോളജി എന്ന പഠന ശാഖക്കും അതിൻറ്റെ തൊഴിൽ വിപണിക്കും സൃഷ്ടിച്ചിരിക്കുന്ന വളർച്ച വളരെ വലിയതാണു താനും. എന്നാൽ സൈക്കാട്രിയും സൈക്കോളജിയും തമ്മിലുള്ള കാതലായ വ്യത്യാസം നാം മനസ്സിലാക്കിയിരിക്കണം.  വൈദ്യ വിദ്യാഭ്യാസം നേടിയതിനു ശേഷം മനോരോഗ ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയവരാണു സൈക്കാട്രിസ്റ്റുകൾ.  ഇവർക്കാണു മനോരോഗികൾക്ക് മരുന്നു നൽകി ചികിത്സിക്കുവാൻ കഴിയുക.  എന്നാൽ മരുന്നു കൂടാതെ മാനസികാപഗ്രഥനം, കൗൺസലിങ്ങ്, പ്രത്യായനം (suggestion) എന്നിവ വഴി രോഗ വിമുക്തി നടത്തുന്നവരാണു സൈക്കോളജിസ്റ്റുകൾ. 

ക്ഷമ, പക്വത, സഹാനുഭൂതി, സഹിഷ്ണത, സഹായ സന്നദ്ധത, അപഗ്രഥന പാടവം, അന്വഷണ ത്വര, ഭാവന എന്നിവയൊക്കെയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ കരിയറിൽ വിജയിക്കാൻ കഴിയും.  ഇന്ന് സൈക്കോളജി വളരെ വികാസം പ്രാപിച്ച ഒരു മേഖലയാണു. 

ഹെൽത്ത് സൈക്കോളജിസ്റ്റ്: നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുവാൻ സഹായിക്കുന്നവരാണിവർ.  മദ്യപാനം, പുകവലി തുടങ്ങിയവ നിർത്തുക, തടി കുറക്കുക തുടങ്ങിയ തീരുമാനങ്ങളിൽ ഇവർ മാനസിക പിന്തുണ നൽകുന്നു.
2.  ന്യൂറോ സൈക്കോളജിസ്റ്റ്: തലച്ചോറും സ്വഭാവവും തമ്മിലുള്ള ബണ്ഡമാണു ഇവർ പഠിക്കുക.  പക്ഷാഘാതമുൾപ്പെടെ തലച്ചോറിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഇവരുടെ പഠനത്തിൽ വരും.
3.  ജെറൻറ്റോളജിക്കൽ സൈക്കോളജി: വാർധക്യ സഹജമായ മാനസിക പ്രശ്നങ്ങൾ ഇവർ പഠിക്കുന്നു.
4.  കോഗ്നറ്റിവ് സൈക്കോളജിസ്റ്റ്: ഓർമ, ചിന്ത, കാഴ്ച്ചപ്പാട് എന്നിവയെ സംബണ്ഡിച്ച കാര്യങ്ങൾ പഠിക്കുന്നു.  കംമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്, തുടങ്ങിയവയെ സംബണ്ഡിച്ച ഗവേഷണവുമുൾപ്പെടും.
5.  കൗണസലിങ്ങ് സൈക്കോളജിസ്റ്റ്: നിത്യ ജീവിതത്തിലെ വൈകാരിക പ്രശ്നങ്ങളിൽ പിന്തുണയേകുന്നവരാണിവർ.  സ്കൂൾ, യൂണിവേഴ്സിറ്റി, ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണു ഇവരുടെ പ്രവർത്തനം.
6.    ഡവലപ്മെൻറ്റൽ സൈക്കോളജിസ്റ്റ്: ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ മാനസിക വളർച്ചയെക്കുറിച്ച് പഠിക്കുന്ന വിഭാഗം.  ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ ഘട്ടങ്ങളിൽ മനസ്സിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്നു.  വളർച്ചാഘട്ടങ്ങളിൽ സംഭവിക്കുന്ന മാനസിക തകരാറുകളും പഠന വിധേയമാകുന്നു.
7.  എക്സ്പെരിമെൻറ്റൽ സൈക്കോളജിസ്റ്റ്/റിസർച്ച് സൈക്കോളജിസ്റ്റ്: മനുഷ്യരിലേയും മറ്റും സ്വഭാവ സവിശേഷതകൾ പഠിക്കുന്നു.  യൂണിവേഴ്സിറ്റി, സ്വകാര്യ ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിലാണു പ്രവർത്തനം. 
8.  ഇൻഡസ്ട്രിയൽ/ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റ്: തൊഴിലിടങ്ങളലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള സാധ്യതകളിൽ ഗവേഷണം നടത്തുന്നു.  കൺസൾട്ടൻറ്റുമാരായി ഇവർ പ്രവർത്തിക്കുന്നു.
9.  എജ്യുക്കേഷണൽ സൈക്കോളജിസ്റ്റ്: വിവിധ പാഠ്യ രീതികൾ, പഠന മാതൃകകൾ, വിവിധ ശേഷികൾ വിലയിരുത്തൽ എന്നിവ പഠിക്കുന്നു. സ്കൂൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവയാണു പ്രവർത്തന മണ്ഡലം.
10. സോഷ്യൽ സൈക്കോളജിസ്റ്റ്: വിവിധ സാമൂഹിക സാഹചര്യങ്ങളിൽ മനുഷ്യർ എങ്ങനെ ഇടപെടുന്നുവെന്ന് പഠിക്കുന്നു.
11. സ്പോർട്സ് സൈക്കോളജിസ്റ്റ്: വിനോദങ്ങൾ മനുഷ്യ മനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിക്കുന്നു.  ആശങ്ക ദുരീകരിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സ്പോർട്സ് സൈക്കോളജിസ്റ്റുകൾക്ക് കഴിയുന്നു

കോഴ്സുകളും യോഗ്യതകളും

·         ബി എ സൈക്കോളജി
·         ബി എസ് സി സൈക്കോളജി
·         എം എ സൈക്കോളജി
·         എം എസ് സി സൈക്കോളജി
·         എം എസ് സി ക്ലിനിക്കൽ സൈക്കോളജി
·         എം എസ് സി കൗൺസലിങ്ങ് സൈക്കോളജി
·         എം എസ് സി കൗൺസലിങ്ങ് ആൻഡ് ഗൈഡൻസ്
·         എം എസ് സി അപ്ലൈഡ് സൈക്കോളജി

തുടങ്ങി വിവിധ കോഴ്സുകളിൽ സൈക്കോളജി പഠിക്കാം. വിവിധ സ്പെഷ്യലൈസേഷനുകൾക്കും ഗവേഷണത്തിനും അവസരമുണ്ട്. 

പത്താം ക്ലാസ് കഴിഞ്ഞ് +2 തലത്തിൽ തന്നെ മന:ശാസ്ത്രം പഠിക്കുവാൻ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ സൗകര്യമുണ്ട്.  ഏത് വിഷയത്തിൽ +2 പൂർത്തിയാക്കിയവർക്കും സൈക്കോളജിയിൽ ബിരുദത്തിനു ചേരാം.  ബിരുദം കഴിഞ്ഞവർക്ക് ബിരുദാനന്തര ബിരുദത്തിനു ചേരാം, തുടർന്ന് ഗേവേഷണത്തിനും.

      പഠനാവസരങ്ങൾ

  ആലുവ യു സി കോളേജ് (http://uccollege.edu.in/), കെ ഇ കോളേജ് മാന്നാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം (http://www.fatimacollege.net/), എം ജി കോളേജ് തിരുവനന്തപുരം (http://www.mgcollege.com/), എസ് എൻ കോളേജ് ചെമ്പഴന്തി, തിരുവനന്തപുരം, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഹെൽത്ത് കോഴിക്കോട് (http://www.lissah.com/), പ്രജോതി നികേതൻ കോളേജ് പുതുക്കാട്, തൃശൂർ (http://www.prajyotiniketan.edu.in/) എന്നീ കോളേജുകളിൽ സൈക്കോളജിയിൽ ബിരുദ കോഴ്സുകളുണ്ട്.
 
  പി ജി കോഴ്സും ഗവേഷണവും കേരള, കാലിക്കറ്റ്, കണ്ണൂർ, മഹാത്മഗാണ്ഡി സർവകലാശാലകളിലുണ്ട്.   കണ്ണൂരിലുള്ളത് ക്ലിനിക്കൽ സൈക്കോളജിയിൽ എം എസ് സി കോഴ്സാണു.  പി ജി കോഴ്സ് ഗവണ്മെൻറ്റ് വനിതാ കോളേജ് തിരുവനനതപുരം, യു സി കോളേജ് ആലുവ, മദർ ആർട്സ് ആൻഡ് സയൻസ് കോളേജ് മുല്ലശേരി എന്നിവിടങ്ങളിലുണ്ട്.

  ഇൻഡ്യയിൽ മനശാസ്ത്ര പഠനത്തിനു ഏറ്റവും ശ്രദ്ധേയമായ സ്ഥാപനങ്ങളാണു ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (NIMHANS), ന്യൂഡൽഹിയിലെ ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മുംബൈ സർവകലാശാല, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, പൂന സർവകലാശാല, ജാമിയ മിലിയ സർവകലാശാല, ഡൽഹി സർവകലാശാല, കൊൽക്കത്ത സർവകലാശാല, അണ്ണാമല സർവകലാശാല, സെൻറ്റ് സേവിയേഴ്സ് കോളേജ് മുംബൈ, സോഫിയ കോളേജ് മുംബൈ, ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ ഡൽഹി, അതുതോഷ് കോളേജ് കൽക്കട്ട, പ്രസിഡൻസി കോളേജ് ചെന്നൈ എന്നിവ.

ഇന്ദിരാഗാണ്ഡി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും മദ്രാസ് സർവകലാശാലയും ഡിസ്റ്റസ് എജ്യുക്കേഷൻ വഴി പി ജി കോഴ്സ് നടത്തുന്നുണ്ട്.

  രോഗവിമുക്തി മാത്രമല്ല സൈക്കോളജിസ്റ്റുകളുടെ കടമ.  ബുദ്ധി വികാസം നടക്കാത്തവരുടെ പരിചരണം, പഠന വൈകല്യമുള്ള വിദ്യാർഥികളെ നേരത്തെ തിരിച്ചറിഞ്ഞ് പരിഹാരം നിർദ്ദേശിക്കുക, വിദ്യാർഥികളുടെ താൽപ്പര്യവും അഭിരുചിയും ടെസ്റ്റുകൾ നടത്തി മനസ്സിലാക്കിക്കൊടുക്കൽ, വൻകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ വാണിജ്യ തന്ത്രങ്ങൾ തയ്യാറാക്കൽ, ജീവനക്കാരും മാനേജുമെൻറ്റും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, മാർക്കറ്റ് സ്റ്റഡി, വ്യക്തിത്വ വികസന ക്ലാസുകൾ നയിക്കുക, ജീവനക്കാരെ അഭിമുഖവും ഗ്രൂപ്പ് ചർച്ചയും നടത്തി തിരഞ്ഞെടുക്കുക, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകുക, ദുർഗുണ പരിഹാരശാലകളുടെ മേൽനോട്ടം, ദാമ്പത്യ സംഘർഷങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുക, പേരൻറ്റിങ്ങ് പരിശീലനം നൽകുക തുടങ്ങിയ നിരവധി മേഖലകളിൽ സൈക്കോളജസ്റ്റിൻറ്റെ സാന്നിധ്യം ആവശ്യമാണു.

  സൈക്കോളജിസ്റ്റുകൾക്ക് വിവിധ വിഭാഗങ്ങളിലെ കൗൺസിലർമാരായി സ്വന്തമായി പ്രാക്ടീസും നടത്താം.  എം ഫിൽ, പി എച്ച് ഡി ബിരുദമുള്ളവർക്ക് പൊതു മേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി അവസരങ്ങളുണ്ട്.

Tuesday, 6 May 2014

ഫോറസ്ട്രി പഠിക്കാം – വന സംരക്ഷകരാവാം


വനങ്ങളേയും വന്യ ജീവികളേയും സ്നേഹിച്ചു കൊണ്ടൊരു കരിയർ.  പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിക്കാതെ എങ്ങനെ വന വിഭവങ്ങൾ പ്രയോജനപ്പെടുത്താമെന്ന വെല്ലുവിളി. ഒപ്പം വന സമ്പത്ത് എങ്ങനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യാമെന്നതിനു പ്രാമുഖ്യം. അതോടൊപ്പം വന്യ ജീവി സംരക്ഷണവും.  ഇതെല്ലാമാണു ഫോറസ്ട്രി എന്ന കരിയർ.  ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്നവയാണു വനവും വന്യ ജീവികളുമെന്നതിനാൽ തന്നെ ഇതു സംബന്ധിച്ച പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.

വനം, വന്യ ജീവി, വനം മാനേജ്മെൻറ്റ്, വന വിഭവങ്ങളുടെ ഉപയോഗം എന്നിങ്ങനെ നാലായി ഈ പഠന വിഭാഗത്തെ തിരിക്കാം.  ഈ മേഖലകളിലെല്ലാം വിദഗ്ദ കോഴ്സുകൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്.  ഓരോന്നിലും സ്പെഷ്യലൈസേഷനും സാധ്യമാണു.
 
കോഴ്സുകളും യോഗ്യതയും
    ഇന്ത്യയിൽ ബിരുദ, ബിരുദാനന്തര തലത്തിലും ഗവേഷണ തലത്തിലും പഠനാവസരങ്ങളുണ്ട്.  കൂടാതെ ഹ്രസ്വ കാല ഡിപ്ലോമ, സ്ർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ അഗ്രിക്കൾച്ചർ വിഷയമായുള്ള പ്ലസ് ടു വാണു അടിസ്ഥാന യോഗ്യത. 

സ്ഥാപനങ്ങൾ
     ഇന്ത്യയിലെ വിവിധ സർവകലാശാലകളും കാർഷിക സർവകലാശാലകളും ഫോറസ്ട്രിയുമായി ബണ്ഡപ്പെട്ട ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകൾ നടത്തുന്നുണ്ട്.  ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡെറാഡൂണിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ് എന്നിവയാണു ഉന്നത പഠന കേന്ദ്രങ്ങൾ.  ഇതിൽ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സർവ്വകലാശാലാ പദവിയുള്ള സ്ഥാപനവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ് ഐ ഐ എമ്മുകൾക്ക് തുല്യമായ സ്ഥാപനവുമാണു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ് 
            ഫോറസ്ട്രി മാനേജ്മെൻറ്റിൽ രണ്ട് വർഷത്തെ പി ജി ഡിപ്ലോമ കോഴ്സാണു ഇവിടുത്തെ പ്രധാന ആകർഷണം.  10+2+3 രീതിയിൽ ചുരുങ്ങിയത് 50% ശതമാനം മാർക്കോടെ നേടിയ ബിരുദമാണു അടിസ്ഥാന യോഗ്യത.  എസ് സി/എസ് ടി വിഭാഗക്കാർക്ക് 45% മതിയാകും.  ഐ ഐ എം ക്യാറ്റ് സ്കോറിൻറ്റെ അടിസ്ഥാനത്തിൽ നടത്തുന്ന ഗ്രൂപ്പ് ഡിസ്കഷനും ഇൻറ്റർവ്യുവുമാണു പ്രവേശനത്തിൻറ്റെ മാനദണ്ഡം.  എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു അപേക്ഷ ക്ഷണിക്കുക.  ഓൺലൈനായി അപേക്ഷിക്കാം. ആകെ 20 സീറ്റ്.  
    
     ഫോറസ്റ്റ് മാനേജ്മെൻറ്റിൽ ഫെലോ പ്രോഗ്രാമാണു മറ്റൊരു പ്രധാന കോഴ്സ്.  കുറഞ്ഞത് 50% ശതമാനം മാർക്കോടെ ബിരുദം നേടിയ ശേഷം താഴെപ്പറയുന്ന ഏതെങ്കിലും യോഗ്യത നേടിയിരിക്കണം. 

  ഗവേഷണവുമായി ബണ്ഡപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ചുരുങ്ങിയത് 55% ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.  5 വർഷത്തെ ഇൻറ്റഗ്രേറ്റഡ് മാസ്റ്റർ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. 

2  സി എ, ഐ സി ഡബ്ല്യു എ. സി എസ് തുടങ്ങിയ പ്രഫഷണൽ ബിരുദങ്ങളിൽ 55% മാർക്ക്

3  4.33 സ്കെയിലിൽ 3 ഒ ജി പി യോടെ ഐ ഐ എഫ് എമ്മിൽ നിന്ന് പി ജി ഡി എഫ് എം, അല്ലെങ്കിൽ ഐ ഐ എമ്മിൽ നിന്നു പി ജി ഡി എം.

വിവിധ വിഷയങ്ങളിലായി എട്ട് പേർക്കാണു പ്രവേശനം. സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു അപേക്ഷ ക്ഷണിക്കുക. 

ഗുജറാത്തിലെ സൗരാഷ്ട്ര സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്റിൽ എം ഫിൽ കോഴ്സും ഇവിടെ നടത്തുന്നുണ്ട്.   55 ശതമാനം മാർക്കോടെ സയൻസ്, എഞ്ചിനിയറിങ്ങ്, മാനേജ്മെൻറ്റ് അല്ലെങ്കിൽ ബണ്ഡപ്പെട്ട സാമൂഹിക ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലങ്കിൽ പി ജി ഡിപ്ലോമയാണു യോഗ്യത.  20 സീറ്റാണുള്ളതു.

കൂടുതൽ വിവരങ്ങൾക്ക്  http://www.iifm.ac.in/

ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
     കൽപ്പിത സർവ്വകലാശാലാ പദവിയുള്ള സ്ഥാപനമാണു ഡറാഡൂണിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.  വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളാണിവിടെ നടത്തുന്നതു.  ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസേർച്ച് ആൻഡ് എഡ്യുക്കേഷൻറ്റെ കീഴിലാണു ഇതു പ്രവർത്തിക്കുന്നതു. 

     ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സൂവോളജി എന്നിവ വിഷയമായി സയൻസ് ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചറിലോ ഫോറസ്ട്രിയിലോ ബിരുദമുള്ളവർക്കു എം എസ് സി ഫോറസ്ട്രിക്ക് ചേരാം.  38 സീറ്റാണുള്ളതു. 

     ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫോറസ്ട്രി എന്നിവയിൽ ബിരുദമുള്ളവർക്ക് എം എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജിക്ക് ചേരാം.  38 സീറ്റുണ്ട്.

     സയൻസ്, ഫോറസ്ട്രി, എൻവിയോണ്മെൻറ്റ്, അഗ്രിക്കൾച്ചർ എന്നിവയിൽ ബിരുദമോ, എൻവിയോണ്മെൻറ്റിൽ ബി ടെകോ ഉള്ളവർക്ക് എം എസ് സി എൻവിയോണ്മെൻറ്റ് മാനേജ്മെൻറ്റിനു ചേരുവാൻ കഴിയും 38 സീറ്റാണുള്ളതു. 

     കെമിസ്ട്രി വിഷയമായി സയൻസിൽ ബിരുദം ഉള്ളവർക്ക് എം എസ് സി സെല്ലുലാർ ആൻഡ് പേപ്പർ ടെക്നോളജി  പഠിക്കാം.  20 സീറ്റുണ്ട്.

     ഇതിനു പുറമേ അരോമ ടെക്നോളജി (20 സീറ്റ്), ഫോറസ്റ്റ് ജനറ്റിക്സ്, ട്രീ ഇംപ്രൂവ്മെൻറ്റ് ആൻഡ് ബയോ ടെക്നോളജി, നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്റ് (15 സീറ്റ്) എന്നി വിഷയങ്ങളിൽ ഏക വർഷ ഡിപ്ലോമ കോഴ്സും ഫോറസ്ട്രി അനുബണ്ഡ വിഷയങ്ങളിൽ പി എച്ച് ഡി കോഴ്സും നടത്തപ്പെടുന്നു.  കൂടുതൽ വിവരങ്ങൾക്ക്  http://fri.icfre.gov.in/

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
       ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസേർച്ച് ആൻഡ് എഡ്യുക്കേഷൻറ്റെ കീഴിൽ ഡറാഡൂണിലാണു ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. വൈൽഡ് ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദ കോഴ്സാണു പ്രധാനമായും ഇവിടെയുള്ളത്.  ബയോളജി വിഷയമായി 55 ശതമാനം ബിരുദമോ, വെറ്റിനറി സയൻസ്, ഫോറസ്ട്രി, അഗ്രിക്കൾച്ചറൽ, എൻവിയോണ്മെൻറ്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദമോ നേടിയവർക്ക് അപേക്ഷിക്കാം.  വിശദ വിവരങ്ങൾക്ക് http://www.wii.gov.in/

മറ്റു പ്രധാന സ്ഥാപനങ്ങൾ

     കേരള കാർഷിക സർവകലാശാല, കുവൈബു യൂണിവേഴ്സിറ്റി കർണ്ണാടക, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, ഉത്തർപ്രദേശിലെ ഹിഗ്ഗിൻ ബോതം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചർ ടെക്നോളജി ആൻഡ് സയൻസ് എന്നിവടങ്ങളിൽ വൈൽഡ് ലൈഫ് സയൻസിൽ എം എസ് സി കോഴ്സുകളുണ്ട്.  ഗുവാഹതി യൂണിവേഴ്സിറ്റി വൈൽഡ് ലൈഫ് സയൻസിൽ പി ജി ഡിപ്ലോമ കോഴ്സും നടത്തുന്നു. കേരളത്തിൽ കാർഷിക സർവകലാശാലയും കണ്ണൂർ സർവ കലാശാലയും ഉൾപ്പെടെ 30 ഓളം സ്ഥാപനങ്ങൾ ഇന്ത്യയിൽ ഫോറസ്ട്രിയിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ ലഭ്യമാക്കുന്നുണ്ട്.  രാജസ്ഥാനിലെ ഭഗവത് സർവകലാശാല, ഇംഫാലിലെ സെൻറ്റർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, ജാർഖണ്ഡിലെ ബിർസ കാർഷിക സർവകലാശാല, മഹാരാഷ്ട്രയിലെ കോളേജ് ഓഫ് ഫോറസ്ട്രി, കാൺപൂരിലെ ചന്ദ്രശേഖർ ആസാദ് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ ആൻഡ് ടെക്നോളജി, രാജസ്ഥാനിലെ കോളേജ് ഓഫ് ഹോർട്ടിക്കൾച്ചർ ആൻഡ് ഫോറസ്ട്രി, തമിഴ്നാട് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, കോയമ്പത്തൂരിലെ ഫോറസ്റ്റ് കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാഗ്ലൂരിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്, എന്നിവടങ്ങളിലും ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലും ഫോറസ്ട്രി കോഴ്സുകൾ നടത്തപ്പെടുന്നു. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ്

     ബോട്ടണി, സൂവോളജി, ജിയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്റിനറി, എഞ്ചിനിയറിങ്ങ് എന്നിവയിൽ ബിരുദം നേടിയവർക്ക് യു പി എസ് സി നടത്തുന്ന പരീക്ഷ വഴി ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ പ്രവേശിക്കാം.  പടി പടിയായി ഉയർന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വരെ എത്താവുന്ന പോസ്റ്റാണിത്.  വിശദ വിവരങ്ങൾക്ക് http://upsc.gov.in/general/ifs.htm

കാടിനേയും കാട്ടു ജീവികളേയും അതുമായി ബണ്ഡപ്പെട്ട മനുഷ്യരേയും അറിയുവാനുള്ള താൽപ്പര്യം ഈ കരിയറിൽ സുപ്രധാനമാണു.  ഇങ്ങനെയുള്ളവർക്കും ഗവേഷണ താല്പര്യമുള്ളവർക്കും ഇണങ്ങുന്ന കരിയറാണു ഫോറസ്ട്രിയും വൈൽഡ് ലൈഫും.




Thursday, 1 May 2014

അഡ്വെർടൈസിങ്ങ് – കലയുടേയും കച്ചവടത്തിൻറ്റേയും ലോകം



ആകർഷകമായ പരസ്യങ്ങളാണു എന്നും വിപണിയുടെ കരുത്ത്. ബ്രാൻഡഡ് അല്ലാത്ത ഒരു ഉൽപ്പന്നത്തെക്കുറിച്ച് നാം ചിന്തിക്കുന്നു പോലുമില്ലായെന്നതിൽ നിന്നു തന്നെ നമ്മുടെ സാമൂഹിക ജീവിതത്തെ പരസ്യങ്ങൾ എത്ര മാത്രം സ്വാധീനിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതാണു. മാധ്യമങ്ങളുടെ എണ്ണത്തിലുള്ള അഭൂത പൂർണ്ണമായ വളർച്ചയും നവ മാധ്യമങ്ങളുടെ സാന്നിധ്യവും ഈ മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണം കുത്തനെ ഉയർത്തിയിരിക്കുന്നു.  ഗുണ നിലവാരമുള്ള പരസ്യങ്ങൾ സൃഷ്ടിക്കുന്നവർക്കെന്നും ഈ മേഖലയിൽ ഡിമാൻഡുണ്ട്.
 
ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ പ്രധാനമായും എക്സിക്കുട്ടീവ്, ക്രിയേറ്റീവ് എന്നിങ്ങനെ രണ്ടായി തിരിക്കാം. ഉപഭോക്താക്കളെ തേടുകയാണു എക്സിക്യുട്ടീവ് വിഭാഗത്തിൻറ്റെ ചുമതല.  ഇവർ കൊണ്ട് വരുന്ന ഉപഭോക്താക്കളുടെ മനസ്സിൽ സെക്കൻഡുകൾക്കുള്ളിൽ കയറിപ്പറ്റാൻ കഴിവുള്ള പരസ്യങ്ങൾ ഒരുക്കുകയാണു പരസ്യ ക്രിയേറ്റീവ് വിഭാഗത്തിൽ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളി.  പരസ്യ ദാതാക്കളെ തേടി നടക്കുന്ന എക്സിക്യുട്ടീവുകൾ, ദാതാക്കളെ ലഭിച്ചാൽ ആകർഷകമായ പരസ്യങ്ങൾക്ക് ത്രെഡ് തേടി നടക്കുന്ന ക്രിയേറ്റീവ് ഹെഡുകൾ, ക്രിയേറ്റീവ് വിഭാഗത്തിൻറ്റെ ആശയങ്ങൾക്ക് ജീവൻ പകരുന്ന കോപ്പി റൈറ്റർമാരും ഗ്രാഫിക് ഡിസൈനർമാരും … ഇങ്ങനെ സർഗ്ഗാത്മകമായ ഒരു ടീമിൻറ്റെ കൂട്ടായ്മയുടെ ഫലമാണു നമുക്ക് മുന്നിൽ മിന്നി മറയുന്ന ഓരോ പരസ്യവും. 

വിദ്യാഭ്യാസ യോഗ്യതക്കൊപ്പം കഴിവും ഭാവനയും ആവശ്യത്തിനു ഉള്ളവർക്ക് മാത്രമേ ഈ രംഗത്ത് പിടിച്ച് നിൽക്കുവാൻ കഴിയുകയുള്ളു.  കൂട്ടായ്മയിൽ ജോലി ചെയ്യുവാനുള്ള കഴിവ് പ്രധാനമാണു.  നല്ല ആശയ വിനിമയ ശേഷി സമ്മർദ്ദങ്ങളെ അതി ജീവിക്കുവാനുള്ള കഴിവ്, മാനേജ്മെൻറ്റ് ശേഷി, വാക് ചാതുരി, ആത്മ വിശ്വാസം, മത്സര ക്ഷമത എന്നിവയെല്ലാം ഏറെ ആവശ്യമാണു.

തൊഴിൽ വിഭാഗങ്ങളും കോഴ്സുകളും 

അഡ്വർടൈസിങ്ങ് മാനേജർ, സെയിൽസ് മാനേജർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ, ആർട് ഡയറക്ടർ, കോപ്പി റൈറ്റർ, ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിങ്ങ് കമ്യൂണിക്കേഷൻസ് മാനേജർ തുടങ്ങിയവയാണു പരസ്യ ഏജൻസികളിലെ പ്രധാന തൊഴിൽ വിഭാഗങ്ങൾ. +2 കഴിഞ്ഞവർക്കായുള്ള ഡിഗ്രി, ബിരുദ ദാരികൾക്കായുള്ള പി ജി ഡിപ്ലോമ കോഴ്സുകൾ എന്നിവയാണു നിലവിലുള്ളതു.  അഭിരുചി പരീക്ഷയും അഭിമുഖവും ഒട്ടു മിക്ക സ്ഥാപനങ്ങളിലുമുണ്ടാകും. 

പ്രശസ്ത സ്ഥാപനങ്ങൾ

1.    ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, ന്യൂ ഡൽഹി
പി ജി ഡിപ്ലോമാ ഇൻ അഡ്വർടൈസിങ്ങ് ആൻഡ് പബ്ലിക് റിലേഷൻസ്
കൂടുതൽ വിവരങ്ങൾക്ക്: http://www.iimc.nic.in/
2.    മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ അഹമ്മദാബാദ്
ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെൻറ്റ് കമ്യൂണിക്കേഷൻസ്, പി ജി ഡിപ്ലോമ ഇൻ മാനേജ്മെൻറ്റ് കമ്യൂണിക്കേഷൻസ്, പി ജി സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ക്രാഫ്റ്റിങ്ങ് ക്രിയേറ്റീവ് കമ്യൂണിക്കേഷൻ, പി ജി സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അഡ്വർടൈസിങ്ങ് മാനേജ്മെൻറ്റ് ആൻഡ് പബ്ലിക് റിലേഷൻസ്.  ഇതിൽ അവസാനത്തേത് ഓൺ ലൈനായി ചെയ്യുവാൻ കഴിയും. 
കൂടുതൽ വിവരങ്ങൾക്ക്: http://www.mica.ac.in/mode/home
3.  സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ മുംബൈ
അഡ്വർടൈസിങ്ങ് ആൻഡ് മാർക്കറ്റിങ്ങ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് തുടങ്ങിയ 9 മാസത്തെ ഡിപ്ലോമ കോഴ്സുകളാണുള്ളത്.  ജൂലൈയിൽ തുടങ്ങുന്ന കോഴ്സുകൾ പിറ്റേ വർഷം ഏപ്രിലാണു അവസാനിക്കുക
വിശദ വിവരങ്ങൾക്ക്: http://www.xaviercomm.org/
4.    സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ പൂനൈ
അഡ്വർടൈസിങ്ങ്, പബ്ലിക് റിലേഷൻസ്, മീഡിയ മാനേജ്മെൻറ്റ് എന്നിവയിൽ എം ബി എ കോഴ്സുകളാണു ഇവിടെ നടത്തപ്പെടുന്നത്. 
വിശദ വിവരങ്ങൾക്ക്: http://simc.edu/
5.    ഡബ്ലു എൽ സി ഐ കോളേജ് ബാംഗ്ലൂർ
ബി എ അഡ്വർടൈസിങ്ങ് & ഗ്രാഫിക് ഡിസൈൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നിവയാണു കോഴ്സുകൾ
വിലാസം: http://www.wlci.in/
6.    ടീം ഐ സ്കൂൾ ഓഫ് ന്യൂ ബാംഗ്ലൂർ
എം ബി എ അഡ്വർടൈസിങ്ങ് ആൻഡ് മീഡിയ, ബി ബി എ ഇൻ അഡ്വർടൈസിങ്ങ് ആൻഡ് മീഡിയ, മാസ്റ്റേഴ്സ് ഡിപ്ലോമ ഇൻ അഡ്വർടൈസിങ്ങ് ആൻഡ് മീഡിയ പ്രൊഫഷണൽ, ഡിപ്ലോമ ഇൻ അഡ്വർടൈസിങ്ങ് ആൻഡ് മീഡിയ എക്സിക്കുട്ടീവ്, പബ്ലിക് റിലേഷൻസ് കോഴ്സുകൾ എന്നിവയാണുള്ളതു
വിലാസം: http://teami.org/
7.    ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് ചെന്നൈ
ഡിപ്ലോമ ഇൻ മാസ് കമ്യൂണിക്കേഷൻ, ഡിപ്ലോമ ഇൻ അഡ്വർടൈസിങ്ങ് ആൻഡ് പബ്ലിക് റിലേഷൻസ്.  വിലാസം: http://www.aiimas.com/
8.    കേരള പ്രസ് അക്കാദമി തൃക്കാക്കര
പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ ഏക വർഷ പി ജി ഡിപ്ലോമ കോഴ്സാണുള്ളത്. എൻട്രൻസുണ്ട്.  http://www.pressacademy.org/
9.  എസ് സി എംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്കൊം സ്റ്റഡീസ്, കൊച്ചി

പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ ഏക വർഷ പി ജി ഡിപ്ലോമ കോഴ്സാണുള്ളത്. http://scmsgroup.org/scms_school_of_masscom_studies