Wednesday, 21 May 2014

സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറ്റിസ് – ഇൻഡ്യൻ റെയിൽവേയിലെ തിളങ്ങുന്ന കരിയർ


സ്റ്റൈപൻറ്റോട് കൂടി പഠനം. തുടർന്ന് ഇൻഡ്യൻ റെയിൽവേയുടെ സർവീസസ് ആൻഡ് മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് വിഭാഗത്തിലേക്ക് (IRSME) ഗ്രൂപ്പ് എ ഓഫീസർമാരായി നിയമനം. ഇതെല്ലാമാണു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറ്റിസ് പരീക്ഷ. റെയിൽവേയിലെ ഡിവിഷണൽ മാനേജർ തലം വരെ ഉയരുവാൻ ഇതിൽ പ്രവേശിക്കുന്നവർക്ക് കഴിയും.  എന്നാൽ നാം ഇതിനെപ്പറ്റി വേണ്ടത്ര ബോധവാന്മാരാണോ എന്ന് സംശയിക്കുന്നു.
 
യു പി എസ് സി നടത്തുന്ന ഈ പരീക്ഷയിൽ 42 സീറ്റാണുള്ളത്.  അപേക്ഷകരാകട്ടെ രണ്ട് മുതൽ മൂന്ന് ലക്ഷം വരെ.  പരീക്ഷ പാസാകുന്നവർക്ക് അഭിമുഖവും വൈദ്യപരിശോധനയും ഉണ്ടാവും.  10000 ൽ ഒരാൾ എന്ന കണക്കിലാവും പ്രവേശനം.

യോഗ്യത
      മാത്തമാറ്റിക്സും ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി വിഷയമായുള്ള +2 വോ തതുല്യ യോഗ്യതയോ ഉള്ളവർക്കപേക്ഷിക്കാം.  മാത്തമാറ്റിക്സിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.  ഫിസിക്സോ കെമിസ്ട്രിയോ ബിരുദ തലത്തിൽ പഠിച്ചിരിക്കണം.  17 നും 21 വയസിനും മധ്യേയുള്ളവരായിരിക്കണം അപേക്ഷകർ.  എസ് സി/എസ് ടി വിഭാഗത്തിലുള്ളവർക്ക് 5 വർഷവും ഒ ബി സി ക്കാർക്ക് 3 വർഷവും ഇളവുണ്ട്.
 
പഠന സ്ഥാപനം

    ബീഹാറിലെ ജമൽ പൂരിലുള്ള ഇന്ത്യൻ റെയിൽവേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ 4 വർഷത്തെ മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പഠനമാണു ഇവിടെ ലഭിക്കുക.  റാഞ്ചി മെർസയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ചാണു ഇവിടുത്തെ പ്രോഗ്രാം.


    മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെൻറ്റൽ എബിലിറ്റി എന്നിവയാണു ടെസ്റ്റിൽ ഉണ്ടാവുക. ജൂൺ, ജൂലൈ മാസങ്ങളിലാണു സാധാരണ വിജ്ഞാപനം വരിക.  അടുത്ത ജനുവരിയിൽ പരീക്ഷയും നടക്കും.   വിശദ വിവരങ്ങൾക്ക് www.upsc.gov.in

No comments:

Post a Comment