Wednesday, 21 May 2014

ഒഡേപെക് - വിദേശ ജോലികൾക്കൊരു വിശ്വസ്ത സുഹൃത്ത്


രാജ്യത്തും വിദേശത്തുമുള്ള തൊഴിലവസരങ്ങൾ തേടിപ്പോകുന്ന പലരും വഞ്ചിക്കപ്പെട്ടത്തിൻറ്റെ നിരവധി കഥകൾ നാം കേൾക്കാറുണ്ട്.  വിശ്വസനീയമായ ഏജൻസി ഏതെന്നറിയാതെ കുഴയാറുണ്ട് പലരും.  ഇവിടെയാണു നമുക്കു പൂർണ്ണ വിശ്വാസത്തോടെ ആശ്രയിക്കാവുന്ന കേരള സർക്കാറിൻറ്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെൻറ്റ് സ്ഥാപനമായ ഒഡേപെക് (OVERSEAS DEVELOPMENT EMPLOYEMENT PROMOTION CONSULTANTS LTD) എന്ന ഏജൻസിയുടെ പ്രസക്തി. അപേക്ഷകർക്കും തൊഴിൽ ദായകർക്കും ആഗോള സാധ്യതകൾ നൽകുന്നു 1977 ൽ ആരംഭിച്ച ഈ ഏജൻസി. 

വിദേശത്തും സ്വദേശത്തുമുള്ള വിവിധ കമ്പനികളുടെ തൊഴിലവസർങ്ങളെക്കുറിച്ചറിയാനും അവ നേടുവാനും ഒഡേപെക് അപേക്ഷകരെ സഹായിക്കുന്നു.  വിദേശ കമ്പനികളുടെ തൊഴിൽ അവസരങ്ങൾ വിജ്ഞാപനം വരുന്നതിനനുസരിച്ച് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.  വിസ നിയമങ്ങളെക്കുറിച്ചും പുറത്ത് പോയി ജോലി ചെയ്യുന്നതിലെ മാനദണ്ഡങ്ങളെക്കുറിച്ചും ഒഡേപെകിനു നിർദ്ദേശങ്ങൾ നൽകാനാകും. 

ഇൻഫോർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ, അക്കൗണ്ടൻസി ആൻഡ് ബിസിനസ് സർവീസസ്, അക്കൗണ്ടിങ്ങ്/ഫിനാൻസ്, അഡ്മിൻ/ഹ്യൂമൻ റിസോഴ്സസ്, അഡ്വർടൈസിങ്ങ്, മാർക്കറ്റിങ്ങ്, ആംഡ് ഫോഴ്സസ് ആൻഡ് എമർജൻസി സർവീസസ്, ആർട്സ്/മീഡിയ/കമ്യൂണിക്കേഷൻ, ഓട്ടോമൊബൈൽ, ബാങ്കിങ്ങ് ആൻഡ് ഫിനാൻസ്, ബിൽഡിങ്ങ്/കൺസ്ട്രക്ഷൻ, ചാരിറ്റി ആൻഡ് ഡവലപ്മെൻറ്റ് വർക്സ്, ക്രിയേറ്റീവ് ആർട്സ് ആൻഡ് കൾച്ചറൽ, എഡ്യുക്കേഷൻ/ട്രെയിനിങ്ങ്, എനർജി ആൻഡ് യൂട്ടിലിറ്റീസ്, എഞിനിയറിങ്ങ്, എൻവിയോണ്മെൻറ്റ് ആൻഡ് അഗ്രിക്കൾച്ചറൽ, ഫാഷൻ ആൻഡ് ഡിസൈൻ, ഗാർമെൻറ്റ് ആൻഡ് ടെക്സ്റ്റയിൽസ്, ഗവണ്മെൻറ്റ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ/റെസ്റ്റോറൻറ്റ്, ലോ, മാനുഫാക്ചറിങ്ങ്, മെഡിക്കൽ/ഹെൽത്ത് കെയർ, പബ്ലിഷിങ്ങ്, റീട്ടൈൽ, സെയിൽസ്/മാർക്കറ്റിങ്ങ്, സയൻസ്, സർവീസസ്, സോഷ്യൽ കെയർ, സ്പോർട്സ്, സൂപ്പർ മാർക്കറ്റ്, ടൂറിസം, ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ്ങ് തുടങ്ങിയ നിരവധി മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 

പ്രധാനമായും മെഡിക്കൽ സ്റ്റാഫ്, എഞ്ചിനിയറിങ്ങ് സ്റ്റാഫ്, എക്സിക്കുട്ടീവ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ക്രാഫ്റ്റ്സ്മെൻ, സ്കിൽഡ് വർക്കർ, ഹോട്ടൽ ആൻഡ് കാറ്ററിങ്ങ് തുടങ്ങിയ ജോലികൾക്കാണു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.

എല്ലാ കളക്ട്രേറ്റുകളിലും പ്രവർത്തിക്കുന്ന ജില്ലാ ലേബർ ഓഫീസുമായി ബണ്ഡപ്പെട്ടാൽ ഒഡേപെകിനെ സംബണ്ഡിച്ച വിശദ വിവരങ്ങൾ അറിയാം.
 
ഏജൻസിയുടെ വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യാവുന്നതാണു.  ഓരോ വിഭാഗക്കാർക്കും തങ്ങൾ ആഗ്രഹിക്കുന്ന ജോലികൾ തരം തിരിച്ച് തിരച്ചിൽ നടത്താം.  രാജ്യത്തിനകത്തെ തൊഴിലുകൾ തിരയുന്നവർക്ക് 100 രൂപയാണു രജിസ്ട്രേഷൻ ഫീസ്.  വിദേശ ജോലികൾ തിരയുന്നവർക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ഫീസിൽ വ്യതാസമുണ്ട്.  പ്രൊഫഷണൽ/പോസ്റ്റ് ഗ്രാജ്വേറ്റ്സ് – 600 രൂപ, സ്കിൽഡ്/സെമി സ്കിൽഡ് – 250 രൂപ, ലാസ്റ്റ് ഗ്രേഡ്/അൺ സ്കിൽഡ് – 70 രൂപ എന്നിങ്ങനെയാണു ഫീസ് വിവരം.  2 വർഷം കൂടുമ്പോൾ രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ട്.  

വെബ്സൈറ്റ് http://odepc.kerala.gov.in/

   വിലാസം:
           ODEPC Ltd
                                 AMBALATHMUKKU     
                                 VANCHIYOOR P O
                                 THIRUVANATHAPURAM – 695035
                     KERALA, INDIA

     

No comments:

Post a Comment