വനങ്ങളേയും
വന്യ ജീവികളേയും സ്നേഹിച്ചു കൊണ്ടൊരു കരിയർ.
പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിക്കാതെ എങ്ങനെ വന വിഭവങ്ങൾ പ്രയോജനപ്പെടുത്താമെന്ന
വെല്ലുവിളി. ഒപ്പം വന സമ്പത്ത് എങ്ങനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യാമെന്നതിനു
പ്രാമുഖ്യം. അതോടൊപ്പം വന്യ ജീവി സംരക്ഷണവും.
ഇതെല്ലാമാണു ഫോറസ്ട്രി എന്ന കരിയർ.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്നവയാണു വനവും വന്യ ജീവികളുമെന്നതിനാൽ
തന്നെ ഇതു സംബന്ധിച്ച പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.
വനം, വന്യ
ജീവി, വനം മാനേജ്മെൻറ്റ്, വന വിഭവങ്ങളുടെ ഉപയോഗം എന്നിങ്ങനെ നാലായി ഈ പഠന വിഭാഗത്തെ
തിരിക്കാം. ഈ മേഖലകളിലെല്ലാം വിദഗ്ദ കോഴ്സുകൾ
ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്.
ഓരോന്നിലും സ്പെഷ്യലൈസേഷനും സാധ്യമാണു.
കോഴ്സുകളും
യോഗ്യതയും
ഇന്ത്യയിൽ ബിരുദ, ബിരുദാനന്തര
തലത്തിലും ഗവേഷണ തലത്തിലും പഠനാവസരങ്ങളുണ്ട്.
കൂടാതെ ഹ്രസ്വ കാല ഡിപ്ലോമ, സ്ർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി,
ബയോളജി അല്ലെങ്കിൽ അഗ്രിക്കൾച്ചർ വിഷയമായുള്ള പ്ലസ് ടു വാണു അടിസ്ഥാന യോഗ്യത.
സ്ഥാപനങ്ങൾ
ഇന്ത്യയിലെ വിവിധ സർവകലാശാലകളും
കാർഷിക സർവകലാശാലകളും ഫോറസ്ട്രിയുമായി ബണ്ഡപ്പെട്ട ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകൾ
നടത്തുന്നുണ്ട്. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്ത്യ, ഡെറാഡൂണിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഭോപ്പാലിലെ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ് എന്നിവയാണു ഉന്നത പഠന കേന്ദ്രങ്ങൾ. ഇതിൽ ഫോറസ്റ്റ്
റിസേർച്ച്
ഇൻസ്റ്റിറ്റ്യൂട്ട് സർവ്വകലാശാലാ പദവിയുള്ള സ്ഥാപനവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഫോറസ്റ്റ് മാനേജ്മെൻറ്റ് ഐ ഐ എമ്മുകൾക്ക് തുല്യമായ സ്ഥാപനവുമാണു.
ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ്റ്
ഫോറസ്ട്രി മാനേജ്മെൻറ്റിൽ രണ്ട്
വർഷത്തെ പി ജി ഡിപ്ലോമ കോഴ്സാണു ഇവിടുത്തെ പ്രധാന ആകർഷണം. 10+2+3 രീതിയിൽ ചുരുങ്ങിയത് 50% ശതമാനം മാർക്കോടെ
നേടിയ ബിരുദമാണു അടിസ്ഥാന യോഗ്യത. എസ് സി/എസ്
ടി വിഭാഗക്കാർക്ക് 45% മതിയാകും. ഐ ഐ എം ക്യാറ്റ്
സ്കോറിൻറ്റെ അടിസ്ഥാനത്തിൽ നടത്തുന്ന ഗ്രൂപ്പ് ഡിസ്കഷനും ഇൻറ്റർവ്യുവുമാണു പ്രവേശനത്തിൻറ്റെ
മാനദണ്ഡം. എല്ലാ വർഷവും ജനുവരി, ഫെബ്രുവരി
മാസങ്ങളിലാണു അപേക്ഷ ക്ഷണിക്കുക. ഓൺലൈനായി
അപേക്ഷിക്കാം. ആകെ 20 സീറ്റ്.
ഫോറസ്റ്റ് മാനേജ്മെൻറ്റിൽ ഫെലോ പ്രോഗ്രാമാണു മറ്റൊരു പ്രധാന കോഴ്സ്. കുറഞ്ഞത് 50% ശതമാനം മാർക്കോടെ ബിരുദം നേടിയ ശേഷം
താഴെപ്പറയുന്ന ഏതെങ്കിലും യോഗ്യത നേടിയിരിക്കണം.
ഗവേഷണവുമായി
ബണ്ഡപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ചുരുങ്ങിയത് 55% ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. 5 വർഷത്തെ ഇൻറ്റഗ്രേറ്റഡ് മാസ്റ്റർ ബിരുദം നേടിയവർക്കും
അപേക്ഷിക്കാം.
2 സി എ, ഐ സി
ഡബ്ല്യു എ. സി എസ് തുടങ്ങിയ പ്രഫഷണൽ ബിരുദങ്ങളിൽ 55% മാർക്ക്
3 4.33 സ്കെയിലിൽ
3 ഒ ജി പി യോടെ ഐ ഐ എഫ് എമ്മിൽ നിന്ന് പി ജി ഡി എഫ് എം, അല്ലെങ്കിൽ ഐ ഐ എമ്മിൽ നിന്നു
പി ജി ഡി എം.
വിവിധ വിഷയങ്ങളിലായി
എട്ട് പേർക്കാണു പ്രവേശനം. സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു അപേക്ഷ ക്ഷണിക്കുക.
ഗുജറാത്തിലെ
സൗരാഷ്ട്ര സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്റിൽ എം ഫിൽ
കോഴ്സും ഇവിടെ നടത്തുന്നുണ്ട്. 55 ശതമാനം മാർക്കോടെ സയൻസ്, എഞ്ചിനിയറിങ്ങ്, മാനേജ്മെൻറ്റ്
അല്ലെങ്കിൽ ബണ്ഡപ്പെട്ട സാമൂഹിക ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലങ്കിൽ പി
ജി ഡിപ്ലോമയാണു യോഗ്യത. 20 സീറ്റാണുള്ളതു.
കൂടുതൽ വിവരങ്ങൾക്ക് http://www.iifm.ac.in/
ഫോറസ്റ്റ്
റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
കൽപ്പിത സർവ്വകലാശാലാ പദവിയുള്ള സ്ഥാപനമാണു ഡറാഡൂണിലെ ഫോറസ്റ്റ് റിസേർച്ച്
ഇൻസ്റ്റിറ്റ്യൂട്ട്. വിവിധ ബിരുദാനന്തര ബിരുദ
കോഴ്സുകളാണിവിടെ നടത്തുന്നതു. ഇന്ത്യൻ കൗൺസിൽ
ഓഫ് ഫോറസ്ട്രി റിസേർച്ച് ആൻഡ് എഡ്യുക്കേഷൻറ്റെ കീഴിലാണു ഇതു പ്രവർത്തിക്കുന്നതു.
ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സൂവോളജി
എന്നിവ വിഷയമായി സയൻസ് ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചറിലോ ഫോറസ്ട്രിയിലോ ബിരുദമുള്ളവർക്കു
എം എസ് സി ഫോറസ്ട്രിക്ക് ചേരാം. 38 സീറ്റാണുള്ളതു.
ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫോറസ്ട്രി എന്നിവയിൽ ബിരുദമുള്ളവർക്ക്
എം എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജിക്ക് ചേരാം.
38 സീറ്റുണ്ട്.
സയൻസ്, ഫോറസ്ട്രി, എൻവിയോണ്മെൻറ്റ്, അഗ്രിക്കൾച്ചർ എന്നിവയിൽ ബിരുദമോ,
എൻവിയോണ്മെൻറ്റിൽ ബി ടെകോ ഉള്ളവർക്ക് എം എസ് സി എൻവിയോണ്മെൻറ്റ് മാനേജ്മെൻറ്റിനു ചേരുവാൻ
കഴിയും 38 സീറ്റാണുള്ളതു.
കെമിസ്ട്രി വിഷയമായി സയൻസിൽ ബിരുദം ഉള്ളവർക്ക് എം എസ് സി സെല്ലുലാർ
ആൻഡ് പേപ്പർ ടെക്നോളജി പഠിക്കാം. 20 സീറ്റുണ്ട്.
ഇതിനു പുറമേ അരോമ ടെക്നോളജി (20 സീറ്റ്), ഫോറസ്റ്റ് ജനറ്റിക്സ്, ട്രീ
ഇംപ്രൂവ്മെൻറ്റ് ആൻഡ് ബയോ ടെക്നോളജി, നാച്വറൽ റിസോഴ്സ് മാനേജ്മെൻറ്റ് (15 സീറ്റ്) എന്നി
വിഷയങ്ങളിൽ ഏക വർഷ ഡിപ്ലോമ കോഴ്സും ഫോറസ്ട്രി അനുബണ്ഡ വിഷയങ്ങളിൽ പി എച്ച് ഡി കോഴ്സും
നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് http://fri.icfre.gov.in/
വൈൽഡ്
ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി
റിസേർച്ച് ആൻഡ് എഡ്യുക്കേഷൻറ്റെ കീഴിൽ ഡറാഡൂണിലാണു ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. വൈൽഡ്
ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദ കോഴ്സാണു പ്രധാനമായും ഇവിടെയുള്ളത്. ബയോളജി വിഷയമായി 55 ശതമാനം ബിരുദമോ, വെറ്റിനറി സയൻസ്,
ഫോറസ്ട്രി, അഗ്രിക്കൾച്ചറൽ, എൻവിയോണ്മെൻറ്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദമോ നേടിയവർക്ക്
അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് http://www.wii.gov.in/
മറ്റു
പ്രധാന സ്ഥാപനങ്ങൾ
കേരള കാർഷിക സർവകലാശാല, കുവൈബു യൂണിവേഴ്സിറ്റി കർണ്ണാടക, അലിഗഡ് മുസ്ലീം
യൂണിവേഴ്സിറ്റി, ഉത്തർപ്രദേശിലെ ഹിഗ്ഗിൻ ബോതം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചർ
ടെക്നോളജി ആൻഡ് സയൻസ് എന്നിവടങ്ങളിൽ വൈൽഡ് ലൈഫ് സയൻസിൽ എം എസ് സി കോഴ്സുകളുണ്ട്. ഗുവാഹതി യൂണിവേഴ്സിറ്റി വൈൽഡ് ലൈഫ് സയൻസിൽ പി ജി
ഡിപ്ലോമ കോഴ്സും നടത്തുന്നു. കേരളത്തിൽ കാർഷിക സർവകലാശാലയും കണ്ണൂർ സർവ കലാശാലയും ഉൾപ്പെടെ
30 ഓളം സ്ഥാപനങ്ങൾ ഇന്ത്യയിൽ ഫോറസ്ട്രിയിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ ലഭ്യമാക്കുന്നുണ്ട്. രാജസ്ഥാനിലെ ഭഗവത് സർവകലാശാല, ഇംഫാലിലെ സെൻറ്റർ
അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, ജാർഖണ്ഡിലെ ബിർസ കാർഷിക സർവകലാശാല, മഹാരാഷ്ട്രയിലെ
കോളേജ് ഓഫ് ഫോറസ്ട്രി, കാൺപൂരിലെ ചന്ദ്രശേഖർ ആസാദ് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ
ആൻഡ് ടെക്നോളജി, രാജസ്ഥാനിലെ കോളേജ് ഓഫ് ഹോർട്ടിക്കൾച്ചർ ആൻഡ് ഫോറസ്ട്രി, തമിഴ്നാട്
അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, കോയമ്പത്തൂരിലെ ഫോറസ്റ്റ് കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,
ബാഗ്ലൂരിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്, എന്നിവടങ്ങളിലും ബിരുദ, ബിരുദാനന്തര
ബിരുദ തലത്തിലും ഫോറസ്ട്രി കോഴ്സുകൾ നടത്തപ്പെടുന്നു.
ഇന്ത്യൻ
ഫോറസ്റ്റ് സർവീസ്
ബോട്ടണി, സൂവോളജി, ജിയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്,
അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്റിനറി, എഞ്ചിനിയറിങ്ങ് എന്നിവയിൽ ബിരുദം നേടിയവർക്ക്
യു പി എസ് സി നടത്തുന്ന പരീക്ഷ വഴി ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ പ്രവേശിക്കാം. പടി പടിയായി ഉയർന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ
ഓഫ് ഫോറസ്റ്റ് വരെ എത്താവുന്ന പോസ്റ്റാണിത്.
വിശദ വിവരങ്ങൾക്ക് http://upsc.gov.in/general/ifs.htm
കാടിനേയും
കാട്ടു ജീവികളേയും അതുമായി ബണ്ഡപ്പെട്ട മനുഷ്യരേയും അറിയുവാനുള്ള താൽപ്പര്യം ഈ കരിയറിൽ
സുപ്രധാനമാണു. ഇങ്ങനെയുള്ളവർക്കും ഗവേഷണ താല്പര്യമുള്ളവർക്കും
ഇണങ്ങുന്ന കരിയറാണു ഫോറസ്ട്രിയും വൈൽഡ് ലൈഫും.
No comments:
Post a Comment