സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ കാലഘട്ടത്തില്‍ നാം
പിന്തള്ളപ്പെട്ട് പോകുമെന്നതിന് പക്ഷാന്തരമില്ല. ആയതിനാല്‍ ശാസ്ത്ര സാങ്കേതിക
കോഴ്സുകള്‍ എപ്പോഴും കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച്
രൂപപ്പെടുത്തിയവയായിരിക്കണം. സാങ്കേതിക മേഖലയിലെ മാറുന്ന ട്രെന്‍ഡുകള്‍
തിരിച്ചറിഞ്ഞ് കോഴ്സുകളൊരുക്കിയിരിക്കുന്ന ഒരു സ്ഥാപനം തിരുവനന്തപുരത്തുണ്ട്.
കേരളാ സർക്കാരിന് കീഴില്‍ 2000 ല്‍ സ്ഥാപിതമായ ടെക്നോ പാർക്ക് കാമ്പസില്‍ സ്ഥിതി
ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്‍ഫർമേഷന്‍ ടെക്നോളജി മാനേജ്മെന്‍റ്
എന്നതാണ് ഇത്.
കോഴ്സുകള്‍
വ്യത്യസ്തമായ
നിരവധി ഐ ടി അനുബന്ധ കോഴ്സുകളുണ്ടിവിടെ. പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലാണ്
കോഴ്സുകളെല്ലാം.
എം
എസ് സി കോഴ്സുകള്‍
Cyber Security, Machine Intelligence, Data Analytics and Geospatial
Analytics എന്നി നാല് വ്യത്യസ്ത സ്പെഷ്യലൈസേഷനുകളിലായിട്ടാണ് ഇവിടെ എം എസ്
സി ഉള്ളത്.
എം എസ് സി സൈബർ
സെക്യൂരിറ്റി
കമ്പ്യൂട്ടർ സുരക്ഷയെക്കുറിച്ചുള്ള
ആശങ്കകള്‍ ഏറി വരികയും അത് അനിവാര്യതയായി മാറുകയും ചെയ്തിരിക്കുന്ന
ഇക്കാലഘട്ടത്തില്‍ ഏറെ പ്രസക്തമായ വിഷയാണ് ഇത്. തുലോ പഠന സൌകര്യങ്ങള്‍
കുറവുള്ളയൊന്നാണ് സൈബർ സെക്യൂരിറ്റി എന്നത്. ഏതെങ്കിലും എഞ്ചിനിയറിങ്ങ്
വിഷയത്തിലുള്ള ഡിഗ്രിയോ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള സയന്‍സ്
ഡിഗ്രിയോ ആണ് ഈ കോഴ്സിന്‍റെ യോഗ്യതയായി വേണ്ടത്. 40 സീറ്റാണുള്ളത്. 2 വർഷമാണ്
കാലാവധി.
എം എസ് സി മെഷിന്‍ ഇന്‍റലിജെന്‍സ്
ഏതെങ്കിലും എഞ്ചിനിയറിങ്ങ്
വിഷയത്തിലുള്ള ഡിഗ്രിയോ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള സയന്‍സ്
ഡിഗ്രിയോ ആണ് ഈ കോഴ്സിന്‍റെ യോഗ്യതയായി വേണ്ടത്. 30 സീറ്റാണുള്ളത്. 2 വർഷമാണ്
കാലാവധി.
എം എസ് സി ഡേറ്റാ
അനലറ്റിക്സ്
ഏതെങ്കിലും എഞ്ചിനിയറിങ്ങ്
വിഷയത്തിലുള്ള ഡിഗ്രിയോ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള സയന്‍സ്
ഡിഗ്രിയോ ആണ് ഈ കോഴ്സിന്‍റെ യോഗ്യതയായി വേണ്ടത്. 30 സീറ്റാണുള്ളത്. 2 വർഷമാണ്
കാലാവധി. ഈ വിഷയത്തില്‍ 3 വർഷത്തെ പാർട്ട്
ടൈം കോഴ്സുമിവിടെയുണ്ട്.
എം എസ് സി ജിയോ
സ്പാറ്റിയല്‍ അനലിറ്റിക്സ്
ഏതെങ്കിലും എഞ്ചിനിയറിങ്ങ്
വിഷയത്തിലുള്ള ഡിഗ്രിയോ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള സയന്‍സ്
ഡിഗ്രിയോ ആണ് ഈ കോഴ്സിന്‍റെ യോഗ്യതയായി വേണ്ടത്. 30 സീറ്റാണുള്ളത്. 2 വർഷമാണ്
കാലാവധി. ഡിഗ്രിക്ക് ജിയോ സയന്‍സ് പഠിച്ചവർക്കും അപേക്ഷിക്കാം.
എം എഫില്‍ കമ്പ്യൂട്ടർ
സയന്‍സ്
കമ്പ്യൂട്ടർ സയന്‍സിനെ ആഴത്തില്‍
മനസ്സിലാക്കുവാനും സാങ്കേതിക മുന്നേറ്റങ്ങളെ കൈകാര്യം ചെയ്യുവാനും പര്യാപ്തമായ വിധത്തിലാണ് ഈ കോഴ്സ് രൂപകല്‍പ്പന
ചെയ്തിരിക്കുന്നുത്. 60 ശതമാനം മാർക്കോടെ MSc/MCA/M.Tech Computer
Science/Information Technology/Electronics/Computational Science/Geo
Informatics എന്നിവയിലേതെങ്കിലും യോഗ്യത വേണം. ഒരു
വർഷമാണ് കാലാവധി.
എം ഫില്‍ ഇക്കോളജിക്കല്‍
ഇന്‍ഫർമാറ്റിക്സ്
ഇക്കോളജി, കമ്പ്യൂട്ടേഷണല്‍ സയന്‍സ്,
ഇന്‍ഫർമാറ്റിക്സ്, സോഷ്യല്‍ സയന്‍സ് എന്നിവ സംയോജിപ്പിക്കുന്നതാണ് ഈ കോഴ്സ്. 60
ശതമാനം മാർക്കോടെ M.Sc. in
Natural (Botany, Zoology, Environmental Science, Plant Sciences, etc. or
Physical (Physics, Chemistry, Mathematics) Sciences എന്നതാണ് മതിയായ
യോഗ്യത. 2 സെമസ്റ്റുറുകളായാണ് കോഴ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യ സെമസ്റ്റർ
വിജയകരമായി പൂർത്തിയാക്കിയാല്‍ രണ്ടാം സെമസ്റ്റർ ഉന്നത ഗവേഷണ സ്ഥാപനത്തില്‍ ഗവേഷണം
നടത്താം. ഡോക്ടറല്‍ റിസേർച്ച് ഫെലോഷിപ്പ് അല്ലെങ്ങില്‍ ഇക്കോളജിക്കല്‍ സയന്‍സില്‍
ഗവേഷണ ജോലിക്കും ഇതിലൂടെ അവസരം ലഭിക്കും. 15
പേർക്കാണ് പ്രവേശനം.
പോസ്റ്റ് ഗ്രാജ്വേറ്റ്
ഡിപ്ലോമ ഇന്‍ ഇ കൊമേഴ്സ്
സർക്കാർ സംവിധാനങ്ങള്‍
സാധാരണക്കാരിലെത്തിക്കുവാനനുള്ള സംവിധാനമാണ് ഇ ഗവേണ്‍സ് എന്ന് പറയാം. ഇ ഗവേണ്‍സ്
പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന് നേതൃഗുണവും യോഗ്യതയും കമ്പ്യൂട്ടർ അറിവും
ഉള്ളവരെ വാർത്തെടുക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യം. കോഴ്സിന്‍റെ കാലാവധി ഒരു വർഷമാണ്. 45 പേർക്കാണ്
പ്രവേശനം. 20 എണ്ണം പൊതുവിലാണുള്ളത്. 15 എണ്ണം കേരളാ സർക്കാർ ജീവനക്കാർക്കും 10
എണ്ണം കേന്ദ്ര – കേരള പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍
നിന്നും സ്പോണ്‍സർ ചെയ്തവർക്കാണ്. എസ് സി, എസ് ടി വിഭാഗക്കാർക്കും സംവരണമുണ്ട്.
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള
ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ
അല്ലെങ്കില്‍ സർട്ടിഫിക്കേഷന്‍ ഇന്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍ അധിക യോഗ്യതയാണ്.
ബി ടെക്, എം ബി എ, എം സി എ ബിരുദമുള്ളവർക്ക് മുന്‍ഗണനയുണ്ട്.
ഡോക്ഠറല്‍ പ്രോഗ്രാം
ഇത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ഒരു അംഗീകൃത ഗവേഷണ
സ്ഥാപനമാണ്. പാർട്ട ടൈം ആയിട്ടു ഗവേഷണത്തിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമാണ്
യോഗ്യത. Qualified UGC-NET Lectureship examination or
GATE/ICAR/KSCSTE/CSIR/NBHM/ICSSR എന്നിവയിലേതെങ്കിലും യോഗ്യത വേണം.
അല്ലായെങ്കില്‍ Departmental
Admission test (DAT) വിജയിക്കണം.
M Phil ഉണ്ടായാലും മതിയാകും.
എങ്ങനെ അപേക്ഷിക്കാം