യൂണിയന്‍ പബ്ലിക്
സർവീസ് കമ്മീഷന്‍ ദേശീയ തലത്തില്‍ നടത്തുന്ന മത്സര പരീക്ഷകള്‍ പലതുണ്ട്. അതില്‍
പ്രധാനപ്പെട്ട ഒന്നാണ് കമ്പൈനഡ് മെഡിക്കല്‍ സർവീസ് പരീക്ഷ എന്നത്. പ്രതിവർഷം
ഏകദേശം അഞ്ഞൂറിനകത്ത് ഒഴിവുകള്‍ ഉണ്ടാകുന്ന സർവീസ് ആണിത്. കേരളത്തില്‍ കൊച്ചിയും
തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.
യോഗ്യത
എം ബി ബി എസ്
അവസാന വർഷ എഴുത്ത് പരീക്ഷയും പ്രാക്ടിക്കലും വിജയിച്ചവരാവണം. 32 വയസ്സ് ആണ് പ്രായ
പരിധി. എത്ര തവണ വേണമെങ്കിലും എഴുതാം. എസ് സി/എസ്
ടി/വിമുക്ത ഭടന്‍മാർക്ക് 5 വർഷവും ഒ ബി സി ക്കാർക്ക് 3 വർഷവും
ഉയർന്ന പ്രായത്തില്‍ ഇളവുണ്ട്.
നിയമനം എവിടെയെല്ലാം
v റെയില്‍വേ അസിസ്റ്റന്‍റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസർ
v ഇന്‍ഡ്യന്‍ ഓർഡിനന്‍സ് ഫാക്ടറിയില്‍ അസിസ്റ്റന്‍റ്
മെഡിക്കല്‍ ഓഫീസർ
v കേന്ദ്ര
ആരോഗ്യ സർവ്വീസില്‍ മെഡിക്കല്‍ ഓഫീസർ (ജൂനിയർ സ്കെയില്‍)
v നോർത്ത്
ഡെല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ മെഡിക്കല്‍ ഓഫീസർ ഗ്രേഡ് 2
v ഈസ്റ്റ്
ഡെല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ മെഡിക്കല്‍ ഓഫീസർ ഗ്രേഡ് 2
v സൌത്ത്
ഡെല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ മെഡിക്കല്‍ ഓഫീസർ ഗ്രേഡ് 2
v ന്യു
ഡെല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ മെഡിക്കല്‍ ഓഫീസർ ഗ്രേഡ് 2
എന്നിവിടങ്ങളിലാണ്
ഒഴിവുകള്‍
No comments:
Post a Comment