Tuesday, 6 November 2018

രാജ്യ സേവനം പാരാമിലിട്ടറിയിലൂടെ


സൈനിക സേവനത്തിനുള്ള മറ്റൊരു മികച്ച അവസരമാണ് പാരാ മിലിട്ടറിയിലൂടെ സാധ്യമാവുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും ബൃഹത്തായ പാരാ മിലിട്ടറി സർവീസുകളിലൊന്നാണ് ഇന്ത്യക്കുള്ളത്. ഒരു ദശലക്ഷത്തിലധികം പേർ വിവിധ പാരാ മിലിട്ടറി സർവീസുകളിലായി ജോലി ചെയ്യുന്നുണ്ട്.



പാരാ മിലിട്ടറിയെ സെന്‍ട്രല്‍ പോലീസ് ഓർഗനൈസേഷന്‍, സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്സ് എന്നിങ്ങനെ രണ്ടായി തിരിക്കാം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആർ പി എഫ്), ഹോം ഗാർഡ്സ്, എസ് പി ജി, സ്റ്റേറ്റ് ആംഡ് ഫോഴ്സ്, സി ആർ പി എഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നിവയൊക്കെ സെന്‍ട്രല്‍ പോലീസ് ഓർഗനൈസേഷനില്‍ ഉള്‍പ്പെടുന്നു.


ബി എസ് എഫ്, എന്‍ എസ് ജി, ഐ ടി ബി പി മുതലായവയെല്ലാം സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്സില്‍ പെടും.


·      ബി എസ് എഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ആയി ബി എസ് എഫില്‍ ചേരാനാവും. ബിരുദമാണ് അടിസ്ഥാന യോഗ്യത. സബ് ഇന്‍സ്പെക്ടർ, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലും ജോലിയില്‍ പ്രവേശിക്കാം.


·    സെന്‍ട്രല്‍ റിസർവ് പോലീസ് ഫോഴ്സ് (സി ആർ പി എഫ്) – പത്താം ക്ലാസ് പാസായവർക്ക് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അസിസ്റ്റന്‍റ് കാമാന്‍ഡന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കുവാന്‍‌ ഡിഗ്രി ആവശ്യമാണ്. എന്‍ സി സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുന്‍ഗണനയുണ്ട്. ഡപ്യൂട്ടി കമാന്‍ഡന്‍റ്, കമാന്‍ഡന്‍റ്, അഡീഷണല്‍ ഡി ഐ ജി, ഐ ജി തുടങ്ങിയ പ്രമോഷന്‍ സാധ്യതകളുണ്ടിവിടെ.


·     സി ഐ എസ് എഫ് – വിമാനത്താവളം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്ഥാനങ്ങളിലെ സുരക്ഷ സി ഐ എശ് എഫിന്‍റെ കൈകളിലാണ്. കോണ്‍സ്റ്റബിള്‍ മുതല്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കാറുണ്ട്.



എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷകള്‍ പ്രമുഖ ദിനപ്പത്രങ്ങളില്‍ വരാറുണ്ട്.

No comments:

Post a Comment