ഇന്ത്യന്‍ എയർഫോഴ്സിന്‍റെ ഫ്ലൈയിങ്ങ് ബ്രാഞ്ചിലേക്കുള്ള പ്രവേശന കവാടമാണ്
പൈലറ്റ് ആപ്റ്റിറ്യൂഡ് ബാറ്ററി ടെസ്റ്റ് (പി എ ബി റ്റി). മൂന്ന് ടെസ്റ്റുകളാണ് ഇതിലുള്ളത്. ഇന്‍സ്ട്രുമെന്‍റ്
ബാറ്ററി ടെസ്റ്റ് (ഐ എന്‍ എസ് ബി), സെന്‍സറി മോട്ടോർ അപ്പാരറ്റീസ് ടെസ്റ്റ് (എസ്
എം എ) അല്ലെങ്കില്‍ ലൈറ്റ് കണ്‍ട്രോള്‍ ടെസ്റ്റ് (എല്‍ സി ടി), കണ്‍ട്രോള്‍
വെലോസിറ്റി ടെസ്റ്റ് (സി വി ടി) അല്ലെങ്കില്‍ ഡ്രം ടെസ്റ്റ് (ഡി ടി).
ആദ്യത്തേത് എഴുത്ത് പരീക്ഷയാണ്. മറ്റു രണ്ടെണ്ണം പ്രായോഗിക പരീക്ഷയും. DRDO (Defense Research and Development Organization) യിലെ ശാസ്ത്രജ്ഞന്‍മാരാണ് ഈ ടെസ്റ്റ് ഡിസൈന്‍
ചെയ്യുന്നത്.
ഇന്‍സ്ഠുമെന്‍റ് ബാറ്ററി ടെസ്റ്റ് രണ്ട് ഭാഗങ്ങളായിട്ടാണ് നടത്തുക. ഒരു
എയർക്രാഫ്റ്റിന്‍റെ ഇന്‍സ്ടുമെന്‍റ് പാനല്‍ വായിക്കുകയും വ്യാഖ്യാനിക്കുകയും
ചെയ്യേണ്ടത് ഇതിലാണ്. നിശ്ചിത മാർക്ക് കിട്ടുന്നവർക്ക് മെഷീന്‍ ഉപയോഗിച്ചുള്ള
മറ്റ് ടെസ്റ്റുകളില്‍ പങ്കെടുക്കാം. ഈ ടെസ്റ്റുകളെല്ലാം ഒറ്റ ദിവസമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇത് എഴുതുവാന്‍
കഴിയു എന്നതാണ് മറ്റൊരു കാര്യം.
No comments:
Post a Comment