Sunday, 21 January 2018

പെയിന്റ് ടെക്നോളജി കോഴ്സുകള്‍


ഇത് മൈക്രോ സ്പെഷ്യലൈസേഷനുകളുടെ കാലം. അത് കൊണ്ട് തന്നെ വിവിധ കമ്പനികള്‍ ആവശ്യപ്പെടുന്നത് വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ദരെയാണ്. അതു കൊണ്ട് തന്നെ ഓരോ മേഖലകളിലും സ്പെഷ്യലിസ്റ്റുകളുടെ എണ്ണം ആവശ്യമായി വരികയാണ്. ഇത് നമ്മള്‍ ഇതിന് മുന്‍പ് കേട്ടിട്ട് പോലുമില്ലാത്ത വിവിധ കോഴ്സുകളിലേക്ക് എത്തിക്കുകയുണ്ടായി, ഇത് പോലുള്ള ഒരു സ്പെഷ്യലൈസഡ് പ്രൊഫഷനാണ് പെയിന്‍റ് ടെക്നോളജി എന്നത്.

വിവിധ തരത്തിലുള്ള പെയിന്‍റുകള്‍, അവയുടെ ഘടകങ്ങള്‍, രാസ ഭൌതീക സ്വഭാവം,  പ്രധാന അസംസ്കൃത വസ്തുക്കള്‍, ക്വാളിറ്റി കണ്ട്രോള്‍, വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള പെയിന്‍റുകള്‍ ഏതൊക്കെ തുടങ്ങിയവയെയൊക്കെക്കുറിച്ചെല്ലാമുള്ള വിശദമായ പഠന ശാഖയാണ് പെയിന്‍റ് ടെക്നോളജി എന്നത്.

കോഴ്സുകള്‍

അപൂര്‍വ്വമായിട്ടാണെങ്കിലും ഇതിന് പഠനാവസരമുണ്ട്. ഡിപ്ലോമ, ബി ടെക്, എം ടെക്, പി ജി ഡിപ്ലോമ കോഴ്സുകളാണുള്ളത്. സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഡിപ്ലോമ, ബി ടെക് കോഴ്സുകള്‍ക്ക് ചേരാം. കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി ടെക് കഴിഞ്ഞവര്‍ക്കോ കെമിസ്ട്രിയില്‍ എം എസ് സി കഴിഞ്ഞവര്‍ക്കോ എം ടെക്, പി ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് ചേരാം.  

എവിടെ പഠിക്കാം

1.      Institute of Chemical Technology, Mumbai (http://www.ictmumbai.edu.in)  – B.Tech and M. Tech in Oils, Oleochemicals and Surfactants Technology
2.      Garware Institute of Career Education and Development. Mumbai (http://gicededu.co.in) – Degree in Paint Technology
3.      Cheminformatic Institute of Science Studies Lucknow, UP (http://www.cubics.co.in)

                   PG Diploma in Paint & Coating Application

                   Diploma Program in Paint & Coating Application

                   Advance Program in Paint & Coating Technology

                   Industry Program in Paint Manufacturing

                   Industry Program in Coating Inspection & Quality Control

         Industry Program in Automotive Paints & Coatings (IAPC) 


4.      Harcourt Butler Technical University,  Kanpur, UP (http://hbtu.ac.in) – B. Tech in Paint  Technology

5.       Laxminarayan Institute Of Technology, Nagpurn (http://litnagpur.in/) – B.Tech Surface Coating Technology, M.Tech Paint Technology

6.      Industrial Research Laboratory, Pagladanda, Kolkata -  Course in Paint & Varnish Technology

7.      Govt. Polytechnic, Gorakhpur, UP (http://www.gpgorakhpur.org.in) – Diploma in Paint Technology

8.      Sanjay Gandhi Polytechnic, Jagadishpur, UP (http://sgpolytechnic.com) - Diploma in Paint Technology

തൊഴില്‍ സാധ്യത


പ്രധാനമായും പെയിന്‍റ് കമ്പനികളിലാണ് അവസരങ്ങള്‍. Asian Paints India Limited, Shalimar Paints, Berger Paints India Limited, Nerolac Paints Limited, Jenson and Nicholson തുടങ്ങിയവ പ്രധാനപ്പെട്ട പെയിന്‍റ് കമ്പനികളാണ്. ഓട്ടോമൊബൈല്‍ കമ്പനികള്‍, റഫ്രിജറേറ്റര്‍, വാഷിങ്ങ് മെഷ്യന്‍ തുടങ്ങിയവയുണ്ടാക്കുന്ന കമ്പനികള്‍ തുടങ്ങിയവയിലും അവസരമുണ്ട്. അധ്യാപന രംഗത്തും ചുരുക്കമായി അവസരങ്ങളുണ്ട്. 

Saturday, 20 January 2018

എംബ്രിയോളജിസ്റ്റാവാം



ജീവ ശാസ്ത്രത്തിലെ ഒരു അഡ്വാന്‍സഡ് പഠന മേഖലയാണ് എംബ്രിയോളജി എന്നത്. ഭ്രൂണ വികാസവും അതിനോടനുബന്ധിച്ചുള്ള രൂപ പരവും ഘടനാ പരവും ശരീര ക്രിയാ പരവുമായുള്ള മാറ്റങ്ങളെ വിവരിക്കുന്ന ശാസ്ത്ര ശാഖയാണിത്.  ഭ്രൂണ വളര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ തരം പ്രക്രിയകളെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു. 

വര്‍ഷങ്ങള്‍ പഴക്കമുള്ള ശീതികരിച്ച ഭ്രൂണം ഉപയോഗിച്ച് യുവതി പ്രസവിച്ചുവെന്നുള്ള വാര്‍ത്തകള്‍ കോള്‍ക്കുന്നില്ലേ.  ഇത് എംബ്രിയോളജിയുടെ കാലം. ബ്രിട്ടനിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അഥോറിറ്റി (HFEA) മനുഷ്യ ഭ്രൂണത്തില്‍ എഡിറ്റിങ്ങ് നടത്തുവാന്‍ അനുമതി നല്‍കിയിരിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നു കഴിഞ്ഞു. ജനിതക മാറ്റം വരുത്തിയ മനുഷ്യ ശിശുക്കള്‍ അഥവാ കസ്റ്റസൈസഡ് ആയ ഡിസൈനര്‍ ശിശുക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നുവെന്നതാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആയതിനാല്‍ത്തന്നെ ഇതൊരു ഗവേഷണാത്മക പഠന ശാഖയാണ്. ഇന്‍ഫെര്‍ട്ടിലിറ്റി സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നത് ഈ ശാസ്ത്ര ശാഖയിലാണ്.

എങ്ങനെ പഠിക്കാം?

ഇത് ഒരു ഗവേഷണാത്മക പഠനമായതിനാല്‍ത്തന്നെ പി ജി തലത്തിലാണ് കോഴ്സുകളുള്ളത്. ക്ലിനിക്കല്‍ എംബ്രിയോളജിയില്‍ എം എസ് സി കോഴ്സുണ്ട്. ജീവ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കാണ് അവസരമുള്ളത്.  എം ബി ബി എസ് കഴിഞ്ഞവര്‍ക്ക് എം ബ്രിയോളജിയില്‍ സ്പെഷ്യലൈസ് ചെയ്യാം. ഈ വിഷയത്തില്‍ പി എച്ച് ഡി യെങ്കിലുമുടുത്തെങ്കില്‍ മാത്രമേ ഇതില്‍ ശോഭിക്കുവാന്‍ കഴിയു.

എവിടെ പഠിക്കാം?

1.       മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ (https://manipal.edu) എം എസ് സി ക്ലിനിക്കല്‍ എംബ്രിയോളജിയില്‍ എം എസ് സി കോഴ്സുണ്ട്.

2.       ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ (https://www.ox.ac.uk) എം എസ് സി ക്ലിനിക്കല്‍ എംബ്രിയോളജിയില്‍ പഠനാവസരമുണ്ട്.  ജീവശാസ്ത്രത്തിലോ വൈദ്യ ശാസ്ത്രത്തിലോ ഡിഗ്രിയുള്ളവര്‍ക്കാണ് അവസരം.

3.    ചെന്നെയിലെ Crea Conceptions  (http://www.creaconceptions.com) എന്ന സ്ഥാപനത്തില്‍ ഈ വിഷയത്തില്‍ പി ജി ഡിപ്ലോമയുണ്ട്.

4.      തൃശൂരിലെ CRAFT Academy of Reproductive Science (http://www.craftivf.com/) ല്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുണ്ട്. ഇവിടെ ഇന്‍ഫെര്‍ട്ടിലിറ്റിയില്‍ ഫെലോഷിപ്പ് കോഴ്സുമുണ്ട്.


സ്വകാര്യ സ്ഥാപനങ്ങളില്‍ ചേരുന്നവര്‍ കോഴ്സുകളുടേയും സ്ഥാപനത്തിന്‍റേയും അംഗീകാരം ഉറപ്പ് വരുത്തേണ്ടതാണ്. 

Sunday, 7 January 2018

സ്പോര്ട്സ് മാനേജ്മെന്റ് - ഒരു നൂതന മാനേജ്മെന്റ് പഠന ശാഖ


അനുദിനം മാറുകയാണ് മാനേജ്മെന്‍റ് പഠന ശാഖ. നിരവധി സ്പെഷ്യലൈസേഷനുകള്‍. വ്യത്യസ്തമായ ജോലി സാധ്യതകള്‍. ഇതില്‍ ഇക്കാലഘട്ടത്തില്‍ ഉയര്‍ന്ന് വന്നയൊന്നാണ് സ്പോര്‍ട്സ് മാനേജ്മെന്‍റ്.  സ്പോര്‍ട്സ് തന്നെ ഏറെ പ്രൊഫഷണലാവുകയാണ്. ആ പ്രൊഫഷണലിസം നമ്മുടെ നാട്ടിലേക്കും വരികയാണ്. ഫുട്ബോളിലാകട്ടെ വിദേശ ലീഗുകളുടെ മാതൃകയില്‍ ലീഗുകള്‍ വന്നു കഴിഞ്ഞു. . ക്രിക്കറ്റും മറ്റ് ഗെയിമുകളുടെ കാര്യമായാലും ഇങ്ങനെ തന്നെ പോകുന്നു കാര്യങ്ങള്‍. ആയതിനാല്‍ത്തന്നെ ഈ മേഖലയില്‍ പ്രൊഫഷണലുകളുടെ ആവശ്യവും ഏറുകയാണ്. എല്ലാ സ്പോര്‍സ് അസോസിയേഷനുകളിലും പ്രൊഫഷലുകളെ നിയമിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയവും ഈ രംഗത്ത് ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നു. ഇവിടെയാണ് സ്പോര്‍ട്സ് മാനേജ്മെന്‍റിന്‍റെ പ്രസക്തി. ടീമിന്‍റെ സംഘാടനം, ദൈനം ദിന കാര്യങ്ങള്‍, പൊതു ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ സ്പോര്‍ട്സില്‍ ഏറെ പ്രധാനമാണ്.

എന്താണ് ജോലി

കായിക താരങ്ങളുടെ ബ്രാന്‍ഡിങ്ങ്, പ്രമോഷനുകള്‍ തുടങ്ങിയവ നടത്തുന്ന സ്പോര്‍ട്സ് ഏജന്‍റ്, ടൂര്‍ണമെന്‍റ് ലീഗ് മാനേജര്‍മാര്‍, ക്ലബുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ക്ലബ് മേനേജര്‍മാര്‍, ക്ലബിന്‍റെ വരവ് ചിലവ് കണക്കുകള്‍ നിയന്ത്രിക്കുന്ന അക്കൌണ്ട് മാനേജര്‍മാര്‍, വേദികളിലെ ഭൌതീക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഈവന്‍റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട ഒരു മള്‍ട്ടി ഡിസിപ്ലിനറി വിഷയമാണ് ഈ പഠന ശാഖ.

കുറഞ്ഞത് ബിരുദം ഈ രംഗത്ത് ആവശ്യമാണ്. കോഴ്സുകളുണ്ടുവെങ്കിലും കഴിവാണ് ഈ രംഗത്ത് ഏറെ പ്രധാനം.

കോഴ്സുകളും പഠന സ്ഥാപനങ്ങളും

1.       തമിഴ്നാട്ടിലെ അളഗപ്പ യൂണിവേഴ്സിറ്റിയില്‍ സ്പോര്‍ട്സ് മാനേജ്മെന്‍റില്‍ എം ബി എ ഉണ്ട്. ഡിഗ്രിയാണ് യോഗ്യത. (http://www.alagappauniversity.in)

2.       മുംബൈയിലെ നാഷണല്‍ അക്കാദമി ഓഫ് സ്പോര്‍ട്സ് മാനേജ്മെന്‍റില്‍ (http://www.nasm.edu.in)  ബി ബി എ, എം ബി എ, ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്സുകള്‍ ഉണ്ട്.

3.       കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്‍റില്‍ (http://www.iiswbm.edu/) പി ജി ഡിപ്ലോമ കോഴ്സുണ്ട്. ഡിഗ്രിയാണ് യോഗ്യത.

4.       ഗ്വാളിയോറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ (http://lnipe.edu.in) പി ജി ഡിപ്ലോമ കോഴ്സുണ്ട്.

5.       മുംബൈയിലെ ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് മാനേജ്മെന്‍റില്‍ (http://www.iismworld.com) Bachelor of Sports Management, Master of Sports Management, PGP in Sports & Wellness Management എന്നീ മൂന്ന് പ്രോഗ്രാമുണ്ട്.

6.       യു കെയിലെ യൂണിവേഴ്സിറ്റി ഓഫ് സ്റ്റിര്‍ലിങ്ങില്‍ (https://www.stir.ac.uk) എം എസ് സി, പി ജി ഡിപ്ലോമ, പി ജി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.

7.       ലണ്ടനിലെ UCFB (https://www.ucfb.com) യില്‍ ഈ വിഷയത്തില്‍ MSc കോഴ്സുകള്‍ ലഭ്യമാണ്.


Sunday, 31 December 2017

ടെക്സ്റ്റൈല്‍ ഡിസൈനിങ്ങ് പഠിക്കാം


ഫാഷന്‍ ഇന്‍ഡസ്ട്രിയുടെ അവിഭാജ്യ ഘടകമാണ് ടെക്സ്റ്റൈല്‍ ഡിസൈനിങ്ങ്. ഗ്ലാമറുള്ളതും മികച്ച പ്രതിഫലം ലഭിക്കുന്നതും ശോഭനമായ ഭാവിയുള്ളതുമാണ് ഈ കരിയര്‍. എന്നാല്‍ നമ്മുടെ അഭിരുചിക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട്. ഗ്ളാമര്‍, പണം പ്രശസ്തി എന്നിവയെല്ലാം കൂടിച്ചേര്‍ന്ന ഒന്നാണി പ്രൊഫഷന്‍
കോഴ്സുകള്‍
ഈ രംഗത്ത് ഡിപ്ളോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ഇന്ത്യയിലുള്ളത്. ഏത് വിഷയത്തിലുമുള്ള പ്ലസ്ടു പഠിച്ചവര്‍ക്ക് ഡിപ്ലോമ കോഴ്സുകള്‍ പഠിക്കാം. നാലു വര്‍ഷമാണ് കാലാവധി. ടെക്സ്റ്റൈല്‍ ഡിസൈനിലോ ബന്ധപ്പെട്ട വിഷയങ്ങളിലോ ഡിഗ്രിയുണ്ടായാല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേരാം.
എവിടെ പഠിക്കാം
പ്രമുഖ സ്ഥാപനങ്ങള്‍
1. NIFT യുടെ Chennai, Bangalore, Bhopal, Chennai, Gandhinagar, Hyderabad, Kannur, Kolkata, Mumbai, New Delhi, Patna, Kangra, Jodhpur, Bhuvaneswar എന്നീ സെന്‍ററുകളില്‍ മുപ്പത് സീറ്റ് വീതമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://nift.ac.in/ സന്ദര്‍ശിക്കുക.
2. National Academy of Fashion Technology New Delhi - (Diploma in Textile Designing)
3. National Institute of Design Ahemedabad – B.Des (15 Seats) (http://www.nid.edu/)
4. ARCH Academy of Design Malvia Nagar, Jaipur (http://www.archedu.org/) - 1 Year Course

5. International Institute of Fashion Technology New Delhi (http://www.iiftgroupindia.com)– MBA Textile Design
6. International Polytechnic For Women New Delhi (http://www.womenpolytechnic.com/) – Textile Design 1 Year Diploma
7. School of Fashion Technology Pune (http://soft.ac.in/) B Design - Textile Design
8. Sophia Polytechnic, Mumbai (http://www.sophiapolytechnic.com/)
9. Govt. Polytechnic Kannur (http://www.gptckannur.org) – Textile Technology
10. Central Polytechnic Thiruvananthapuram (http://cpt.ac.in/)
11. Govt. Polytechnic Koratty (http://www.gptckoratty.org/)
12. Design and Innovation Academy Noida, UP (http://www.diaindia.co.in)
13. Pear Academy, Jaipur (https://pearlacademy.com)

ഈ രംഗം തിരഞ്ഞെടുത്തവര്‍ക്ക് Production development and management, Retail management apparel designing, Visual merchandising, Technical designing, Fashion writing and editing, Quality control, Museum collection management, Theatrical costuming operations manager, Apparel sales representative, Pattern maker, Product developer, Fashion buyer, Fashion consultant, Textile research scientist, Technical designer, Store manager, Quality assurance evaluator, Costume designer തുടങ്ങിയ വിഭാഗങ്ങളില് ജോലി ചെയ്യാം.

Thursday, 16 November 2017

സൈനിക പരിശീലനത്തിന് നാഷണല്‍ ഡിഫന്സ് അക്കാദമി



ഇന്ത്യയുടെ പ്രതിരോധ വിഭാഗങ്ങളിലേക്ക് കേഡറ്റുകളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുകയാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ദൌത്യം. പൂനയിലെ കടയ്ക്കവിസിലയിലാണ് ഇതിന്‍റെ ആസ്ഥാനം. 

പ്രവേശനം എങ്ങനെ 

പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് അപേക്ഷ ക്ഷണിക്കുന്നത്. ജനുവരി, ജൂണ്‍ മാസത്തിലായി വര്‍ഷത്തില്‍ 2 തവണയാണ് അപേക്ഷ ക്ഷണിക്കാറുള്ളത്. പ്രതിരോധ സേനയുടെ മൂന്ന് വിങ്ങുകളായ ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നി വിഭാഗങ്ങളിലേക്കാണ് പ്രവേശനം നടത്തുക. ആര്‍മിയിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. എയര്‍ഫോഴ്സ്, നേവി എന്നിവിടങ്ങളിലേക്ക് മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

എഴുത്ത് പരീക്ഷ

a)     Mathematics (01) - 2-½ Hours (300 Marks) 

Algebra, Matrices and Determinants, Trigonometry, Analytical Geometry of two and three dimensions, Differential Calculus, Integral Calculus and Differential equations, Vector Algebra, Statistics and Probability. എന്നിവയാണ് Mathematics പരീക്ഷക്കുള്ള വിഷയങ്ങള്‍.
 
b)    General Ability Test (02) - 2-½ Hours (600 Marks) 

  Part A – ENGLISH :-The question paper in English will be designed to test the candidates understanding of English and workman like use of words. The syllabus covers various aspects like Grammar and usage, vocabulary, comprehension and cohesion in extended text to test the candidate’s proficiency in English. 

  Part B – GENERAL KNOWLEDGE:-The question paper on General Knowledge will broadly cover the subjects Physics, Chemistry, General Science, Social Studies, Geography and Current Events.

എന്നിങ്ങനെയാണ് എഴുത്ത് പരീക്ഷയുടെ വിവരങ്ങള്‍. 

Agartala, Ahmedabad, Aizawl, Allahabad, Bengaluru, Bareilly, Bhopal, Chandigarh, Chennai, Cuttack, Dehradun, Delhi, Dharwad, Dispur, Gangtok, Hyderabad, Imphal, Itanagar, Jaipur, Jammu, Jorhat, Kochi, Kohima, Kolkata, Lucknow, Madurai, Mumbai, Nagpur, Panaji (Goa), Patna, Port Blair, Raipur, Ranchi, Sambalpur, Shillong, Shimla, Srinagar, Thiruvananthapuram, Tirupati, Udaipur and Vishakhapatnam എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്‍ററുകള്‍. 

എഴുത്ത് പരീക്ഷക്ക് ശേഷം സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിന്‍റെ Intelligence and Personality Test ആര്‍മി, നേവി എന്നിവ തിരഞ്ഞെടുത്തവര്‍ക്കുണ്ടാകും. എയര്‍ ഫോഴ്സ് ആദ്യ ചോയ്സ് ആയി വച്ചവര്‍ക്ക് PABT (Pilot Aptitude Battery Test) ഉം ഉണ്ടാകും.

പരിശീലന കാലാവധി

ആര്‍മിക്കാര്‍ക്ക് മൂന്ന് വര്‍ഷം NDA യിലും ഒരു വര്‍ഷം ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും ആയിരിക്കും പരിശീലനം. നേവിക്കാര്‍ക്ക് മൂന്ന് വര്‍ഷം NDA യിലും ഒരു വര്‍ഷം നാവിക അക്കാദമിയിലും ആയിരിക്കും പരിശീലനം. എയര്‍ഫോഴ്സ്കാര്‍ക്ക് മൂന്ന് വര്‍ഷം NDA യിലും ഒന്നര വര്‍ഷം ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയിലും ആയിരിക്കും പരിശീലനം. 

പരിശീലനത്തിന് ശേഷം കമ്മിഷണ്ഡ് ഓഫീസര്‍മാരായിട്ടായിരിക്കും നിയമനം ലഭിക്കുക. ആര്‍മിയില്‍ ലെഫ്റ്റനന്‍റ്, നേവിയില്‍ സബ് ലഫ്റ്റനന്‍റ്, എയര്‍ ഫോഴ്സില്‍ ഫ്ലൈയിങ്ങ് ഓഫീസര്‍ എന്നീ തസ്തികകളിലായിരിക്കും നിയമനം. 

എങ്ങനെ അപേക്ഷിക്കാം

അപേക്ഷ ക്ഷണിക്കുന്നത് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ്. ആയതിനാല്‍ ഓണ്‍ലൈനായി https://upsconline.nic.in/ എന്ന സൈറ്റിലൂടെ അപേക്ഷിക്കുവാന്‍ കഴിയും. 

വിശദ വിവരങ്ങള്‍ക്ക് https://nda.nic.in/, http://www.upsc.gov.in എന്നവ സന്ദര്‍ശിക്കുക.