അനുദിനം മാറുകയാണ് മാനേജ്മെന്‍റ് പഠന ശാഖ. നിരവധി സ്പെഷ്യലൈസേഷനുകള്‍. വ്യത്യസ്തമായ
ജോലി സാധ്യതകള്‍. ഇതില്‍ ഇക്കാലഘട്ടത്തില്‍ ഉയര്‍ന്ന് വന്നയൊന്നാണ് സ്പോര്‍ട്സ്
മാനേജ്മെന്‍റ്. സ്പോര്‍ട്സ് തന്നെ ഏറെ
പ്രൊഫഷണലാവുകയാണ്. ആ പ്രൊഫഷണലിസം നമ്മുടെ നാട്ടിലേക്കും വരികയാണ്. ഫുട്ബോളിലാകട്ടെ
വിദേശ ലീഗുകളുടെ മാതൃകയില്‍ ലീഗുകള്‍ വന്നു കഴിഞ്ഞു. . ക്രിക്കറ്റും മറ്റ്
ഗെയിമുകളുടെ കാര്യമായാലും ഇങ്ങനെ തന്നെ പോകുന്നു കാര്യങ്ങള്‍. ആയതിനാല്‍ത്തന്നെ ഈ
മേഖലയില്‍ പ്രൊഫഷണലുകളുടെ ആവശ്യവും ഏറുകയാണ്. എല്ലാ സ്പോര്‍സ് അസോസിയേഷനുകളിലും
പ്രൊഫഷലുകളെ നിയമിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയവും ഈ രംഗത്ത് ഏറെ പ്രതീക്ഷക്ക്
വക നല്‍കുന്നു. ഇവിടെയാണ് സ്പോര്‍ട്സ് മാനേജ്മെന്‍റിന്‍റെ പ്രസക്തി. ടീമിന്‍റെ
സംഘാടനം, ദൈനം ദിന കാര്യങ്ങള്‍, പൊതു ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
തുടങ്ങിയവ സ്പോര്‍ട്സില്‍ ഏറെ പ്രധാനമാണ്.
എന്താണ് ജോലി
കായിക താരങ്ങളുടെ ബ്രാന്‍ഡിങ്ങ്, പ്രമോഷനുകള്‍ തുടങ്ങിയവ നടത്തുന്ന സ്പോര്‍ട്സ്
ഏജന്‍റ്, ടൂര്‍ണമെന്‍റ് ലീഗ് മാനേജര്‍മാര്‍, ക്ലബുകളുടെ പ്രവര്‍ത്തനം
നിയന്ത്രിക്കുന്ന ക്ലബ് മേനേജര്‍മാര്‍, ക്ലബിന്‍റെ വരവ് ചിലവ് കണക്കുകള്‍
നിയന്ത്രിക്കുന്ന അക്കൌണ്ട് മാനേജര്‍മാര്‍, വേദികളിലെ ഭൌതീക സാഹചര്യങ്ങള്‍
വിലയിരുത്തുന്ന ഈവന്‍റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട ഒരു
മള്‍ട്ടി ഡിസിപ്ലിനറി വിഷയമാണ് ഈ പഠന ശാഖ.
കുറഞ്ഞത് ബിരുദം ഈ രംഗത്ത് ആവശ്യമാണ്. കോഴ്സുകളുണ്ടുവെങ്കിലും കഴിവാണ് ഈ
രംഗത്ത് ഏറെ പ്രധാനം.
കോഴ്സുകളും പഠന സ്ഥാപനങ്ങളും
1. തമിഴ്നാട്ടിലെ അളഗപ്പ യൂണിവേഴ്സിറ്റിയില്‍ സ്പോര്‍ട്സ്
മാനേജ്മെന്‍റില്‍ എം ബി എ ഉണ്ട്. ഡിഗ്രിയാണ് യോഗ്യത. (http://www.alagappauniversity.in)
2. മുംബൈയിലെ നാഷണല്‍ അക്കാദമി ഓഫ് സ്പോര്‍ട്സ് മാനേജ്മെന്‍റില്‍
(http://www.nasm.edu.in) ബി ബി എ, എം ബി
എ, ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്സുകള്‍ ഉണ്ട്.
3. കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫയര്‍
ആന്‍ഡ് ബിസിനസ് മാനേജ്മെന്‍റില്‍ (http://www.iiswbm.edu/) പി ജി ഡിപ്ലോമ കോഴ്സുണ്ട്. ഡിഗ്രിയാണ് യോഗ്യത.
4. ഗ്വാളിയോറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍
എഡ്യൂക്കേഷനില്‍ (http://lnipe.edu.in) പി
ജി ഡിപ്ലോമ കോഴ്സുണ്ട്.
5. മുംബൈയിലെ ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ്
മാനേജ്മെന്‍റില്‍ (http://www.iismworld.com) Bachelor of Sports Management, Master of
Sports Management, PGP in Sports & Wellness
Management എന്നീ മൂന്ന് പ്രോഗ്രാമുണ്ട്.
6. യു കെയിലെ യൂണിവേഴ്സിറ്റി ഓഫ് സ്റ്റിര്‍ലിങ്ങില്‍ (https://www.stir.ac.uk) എം എസ് സി, പി ജി ഡിപ്ലോമ, പി ജി സര്‍ട്ടിഫിക്കറ്റ്
കോഴ്സുകളുണ്ട്.
I really love it and amazing information in this blog. it's really good and great information well done. For More Information about surface coating technology Please visit at "AIPS Global".
ReplyDeleteRead our blogs too. It will be very helpful
ReplyDeleteTop 5 Engineering Colleges in Coimbatore
Engineering Colleges in Coimbatore