ഇന്ത്യയുടെ പ്രതിരോധ വിഭാഗങ്ങളിലേക്ക്
കേഡറ്റുകളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുകയാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ
ദൌത്യം. പൂനയിലെ കടയ്ക്കവിസിലയിലാണ് ഇതിന്‍റെ ആസ്ഥാനം.
പ്രവേശനം എങ്ങനെ
പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. യൂണിയന്‍
പബ്ലിക് സര്‍വീസ് കമ്മീഷനാണ് അപേക്ഷ ക്ഷണിക്കുന്നത്. ജനുവരി, ജൂണ്‍ മാസത്തിലായി
വര്‍ഷത്തില്‍ 2 തവണയാണ് അപേക്ഷ ക്ഷണിക്കാറുള്ളത്. പ്രതിരോധ സേനയുടെ മൂന്ന്
വിങ്ങുകളായ ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നി വിഭാഗങ്ങളിലേക്കാണ് പ്രവേശനം നടത്തുക.
ആര്‍മിയിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. എയര്‍ഫോഴ്സ്, നേവി
എന്നിവിടങ്ങളിലേക്ക് മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ്
പ്രവേശനം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
എഴുത്ത് പരീക്ഷ
a) Mathematics (01) - 2-½
Hours (300 Marks)
Algebra, Matrices and Determinants,
Trigonometry, Analytical Geometry of two and three dimensions, Differential
Calculus, Integral Calculus and Differential equations, Vector Algebra,
Statistics and Probability. എന്നിവയാണ് Mathematics പരീക്ഷക്കുള്ള
വിഷയങ്ങള്‍.
b) General Ability Test
(02) - 2-½ Hours (600 Marks)
Part A – ENGLISH :-The
question paper in English will be designed to test the candidates understanding
of English and workman like use of words. The syllabus covers various aspects
like Grammar and usage, vocabulary, comprehension and cohesion in extended text
to test the candidate’s proficiency in English.
Part B
– GENERAL KNOWLEDGE:-The question paper on General Knowledge will broadly cover
the subjects Physics, Chemistry, General Science, Social Studies, Geography and
Current Events.
എന്നിങ്ങനെയാണ്
എഴുത്ത്
പരീക്ഷയുടെ വിവരങ്ങള്‍.
Agartala, Ahmedabad, Aizawl, Allahabad,
Bengaluru, Bareilly, Bhopal, Chandigarh, Chennai, Cuttack, Dehradun, Delhi,
Dharwad, Dispur, Gangtok, Hyderabad, Imphal, Itanagar, Jaipur, Jammu, Jorhat,
Kochi, Kohima, Kolkata, Lucknow, Madurai, Mumbai, Nagpur, Panaji (Goa), Patna,
Port Blair, Raipur, Ranchi, Sambalpur, Shillong, Shimla, Srinagar,
Thiruvananthapuram, Tirupati, Udaipur and Vishakhapatnam എന്നിവിടങ്ങളിലാണ് പരീക്ഷാ
സെന്‍ററുകള്‍.
എഴുത്ത് പരീക്ഷക്ക് ശേഷം സര്‍വീസ് സെലക്ഷന്‍
ബോര്‍ഡിന്‍റെ Intelligence and Personality Test ആര്‍മി, നേവി എന്നിവ
തിരഞ്ഞെടുത്തവര്‍ക്കുണ്ടാകും. എയര്‍ ഫോഴ്സ് ആദ്യ ചോയ്സ് ആയി വച്ചവര്‍ക്ക് PABT (Pilot Aptitude Battery Test) ഉം ഉണ്ടാകും.
പരിശീലന കാലാവധി
ആര്‍മിക്കാര്‍ക്ക് മൂന്ന് വര്‍ഷം NDA യിലും ഒരു വര്‍ഷം ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും ആയിരിക്കും പരിശീലനം. നേവിക്കാര്‍ക്ക്
മൂന്ന് വര്‍ഷം NDA യിലും ഒരു വര്‍ഷം നാവിക അക്കാദമിയിലും
ആയിരിക്കും പരിശീലനം. എയര്‍ഫോഴ്സ്കാര്‍ക്ക് മൂന്ന് വര്‍ഷം NDA യിലും ഒന്നര വര്‍ഷം ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയിലും ആയിരിക്കും
പരിശീലനം.
പരിശീലനത്തിന് ശേഷം കമ്മിഷണ്ഡ് ഓഫീസര്‍മാരായിട്ടായിരിക്കും
നിയമനം ലഭിക്കുക. ആര്‍മിയില്‍ ലെഫ്റ്റനന്‍റ്, നേവിയില്‍ സബ് ലഫ്റ്റനന്‍റ്, എയര്‍
ഫോഴ്സില്‍ ഫ്ലൈയിങ്ങ് ഓഫീസര്‍ എന്നീ തസ്തികകളിലായിരിക്കും നിയമനം.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷ ക്ഷണിക്കുന്നത് യൂണിയന്‍ പബ്ലിക് സര്‍വീസ്
കമ്മീഷനാണ്. ആയതിനാല്‍ ഓണ്‍ലൈനായി https://upsconline.nic.in/ എന്ന സൈറ്റിലൂടെ
അപേക്ഷിക്കുവാന്‍ കഴിയും.
No comments:
Post a Comment