Saturday, 20 January 2018

എംബ്രിയോളജിസ്റ്റാവാം



ജീവ ശാസ്ത്രത്തിലെ ഒരു അഡ്വാന്‍സഡ് പഠന മേഖലയാണ് എംബ്രിയോളജി എന്നത്. ഭ്രൂണ വികാസവും അതിനോടനുബന്ധിച്ചുള്ള രൂപ പരവും ഘടനാ പരവും ശരീര ക്രിയാ പരവുമായുള്ള മാറ്റങ്ങളെ വിവരിക്കുന്ന ശാസ്ത്ര ശാഖയാണിത്.  ഭ്രൂണ വളര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ തരം പ്രക്രിയകളെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു. 

വര്‍ഷങ്ങള്‍ പഴക്കമുള്ള ശീതികരിച്ച ഭ്രൂണം ഉപയോഗിച്ച് യുവതി പ്രസവിച്ചുവെന്നുള്ള വാര്‍ത്തകള്‍ കോള്‍ക്കുന്നില്ലേ.  ഇത് എംബ്രിയോളജിയുടെ കാലം. ബ്രിട്ടനിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അഥോറിറ്റി (HFEA) മനുഷ്യ ഭ്രൂണത്തില്‍ എഡിറ്റിങ്ങ് നടത്തുവാന്‍ അനുമതി നല്‍കിയിരിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നു കഴിഞ്ഞു. ജനിതക മാറ്റം വരുത്തിയ മനുഷ്യ ശിശുക്കള്‍ അഥവാ കസ്റ്റസൈസഡ് ആയ ഡിസൈനര്‍ ശിശുക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നുവെന്നതാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആയതിനാല്‍ത്തന്നെ ഇതൊരു ഗവേഷണാത്മക പഠന ശാഖയാണ്. ഇന്‍ഫെര്‍ട്ടിലിറ്റി സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നത് ഈ ശാസ്ത്ര ശാഖയിലാണ്.

എങ്ങനെ പഠിക്കാം?

ഇത് ഒരു ഗവേഷണാത്മക പഠനമായതിനാല്‍ത്തന്നെ പി ജി തലത്തിലാണ് കോഴ്സുകളുള്ളത്. ക്ലിനിക്കല്‍ എംബ്രിയോളജിയില്‍ എം എസ് സി കോഴ്സുണ്ട്. ജീവ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കാണ് അവസരമുള്ളത്.  എം ബി ബി എസ് കഴിഞ്ഞവര്‍ക്ക് എം ബ്രിയോളജിയില്‍ സ്പെഷ്യലൈസ് ചെയ്യാം. ഈ വിഷയത്തില്‍ പി എച്ച് ഡി യെങ്കിലുമുടുത്തെങ്കില്‍ മാത്രമേ ഇതില്‍ ശോഭിക്കുവാന്‍ കഴിയു.

എവിടെ പഠിക്കാം?

1.       മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ (https://manipal.edu) എം എസ് സി ക്ലിനിക്കല്‍ എംബ്രിയോളജിയില്‍ എം എസ് സി കോഴ്സുണ്ട്.

2.       ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ (https://www.ox.ac.uk) എം എസ് സി ക്ലിനിക്കല്‍ എംബ്രിയോളജിയില്‍ പഠനാവസരമുണ്ട്.  ജീവശാസ്ത്രത്തിലോ വൈദ്യ ശാസ്ത്രത്തിലോ ഡിഗ്രിയുള്ളവര്‍ക്കാണ് അവസരം.

3.    ചെന്നെയിലെ Crea Conceptions  (http://www.creaconceptions.com) എന്ന സ്ഥാപനത്തില്‍ ഈ വിഷയത്തില്‍ പി ജി ഡിപ്ലോമയുണ്ട്.

4.      തൃശൂരിലെ CRAFT Academy of Reproductive Science (http://www.craftivf.com/) ല്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുണ്ട്. ഇവിടെ ഇന്‍ഫെര്‍ട്ടിലിറ്റിയില്‍ ഫെലോഷിപ്പ് കോഴ്സുമുണ്ട്.


സ്വകാര്യ സ്ഥാപനങ്ങളില്‍ ചേരുന്നവര്‍ കോഴ്സുകളുടേയും സ്ഥാപനത്തിന്‍റേയും അംഗീകാരം ഉറപ്പ് വരുത്തേണ്ടതാണ്. 

No comments:

Post a Comment