Sunday, 10 July 2016

കണ്‍ട്രോള്‍ സിസ്റ്റം കൈകാര്യം ചെയ്യുവാന്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനിയറിങ്ങ്


വന്‍കിട വ്യവസായ ശാലകളിലും പ്രതിരോധ സംവിധാനങ്ങളിലുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍. ഉദാഹരണമായി ചില പ്രത്യേക രാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി നടക്കുന്നത് ചില പ്രത്യേക ഊഷ്മാവിലും മര്‍ദ്ദത്തിലുമാണെങ്കില്‍ അത് അങ്ങനെ തന്നെ നില നിര്‍ത്തേണ്ടതായിട്ടുണ്ട്. ഊഷ്മാവും മര്‍ദ്ദവും മാത്രമല്ല, വെള്ളത്തിന്‍റേയും രാസ സംയുക്തങ്ങളുടേയും അളവുകള്‍, ലെവലുകള്‍, ഫ്ലോ റേറ്റുകള്‍ തുടങ്ങിയവയെല്ലാം നിയന്ത്രിക്കേണ്ടതുണ്ട്. ഇത് സാധ്യമാക്കുന്നത് ചില വാല്‍വുകളുടെ പ്രവര്‍ത്തനം മൂലമാണ്. ഈ സംവിധാനമാകെ നിയന്ത്രിക്കുന്നത് പ്രത്യേക ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ മുഖേനയും. ഇത്തരം സോഫ്റ്റ് വെയറുകളുടെ ഡിസൈന്‍ മറ്റൊരു മേഖലയാണ്. ഇതെല്ലാം ഉള്‍പ്പെടുന്നതാണ് ഇന്‍സ്ട്രുമെന്‍റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എന്ന എഞ്ചിനിയറിങ്ങ് ശാഖ. എല്ലാ വ്യവസായ ശാലകളിലും ഇന്‍സ്ട്രുമെന്‍റേഷന്‍ വിഭാഗം അവശ്യം ആവശ്യമായ ഒന്നാണ്. ആയതിനാല്‍ എന്നും ഡിമാന്‍ഡുള്ള ഒരു ബ്രാഞ്ചായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

എങ്ങനെ പഠിക്കാം

ഡിഗ്രി, ഡിപ്ലോമാ, സര്‍ട്ടിഫിക്കറ്റ് തലങ്ങളില്‍ ഈ കോഴ്സ് പഠിക്കുവാനുള്ള സൌകര്യമുണ്ട്. പ്ലസ് ടുവിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ഇവ പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ വഴി എഞ്ചിനിയറിങ്ങിന് ഈ ബ്രാഞ്ച് എടുക്കാം. പോളിടെക്നിക്കില്‍ 3 വര്‍ഷത്തെ ഇന്‍സ്ട്രുമെന്‍റേഷന്‍ ടെക്നോളജി ഉള്ളപ്പോള്‍ 2 വര്‍ഷത്തെ ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് കോഴ്സാണ് ഐ ടി ഐ കളിലുള്ളത്.

ബി ടെക് ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനിയറിങ്ങ് ഉള്ള പ്രധാന സ്ഥാപനങ്ങള്‍

1.       എന്‍ എസ് എസ് എഞ്ചിനിയറിങ്ങ് കോളേജ് പാലക്കാട് (http://www.nssce.ac.in/)  - Instrumentation and Control Engineering (72 സീറ്റ്)

2.       എസ് എന്‍ മംഗളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജി, മുത്തകുന്നം എറണാകുളം (http://www.snmimt.edu.in/) - Instrumentation and Control Engineering (60 സീറ്റ്)

3.       ഡോ. ബി ആര്‍ അംബേദ്കര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജലന്ധര്‍ (http://www.nitj.ac.in/)

4.     ബിര്‍ളാ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി പിലാനി (http://www.bits-pilani.ac.in/) - Electronics and Instrumentation Engineering

5.     നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി (http://www.nitt.edu/),  Instrumentation and Control Engineering (72 സീറ്റ്)

ഡിപ്ലോമാ പ്രോഗ്രാമുള്ള പോളി ടെക്നിക്കുകള്‍

1.     ഗവണ്‍മെന്‍റ് വിമന്‍സ് പോളിടെക്നിക്ക് കോളേജ്, കൈമനം തിരുവനന്തപുരം -    Instrument Technology (60 സീറ്റ്)

2.     ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, പാലാ കോട്ടയം - Instrument Technology (50 സീറ്റ്)

3.     ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, പാലക്കാട് - Instrument Technology (50 സീറ്റ്)

4.     ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, ചേര്‍ത്തല, ആലപ്പുഴ – Electronics & Instrumentation (50 സീറ്റ്) – (http://www.gptccherthala.org/)

5.     ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം - Electronics & Instrumentation (50 സീറ്റ്)

6.     വിമന്‍സ് പോളിടെക്നിക്ക് കോളേജ്, കോട്ടക്കല്‍, മലപ്പുറം - Electronics & Instrumentation 60 സീറ്റ്)

7.     കെം എം സി ടി പോളിടെക്നിക് കോളേജ്, കോഴിക്കോട് (സെല്‍ഫ് ഫിനാന്‍സിങ്ങ്) - Electronics & Instrumentation

8.     ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, മട്ടന്നൂര്‍, കണ്ണൂര്‍ - Electronics & Instrumentation (50 സീറ്റ്)

9.     റെസിഡെന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക്ക് കോളേജ്, പയ്യന്നൂര്‍, കണ്ണൂര്‍ - Electronics & Instrumentation (60 സീറ്റ്)

ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്ക് പ്രോഗ്രാമുള്ള ഐ ടി ഐകള്‍

1.     ഗവണ്‍മെന്‍റ് ഐ ടി ഐ ചാക്ക, തിരുവനന്തപുരം (http://www.itichackai.kerala.gov.in/)

2.     ഗവണ്‍മെന്‍റ് ഐ ടി ഐ  ഏറ്റുമാനൂര്‍, കോട്ടയം (42 സീറ്റ്) – (http://www.itiettumanoor.kerala.gov.in/)

3.        ഗവണ്‍മെന്‍റ് ഐ ടി ഐ  കളമശ്ശേരി, എറണാകുളം (42 സീറ്റ്) – (http://www.itikalamassery.kerala.gov.in/)

4.     ഗവണ്‍മെന്‍റ് ഐ ടി ഐ  മലമ്പുഴ, പാലക്കാട് (42 സീറ്റ്) – (http://www.itimalampuzha.kerala.gov.in/)


5.     ഗവണ്‍മെന്‍റ് ഐ ടി ഐ  തോട്ടട കണ്ണൂര്‍ (42 സീറ്റ്) – (http://www.itikannur.kerala.gov.in/

Thursday, 7 July 2016

പരമ്പരാഗത കലാ കോഴ്സുകളുമായി വാസ്തു വിദ്യാ ഗുരുകുലം


ഒട്ടു മിക്ക ആര്‍ക്കിടെക്ടുമാരും എഞ്ചിനിയര്‍മാരും തങ്ങളുടെ ഡിസൈനുകളില്‍ വാസ്തു നോക്കാറുണ്ടുങ്കിലും പലരും തന്നെ വാസ്തു ഒരു കോഴ്സായി പഠിച്ചിട്ടുള്ളവരാകണമെന്നില്ല. എന്നാല്‍ വാസ്തു ഒരു കോഴ്സായി പഠിക്കണമെന്നുള്ളവര്‍ക്ക് കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തു വിദ്യാ ഗുരു കുലം തിരഞ്ഞെടുക്കാം. വാസ്തു ശാസ്ത്രം മാത്രമല്ല മ്യൂറല്‍ പെയിന്‍റിങ്ങും ഇവിടെ പഠിക്കാം. ഇവിടെ ഈ വിഷയങ്ങളില്‍ കണ്‍സള്‍ട്ടന്‍സിയും ലഭ്യമാണ്. 5 കോഴ്സുകളാണിവിടെയുള്ളത്.

1.       Post Graduate Diploma in Traditional Architecture (PGDTA)

ഒരു വര്‍ഷത്തെ ഈ കോഴ്സിന് സിവില്‍, ആര്‍ക്കിടെക്ട് ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും. എം ജി സര്‍വകലാശാലയുടെ അംഗീകാരമുണ്ട്. 25 സീറ്റാണുള്ളത്. ഓരോ മാസവും 8 തീയറി ക്ലാസാണുള്ളത്. പ്രായോഗിക പരിശീലനത്തിനാണ് കൂടുതല്‍ ഊന്നല്‍. 5 പേപ്പറുകളാണുള്ളത്. പഠന മാധ്യമം മലയാളമായിരിക്കും.

Paper I - History, Principles and conventions of Vasthuvidya
Paper II - Harmyabhagam
Paper III - Devalayabhagam
Paper IV - Architectural Design
Paper V - Project Work

2.      Diploma in Traditional Architecture Correspondence Course (DTAC)

കാലാവധി: ഒരു വര്‍ഷം

യോഗ്യത:  യോഗ്യത  

                  A. Bachelor’s degree or
                  B.  Courses equivalent to BE/B.Tech or 
                  C.  Polytechnic Diploma in Civil / Architecture /Quantity
          surveying and construction management

പഠന മാധ്യമം. മലയാളം

സീറ്റുകള്‍   300

5 പേപ്പറുകളാണുള്ളത്

Paper I - Charithravastu
Paper Il - Anubandhavastu
Paper Ill - Gruha vastu
Paper IV - Kshethra Vastu
Paper V - Project work

3.      Certificate Course in Traditional Architecture(CTA)

വിശ്വകര്‍മ്മ സമുദായത്തിലെ വാസ്തു വിദ്യ പരമ്പരാഗതമായി പരിശീലിക്കുന്ന യുവാക്കള്‍ക്കായി നടത്തുന്ന കോഴ്സാണിത്. ഒരു വര്‍ഷമാണ് കാലാവധി. എസ് എസ് എല്‍ സിയാണ് യോഗ്യത. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും. 25 സീറ്റാണുള്ളത്. പഠന മാധ്യമം മലയാളമായിരിക്കും.

5 പേപ്പറുകളാണുള്ളത്

Paper I -Principles History and Rules of Vasthuvidya
Paper Il -Harmya Parvam
Paper Ill -Devalayabhagam
Paper IV -Designing and construction
Paper V -Case Study

4.      Mural Painting Course

കേരള പാരമ്പര്യത്തിലുള്ള മ്യൂറല്‍ പെയിന്‍റിങ്ങാണ് പഠിപ്പിക്കുന്നത്. എസ് എസ് എല്‍ സിയാണ് യോഗ്യത. പഠന മാധ്യമം മലയാളമായിരിക്കും. 5 സീറ്റാണുള്ളത്. 2 വര്‍ഷമാണ് കാലാവധി.

5 പേപ്പറുകളാണുള്ളത്

Paper I – Drawing
Paper II -Design Painting
Paper III –Painting with natural colours
Paper IV -Theory
Paper V – Project Work

5.      Mural Painting Short term Course 

5 പേപ്പറുകളാണുള്ളത്

എസ് എസ് എല്‍ സിയാണ് യോഗ്യത. പഠന മാധ്യമം മലയാളമായിരിക്കും. 25 സീറ്റുകളാണുള്ളത്. ഒരു വര്‍ഷമാണ് കാലാവധി.

Paper I -Mural Painting
Paper II -Design Painting
Paper III -Figure Painting (water colour)
Paper IV -Pencil drawing
Paper V –Theory

കൂടുതല്‍ വിവരങ്ങള്‍ക്ക്

വാസ്തു വിദ്യാ ഗുരുകുലം
ആറന്മുള, പത്തനം തിട്ട – 689533
ഫോണ്‍ - 0468 2319740
ഇ മെയില്‍ - vvgurukulam@yahoo.co.in
വെബ്സൈറ്റ് - http://www.vastuvidyagurukulam.com/


Tuesday, 5 July 2016

കോഴി വളര്‍ത്തലിലൊരു പ്രൊഫഷണല്‍ ഡിപ്ലോമാ പ്രോഗ്രാം


കാര്‍ഷികാനുബന്ധ വ്യവസായങ്ങളില്‍ വളര്‍ച്ചാ സാധ്യത ഏറെ കാണപ്പെടുന്ന ഒന്നാണ് കോഴി വളര്‍ത്തലും അനുബന്ധ മേഖലകളും. ഇറച്ചിക്കോഴികള്‍ ഇറച്ചിക്ക് മാത്രമല്ല മുട്ടക്ക് വേണ്ടിക്കൂടിയും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ന് കേരളത്തില്‍ ഈ മേഖലയിലൊരു ഡിപ്ലോമാ കോഴ്സുണ്ട്, ഡിപ്ലോമ ഇന്‍ പൌള്‍ട്രി പ്രൊഡക്ഷന്‍.

എങ്ങനെ പഠിക്കാം?

കേരളാ വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലാണ് ഈ കോഴ്സുള്ളത്. ഒരു വര്‍ഷത്തെ ഈ കോഴ്സിന് ബയോളജി ഒരു വിഷയമായി പഠിച്ച പ്ലസ് ടുവോ, വൊക്കോഷണല്‍ ഹയര്‍സെക്കന്‍ഡറിയോ ആണ് മതിയായ യോഗ്യത. 30 സീറ്റുകളുണ്ട്.

തൊഴില്‍ സാധ്യതകള്‍

മുന്‍കാലങ്ങളിലെ ബാച്ചില്‍ 75 ശതമാനത്തിലധികം പേര്‍ക്കും ക്യാമ്പസ് റിക്രൂട്ട്മെന്‍റ് വഴി തൊഴില്‍ ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിലേയും കേരളത്തിലേയും വന്‍കിട പൌള്‍ട്രി ഫാമുകള്‍, ഹാച്ചറികള്‍, തീറ്റ ഫാക്ടറികള്‍ എന്നിവടങ്ങളില്‍ സൂപ്ര്‍വൈസര്‍മാരായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍വകലാശാല ഫാമുകളിലും തൊഴിലവസരങ്ങളുണ്ട്. ഫൌള്‍ട്രി ഫാം ഉപകരണ വ്യവസായം, കോഴിത്തീറ്റ ഫാക്ടറികള്‍, പൌള്‍ട്രി മരുന്ന് കമ്പനികള്എന്നിവിടങ്ങളില്‍ ടെക്നീഷ്യന്‍മാരാവാനുള്ള സാധ്യതയും ഈ കോഴ്സ് കഴിഞ്ഞാലുണ്ട്. സ്വന്തം സംരംഭങ്ങളാരംഭിക്കുവാനും കഴിയും

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kvasu.ac.in/courses/coursesdetails/8  സന്ദര്‍ശിക്കുക.



Friday, 1 July 2016

ക്ഷീര മേഖലയില്‍ കരിയര്‍ കണ്ടെത്തുവാന്‍ ഡയറി ടെക്നോളജി കോഴ്സുകള്‍


പാലും പാലുല്‍പ്പന്നങ്ങളും ഡിമാന്‍ഡുള്ള ഭക്ഷ്യവസ്തുക്കള്‍ തന്നെയാണ്. പ്രത്യേകിച്ചും കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ ഇതിന്‍റെ പ്രാധാന്യം ഒന്ന് വേറെ തന്നെയാണ്. മലയാളിയായ ശ്രീ. വര്‍ഗീസ് കുര്യന്‍ വഴി മരുന്നിട്ട ധവള വിപ്ലവം ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക ഉന്നമനത്തിന് ഉപോല്‍ബലകമായത് ചരിത്രം. ഇന്ന് ഇതോടനുബന്ധമായ കോഴ്സുകളും തൊഴില്‍ മേഖലകളും ഏറെ വികാസം പ്രാപിച്ചയൊന്നാണ്.

ഡയറി പ്ലാന്‍റുകളുടെ ഡിസൈനിങ്ങ്, ഡവലപ്മെന്‍റ്, പ്രവര്‍ത്തനം, വിവിധങ്ങളായ പാലുല്‍പ്പാദനങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവയെല്ലാം പാഠ്യ വിഷയങ്ങളാണ്.

കോഴ്സുകളും യോഗ്യതകളും

Diploma in dairy technology/diploma in animal husbandry & dairying
Diploma in dairy technology
Diploma in food and dairy technology
Advanced diploma in dairy science and technology
BE in dairy technology    
B.Tech in dairy technology    
M.Tech in dairy chemistry    
M.Tech in dairy microbiology    
M.Tech in dairy technology    
PhD in dairy chemistry

തുടങ്ങിയവയാണ് ഈ മേഖലയിലെ കോഴ്സുകള്‍. സയന്‍സ് വിഷയങ്ങളിലെ പ്ലസ്ടു പഠനത്തിന് ശേഷം പൊതു പ്രവേശന പരീക്ഷയിലൂടെയാണ് നാലു വര്‍ഷത്തെ എഞ്ചിനിയറിങ്ങ് കോഴ്സിലേക്കുള്ള പ്രവേശനം. ചില ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ 2 വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. എസ് എസ് എല്‍ സി അല്ലെങ്കില്‍ പ്ലസ് ആണ് യോഗ്യത നിഷ്കര്‍ഷിക്കാറുള്ളത്. ഡയറി സയന്‍സില്‍ ബി ടെക്കിന് ശേഷം എം ടെകിനും ഗവേഷണത്തിനും പോകുവാന്‍ കഴിയും. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ ഈ കോഴ്സ് പഠിക്കാം.

Dairy Economics, Dairy Chemistry, Dairy Engineering, Dairy Microbiology, Animal Biochemistry, Animal Biotechnology, Animal Husbandry, Dairy Cattle Breeding, Dairy Cattle Nutrition, Dairy Cattle Physiology തുടങ്ങിയ വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യാം.
  
എവിടെ പഠിക്കാം

ഹരിയാനയിലെ കര്‍ണാലയിലുള്ള നാഷണല്‍ ഡയറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (http://www.ndri.res.in/) ആണ് ഈ മേഖലയിലെ ഏറ്റവും പ്രമുഖമായ സ്ഥാപനം. ബി ടെക്, എം ടെക്, പി എച്ച് ഡി, എസ് എസ് എല്‍ സി ക്കാര്‍ക്കുള്ള ഡിപ്ലോമാ പ്രോഗ്രാം എന്നിവയാണിവിടുത്തെ കോഴ്സുകള്‍. പ്രവേശന പരീക്ഷയുണ്ടാകും.

കേരളത്തിലെ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ (http://www.kvasu.ac.in/)  B.Tech (Dairy Science & Technology)., Diploma in Dairy Entrepreneurship, Diploma in Dairy Science, Certificate course on Dairy Cattle Production and Management, Certificate Programme on Livestock Production, Certificate Course on Animal Handling തുടങ്ങിയ കോഴ്സുകളുണ്ട്.  

മറ്റ് പ്രമുഖ സ്ഥാപനങ്ങള്‍

1.       ഡയറി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആരേ മില്‍ക്ക് കോളനി മുംബൈ Dairy Technology Diploma

2.  ഷേത്ത് എം സി കോളേജ് ഓഫ് ഡയറി സയന്‍സ്, ആനന്ദ് ക്യാംപസ് ഗുജറാത്ത് (http://www.aau.in/college-menu/701) B.Tech (40 Seat), MSc Dairy Technology, Dairy Microbiology, Dairy Chemistry, Dairy Engineering

3.  വെസ്റ്റ് ബെംഗാള്‍ യൂണിവേഴ്സിറ്റി ഓഫ് ആനിമല്‍ ഓന്‍ഡ് ഫിഷറീസ് സയന്‍സ് (http://www.wbuafsce.org/) - B.Tech Dairy Technology (30 Seat) M.Tech  Dairy Technology, MSc Dairying

4.   സഞ്ചയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ടെക്നോളജി, ലോഹിയ നഗര്‍ പാറ്റ്ന (http://www.sgidst.org.in/) - B.Tech Dairy Technology (30 Seat)

5.   ഡയറി സയന്‍സ് കോളേജ് ബാംഗ്ലൂര്‍,  കര്‍ണാടക, വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി (http://www.kvafsu.kar.nic.in/) - B.Tech Dairy Technology (26 Seat),  M.Tech  Dairy Technology (5 Seats),  M.Tech  Dairy Chemistry (5 Seats),  M.Tech Dairy Microbiology (2 Seats)

തൊഴില് സാധ്യതകള്‍

400  ലധികം ഡയറി പ്ലാന്‍റുകള്‍ ഇന്ത്യയിലുണ്ട്. ഗവണ്‍മെന്‍റ് മേഖലയിലും പ്രൈവറ്റ് മേഖലയിലും തൊഴിലവസരങ്ങളുണ്ട്. അഗ്രിക്കള്‍ച്ചറല്‍ ബാങ്കപകള്‍, സഹകരണ സ്ഥാപനങ്ങള്‍, ഭക്ഷ്യ നിര്‍മ്മാണ കമ്പനികള്‍ തുടങ്ങിയവയിലൊക്കെ ജോലി നേടാം. സ്വന്തം സംരംഭങ്ങളാരംഭിക്കുവാനും കഴിയും. അധ്യാപക രംഗത്തും അവസരങ്ങളുണ്ട്. Manager, Educationist, Dairy Technologist, Micro-biologists, Nutritionists, Dairy Scientist, Industry supervisor തുടങ്ങിയവയൊക്കെ വിവിധ തസ്തികകളാണ്.