Tuesday, 5 July 2016

കോഴി വളര്‍ത്തലിലൊരു പ്രൊഫഷണല്‍ ഡിപ്ലോമാ പ്രോഗ്രാം


കാര്‍ഷികാനുബന്ധ വ്യവസായങ്ങളില്‍ വളര്‍ച്ചാ സാധ്യത ഏറെ കാണപ്പെടുന്ന ഒന്നാണ് കോഴി വളര്‍ത്തലും അനുബന്ധ മേഖലകളും. ഇറച്ചിക്കോഴികള്‍ ഇറച്ചിക്ക് മാത്രമല്ല മുട്ടക്ക് വേണ്ടിക്കൂടിയും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്ന് കേരളത്തില്‍ ഈ മേഖലയിലൊരു ഡിപ്ലോമാ കോഴ്സുണ്ട്, ഡിപ്ലോമ ഇന്‍ പൌള്‍ട്രി പ്രൊഡക്ഷന്‍.

എങ്ങനെ പഠിക്കാം?

കേരളാ വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലാണ് ഈ കോഴ്സുള്ളത്. ഒരു വര്‍ഷത്തെ ഈ കോഴ്സിന് ബയോളജി ഒരു വിഷയമായി പഠിച്ച പ്ലസ് ടുവോ, വൊക്കോഷണല്‍ ഹയര്‍സെക്കന്‍ഡറിയോ ആണ് മതിയായ യോഗ്യത. 30 സീറ്റുകളുണ്ട്.

തൊഴില്‍ സാധ്യതകള്‍

മുന്‍കാലങ്ങളിലെ ബാച്ചില്‍ 75 ശതമാനത്തിലധികം പേര്‍ക്കും ക്യാമ്പസ് റിക്രൂട്ട്മെന്‍റ് വഴി തൊഴില്‍ ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിലേയും കേരളത്തിലേയും വന്‍കിട പൌള്‍ട്രി ഫാമുകള്‍, ഹാച്ചറികള്‍, തീറ്റ ഫാക്ടറികള്‍ എന്നിവടങ്ങളില്‍ സൂപ്ര്‍വൈസര്‍മാരായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍വകലാശാല ഫാമുകളിലും തൊഴിലവസരങ്ങളുണ്ട്. ഫൌള്‍ട്രി ഫാം ഉപകരണ വ്യവസായം, കോഴിത്തീറ്റ ഫാക്ടറികള്‍, പൌള്‍ട്രി മരുന്ന് കമ്പനികള്എന്നിവിടങ്ങളില്‍ ടെക്നീഷ്യന്‍മാരാവാനുള്ള സാധ്യതയും ഈ കോഴ്സ് കഴിഞ്ഞാലുണ്ട്. സ്വന്തം സംരംഭങ്ങളാരംഭിക്കുവാനും കഴിയും

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.kvasu.ac.in/courses/coursesdetails/8  സന്ദര്‍ശിക്കുക.



No comments:

Post a Comment