പാലും പാലുല്‍പ്പന്നങ്ങളും ഡിമാന്‍ഡുള്ള ഭക്ഷ്യവസ്തുക്കള്‍ തന്നെയാണ്.
പ്രത്യേകിച്ചും കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ ഇതിന്‍റെ പ്രാധാന്യം ഒന്ന് വേറെ
തന്നെയാണ്. മലയാളിയായ ശ്രീ. വര്‍ഗീസ് കുര്യന്‍ വഴി മരുന്നിട്ട ധവള വിപ്ലവം ഗ്രാമീണ
ഇന്ത്യയുടെ സാമ്പത്തിക ഉന്നമനത്തിന് ഉപോല്‍ബലകമായത് ചരിത്രം. ഇന്ന് ഇതോടനുബന്ധമായ
കോഴ്സുകളും തൊഴില്‍ മേഖലകളും ഏറെ വികാസം പ്രാപിച്ചയൊന്നാണ്.
ഡയറി പ്ലാന്‍റുകളുടെ ഡിസൈനിങ്ങ്, ഡവലപ്മെന്‍റ്, പ്രവര്‍ത്തനം, വിവിധങ്ങളായ
പാലുല്‍പ്പാദനങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവയെല്ലാം
പാഠ്യ വിഷയങ്ങളാണ്.
കോഴ്സുകളും യോഗ്യതകളും
Diploma in dairy technology/diploma in animal
husbandry & dairying
Diploma in dairy
technology
Diploma in food and dairy technology
Advanced diploma in dairy science and technology
BE in dairy
technology
B.Tech in dairy technology
M.Tech in dairy chemistry
M.Tech in dairy microbiology
M.Tech in dairy technology
PhD in dairy chemistry
തുടങ്ങിയവയാണ് ഈ മേഖലയിലെ കോഴ്സുകള്‍. സയന്‍സ് വിഷയങ്ങളിലെ പ്ലസ്ടു
പഠനത്തിന് ശേഷം പൊതു പ്രവേശന പരീക്ഷയിലൂടെയാണ് നാലു വര്‍ഷത്തെ എഞ്ചിനിയറിങ്ങ് കോഴ്സിലേക്കുള്ള
പ്രവേശനം. ചില ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ 2 വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകള്‍
നടത്തുന്നുണ്ട്. എസ് എസ് എല്‍ സി അല്ലെങ്കില്‍ പ്ലസ് ആണ് യോഗ്യത നിഷ്കര്‍ഷിക്കാറുള്ളത്.
ഡയറി സയന്‍സില്‍ ബി ടെക്കിന് ശേഷം എം ടെകിനും ഗവേഷണത്തിനും പോകുവാന്‍ കഴിയും. വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി തലത്തില്‍ ഈ കോഴ്സ് പഠിക്കാം.
Dairy
Economics, Dairy Chemistry, Dairy Engineering, Dairy Microbiology, Animal Biochemistry, Animal
Biotechnology, Animal Husbandry, Dairy Cattle Breeding, Dairy Cattle
Nutrition, Dairy Cattle Physiology തുടങ്ങിയ
വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യാം.
എവിടെ
പഠിക്കാം
ഹരിയാനയിലെ കര്‍ണാലയിലുള്ള നാഷണല്‍ ഡയറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (http://www.ndri.res.in/) ആണ് ഈ മേഖലയിലെ ഏറ്റവും
പ്രമുഖമായ സ്ഥാപനം. ബി ടെക്, എം ടെക്, പി എച്ച് ഡി, എസ് എസ് എല്‍ സി ക്കാര്‍ക്കുള്ള
ഡിപ്ലോമാ പ്രോഗ്രാം എന്നിവയാണിവിടുത്തെ കോഴ്സുകള്‍. പ്രവേശന പരീക്ഷയുണ്ടാകും.
കേരളത്തിലെ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ (http://www.kvasu.ac.in/) B.Tech (Dairy Science & Technology)., Diploma in Dairy
Entrepreneurship, Diploma in Dairy Science, Certificate course on Dairy Cattle Production
and Management, Certificate Programme on Livestock Production, Certificate Course on Animal Handling തുടങ്ങിയ കോഴ്സുകളുണ്ട്.
മറ്റ് പ്രമുഖ
സ്ഥാപനങ്ങള്‍
1.
ഡയറി
സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആരേ മില്‍ക്ക് കോളനി മുംബൈ – Dairy Technology Diploma
2. ഷേത്ത് എം സി കോളേജ് ഓഫ്
ഡയറി സയന്‍സ്, ആനന്ദ് ക്യാംപസ് ഗുജറാത്ത് (http://www.aau.in/college-menu/701)
– B.Tech (40 Seat), MSc Dairy Technology, Dairy
Microbiology, Dairy Chemistry, Dairy Engineering
3. വെസ്റ്റ് ബെംഗാള്‍ യൂണിവേഴ്സിറ്റി ഓഫ് ആനിമല്‍ ഓന്‍ഡ് ഫിഷറീസ് സയന്‍സ്
(http://www.wbuafsce.org/) - B.Tech Dairy Technology (30 Seat) M.Tech Dairy Technology, MSc Dairying
4. സഞ്ചയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി
ടെക്നോളജി, ലോഹിയ നഗര്‍ പാറ്റ്ന (http://www.sgidst.org.in/) - B.Tech Dairy Technology (30 Seat)
5. ഡയറി സയന്‍സ് കോളേജ്
ബാംഗ്ലൂര്‍, കര്‍ണാടക, വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ്
യൂണിവേഴ്സിറ്റി (http://www.kvafsu.kar.nic.in/) - B.Tech Dairy
Technology (26
Seat), M.Tech Dairy Technology (5 Seats), M.Tech Dairy Chemistry (5 Seats), M.Tech Dairy Microbiology (2 Seats)
തൊഴില് സാധ്യതകള്‍
400 ലധികം ഡയറി പ്ലാന്‍റുകള്‍ ഇന്ത്യയിലുണ്ട്. ഗവണ്‍മെന്‍റ്
മേഖലയിലും പ്രൈവറ്റ് മേഖലയിലും തൊഴിലവസരങ്ങളുണ്ട്. അഗ്രിക്കള്‍ച്ചറല്‍ ബാങ്കപകള്‍,
സഹകരണ സ്ഥാപനങ്ങള്‍, ഭക്ഷ്യ നിര്‍മ്മാണ കമ്പനികള്‍ തുടങ്ങിയവയിലൊക്കെ ജോലി നേടാം.
സ്വന്തം സംരംഭങ്ങളാരംഭിക്കുവാനും കഴിയും. അധ്യാപക രംഗത്തും അവസരങ്ങളുണ്ട്. Manager, Educationist, Dairy Technologist, Micro-biologists, Nutritionists, Dairy Scientist, Industry supervisor തുടങ്ങിയവയൊക്കെ വിവിധ
തസ്തികകളാണ്.
No comments:
Post a Comment