വന്‍കിട വ്യവസായ ശാലകളിലും പ്രതിരോധ സംവിധാനങ്ങളിലുമെല്ലാം
ഒഴിവാക്കാനാവാത്ത ഒന്നാണ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍. ഉദാഹരണമായി ചില പ്രത്യേക രാസ
പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി നടക്കുന്നത് ചില പ്രത്യേക ഊഷ്മാവിലും മര്‍ദ്ദത്തിലുമാണെങ്കില്‍
അത് അങ്ങനെ തന്നെ നില നിര്‍ത്തേണ്ടതായിട്ടുണ്ട്. ഊഷ്മാവും മര്‍ദ്ദവും മാത്രമല്ല,
വെള്ളത്തിന്‍റേയും രാസ സംയുക്തങ്ങളുടേയും അളവുകള്‍, ലെവലുകള്‍, ഫ്ലോ റേറ്റുകള്‍
തുടങ്ങിയവയെല്ലാം നിയന്ത്രിക്കേണ്ടതുണ്ട്. ഇത് സാധ്യമാക്കുന്നത് ചില വാല്‍വുകളുടെ
പ്രവര്‍ത്തനം മൂലമാണ്. ഈ സംവിധാനമാകെ നിയന്ത്രിക്കുന്നത് പ്രത്യേക ഹാര്‍ഡ് വെയര്‍,
സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ മുഖേനയും. ഇത്തരം സോഫ്റ്റ് വെയറുകളുടെ ഡിസൈന്‍
മറ്റൊരു മേഖലയാണ്. ഇതെല്ലാം ഉള്‍പ്പെടുന്നതാണ് ഇന്‍സ്ട്രുമെന്‍റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍
സിസ്റ്റം എന്ന എഞ്ചിനിയറിങ്ങ് ശാഖ. എല്ലാ വ്യവസായ ശാലകളിലും ഇന്‍സ്ട്രുമെന്‍റേഷന്‍
വിഭാഗം അവശ്യം ആവശ്യമായ ഒന്നാണ്. ആയതിനാല്‍ എന്നും ഡിമാന്‍ഡുള്ള ഒരു ബ്രാഞ്ചായാണ്
ഇത് വിലയിരുത്തപ്പെടുന്നത്.
എങ്ങനെ പഠിക്കാം
ഡിഗ്രി, ഡിപ്ലോമാ, സര്‍ട്ടിഫിക്കറ്റ് തലങ്ങളില്‍ ഈ കോഴ്സ്
പഠിക്കുവാനുള്ള സൌകര്യമുണ്ട്. പ്ലസ് ടുവിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി
ഇവ പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ വഴി എഞ്ചിനിയറിങ്ങിന് ഈ ബ്രാഞ്ച് എടുക്കാം.
പോളിടെക്നിക്കില്‍ 3 വര്‍ഷത്തെ ഇന്‍സ്ട്രുമെന്‍റേഷന്‍ ടെക്നോളജി ഉള്ളപ്പോള്‍ 2 വര്‍ഷത്തെ
ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് കോഴ്സാണ് ഐ ടി ഐ കളിലുള്ളത്.
ബി ടെക് ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനിയറിങ്ങ്
ഉള്ള പ്രധാന സ്ഥാപനങ്ങള്‍
1.
എന്‍ എസ് എസ്
എഞ്ചിനിയറിങ്ങ് കോളേജ് പാലക്കാട് (http://www.nssce.ac.in/) - Instrumentation and
Control Engineering (72 സീറ്റ്)
2.
എസ് എന്‍ മംഗളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍ഡ്
ടെക്നോളജി, മുത്തകുന്നം എറണാകുളം (http://www.snmimt.edu.in/) - Instrumentation
and Control Engineering (60 സീറ്റ്)
3.
ഡോ. ബി ആര്‍
അംബേദ്കര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജലന്ധര്‍ (http://www.nitj.ac.in/)
4.
ബിര്‍ളാ ഇന്‍സ്റ്റ്യൂട്ട്
ഓഫ് ടെക്നോളജി പിലാനി (http://www.bits-pilani.ac.in/) - Electronics and
Instrumentation Engineering
5.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി (http://www.nitt.edu/), Instrumentation and
Control Engineering (72 സീറ്റ്)
ഡിപ്ലോമാ പ്രോഗ്രാമുള്ള പോളി ടെക്നിക്കുകള്‍
1. ഗവണ്‍മെന്‍റ് വിമന്‍സ് പോളിടെക്നിക്ക് കോളേജ്, കൈമനം
തിരുവനന്തപുരം - Instrument Technology (60 സീറ്റ്)
2. ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, പാലാ കോട്ടയം - Instrument Technology (50 സീറ്റ്)
3. ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, പാലക്കാട് - Instrument Technology (50 സീറ്റ്)
4. ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, ചേര്‍ത്തല, ആലപ്പുഴ – Electronics & Instrumentation (50 സീറ്റ്) – (http://www.gptccherthala.org/)
5. ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം
- Electronics & Instrumentation (50 സീറ്റ്)
6. വിമന്‍സ് പോളിടെക്നിക്ക് കോളേജ്, കോട്ടക്കല്‍, മലപ്പുറം - Electronics & Instrumentation 60 സീറ്റ്)
7. കെം എം സി ടി പോളിടെക്നിക് കോളേജ്, കോഴിക്കോട് (സെല്‍ഫ്
ഫിനാന്‍സിങ്ങ്) - Electronics & Instrumentation
8. ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജ്, മട്ടന്നൂര്‍, കണ്ണൂര്‍ -
Electronics & Instrumentation (50 സീറ്റ്)
9. റെസിഡെന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക്ക് കോളേജ്, പയ്യന്നൂര്‍,
കണ്ണൂര്‍ - Electronics & Instrumentation (60 സീറ്റ്)
ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്ക് പ്രോഗ്രാമുള്ള ഐ ടി ഐകള്‍
No comments:
Post a Comment