Sunday, 8 May 2016

ദുരന്ത നിവാരണ രംഗത്ത് പ്രൊഫഷണലാവാന്‍ ഡിസാസ്റ്റര്‍ മാനേജമെന്റ്t


ദുരന്തങ്ങള്‍ തടയുക എന്നത് എപ്പോഴും സാധ്യമല്ല. എന്നാല്‍ ശാസ്ത്രീയമായ മുന്‍കരുതലെടുത്താല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാം. അതിനായി സഹായിക്കുന്ന സേനയാണ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് വിങ്ങ്. ഇന്നിതൊരു കോഴ്സാണ്. വെടിക്കെട്ട് ദുരന്തങ്ങള്‍, പ്രകൃതിക്ഷോഭം തുടങ്ങിയ മനുഷ്യന്‍റെ ജീവനും സ്വത്തിനും നാശം വിതക്കുന്ന ദുരന്തങ്ങളുണ്ടാവുമ്പോള്‍ അവിടെയൊക്കെയും കടന്ന് ചെന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന് സഹായിക്കുന്ന കോഴ്സാണ് സിസാസ്റ്റര്‍ മാനേജ്മെന്‍റ് എന്നത്. ദുരന്തങ്ങളില്‍ മരിച്ചവരുടെ കണക്കെടുപ്പല്ല ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ അത് മുന്‍കൂട്ടി കണ്ട് ഡിസാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമെല്ലാം ഇതിന്‍റെ പരിധിയില്‍ വരും.
ദുരന്തങ്ങളെ വിലയിരുത്തല്‍, അവയുടെ തീവ്രത കണക്കാക്കല്‍, അപകടങ്ങളുടെ തീവ്രത കുറയ്ക്കല്‍, അടിയന്തര സംവിധാനങ്ങള്‍ ഒരുക്കല്‍, ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ദുരന്തനിവാരണ സേന ചെയ്യുന്നത്. ശാസ്ത്രീയമായ തീരുമാനങ്ങള്‍ പെട്ടെന്നെടുക്കാനുള്ള വിവേകവും അല്‍പം സാമൂഹ്യസേവനവും ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വഴി തിരഞ്ഞെടുക്കാം. 

എങ്ങനെ പഠിക്കാം

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമെടുത്ത ശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ പഠിക്കാം. എഞ്ചിനിയറിങ്ങിന് ശേഷമുള്ള എം ടെക് കോഴ്സുമുണ്ട്. പ്ലസ് ടു വിന് ശേഷം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്.

എവിടെ പഠിക്കാം

1.  ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുംബൈ (https://www.tiss.edu/)  
2.  സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പുണെ (http://www.cdms.org.in/)
3.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ന്യൂഡല്‍ഹി (http://www.ecology.edu/)
4.  ദേവി അഹല്യ വിശ്വവിദ്യാലയ ഇന്‍ഡോര്‍ (http://www.dauniv.ac.in/) - എം ബി എ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്
5.  ഗ്രാഫിക് ഈറ യൂണിവേഴ്സിറ്റി ഡെറാഡൂണ്‍ (http://www.geu.ac.in/)
6.  സ്വാമി വിവേകാനന്ദ സുഭാര്‍ത്ഥി യൂണിവേഴ്സിറ്റി മീററ്റ് - എം ബി എ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് (http://www.subharti.org/)
7.  കലിംഗ യൂണിവേഴ്സിറ്റി റായിപൂര്‍ (http://kalingauniversity.ac.in/)
8.  ആസ്സാം ഡൌണ്‍ ടൌണ്‍ യൂണിവേഴ്സിറ്റി ഗുവാഹതി (https://adtu.in/)
9.  പോണ്ടിച്ചേരി യൂണിവേഴ്സിറ്റി (http://www.pondiuni.edu.in/)
10. യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയെ ആന്‍ഡ് എനര്‍ജി സ്റ്റഡീസ് ഡെറാഡൂണ്‍ (http://www.upes.ac.in/) – എം ടെക് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്
11. പഞ്ചാബ് യൂണിവേഴ്സിറ്റി ചന്ധീഗഡ് (http://puchd.ac.in/) മാസ്റ്റേഴ്സ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്
12. ടെക്നോ ഗ്ലോബല്‍ യൂണിവേഴ്സിറ്റി ഷില്ലോങ്ങ് (http://technoglobaluniversityshillong.org/)
13. യൂണിവേഴ്സിറ്റി ഓഫ് കാശ്മീര്‍, ശ്രീനഗര്‍ (http://geogrd.uok.edu.in/) എം എസ് സി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്

ജോലി സാധ്യതകള്‍

ഏറ്റവുമധികം വേതനം ലഭിക്കുന്ന ജോലികളിലൊന്നായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മാറിക്കഴിഞ്ഞു. ഒരു ലക്ഷം വരെ പ്രതിമാസ വേതനം ലഭിക്കുന്ന ഒരു ജോലിയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളും, പ്രകൃതിദുരന്തങ്ങളും കൂടിയ സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ വലുതാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഈ കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക് ആവശ്യമേറെയുള്ളത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, സാര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍, ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പഠിച്ചവര്‍ക്ക് അവസരമുണ്ട്. ഇതിനു പുറമെ വന്‍കിട സ്വകാര്യ കമ്പനികളിലും ജോലി നേടാം

Friday, 6 May 2016

വിവര ശേഖരം കൈകാര്യം ചെയ്യുവാന്‍ ഡാറ്റാ സയന്‍സ്


പലപ്പോഴും ബ്രാന്‍ഡഡ് കമ്പനികളുടെ പരസ്യങ്ങള്‍ നിങ്ങള്‍ക്ക് മാത്രമായി നിങ്ങളുടെ മൊബൈലില്‍ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പല സാധനങ്ങളും നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങുമ്പോള്‍ നമ്മുടെ ചില വിവരങ്ങള്‍ അവിടെ നാമറിയാതെ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. പല ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോഴും ഇത് സംഭവിക്കുന്നുണ്ട്. അങ്ങനെയാണ് നമ്മുടെ അഭിരുചിക്കിണങ്ങുന്നതും നമുക്കാവശ്യമുള്ള സാധനങ്ങളുടേയും പരസ്യങ്ങള്‍ മൊബൈലിലെത്തുന്നതും. ഇതിനെ ബിസിനസ്സ് ഇന്‍റലിജെന്‍സ് എന്ന പറയും. നമ്മുടെ ഫെയ്സ് ബുക്ക് അക്കൌണ്ട് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തന്നെ നമ്മുടെ സ്വഭാവം മനസ്സിലാക്കാം. അതായത് കമ്പനികള്‍ നിത്യവും കോടിക്കണക്കിന് ഡേറ്റയാണ് കൈകാര്യം ചെയ്യുന്നതെന്നര്‍ത്ഥം. വിവര സാങ്കേതിക വിദ്യയുടെ ഒരു ഉപോല്‍പ്പന്നമെന്ന നിലയിലാണ് ഇത് വളര്‍ന്ന് വന്നത്. എന്നാലിന്ന് ബിസിനസ്സില്‍ മാത്രമല്ല, പോലീസിലും ഡിഫന്‍സിലും ഇന്‍റലിജെന്‍സിലുമെല്ലാമിന്ന് ഡാറ്റാ സയന്‍റിസ്റ്റുകളുടെ ആവശ്യമുണ്ട്. ബിസിനസ്സില്‍ ബിസിനസ്സ് ഫോര്‍കാസ്റ്റ് ഡേറ്റ മുതല്‍ കണ്‍സ്യൂമര്‍ ഡേറ്റ വരെ വിശാലമായ ഒരു ലോകമുണ്ട്. ലോകത്തിലെ 90 ശതമാനം  ബിസിനസ്സിനും പ്രത്യേകിച്ച് ഓണ്‍ലൈന്‍ ബിസിനസ്സിനുമെല്ലാം ഡേറ്റാ സയന്‍റിസ്റ്റുകളുടെ ആവശ്യമുണ്ട്.

യോഗ്യതയെന്ത്

കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാട്രോണിക്സ് തുടങ്ങിയ ബ്രാഞ്ചുകളില്‍ ബി ടെക്കുള്ളവര്‍ക്ക് ഈ വഴി തിരഞ്ഞടുക്കാം. നിശബ്ദമായി ജോലി ചെയ്യുന്ന ഡേറ്റാ മൈനര്‍മാര്‍ക്കും അനലിസ്റ്റിനുമെല്ലാം ഇന്ന് ആഗോള കരിയര്‍ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്. ഒപ്പം ചില സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകളും കൂടിയുണ്ടെങ്കില്‍ ഈ രംഗത്തെ അതികായകരാവാം. ഒപ്പം മാത്ത്മാറ്റിക്സ്, കാല്‍ക്കുലസ്, ലീനിയര്‍ ആള്‍ജിബ്ര, ഡാറ്റാ വിഷ്വലൈസേഷന്‍, ഡാറ്റാ ടെക്നിക്സ്, പ്രാക്ടിക്കല്‍ ഇന്‍റലിജെന്‍സ്, ഡിവിഷന്‍ മേക്കിങ്ങ്, അനലറ്റിക്കല്‍ പ്രോബ്ലം സോള്‍വിങ്ങ്, കമ്യൂണിക്കേഷന്‍ സ്കില്‍സ്, ഇന്‍റലക്ച്വല്‍ ക്യൂരിയോസിറ്റി, ഇന്‍ഡസ്ട്രി ആന്‍ഡ് മാര്‍ക്കറ്റ് നോളഡ്ജ് തുടങ്ങിയവ അഭികാമ്യം. ഒപ്പം ബിഗ് ഡാറ്റാ സര്‍ട്ടിഫിക്കേഷനായ ഹഡൂബ്, ഹൈപ്പ് ആന്‍ഡ് പിഗി തുടങ്ങിയവയും ജോലി സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 2013 ല്‍ സ്ഥാപിതമായ Institute of Operations research and Management Science (INFORMS), Cloudera Certified Professionals (CCP-DS) എന്നിവയുടെ സര്‍ട്ടിഫിക്കേഷനും പ്രൊഫഷണലാകുവാന്‍ സഹായിക്കും.

ഡേറ്റാ മൈനര്‍

ഡേറ്റാ അനലിസ്റ്റുകള്‍ക്ക് ഡേറ്റകള്‍ മൈനിങ്ങ് നല്‍കി ഏല്‍പ്പിക്കുന്നവരെയാണ് ഡേറ്റാ മൈനറുകള്‍ എന്ന് പറയുന്നത്. ഡേറ്റാ മെനിങ്ങ് പോലെ തന്നെ സങ്കീര്‍ണ്ണമാണിവരുടെ ജോലിയും.

കോഴ്സുകള്‍

ചില സ്ഥാപനങ്ങള്‍ ഡേറ്റാ സയന്‍സില്‍ കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട്.

1.      Jaypee Institute of Information Technology Noida, UP         (http://www.jiit.ac.in/) –
M.Tech in Data Analysis  പ്രവേശന യോഗ്യത -  
(BTech (in any discipline) or equivalent  Masters (in Computer Applications/Computer Science/IT/Maths/Statistics/Operations Research/Physics/Electronics/Instrumentation/Economics/Commerce)/Bioinformatics or equivalent

2.    Hindustan University Chennai (http://hindustanuniv.ac.in/)  - M.Tech. with specialization in Business Analytics

3.      Indraprastha Institute of Information Technology New Delhi (https://www.iiitd.ac.in) - M.Tech in Data Engineering

4.      Indian Institute of Science  Bangalore (http://www.csic.iisc.ernet.in/) – ME in Systems Science And Automation

5.      Great Lake Institute of Mmanagement Studies Chennai (http://www.greatlakes.edu.in/) – PGP in Business Analysis

6.      SRM University Chennai (http://www.srmuniv.ac.in/) – M.Tech Computer Science & Engineering with Specialization in Data Engineering

7. Graphic Era University Dehradun - B.Tech computer Science with Big Data Analysis

എവിടെ ജോലി  ലഭിക്കാം


ഗൂഗിള്‍, യൂട്യൂബ, ഫേസ് ബുക്ക് തുടങ്ങിയ വമ്പന്‍മാര്‍ മുതല്‍ പ്രാദേശിക കമ്പനികള്‍ക്ക് വരെ ഡേറ്റാ സയന്‍റിസ്റ്റുകളുടെ സേവനം ആവശ്യമുണ്ട്. ഇ കോമേഴ്സ് കമ്പനികളിലും അവസരങ്ങളുണ്ട്. പോലീസിന്‍റെ സൈബര്‍സെല്‍, ഇന്‍റലിജെന്‍സ്, ഡിഫന്‍സ് തുടങ്ങിയവയിലും അവസരങ്ങളുണ്ട്. 

Saturday, 16 April 2016

എണ്ണ ഖനനം പഠിക്കാന്‍ പെട്രോളിയം എഞ്ചിനിയറിങ്ങ്



ഇന്ത്യയില്‍ പരിമിതമായ പഠന സൌകര്യങ്ങള്‍ മാത്രമുള്ള ഒരു കോഴ്സാണ് പെട്രോളിയം എഞ്ചിനിയറിങ്ങ്. കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഇതും പാഠ്യ വിഷയമാണെങ്കിലും ഇന്ന് ഈ വിഷയം പ്രത്യേകമായി പഠിക്കുവാന്‍ കഴിയും. ഓയില്‍, ഗ്യാസ് മേഖലയില്‍ ഏറ്റവും ഡിമാന്‍ഡുള്ള സാങ്കേതിക വിദഗ്ദരായ പെട്രോഫിസിസ്റ്റ് ആകുവാന്‍ ഈ കോഴ്സ് കഴിഞ്ഞവര്‍ക്ക് കഴിയും. 

എന്താണ് പഠിക്കുവാനുള്ളത്

പെട്രോളിയം ഖനനം, സംസ്കരണം, വിവിധ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം തുടങ്ങിയവയാണ് പഠിക്കുവാനുള്ളത്.

തൊഴില്‍ സാധ്യതകള്‍

അറബ് നാടുകള്‍ക്ക് പുറമേ നൈജീരിയ, ലിബിയ, മൊറാക്കോ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ലഭിക്കാം. ഇന്ത്യയിലെ ചുരുക്കം റിഫൈനറികളിലും ഓയില്‍ കമ്പനികളിലും ജോലി സാധ്യതകളുണ്ട്. ഭാരത് പെട്രോളിയം, ഓ എന്‍ ജി സി, Essar Oil, British Gas, L & T, Adani Group, GAIL, Gulf Oil, IOC, HOCL, Deloitte തുടങ്ങിയ കമ്പിനകളിലും അവസരങ്ങളുണ്ട്. 

പെട്രോഫിസിസ്റ്റ്, ഡ്രില്ലിങ്ങ് എഞ്ചിനിയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സേഫ്റ്റി എഞ്ചിനിയര്‍, കണ്‍ട്രോള്‍ എഞ്ചിനിയര്‍, മഡ് ലോഡിങ്ങ് എഞ്ചിനിയര്‍, സെയില്‍സ് ഓഫീസര്‍ എന്നി തസ്തികകളിലാണ് നിയമനം ലഭിക്കുക.

എവിടെ പഠിക്കാം
1.  University of Petroleum & Energy Studies, Dehradun, Uttarakhand  (http://www.upes.ac.in/)

2.  Rajiv Gandhi Institute of Petroleum Technology, Rai berely,  UP (http://www.rgipt.ac.in)

3.      Indian School of Mines, Dhanbad (http://www.ismdhanbad.ac.in/)

4.      Dibrugarh University, Assam (https://www.iitm.ac.in)

5.      IIT Chennai (https://www.iitm.ac.in/)

6.      Pandi Deendayal Petroleum University, Ahmedabad ((http://www.pdpu.ac.in/)

Thursday, 14 April 2016

ഡിജിറ്റല്‍ മാര്ക്കയറ്റിങ്ങ് – വിപണന കലയിലെ പുതുവഴി



സംരംഭകത്വത്തിലെ 5 M കളിലെ ഏറ്റവും പ്രധാനപ്പെട്ട M ആണ് മാര്‍ക്കറ്റിങ്ങ് എന്നത്. മണി, മെഷീന്‍, മെന്‍, മെറ്റീരിയല്‍ എന്നിവയാണ് മറ്റുള്ളവ. സത്യത്തില്‍ ഒരു കലയായ ഇതാണ് എത് ബിസിനസിന്‍റേയും ജീവശ്വാസമെന്ന് പറയാം. ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ എല്ലാം ഡിജിറ്റലായപ്പോള്‍ മാര്‍ക്കറ്റിങ്ങും മാറി നിന്നില്ല. പേഴ്സണല്‍ കമ്പ്യൂട്ടറും മൊബൈലുമെല്ലാമായി ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങിയപ്പോള്‍ പരസ്യങ്ങളിപ്പോള്‍ വ്യക്തികളിലേക്ക് ടാര്‍ഗറ്റ് ചെയ്യുന്നയവസ്ഥയായി. നമുക്കെന്താണ് വേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കി അതിന്‍റെ പരസ്യങ്ങള്‍ നമ്മുടെ മാത്രം മൊബൈലിലും, ഇ മെയിലിലുമെത്തുന്നത് ഇന്ന് സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുമൊക്കെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു പ്രത്യേക ഉല്‍പ്പന്നം ആരാണ് അല്ലെങ്കില്‍ ഏത് വിഭാഗത്തിലുള്ളവരാണ് വാങ്ങുന്നതെന്ന് കൃത്യമായി കണക്കെടുക്കുന്ന സോഫ്റ്റ് വെയറുകളിന്നുണ്ട്. പ്രത്യകിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് കമ്പനികളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഈ രംഗത്തെ അവസരങ്ങള്‍ കൂട്ടിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്യുന്നതിന്‍റെ പിറ്റേ ദിവസം ഉല്‍പ്പന്നം ഉപഭോക്താവിന്‍റെ കയ്യിലെത്തിക്കുക മാത്രമല്ല വിപണി വിലയേക്കാള്‍ കുറവില്‍ സാധനങ്ങള്‍ കിട്ടുമ്പോഴുള്ള ഉപഭോക്താവിന്‍റെ സംതൃപ്തിയുടെ അളവ് കോല്‍ പോലും അപ്പോഴപ്പോള്‍ അറിയുവാനുള്ള സൌകര്യം വരെ കമ്പനികള്‍ക്കിന്നുണ്ട്.

എന്തൊക്കെയാണ് ജോലി

സത്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് എന്നത് വലിയൊരു അംബ്രല്ലാ ടേം ആണ്. ഡിജിറ്റല്‍ മീഡിയകളെ ഉല്‍പ്പന്നങ്ങളുടെ പ്രോഷനായി ഉപയോഗപ്പെടുത്തുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ കീഴില്‍ ടെലി മാര്‍ക്കറ്റിങ്ങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങ്, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിങ്ങ്, ഇ മെയില്‍ ഡയറക്ട് മാര്‍ക്കറ്റിങ്ങ്, ഇന്‍ഫ്ലുവെന്‍സര്‍ മാര്‍ക്കറ്റിങ്ങ്, കണ്ടന്‍റ് ഓട്ടോമേഷന്‍, ഡിസ്പ്ലേ മാര്‍ക്കറ്റിങ്ങ്, ഇ കോമേഴ്സ് മാര്‍ക്കറ്റിങ്ങ് തുടങ്ങി നിരവധി വിഭാഗങ്ങളുണ്ട്. ഇതിന്‍റെയെല്ലാം സോഫ്റ്റ് വെയറ്‍ പ്രോഗ്രാമുകളുടെ രൂപകല്‍പ്പനയും പരിപാലനവുമെല്ലാം ഇതില്‍ത്തന്നെ വരുന്നതാണ്. ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്മെന്‍റും ഈ രംഗത്ത് ആവശ്യമാണ്. 

എങ്ങനെ പഠിക്കാം

ബിരുദം പോലും ഈ രംഗത്ത് ആവശ്യമില്ല. ഉണ്ടെങ്കില്‍ നല്ലതാണെന്ന് മാത്രം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുവാനറിയുകയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണിവിടെ ആവശ്യം. എന്‍ ഐ ഐ ടി അയര‍ലന്‍റിലെ ഡിസ്‍റ്റന്‍റ് മാര്‍ക്കറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 25000 പേര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.niitimperia.com/, http://www.ibotsolutions.com/, http://www.innovairre.com/ തുടങ്ങിയ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. 

ഇന്ത്യന്‍ റീട്ടയില്‍ വിപണിയുടെ 40 ശതമാനം ലക്ഷ്യമിട്ട് നീങ്ങുന്ന ഈ ന്യൂ ജനറേഷന്‍ രംഗത്ത് താല്‍പ്പര്യമുള്ളവര്‍ക്ക് ആകര്‍ഷകമായ കരിയര്‍ കണ്ടെത്തുവാന്‍ കഴിയും.