പലപ്പോഴും ബ്രാന്‍ഡഡ് കമ്പനികളുടെ പരസ്യങ്ങള്‍ നിങ്ങള്‍ക്ക് മാത്രമായി
നിങ്ങളുടെ മൊബൈലില്‍ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പല സാധനങ്ങളും നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍
നിന്നും വാങ്ങുമ്പോള്‍ നമ്മുടെ ചില വിവരങ്ങള്‍ അവിടെ നാമറിയാതെ റെക്കോര്‍ഡ്
ചെയ്യുന്നുണ്ട്. പല ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോഴും ഇത്
സംഭവിക്കുന്നുണ്ട്. അങ്ങനെയാണ് നമ്മുടെ അഭിരുചിക്കിണങ്ങുന്നതും നമുക്കാവശ്യമുള്ള സാധനങ്ങളുടേയും
പരസ്യങ്ങള്‍ മൊബൈലിലെത്തുന്നതും. ഇതിനെ ബിസിനസ്സ് ഇന്‍റലിജെന്‍സ് എന്ന പറയും. നമ്മുടെ
ഫെയ്സ് ബുക്ക് അക്കൌണ്ട് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തന്നെ നമ്മുടെ സ്വഭാവം മനസ്സിലാക്കാം.
അതായത് കമ്പനികള്‍ നിത്യവും കോടിക്കണക്കിന് ഡേറ്റയാണ് കൈകാര്യം ചെയ്യുന്നതെന്നര്‍ത്ഥം.
വിവര സാങ്കേതിക വിദ്യയുടെ ഒരു ഉപോല്‍പ്പന്നമെന്ന നിലയിലാണ് ഇത് വളര്‍ന്ന് വന്നത്.
എന്നാലിന്ന് ബിസിനസ്സില്‍ മാത്രമല്ല, പോലീസിലും ഡിഫന്‍സിലും ഇന്‍റലിജെന്‍സിലുമെല്ലാമിന്ന്
ഡാറ്റാ സയന്‍റിസ്റ്റുകളുടെ ആവശ്യമുണ്ട്. ബിസിനസ്സില്‍ ബിസിനസ്സ് ഫോര്‍കാസ്റ്റ്
ഡേറ്റ മുതല്‍ കണ്‍സ്യൂമര്‍ ഡേറ്റ വരെ വിശാലമായ ഒരു ലോകമുണ്ട്. ലോകത്തിലെ 90 ശതമാനം
ബിസിനസ്സിനും പ്രത്യേകിച്ച് ഓണ്‍ലൈന്‍
ബിസിനസ്സിനുമെല്ലാം ഡേറ്റാ സയന്‍റിസ്റ്റുകളുടെ ആവശ്യമുണ്ട്.
യോഗ്യതയെന്ത്
കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്,
മെക്കാട്രോണിക്സ് തുടങ്ങിയ ബ്രാഞ്ചുകളില്‍ ബി ടെക്കുള്ളവര്‍ക്ക് ഈ വഴി തിരഞ്ഞടുക്കാം.
നിശബ്ദമായി ജോലി ചെയ്യുന്ന ഡേറ്റാ മൈനര്‍മാര്‍ക്കും അനലിസ്റ്റിനുമെല്ലാം ഇന്ന്
ആഗോള കരിയര്‍ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്. ഒപ്പം ചില സര്‍ട്ടിഫിക്കേഷന്‍
കോഴ്സുകളും കൂടിയുണ്ടെങ്കില്‍ ഈ രംഗത്തെ അതികായകരാവാം. ഒപ്പം മാത്ത്മാറ്റിക്സ്,
കാല്‍ക്കുലസ്, ലീനിയര്‍ ആള്‍ജിബ്ര, ഡാറ്റാ വിഷ്വലൈസേഷന്‍, ഡാറ്റാ ടെക്നിക്സ്,
പ്രാക്ടിക്കല്‍ ഇന്‍റലിജെന്‍സ്, ഡിവിഷന്‍ മേക്കിങ്ങ്, അനലറ്റിക്കല്‍ പ്രോബ്ലം സോള്‍വിങ്ങ്,
കമ്യൂണിക്കേഷന്‍ സ്കില്‍സ്, ഇന്‍റലക്ച്വല്‍ ക്യൂരിയോസിറ്റി, ഇന്‍ഡസ്ട്രി ആന്‍ഡ്
മാര്‍ക്കറ്റ് നോളഡ്ജ് തുടങ്ങിയവ അഭികാമ്യം. ഒപ്പം ബിഗ് ഡാറ്റാ സര്‍ട്ടിഫിക്കേഷനായ
ഹഡൂബ്, ഹൈപ്പ് ആന്‍ഡ് പിഗി തുടങ്ങിയവയും ജോലി സാധ്യത വര്‍ദ്ധിപ്പിക്കാന്‍
സഹായിക്കും. 2013 ല്‍ സ്ഥാപിതമായ Institute of Operations research and
Management Science (INFORMS), Cloudera Certified Professionals (CCP-DS) എന്നിവയുടെ സര്‍ട്ടിഫിക്കേഷനും
പ്രൊഫഷണലാകുവാന്‍ സഹായിക്കും.
ഡേറ്റാ മൈനര്‍
ഡേറ്റാ അനലിസ്റ്റുകള്‍ക്ക് ഡേറ്റകള്‍
മൈനിങ്ങ് നല്‍കി ഏല്‍പ്പിക്കുന്നവരെയാണ് ഡേറ്റാ മൈനറുകള്‍ എന്ന് പറയുന്നത്. ഡേറ്റാ
മെനിങ്ങ് പോലെ തന്നെ സങ്കീര്‍ണ്ണമാണിവരുടെ ജോലിയും.
കോഴ്സുകള്‍
ചില സ്ഥാപനങ്ങള്‍ ഡേറ്റാ സയന്‍സില്‍
കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട്.
1. Jaypee Institute of
Information Technology Noida, UP (http://www.jiit.ac.in/) –
M.Tech in Data Analysis പ്രവേശന
യോഗ്യത -
(BTech (in any discipline) or equivalent Masters (in Computer Applications/Computer Science/IT/Maths/Statistics/Operations Research/Physics/Electronics/Instrumentation/Economics/Commerce)/Bioinformatics
or equivalent
2. Hindustan University Chennai (http://hindustanuniv.ac.in/) - M.Tech. with specialization in Business Analytics
3.
Indraprastha
Institute of Information Technology New Delhi (https://www.iiitd.ac.in) - M.Tech in Data Engineering
4.
Indian
Institute of Science Bangalore (http://www.csic.iisc.ernet.in/) – ME in Systems Science And
Automation
5.
Great Lake
Institute of Mmanagement Studies Chennai (http://www.greatlakes.edu.in/) – PGP in Business Analysis
6.
SRM University
Chennai (http://www.srmuniv.ac.in/) – M.Tech Computer
Science & Engineering with Specialization in Data Engineering
7. Graphic Era University Dehradun - B.Tech computer Science with Big Data Analysis
7. Graphic Era University Dehradun - B.Tech computer Science with Big Data Analysis
എവിടെ ജോലി ലഭിക്കാം
ഗൂഗിള്‍, യൂട്യൂബ, ഫേസ് ബുക്ക് തുടങ്ങിയ
വമ്പന്‍മാര്‍ മുതല്‍ പ്രാദേശിക കമ്പനികള്‍ക്ക് വരെ ഡേറ്റാ സയന്‍റിസ്റ്റുകളുടെ
സേവനം ആവശ്യമുണ്ട്. ഇ കോമേഴ്സ് കമ്പനികളിലും അവസരങ്ങളുണ്ട്. പോലീസിന്‍റെ സൈബര്‍സെല്‍,
ഇന്‍റലിജെന്‍സ്, ഡിഫന്‍സ് തുടങ്ങിയവയിലും അവസരങ്ങളുണ്ട്.
No comments:
Post a Comment