Thursday, 14 April 2016

ഡിജിറ്റല്‍ മാര്ക്കയറ്റിങ്ങ് – വിപണന കലയിലെ പുതുവഴി



സംരംഭകത്വത്തിലെ 5 M കളിലെ ഏറ്റവും പ്രധാനപ്പെട്ട M ആണ് മാര്‍ക്കറ്റിങ്ങ് എന്നത്. മണി, മെഷീന്‍, മെന്‍, മെറ്റീരിയല്‍ എന്നിവയാണ് മറ്റുള്ളവ. സത്യത്തില്‍ ഒരു കലയായ ഇതാണ് എത് ബിസിനസിന്‍റേയും ജീവശ്വാസമെന്ന് പറയാം. ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ എല്ലാം ഡിജിറ്റലായപ്പോള്‍ മാര്‍ക്കറ്റിങ്ങും മാറി നിന്നില്ല. പേഴ്സണല്‍ കമ്പ്യൂട്ടറും മൊബൈലുമെല്ലാമായി ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങിയപ്പോള്‍ പരസ്യങ്ങളിപ്പോള്‍ വ്യക്തികളിലേക്ക് ടാര്‍ഗറ്റ് ചെയ്യുന്നയവസ്ഥയായി. നമുക്കെന്താണ് വേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കി അതിന്‍റെ പരസ്യങ്ങള്‍ നമ്മുടെ മാത്രം മൊബൈലിലും, ഇ മെയിലിലുമെത്തുന്നത് ഇന്ന് സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുമൊക്കെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു പ്രത്യേക ഉല്‍പ്പന്നം ആരാണ് അല്ലെങ്കില്‍ ഏത് വിഭാഗത്തിലുള്ളവരാണ് വാങ്ങുന്നതെന്ന് കൃത്യമായി കണക്കെടുക്കുന്ന സോഫ്റ്റ് വെയറുകളിന്നുണ്ട്. പ്രത്യകിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് കമ്പനികളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഈ രംഗത്തെ അവസരങ്ങള്‍ കൂട്ടിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്യുന്നതിന്‍റെ പിറ്റേ ദിവസം ഉല്‍പ്പന്നം ഉപഭോക്താവിന്‍റെ കയ്യിലെത്തിക്കുക മാത്രമല്ല വിപണി വിലയേക്കാള്‍ കുറവില്‍ സാധനങ്ങള്‍ കിട്ടുമ്പോഴുള്ള ഉപഭോക്താവിന്‍റെ സംതൃപ്തിയുടെ അളവ് കോല്‍ പോലും അപ്പോഴപ്പോള്‍ അറിയുവാനുള്ള സൌകര്യം വരെ കമ്പനികള്‍ക്കിന്നുണ്ട്.

എന്തൊക്കെയാണ് ജോലി

സത്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് എന്നത് വലിയൊരു അംബ്രല്ലാ ടേം ആണ്. ഡിജിറ്റല്‍ മീഡിയകളെ ഉല്‍പ്പന്നങ്ങളുടെ പ്രോഷനായി ഉപയോഗപ്പെടുത്തുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ കീഴില്‍ ടെലി മാര്‍ക്കറ്റിങ്ങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങ്, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിങ്ങ്, ഇ മെയില്‍ ഡയറക്ട് മാര്‍ക്കറ്റിങ്ങ്, ഇന്‍ഫ്ലുവെന്‍സര്‍ മാര്‍ക്കറ്റിങ്ങ്, കണ്ടന്‍റ് ഓട്ടോമേഷന്‍, ഡിസ്പ്ലേ മാര്‍ക്കറ്റിങ്ങ്, ഇ കോമേഴ്സ് മാര്‍ക്കറ്റിങ്ങ് തുടങ്ങി നിരവധി വിഭാഗങ്ങളുണ്ട്. ഇതിന്‍റെയെല്ലാം സോഫ്റ്റ് വെയറ്‍ പ്രോഗ്രാമുകളുടെ രൂപകല്‍പ്പനയും പരിപാലനവുമെല്ലാം ഇതില്‍ത്തന്നെ വരുന്നതാണ്. ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്മെന്‍റും ഈ രംഗത്ത് ആവശ്യമാണ്. 

എങ്ങനെ പഠിക്കാം

ബിരുദം പോലും ഈ രംഗത്ത് ആവശ്യമില്ല. ഉണ്ടെങ്കില്‍ നല്ലതാണെന്ന് മാത്രം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുവാനറിയുകയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണിവിടെ ആവശ്യം. എന്‍ ഐ ഐ ടി അയര‍ലന്‍റിലെ ഡിസ്‍റ്റന്‍റ് മാര്‍ക്കറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 25000 പേര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.niitimperia.com/, http://www.ibotsolutions.com/, http://www.innovairre.com/ തുടങ്ങിയ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. 

ഇന്ത്യന്‍ റീട്ടയില്‍ വിപണിയുടെ 40 ശതമാനം ലക്ഷ്യമിട്ട് നീങ്ങുന്ന ഈ ന്യൂ ജനറേഷന്‍ രംഗത്ത് താല്‍പ്പര്യമുള്ളവര്‍ക്ക് ആകര്‍ഷകമായ കരിയര്‍ കണ്ടെത്തുവാന്‍ കഴിയും. 

1 comment:

  1. thanks for sharing this articles to us,i really like ur articles because i got good info about ur articles
    best regards
    www.srimamathatechnologies.com

    ReplyDelete