ഏത് വിഷയത്തിലുമുള്ള
ഗവേഷണ പഠനം ഉന്നതമായ കരിയറിലേക്കുള്ള ഒരു പ്രവേശന കവാടമാണ്. എന്നാല്‍ അത് ഉന്നത
നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിലാവുമ്പോള്‍ സാധ്യതകളേറും. ഇത്തരത്തിലുള്ളയൊന്നാണ്
കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴില്‍ ജൈവ സാങ്കേതിക വിദ്യ അനുബന്ധ വിഷയങ്ങളിലെ
ഗവേഷണ പഠനങ്ങള്‍ക്കായുള്ള സ്ഴയം ഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇമ്യൂണോളജി. ന്യൂ ഡല്‍ഹിയിലാണ് ഈ സ്ഥാപനം. ഇന്‍ഫെക്ഷന്‍ ആന്‍റ് ഇമ്യൂണിറ്റി, ജനറ്റിക്സ്,
മോളിക്യുലാർ ആന്‍റ് സെല്ലുലാർ ബയോളജി, കെമിക്കല്‍, സ്ട്രക്ചറല്‍ ആന്‍റ്
കമ്പ്യൂട്ടേഷണല്‍ ബയോളജി, പ്രൊഡക്ഷന്‍ ആന്‍റ് ഡവലപ്മെന്‍റ്, എന്നീ മേഖലകളില്‍ അഡ്വാന്‍സഡ് റിസേർച്ചിനുള്ള
മികച്ച സൌകര്യങ്ങള്‍ ലഭ്യമാണ്. പി എച്ച്
ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് എന്നിവയാണ് ഇവിടെയുള്ളത്.
പി എച്ച് ഡി പ്രോഗ്രാം
ന്യൂഡല്‍ഹിയിലെ
ജവഹർലാല്‍ നെഹൃ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് ഈ പ്രോഗ്രാം
നടത്തുന്നത്. ഒരു വർഷം 30 – 35 വിദ്യാർത്ഥികള്‍ക്ക് പ്രവേശനം ലഭിക്കും.
യോഗ്യത – 60
ശതമാനം മാർക്കില്‍ കുറയാതെ ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ MSc അല്ലെങ്കില്‍
M. Tech. or MBBS or
M. V. Sc. or M. Pharm അല്ലായെങ്കില്‍ JNU അംഗീകരിച്ച തതുല്യ യോഗ്യത ഉണ്ടാവണം. സീനിയർ സെക്കന്‍ററി മുതല്‍
60 ശതമാനം മാർക്കോടെ വിജയിച്ചവരായിരിക്കണം. നടപ്പ് അധ്യയന വർഷം യോഗ്യതാ പരീക്ഷ
പൂർത്തിയാക്കുവാന്‍ കഴിയുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗത്തില്‍പ്പെടുന്നവർക്ക്
നിയമാനുസൃത ഇളവുണ്ടായിരിക്കും.
ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദേശീയ തലത്തിലുള്ള
പ്രവേശന പരീക്ഷയുണ്ടാവും. അല്ലെങ്കില്‍ ജോയിന്‍റ് ഗ്രാജ്വേറ്റ് എക്സാമിനേഷന്‍ ഇന്‍
ബയോളജി ആന്‍റ് ഇന്‍റർ ഡിസിപ്ലിനറി ലൈഫ് സയന്‍സ് (ജെ.ജി.ഇ.ഇബി.ഐ. എല്‍.എസ്) യോഗ്യത
നേടിയവർക്കും അപേക്ഷിക്കാം. ഈ രണ്ട് ചാനലുകളില്‍ ഏതെങ്കിലുമൊന്നില്‍ യോഗ്യത
നേടുന്നവർക്ക് അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്.
പി എച്ച് ഡി നേടിയവർക്ക് വിവിധ പ്രൊജക്ടുകളില്‍ പോസ്റ്റ്
ഡോക്ടറല്‍ റിസേർച്ച് ചെയ്യുവാനുള്ള സൌകര്യവുമിവിടെയുണ്ട്. ഇത് കൂടാതെ വിവിധ ഹ്രസ്വകാല ട്രെയിനിങ്ങ്
പ്രോഗ്രാമുകളും മിടുക്കരായ വിദ്യാർത്ഥികള്‍ക്ക് പ്രൊജക്ട് വർക്കിനുള്ള
സൌകര്യവുമിവിടെയുണ്ട്.
വിലാസം
National Institute of Immunology
Aruna Asaf Ali Marg
New Delhi – 110067
No comments:
Post a Comment