റിസർവ്
ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ
സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു. ഇന്ത്യയിലെ കേന്ദ്ര
ബാങ്കാണ് റിസർവ് ബാങ്ക്. ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ്വ് ബാങ്കാണ്.
കറൻസി നോട്ടുകളിലെ ഒപ്പ് റിസർവ്വ് ബാങ്ക് ഗവർണ്ണറുടേതാണ്. ജമ്മു-കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ
സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം റിസർവ്വ് ബാങ്കിനാണ്. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും കറൻസിയുടെ
വിനിമയ മൂല്യം സൂക്ഷിക്കുന്നതും റിസർവ്വ് ബാങ്കാണ്.
റിസർവ് ബാങ്കിലെ വിവിധ തസ്തികകളിലേക്ക് നിയമന
ഉത്തരവുകള്‍ പ്രധാന ദിന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. പ്രധാന പോസ്റ്റുകള്‍
ഇവയാണ്.
1.
Research
Officer in Grade B for Department of Economics and Policy Research
2. Research
Officer in Grade B for Department of Statistics and Information Management
3.
Officer in
Grade B DR General
4.
Manager (Technical - Civil) in Grade B
5.
Manager (Technical - Electrical) in Grade B
6.
Assistant
Manager (Technical – Electrical) in Grade A
7.
Assistant
Manager (Technical – Civil) in Grade A
8.
Assistant
Manager (Security) in Grade A
9.
Assistant
Manager (Rajbhasha) in Grade A
10. Assistants (Clerk)
21 നും 30 നും ഇടക്കുള്ള ബിരുദ ധാരികള്‍ക്ക് പ്രായമുള്ള
ബിരുദധാരികള്‍ക്കാണ് സാധാരണയായി ഗ്രേഡ് ബി ഓഫീസർമാരായി ചേരുവാന്‍ കഴിയുക.
ബി ഗ്രേഡ് ഓഫീസറുടെ തിരഞ്ഞെടുപ്പ് രീതി
എഴുത്ത് പരീക്ഷയും അഭിമുഖവുമാണ് സാധാരണ
തിരഞ്ഞെടുപ്പ് രീതി. എഴുത്ത് പരീക്ഷ
രണ്ടായിട്ടാണ് നടത്തുക.
1. ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ. 200 മാർക്കിന്‍റെ 3 മണിക്കൂർ നേരത്തെ
പരീക്ഷയാണിത്.
1. ജനറല്‍ അവയെർനെസ്സ്
2. ഇംഗ്ലീഷ്
3. ക്വാണ്ടിറ്റേറ്റീവ്
ആപ്റ്റിറ്റ്യൂഡ്
4. റീസണിങ്ങ്
എബിലിറ്റി
എന്നിവയാണ് പരീക്ഷാ
വിഷയങ്ങള്‍
2. ഡിസ്ക്രിപ്രിറ്റീവ്
ടെസ്റ്റ്
ഷോർട് ലിസ്റ്റ്
ചെയ്യപ്പെട്ടവർക്കാണ് ഇതില്‍ പങ്കെടുക്കുവാനവസരം.
1. ഇംഗ്ലീഷ്
2. ഇക്കോണമിക്സ് & സോഷ്യല്‍ ഇഷ്യൂസ്
3. ഫിനാന്‍സ് മാനേജ്മെന്‍റ്
ഓരോ പേപ്പറും 100 മാർക്കിന്‍റെ മൂന്ന് മണിക്കൂർ ദൈർഖ്യമുള്ളതാണ്.
No comments:
Post a Comment