അധ്യാപക പരിശീലനത്തിന്
നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും
ഇത് പഠിക്കുവാന്‍ സാധിക്കും. എന്നാല്‍ ദേശീയ തലത്തില്‍ത്തന്നെ പ്രശസ്തമായ ചില
സ്ഥാപനങ്ങളുണ്ട്. അത്തരത്തിലുള്ളയൊന്നാണ് ചെന്നയിലെ സൈദാപേട്ട് സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് അഡ്വാന്‍സഡ് സ്റ്റഡി ഇന്‍ എഡ്യുക്കേഷന്‍. ഏഷ്യയില്‍ത്തന്നെ ആദ്യത്തെ
സ്ഥാപനമാണിത്. 1856 ലാണ് ആരംഭിച്ചത്.
തമിഴ്നാട് സർക്കാരിന്‍റെ ഡയറക്ടറേറ്റ് ഓഫ് കൊളേജിയേറ്റ് എജ്യുക്കേഷന്‍
ഡിഗ്രി മാർക്കിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന ഏകജാലകത്തിലൂടെയാണ് പ്രവേശനം.
കോഴ്സുകള്‍
1.
B.Ed - 200
സീറ്റ്
ഡിഗ്രിയാണ് പ്രവേശന യോഗ്യത.
2. M.Ed – 50 സീറ്റ്
50 ശതമാനം മാർക്കോടെ B.Ed പാസായവർക്കാണ് പ്രവേശനം ലഭിക്കുക.
3. M.Phil – 12 സീറ്റ്
55 ശതമാനം മാർക്കോടെ M.Ed പാസായവർക്കാണ് പ്രവേശനം ലഭിക്കുക.
4. Ph.D
55 ശതമാനം മാർക്കോടെ M.Ed പാസായവർക്കാണ് പ്രവേശനം ലഭിക്കുക.
No comments:
Post a Comment