Thursday, 19 April 2018

ഓള്‍ ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിങ്ങ് – ശ്രവണ പഠനത്തിനൊരു മികവിന്റെ കേന്ദ്രം



കാലം ചെല്ലും തോറും വൈദ്യശാസ്ത്ര രംഗത്ത് നിരവധി വ്യത്യസ്ത മേഖലകള് ഉടലെടുത്ത് കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് തൊഴിലവസരങ്ങളും  വ്യത്യസ്തമായ കോഴ്സുകളും ഉദയം ചെയ്ത് കൊണ്ടിരിക്കുന്നത് ഒരു വര്ത്തമാന കാല കാഴ്ചയാണ്. അപ്രകാരമുള്ള ഒരു കോഴ്സാണ് സ്പീച്ച് തെറാപ്പി എന്നത്. സംസാര, ശ്രവണ വൈകല്യമുള്ളവരുടെ പ്രശ്നങ്ങള് അറിയുകയും ആയതിന് ഒരുപ പരിഹാരമായി നില്ക്കുകയും ചെയ്യുകയെന്നതാണ് ഈ കോഴ്സ് കഴിഞ്ഞവരുടെ ജോലി. ക്ഷമയും സഹാനുഭൂതിയും അർപ്പണമനോഭാവവുമുള്ളവർക്ക് മാത്രം ശോഭിക്കുവാൻ കഴിയുന്നൊരു മേഖലയാണിത്. ബധിരത, മൂകത, കേൾവിക്കുറവ്, തപ്പിത്തടഞ്ഞും വിക്കിയും ശബ്ദ വൈകല്യവുമുള്ള സംസാരം എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവരെ കൈപിടിച്ചുയർത്തുന്നവരാണിവർ. ഓഡിയോ മീറ്ററുകളും, കമ്പ്യൂട്ടറും മറ്റ് ആധുനിക ഉപകരണങ്ങളുമുപയോഗിച്ച് വൈകല്യങ്ങൾ വിശകലനം ചെയ്ത് പരിഹരിക്കുകയോ തീവ്രത കുറക്കുകയോ ചെയ്യുന്ന വിദഗ്ദരായ സ്പീച്ച് തെറാപ്പിസ്റ്റുകളുടെ തൊഴിൽ സാധ്യത വർദ്ധിച്ച് കൊണ്ടിരിക്കുന്നു


ഇത് പഠിക്കുവാന് അനവധി സ്ഥാപനങ്ങളുണ്ടുവെങ്കിലും കേന്ദ്ര ആരോഗ്യ കുടുംബ മന്ത്രാലയത്തിന് കീഴില്‍ മൈസൂർ മാനസ ഗംഗോത്രിയിലുള്ള All India Institute of Speech and Hearing തികച്ചും വ്യത്യസ്തമായ സ്ഥാപനമാണ്. ഈ രംഗത്തെ ഏഷ്യയിലെത്തന്നെ ഏറ്റവും ഉയർന്ന പഠന ഗവേഷണ കേന്ദ്രമാണിത്. അധ്യാപകരും ലബോറട്ടറിയും ലോക നിലവാരത്തിലുള്ള ഈ സ്ഥാപനത്തെ ലോകാരോഗ്യ സംഘടന (WHO) മികവിൻറ്റെ കേന്ദ്രമായി (Centre of Excellence) അംഗീകരിച്ചിട്ടുണ്ട്. ഓഡിയോളജി, ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ സർവീസസ്, ഇലക്ട്രോണിക്സ്, മെറ്റീരിയൽ ഡവലപ്മെൻറ്റ്, ഓട്ടോറിനോ ലാരിങ്കോളജി, സ്പെഷ്യൽ എഡ്യുക്കേഷൻ, സ്പീച്ച് ലാംഗ്വേജ് സയൻസ്, സ്പീച്ച് ലാഗ്വേജ് പാത്തോളജി, പ്രിവൻഷൻ ഓഫ് കമ്യൂണിക്കേഷൻ ഡിസ് ഓർഡേ ഴ്സ് (POCD), സെൻറ്റർ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് എഡ്യൂക്കേഷൻ ത്രൂ ഡിസ്റ്റസ് മോഡ് (CREDM) എന്നിങ്ങനെ 11 ഡിപ്പാർട്ട്മെൻറ്റുകളിലായി 16 വ്യത്യസ്ത കോഴ്സുകളിവിടെയുണ്ട്. ഇതിൽ സർട്ടിഫിക്കറ്റ് തലം മുതൽ പോസ്റ്റ് ഡോക്ട്റൽ ഫെല്ലോഷിപ്പ് വരെ ഉൾപ്പെടും.


ഡിപ്പാർട്ട്മെന്‍റുകള്‍

Audiology, Clinical Psychology, Clinical Services, Electronics, Material Development, Otorinolaryngology, Special Education, Speech Language Sciences, Speech Language Pathology, Prevention Of Communication Disorders (Pocd), Tcpd-Tele Center For Persons With Communication Disorders എന്നിവയാണിവിടത്തെ ഡിപ്പാർട്ട്മെന്‍റുകള്‍.


കോഴ്സുകള്


AIISH  - ഓള്‍ ഇന്ത്യ പ്രവേശന പരീക്ഷ വഴി ചേരാവുന്ന കോഴ്സുകള്‍


1.      Bachelor of Audiology and Speech Language Pathology (B.ASLP)

Physics, Chemistry, Biology and Mathematics എന്നിവയിലുള്ള പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത വേണ്ടത്.  4 വർഷത്തെ ഈ ഡിഗ്രി കോഴ്സിന് 62 സീറ്റുകളാണുള്ളത്.


2.      M.Sc (Audiology)

B.Sc. (Speech & Hearing)  അല്ലെങ്കില്‍  BASLP കഴിഞ്ഞവർക്കാണ് ഈ കോഴ്സ്. കാലാവധി 2 വർഷം. 36 സീറ്റാണുള്ളത്.


3.      M.Sc (Speech - Language Pathology)

B.Sc. (Speech & Hearing)  അല്ലെങ്കില്‍  BASLP കഴിഞ്ഞവർക്കാണ് ഈ കോഴ്സ്. കാലാവധി 2 വർഷം. 36 സീറ്റാണുള്ളത്.


4.      Master of Education Special Education (Hearing Impairment) [M.Ed. Sp. Ed. (HI)]

B.S.Ed. (Hearing Impairment)  അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ആണ് വേണ്ടത്. 20 സീറ്റാണുള്ളത്. കാലാവധി 1 വർഷം.


മൈസൂർ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷ വഴി ചേരാവുന്ന കോഴ്സുകള്‍


5.      Ph. D (Audiology)

M.Sc. (Aud) / M.Sc. (Sp. & Hg.) / MASLP എന്നിവയിലേതെങ്കിലും ഒപ്പം ഒരു വർഷത്തെ ജോലിയോ ഗവേഷണ പരിചയമോ ആണ് അഭികാമ്യ യോഗ്യത. 3 വർഷത്തെ കാലവധിയുള്ള ഇതന് 4 സീറ്റാണുള്ളത്.


6.      Ph. D (Speech-Language Pathology)


M.Sc. (Aud) / M.Sc. (Sp. & Hg.) / MASLP എന്നിവയിലേതെങ്കിലും ഒപ്പം ഒരു വർഷത്തെ ജോലിയോ ഗവേഷണ പരിചയമോ ആണ് അഭികാമ്യ യോഗ്യത. 3 വർഷത്തെ കാലവധിയുള്ള ഇതന് 4 സീറ്റാണുള്ളത്.


പ്രവേശന പരീക്ഷ വേണ്ടാത്ത കോഴ്സുകള്‍


7.      Certificate Course for Caregivers of Children with Developmental Disabilities
14 ആഴ്ചത്തെ ഈ കോഴ്സിന് പത്താം ക്ലാസ് ആണ് മതിയായ യോഗ്യത.   കോഴ്സിനു സംസാര വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കാണു പ്രവേശനം. ലോകത്തിൽ മറ്റെവിടെയുമില്ലാത്ത ഈ കോഴ്സിനു എസ് എസ് എൽ സി യാണു യോഗ്യത.


8.      Diploma in Hearing Aid & Ear mould Technology (DHA & ET)

ഇലക്ട്രിക്കൽ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമയോ ഐ ടി ഐ യോ അല്ലായെങ്കിൽ ദെന്തൽ ടെക്നീഷ്യൻ പാസായവർക്കോ അതുമല്ലായെങ്കിൽ ഫിസിക്സ് പഠിച്ച് +2 പാസായവർക്കോ Diploma in Hearing Aid and Mould Technology എന്ന ഡിപ്ലോമാ പ്രോഗ്രാമിനു ചേരാം. ഒരു വർഷത്തെ കോഴ്സിന് 25 സീറ്റാണുള്ളത്. 17 വയസാണു പ്രായ പരിധി.


9.      Diploma in Early Childhood Special Education (Hearing Impairment) (DECSE(HI))


ഏത് വിഷയത്തിലുള്ള പ്ലസ് ടുക്കാര്ക്കും ഈ ഏക വര്ഷ കോഴ്സിന് ചേരാം. 18 വയസ്സാണ് പ്രായ പരിധി.


10. Diploma in Hearing, Language and Speech (DHLS)


ഈ കോഴ്സ് തപാൽ വഴി പഠിക്കാവുന്നതാണു. +2 യോഗ്യതയുള്ള ഈ കോഴ്സിന്‍റെ കാലാവുധി 1 വർഷമാണു. 17 വയസാണു പ്രായപരിധി. 25 സീറ്റുണ്ട്.


11. Bachelor of Education Special Education (Hearing Impairment) [B.Ed. Sp. Ed.(HI)]

സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കോഴ്സിന് 20 സീറ്റാണുള്ളത്. ഡിഗ്രിയാണ് യോഗ്യത. 2 വർഷമാണ് കാലാവധി.


12. PG Diploma in Clinical Linguistics for SLP (PGDCLP)

 B.Sc. (Speech & Hearing)  അല്ലെങ്കില്‍  BASLP കഴിഞ്ഞവർക്കാണ് ഈ കോഴ്സ്. കാലാവധി ഒരു വർഷം. 10 സീറ്റാണുള്ളത്.

13. PG Diploma in Forensic Speech Sciences & Technology  (PGDFSST)

B.Sc. with Physics / Mathematics / Electronics / Computer Science / Forensic Science/Speech and Hearing as a major component at B.Sc. level

B.E /B.Tech./Electronics/Computer Science/Communication.

M.B.B.S.


ഇവയിലേതെങ്കിലും യോഗ്യത വേണ്ടുന്ന ഈ കോഴ്സിന് 10 സീറ്റാണുള്ളത്. ഒരു വർഷമാണ്   കാലാവധി.


14. PG Diploma in Neuro Audiology  (PGDNA)

1 വർഷത്തെ ഈ കോഴ്സിന് 10 സീറ്റാണുള്ള്ത്

15. PG Diploma in Augmentative and Alternative Communication (PGDAAC)

1 വർഷത്തെ ഈ കോഴ്സിന് 20 സീറ്റാണുള്ളത്


16. Post Doctoral Fellowship

Speech, Language, and/or hearing എന്നിവയിലേതെങ്കിലും ഡോക്ടറേറ്റും കുറഞ്ഞത് രണ്ട് പേപ്പർ പബ്ലിക്കേഷനെങ്കിലുമുണ്ടാവണം. 2 വർഷത്തെ കോഴ്സിന് 2 സീറ്റാണുള്ളത്.



കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.aiishmysore.com സന്ദർശിക്കുക.





No comments:

Post a Comment