വ്യത്യസ്തമായ നിരവധി
സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ്
മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള
വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു
പി എസ് സി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.
ഇതിന്‍റെ പ്രിലിമിനറി
തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് എന്നിവയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ്
എന്നറിയപ്പെടുന്നു.
20.
ഇന്ത്യന്‍ ട്രേഡ് സർവീസ് (ITS)
ആകെ
സർവീസുകളുടെ എണ്ണം ഇരുനൂറിനകത്ത് വരുന്ന ചെറിയ സർവീസുകളിലൊന്നാണിത്. ഗ്രൂപ്പ് എ സർവീസ് ആണിത്. ഡയറക്ടർ ജനറല്‍ ഓഫ്
ഫോറിന്‍ ട്രേഡ് ആണ് കേഡർ നിയന്ത്രണ അതോറിറ്റി. സ്പെഷ്യല്‍ ഇക്കണോമിക് സോണിലെ
ഡവലപ്മെന്‍റ് കമ്മീഷണർമാർ ഈ കേഡറില്‍ നിന്നുള്ളവരാണ്. ഇവരുടെ ട്രെയിനിങ്ങ് ന്യൂഡല്‍ഹിയിലെ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡില്‍ ആണ് നടക്കുക.
വിദേശ
വ്യാപാരം, തുറമുഖ , വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചരക്ക് നീക്കം,
ഇറക്ക്മതി സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ക്രോഡീകരിക്കുക , ഫോറിന്‍ ട്രേഡ്
നയ രൂപീകരണം, എക്സ്പോർട്ട് പ്രമോഷന്‍ എന്നിവയാണ് പ്രധാന ചുമതലകള്‍. എ ഡി ബി ലോക
ബാങ്ക് എന്നിവിടങ്ങളില്‍ ഡപ്യൂട്ടേഷനില്‍ പോകുവാനുള്ള അവസരവുമുണ്ട്.
International Trade
Policy Division, Foreign Trade
Territorial Division, Export Products
Division, Export Industries Division, Export Services Division, Economic Division, Administration & General Service Division, Finance Division, Supply Division എന്നിങ്ങനെ 9 വിഭാഗങ്ങളിലായിട്ടാണ് ഈ സര്‍വീസ്
വ്യാപിച്ച് കിടക്കുന്നത്.
No comments:
Post a Comment