Thursday, 5 April 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (ആംഡ് ഫോഴ്സ് ഹെഡ് ക്വാർട്ടേഴ്സ് സിവില്‍‌‍ സർവീസ് സെക്ഷന്‍ ഓഫീസർ (AFHQ))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.


21. ആംഡ് ഫോഴ്സ് ഹെഡ് ക്വാർട്ടേഴ്സ് സിവില്‍‌‍ സർവീസ് സെക്ഷന്‍ ഓഫീസർ (AFHQ)

ഇത് ഒരു ഗ്രൂപ്പ് എ സർവീസ് അല്ല. പ്രതിരോധ വകുപ്പിന് കീഴിലുള്ള ഈ സർവീസിലുള്ളവർ കര നാവിക വ്യോമ സേനകളുടെ കേന്ദ്രീകൃത ആസ്ഥാനമായ ന്യൂഡല്‍ഹിയാവും ജോലി നോക്കുക. സെക്ഷന്‍  ഓഫീസർ തസ്തികയില്‍ നിന്നും നാലു വർഷത്തിന് ശേഷം ആദ്യ  പ്രൊമോഷനും ആറു വർഷത്തിന് ശേഷം ഡപ്യൂട്ടി ഡയറക്ടർ പോസ്റ്റിലേക്കും ഉയർത്തപ്പെടും. പ്രതിരോധ മന്ത്രാലയത്തിന്‍റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആണ് ഈ കേഡറിന്‍റെ നിയന്ത്രണാധികാരി.

No comments:

Post a Comment