Wednesday, 4 April 2018

സിവില്‍ സർവീസിലെ വ്യത്യസ്ത സർവീസുകള്‍ (അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണർ - ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (IRPF))



വ്യത്യസ്തമായ നിരവധി സര്‍വീസുകളുണ്ടുവെങ്കിലും പലര്‍ക്കും ഇപ്പോഴും സിവില്‍ സര്‍വ്വീസെന്നാല്‍ ഐ എ എസ് മാത്രമാണ്. എന്നാല്‍ ഒറ്റ പരീക്ഷയില്‍ വ്യത്യസ്തമായ 23 സര്‍വീസുകളിലേക്കുത്തുവാനുള്ള വാതിലാണ് ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഏതൊരു വ്യക്തിക്കും എഴുതുവാന്‍ കഴിയുന്ന യു പി എസ് സി നടത്തുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ.


ഇതിന്‍റെ പ്രിലിമിനറി തന്നെയാണ് ഇന്‍ഡ്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുള്ള പ്രീലിമിനറിയും. ഐ എ എസ്ഐ പി എസ്ഐ എഫ് എസ് എന്നിവയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസും ഓള്‍ ഇന്‍ഡ്യ സര്‍വീസ് എന്നറിയപ്പെടുന്നു.


19. അസിസ്റ്റന്‍റ് സെക്യൂരിറ്റി കമ്മീഷണർ - ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (IRPF)


ഇന്ത്യന്‍ റെയില്‍വേയിലെ ഏക യൂണിഫോം സർവീസാണിത്.  ഐ പി എസിനോട് സാമ്യമുള്ള ട്രെയിനിങ്ങ് ഇവർക്ക് ലഭിക്കും. എന്നാല്‍ റെയില്‍വേ ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്നത് ഇവരല്ല മറിച്ച് റെയില്‍വേയില്‍ പ്രത്യേക വിഭാഗമായി ജോലി ചെയ്യുന്ന അതാത് സംസ്ഥാന പോലീസ് വിഭാഗമാണ്. റെയില്‍വേയുടെ വസ്തു വകകള്‍, ട്രെയിന്‍ സുരക്ഷിതത്വം, റെയില്‍വേ അധികാരികളുടെ സുരക്ഷ എന്നിവയും യാത്രക്കാരുടെ സംരക്ഷണവുമാണ് ഇവരുടെ പ്രധാന ചുമതലകള്‍   .ലഖ്നൌവിലെ ജഗജീവന്‍ റാം ആർ പി എഫ് അക്കാദമിയിലാണ് ഇവരുടെ ട്രെയിനിങ്ങ് നടക്കുക. ഡയറക്ടർ ജനറല്‍ അണ് ഏറ്റവും ഉയർന്ന പോസ്റ്റ്. ഇന്‍റലിജന്‍സ് ബ്യൂറോ, സി ബി ഐ, വിദേശ കാര്യ മന്ത്രാലയം  എന്നിവിടങ്ങളില്‍ അവസരങ്ങളുണ്ട്. പ്രൊബേഷന് ശേഷം റാങ്ക്, ഒഴിവുകള്‍, നല്‍കിയിരിക്കുന്ന ഓപ്ഷന്‍ എന്നിവയനുസരിച്ച് ഏതെങ്കിലും ഒരു സോണല്‍ റെയില്‍വേയില്‍ നിയമനം ലഭിക്കും. ഒട്ടേറെ ആളുകള്‍ ഈ സർവീസില്‍ നിന്നും യു എന്‍ സമാധാന സേനയില്‍ അംഗങ്ങളായിട്ടുണ്ട്.

No comments:

Post a Comment