Friday, 13 April 2018

മത്സ്യത്തെപ്പറ്റി പഠിക്കുവാന്‍ സെന്ട്രല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യുക്കേഷന്‍



വളരെയധികമൊന്നും പഠന സൌകര്യമില്ലാത്ത വിഭാഗമാണ് ഫിഷറീസ് എന്നത്. ചുരുക്കം ചില സ്ഥാപനങ്ങളിലേ ഇത് സംബന്ധിച്ച കോഴ്സുകള്‍ ലഭ്യമുള്ളു. എന്നാല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേർച്ച് സെന്‍ററിന്‍റെ കീഴില്‍ വരുന്ന  മുംബൈ ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യുക്കേഷന്‍ ഈ രംഗത്തെ മുന്‍നിര സ്ഥാപനവും ഇന്ത്യയിലെ ആദ്യ ഫിഷറീസ് യൂണിവേഴ്സിറ്റിയുമാണ്.  ഫിഷറീസിന്‍റെ വിവിധ വിഭാഗങ്ങളില്‍ പി ജിയും ഗവേഷണ സൌകര്യവുമുണ്ട്.


കോഴ്സുകള്‍


രണ്ട് വർഷത്തെ MFSc  (Master in Fisheries Science) കോഴ്സും 3 വർൽത്തെ ഝപഅ കോഴ്സുമാണ് ഇവിടെയുള്ളത്.  ഫിഷറീസില്‍ (BFSc) ഡിഗ്രിയുള്ളവർക്കാണ് പ്രവേശനം. 19 വയസ്സാണ് കുറഞ്ഞ പ്രായം. MFSc ഉള്ളവർക്ക് PhD ക്ക് ചേരാം. 22 വയസ്സാണ് കുറഞ്ഞ പ്രായം

Aquaculture Division

1.      MFSc in Aquaculture (AQC)
2.      PhD in Aquaculture (AQC)

Fisheries Resources, Harvest & Post Harvest Division

1.      MFSc in Fisheries Resourses Management (FRM)
2.      MFSc in Post Harvest Technology (PHT)
3.      PhD in Fisheries Resourses Management (FRM)
4.      PhD in Post Harvest Technology (PHT)

Aquatic Environment and Health Management Division

1.      MFSc in Aquatic Environment Management (AEM)
2.      MFSc in Aquatic Animal Health (AAH)
3.      PhD in Aquatic Environment Management (AEM)
4.      PhD in Aquatic Animal Health (AAH)

Fish Nutrition, Biochemistry and Physiology Division

1.      MFSc in Fish Biochemistry and Physiology  (FPB)
2.      MFSc in Fish Nutrition and Feed Technology  (FNT)
3.      PhD in Fish Biochemistry and Physiology  (FPB)
4.      PhD in Fish Nutrition and Feed Technology  (FNT)

Fish Genetics and Biotechnology Division

1.      MFSc in Fish genetics & Breading (FGB)
2.      MFSc in Fish Biotechnology (FBT)
3.      PhD in Fish genetics & Breading (FGB)
4.      PhD in Fish Biotechnology (FBT)

Fisheries Economics, Extension and Statistics Division

1.      MFSc in Fisheries Extension (FEX)
2.      MFSc in Fisheries Economics (FEC)
3.      PhD in Fisheries Extension (FEX)
4.      PhD in Fisheries Economics (FEC)


ഇത് കൂടാതെ ഹ്രസ്വ കാല ട്രെയിനിങ്ങ് പ്രോഗ്രാമുകളും സ്കില്‍ ഡവലപ്മെന്‍റ് പ്രോഗ്രാമുകളും വിവിധ സെന്‍ററുകളിലായി നടത്താറുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിന് കൊല്‍ക്കത്ത, കാക്കിനാട, പവർഖേഡ, റോഹ്ടാക്, മോടിപൂർ എന്നിവിടങ്ങളില്‍ സെന്‍ററുകളുമുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cife.edu.in സന്ദർശിക്കുക.


No comments:

Post a Comment